ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

നമ്മുടെ ഡിവൈസുകളിലെ ആപ്പുകളും ഫോട്ടോകളും മറ്റ് ഫയലുകളും ഹൈഡ് ചെയ്യാൻ പല വിധ കാരണങ്ങൾ ഉണ്ട്. ഹൈഡ് ചെയ്യേണ്ട സ്വകാര്യ ചിത്രങ്ങൾ, വ്യക്തിപരമായ ഫയലുകൾ, മറ്റാരും കാണാതെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഫയലുകൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതിനായി ഉണ്ടാകാം. കാരണങ്ങൾ എന്തായാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ചില മാർഗങ്ങൾ നോക്കാം (How To Hide Apps On Android Smartphones).

 

ഏത് ആൻഡ്രോയിഡ് ഫോണിലും ആപ്പുകൾ ഹൈഡ് ചെയ്യാൻ

ഏത് ആൻഡ്രോയിഡ് ഫോണിലും ആപ്പുകൾ ഹൈഡ് ചെയ്യാൻ

ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് എന്ന് പരിഗണിക്കാതെ തന്നെ ചുവടെയുള്ള രണ്ട് രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏത് ഫോണിലും ആപ്പുകൾ എളുപ്പത്തിൽ ഹൈഡ് ചെയ്യാൻ കഴിയും. ഏതെങ്കിലും ആൻഡ്രോയിഡ് ലോഞ്ചർ ഉപയോഗിക്കുക എന്നതാണ് ആദ്യത്തെ രീതി. ആപ്പുകൾ ഡിസേബിൾ ചെയ്യുകയെന്നതാണ് രണ്ടാമത്തെ രീതി. ഇങ്ങനെ ചെയ്താൽ പിന്നെ അവ ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കിയിരിക്കണം.

How To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിHow To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

ലോഞ്ചർ ഉപയോഗിക്കുക

ലോഞ്ചർ ഉപയോഗിക്കുക

ആൻഡ്രോയിഡ് ലോഞ്ചറുകൾ ആപ്പുകൾ ഹൈഡ് ചെയ്യാൻ സഹായിക്കുന്നു. ധാരാളം ഫീച്ചറുകൾ ഉള്ള നോവ ലോഞ്ചർ ഏറെ യൂസ്ഫുൾ ആയ ലോഞ്ചറുകളിൽ ഒന്നാണ്. ആപ്പുകൾ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചർ ലഭിക്കണമെങ്കിൽ നോവ ലോഞ്ചറിന്റെ പ്രൈം പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് മാത്രം. കസ്റ്റമൈസിങ് ഇഷ്ടപ്പെടുന്നവർക്കും സ്മാർട്ട്ഫോണിൽ സ്റ്റോക്ക് ലൈക്ക് എക്സ്പീരിയൻസ് വേണമെന്നുള്ളവർക്കും പണം നൽകി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

പ്ലേ
 

പ്ലേ സ്റ്റോറിൽ നിന്ന് നോവ ലോഞ്ചർ, നോവ ലോഞ്ചർ പ്രൈം എന്നിവ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് ഫോണിലെ ഡിഫോൾട്ട് ലോഞ്ചർ ആയി ഇത് സജ്ജീകരിക്കുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ആപ്പ് ഡ്രോയറിലേക്ക് പോയി നോവ സെറ്റിങ്സ് ആപ്പ് തുറക്കുക. തുടർന്ന് ആപ്പ് ഡ്രോയറിൽ നിന്നും ഹൈഡ് ആപ്പ്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് ഹൈഡ് ചെയ്യേണ്ട ആപ്പുകൾക്ക് അടുത്തുള്ള ബോക്സിൽ ക്ലിക്ക് ചെയ്യുക. ലോഞ്ചർ ആൻഡ്രോയിഡ് യുഐയുടെ രൂപവും ഭാവവും മാറ്റുമെന്ന കാര്യവും മറക്കരുത്.

നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

സെറ്റിങ്സിൽ പോയി ആപ്പുകൾ ഡിസേബിൾ ചെയ്യാം

സെറ്റിങ്സിൽ പോയി ആപ്പുകൾ ഡിസേബിൾ ചെയ്യാം

ഡിസേബിൾ ചെയ്തും ആപ്ലിക്കേഷനുകൾ ആപ്പ് ഡ്രോയറിൽ നിന്നും നീക്കം ചെയ്യാനോ ഹൈഡ് ചെയ്യാനോ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ഈ രീതി സിസ്റ്റം ആപ്പുകളിൽ മാത്രമെ പ്രവർത്തിക്കുകയുള്ളൂ ( നിങ്ങളുടെ ഫോണിൽ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ഡിലീറ്റ് ചെയ്യാൻ കഴിയാത്ത ആപ്പുകൾ ).

ഡൌൺലോഡ് ചെയ്ത ആപ്പുകൾ

പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത ആപ്പുകൾ ഒന്നും ഡിസേബിൾ ചെയ്യാൻ കഴിയില്ലെന്നും മനസിലാക്കുക. സെറ്റിങ്സ് ആപ്പ് തുറക്കുക. ആപ്പ്സ് & നോട്ടിഫിക്കേഷൻസ് സെലക്റ്റ് ചെയ്യുക. സീ ഓൾ ആപ്പ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക. തുടർന്ന് ഹൈഡ് ചെയ്യേണ്ട ആപ്പ് കണ്ടെത്തി ഓപ്പൺ ചെയ്യുക. ഡിസേബിൾ ഓപ്ഷൻ ടാപ്പ് ചെയ്യുക. തുടർന്ന് ഡിസേബിൾ ആപ്പ് ഓപ്ഷനും ടാപ്പ് ചെയ്യുക.

സാംസങ്, വൺപ്ലസ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ?

സാംസങ്, വൺപ്ലസ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ?

പല ഫോണുകളിലും ആപ്പുകൾ ഹൈഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു ബിൽറ്റ് ഇൻ ഫീച്ചർ ലഭ്യമാണ്. എല്ലാ ബ്രാൻഡുകളിലും ഇത് എങ്ങനെയാണ് ചെയ്യുന്നത്. സാംസങ്, വൺപ്ലസ് എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകളിൽ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ ബ്രാൻഡുകളിലെ എല്ലാ ഫോണുകളിലും ആപ്പുകൾ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചർ ലഭ്യമല്ലെന്നും മനസിലാക്കണം. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകളിൽ ഈ ഫീച്ചർ ലഭ്യമായേക്കില്ല. ഡിവൈസിനും ഒഎസിനും അനുസരിച്ചും ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം.

വൺപ്ലസ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

വൺപ്ലസ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

വൺപ്ലസ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാൻ ഹിഡൻ സ്പേസ് ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഹിഡൻ സ്പേസ് ഫീച്ചർ ആക്‌സസ് ചെയ്യാൻ, ആപ്പ് ഡ്രോയർ തുറന്ന് വലത് വശത്തേക്ക് സ്വൈപ്പ് ചെയ്യുക. അവിടെ നിന്നും + ഐക്കൺ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ സെലക്റ്റ് ചെയ്യുക. തുടർന്ന് ചെക്ക്മാർക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ഹിഡൻ സ്പേസ് ഫോൾഡർ

ഹിഡൻ സ്പേസ് ഫോൾഡർ പാസ്വേർഡ് അല്ലെങ്കിൽ ഫിങ്കർപ്രിന്റ് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. ഓപ്ഷന് മുകളിൽ വലത് കോണിൽ ഉള്ള ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് എനേബിൾ പാസ്വേഡ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് ഓൺസ്ക്രീൻ നിർദേശങ്ങൾ പാലിക്കുക.

സാംസങ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

സാംസങ് ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

സാംസങ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാൻ വളരെ എളുപ്പമാണ്. ഇതിനായി ആദ്യം ആപ്പ് ഡ്രോയർ തുറക്കുക. തുടർന്ന് മുകളിൽ വലത് കോണിൽ ഉള്ള ഹാംബർഗർ ഐക്കണിൽ ( മൂന്ന് ലംബ ഡോട്ടുകൾ ) ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഹൈഡ് ആപ്പ്സ് ഓപ്ഷൻ കണ്ടെത്തി ടാപ്പ് ചെയ്യുക. തുടർന്ന് ആപ്പുകളുടെ ഒരു ലിസ്റ്റ് തന്നെ സ്ക്രീനിൽ പോപ്പ് അപ്പ് ചെയ്യും. തുടർന്ന് നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ സെലക്റ്റ് ചെയ്യുക. തുടർന്ന് ഡൺ ഓപ്ഷൻ ടാപ്പ് ചെയ്യുക.

VI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾVI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

സാംസങ്, വൺപ്ലസ് പോലെയുള്ള ബ്രാൻഡുകളിൽ നിന്നും ചിത്രങ്ങളും ഫയലുകളും ഹൈഡ് ചെയ്യാൻ

സാംസങ്, വൺപ്ലസ് പോലെയുള്ള ബ്രാൻഡുകളിൽ നിന്നും ചിത്രങ്ങളും ഫയലുകളും ഹൈഡ് ചെയ്യാൻ

നിങ്ങളുടെ ഫോണിനെ ആശ്രയിച്ച്, തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ഫയലുകളും ചിത്രങ്ങളും ഹൈഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ലഭിക്കും. സാംസങ്, വൺപ്ലസ്, എൽജി മുതലായ കമ്പനികളുടെ ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. വൺപ്ലസിൽ ഒരു അടിപൊളി ലോക്ക്ബോക്സ് ഫീച്ചർ ലഭ്യമാണ്. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല. ഫീച്ചർ ആക്സസ് ചെയ്യാൻ ഫയൽ മാനേജർ ആപ്പ് തുറന്ന് ഏറ്റവും താഴേക്ക് പോകണം.

ഫയൽ മാനേജർ

ഫയൽ മാനേജർ ആപ്പിനുള്ളിൽ നിങ്ങൾക്ക് ലോക്ക്ബോക്സിലേക്ക് ഫയലുകൾ മൂവ് ചെയ്യാൻ കഴിയും. നിങ്ങൾ മൂവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലിന്റെ ടൈപ്പ് അനുസരിച്ച് ഡോക്യുമെന്റ്സ്, ഇമേജസ്, വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ എന്നീ ഓപ്ഷനുകളിൽ ടാപ്പ് ചെയ്യുക, തുടർന്ന് ഒരു ഫയലിൽ ദീർഘനേരം പ്രസ് ചെയ്യുക. തുടർന്ന് മുകളിൽ വലത് കോണിലുള്ള ഐക്കണിൽ ( മൂന്ന് ലംബ ഡോട്ടുകൾ ) ടാപ്പ് ചെയ്യുക, ശേഷം ഫയലുകൾ ലോക്ക്ബോക്സിലേക്ക് മൂവ് ചെയ്യുക.

സാംസങ് ഫോണുകളിൽ ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യാം

സാംസങ് ഫോണുകളിൽ ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യാം

സാംസങ് ഫോണുകളിൽ യൂസേഴ്സിന് ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണ് സെക്യുർ ഫോൾഡർ ഫീച്ചർ. ഫോട്ടോകളും മറ്റ് എല്ലാ തരം ഫയലുകളും ഹൈഡ് ചെയ്യാൻ ഈ സെക്യുർ ഫോൾഡർ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു. ഈ ആപ്പ് നിങ്ങളുടെ ഡിവൈസിൽ പ്രീ ഇൻസ്റ്റാൾഡ് ആയി ഉണ്ടായിരിക്കണമെന്ന് മാത്രം.

സാംസങ് അക്കൌണ്ട്

എന്നാൽ സെക്യുർ ഫോൾഡർ ഫീച്ചർ ഉപയോഗിക്കാൻ യൂസേഴ്സിന് ഒരു സാംസങ് അക്കൌണ്ട് ആവശ്യമാണ്. ആപ്ലിക്കേഷൻ യൂസേഴ്സിന് കണ്ടെത്താൻ ആകുന്നില്ലെങ്കിൽ ആപ്പ് ഡ്രോവർ സെർച്ച് ബോക്സിൽ സെർച്ച് ചെയ്യാം. നോട്ടിഫിക്കേഷൻ ഏരിയയിലും ഇത് കണ്ടെത്താൻ കഴിയും. സാംസങ് ഫോണുകളിൽ ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

യൂസർ സൈൻ അപ്പ്

യൂസർ സൈൻ അപ്പ് ചെയ്ത് ആപ്പ് തയ്യാറായി കഴിഞ്ഞാൽ ത്രീ ഡോട്ട് മെനു ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ആഡ് ഫയൽസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ, അല്ലെങ്കിൽ മൈ ഫയലുകൾ എന്നിവയിൽ ഏത് വേണമെങ്കിലും സെലക്റ്റ് ചെയ്തിട്ട് ഡൺ ഓപ്ഷൻ ടാപ്പ് ചെയ്യുക. ശേഷം മൂവ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. സെക്യുർ ഫോൾഡറിന് പുറത്തേക്ക് ഫയലുകൾ കോപ്പി ചെയ്യപ്പെടുന്നില്ല എന്ന് ഇത് ഉറപ്പാക്കും.

സാംസങ് ഫോണുകളിൽ ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യാനുള്ള സ്റ്റെപ്പുകൾ

സാംസങ് ഫോണുകളിൽ ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യാനുള്ള സ്റ്റെപ്പുകൾ

 • സെക്യുർ ഫോൾഡർ ആപ്പ് ലോഞ്ച് ചെയ്യുക
  • ത്രീ ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്യുക
   • തുടർന്ന് ആഡ് ഫയൽസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
    • ഇമേജുകൾ, വീഡിയോസ്, ഓഡിയോ, ഡോക്യുമെന്റ്സ്, മൈ ഫയൽസ് എന്നിവയിൽ ഏത് ആഡ് ചെയ്യണം എന്ന് സെലക്റ്റ് ചെയ്യുക
     • സെക്യുർ ഫോൾഡറിലേക്ക് ആഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ സെലക്റ്റ് ചെയ്ത് ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്യുക
      • തുടർന്ന് മൂവ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക

Best Mobiles in India

English summary
There are many reasons to hide apps, photos, and other files on our devices. There can be many reasons for this, such as private pictures that need to be hidden, personal files, or files that you like to use without anyone else seeing them. Whatever the reasons, there are some ways to keep your personal information safe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X