ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

|

ഒരു പക്ഷെ ലോകത്ത് തന്നെ ഏറ്റവും സജീവമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ദിനംപ്രതിയെന്നോണമാണ് ഇൻസ്റ്റാഗ്രാമിന്റെ യൂസർ ബേസ് വളരുന്നതും. യൂസർഫ്രണ്ട്ലി സ്പെക്സ് തന്നെയാണ് ഇൻസ്റ്റാഗ്രാമിന്റെ വളർച്ചയ്ക്ക് അടിസ്ഥാന കാരണം. ഇൻസ്റ്റാഗ്രാം റീൽസ് പോലെയുള്ള ജനപ്രിയ ഫീച്ചറുകളും ഇതിന് കാരണം ആയിട്ടുണ്ട്. ഇത്തരം ഫീച്ചറുകളും ടൂൾസും എല്ലാം കൂടുതൽ യൂസേഴ്സിനെ ഇൻസ്റ്റാഗ്രാമിലേക്ക് ആകർഷിക്കുന്നു. 2021 ഒക്ടോബറിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. ഫോട്ടോ ഷെയറിങ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകൾ അതിനെ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കി മാറ്റിയിരിക്കുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് ഒപ്പം ഷോർട്ട് വീഡിയോ കണ്ടന്റ് സൃഷ്ടിക്കാനും ലൈവ് ചെയ്യാനും വീഡിയോ കോളിങ് ചെയ്യാനും ഒക്കെ അനുവദിക്കുന്ന ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എങ്ങനെ ഹൈഡ് ചെയ്യും

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എങ്ങനെ ഹൈഡ് ചെയ്യും

എപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതിക്ക് കാരണം ആയിട്ടുള്ളത് യൂസർ ഫ്രണ്ട്ലി ഫീച്ചറുകൾ ആണെന്ന് പറഞ്ഞല്ലോ. ഉപയോക്താക്കൾക്ക് സഹായകരമായ നിരവധി ഇൻ ബിൽറ്റ് ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാം, ചില ആളുകൾക്ക് മാത്രമായി ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ഹൈഡ് ചെയ്യാം. അല്ലെങ്കിൽ പ്രിയപ്പെട്ട ആളുകളുമായി സ്റ്റോറികൾ ഷെയർ ചെയ്യാം. അങ്ങനെ നിരവധി ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. ഇക്കൂട്ടത്തിൽ വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറും അതിന്റെ ഉപയോഗങ്ങളും ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. നിങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ മറയ്ക്കാൻ ( ഹൈഡ് ചെയ്യാൻ ) കഴിയും. അതിന് സഹായിക്കുന്ന ചില ടിപ്പുകൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാംഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ

ചിലപ്പോൾ നിങ്ങളുടെ ചില പോസ്റ്റുകൾ നിങ്ങളുടെ ഫോളോവേഴ്സ് കാണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. മുകളിൽ സൂചിപ്പിച്ചത് പോലെ, നിങ്ങളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടതില്ല. പകരം ആ പോസ്റ്റ് ഹൈഡ് ചെയ്തിട്ടിരുന്നാൽ മതി. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പോസ്റ്റ് ഇല്ലാതാവുകയും ഇല്ല, ആർക്കും കാണാനും കഴിയില്ല. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റുകൾ മറയ്ക്കുന്നത് 'ആർക്കൈവ് പോസ്റ്റ്' എന്നും അറിയപ്പെടുന്നു. ആപ്പിനുള്ളിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് എങ്ങനെ മറയ്ക്കാം അല്ലെങ്കിൽ ആർക്കൈവ് ചെയ്യാം എന്നതിനെക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ

  • ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
  • ഇപ്പോൾ, നിങ്ങളെ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് തിരഞ്ഞെടുക്കുക.
  • ശേഷം നിങ്ങളുടെ പോസ്റ്റിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കണിൽ) ക്ലിക്ക് ചെയ്യുക.
  • നിങ്ങൾക്ക് ഇപ്പോൾ 'ആർക്കൈവ്' ഓപ്ഷൻ കാണാൻ കഴിയും.
  • അവസാനമായി, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സെലക്ട് ചെയ്ത പോസ്റ്റ് മറയ്ക്കാൻ 'ആർക്കൈവ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കമ്പനിഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കമ്പനി

    ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എങ്ങനെ അൺആർക്കൈവ് ചെയ്യാം

    ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എങ്ങനെ അൺആർക്കൈവ് ചെയ്യാം

    ഇൻസ്റ്റാഗ്രാമിൽ ആർക്കൈവ് ഫീച്ചർ ഉപയോഗിച്ച് ഹൈഡ് ചെയ്ത പോസ്റ്റുകൾ തിരിച്ചെടുക്കാനും സാധിക്കും. അൺ ആർക്കൈവ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഹൈഡ് ചെയ്ത പോസ്റ്റുകൾ അൺ ആർക്കൈവ് ചെയ്യാനും കഴിയും. ഹൈഡ് ചെയ്ത പോസ്റ്റുകൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീണ്ടും കാണാൻ കഴിയുമെന്നാണ് ഇതിന് അർഥം. ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ പോസ്റ്റുകൾ എങ്ങനെ അൺ ആർക്കൈവ് ചെയ്യാം എന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

    ഇൻസ്റ്റാഗ്രാം മൊബൈൽ ആപ്പ്
    • ആദ്യം, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാഗ്രാം മൊബൈൽ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകേണ്ടതുണ്ട്.
    • ഇപ്പോൾ പ്രൊഫൈലിന്റെ മുകളിൽ വലത് കോണിൽ കാണുന്ന മൂന്ന് വരികളിൽ (ഹാംബർഗർ ഐക്കണിൽ) ടാപ്പ് ചെയ്യുക.
    • തുടർന്ന് 'ആർക്കൈവ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ നേരത്തെ ഹൈഡ് ചെയ്ത പോസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും.
    • അതിന് ശേഷം, അൺആർക്കൈവ് ചെയ്യേണ്ട പോസ്റ്റ് തുറന്ന് ത്രീ-ഡോട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • 'ഷോൺ ഒൺ പ്രൊഫൈൽ' എന്ന പേരിൽ ഒരു ഓപ്ഷൻ കാണാൻ കഴിയും.
    • നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് തിരികെ ലഭിക്കാൻ 'ഷോൺ ഒൺ പ്രൊഫൈൽ' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇനി നിങ്ങൾക്ക് പോസ്റ്റ് ശാശ്വതമായി ഇല്ലാതാക്കണമെങ്കിൽ അതിനും വഴിയുണ്ട്. ഇതിനായി 'ഷോൺ ഓൺ പ്രൊഫൈൽ' ഓപ്ഷന്റെ താഴെയുള്ള 'ഡിലീറ്റ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
    • ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

      ലൈക്ക് കൗണ്ട്

      കൂടാതെ, ലൈക്ക് കൗണ്ട് മറയ്‌ക്കാനും ഇൻസ്‌റ്റാഗ്രാം തങ്ങളുടെ യൂസേഴ്സിനെ അനുവദിക്കുന്നുണ്ട്. ഇതോടെ, നിങ്ങളെ പിന്തുടരുന്നവർ നിങ്ങളുടെ പോസ്റ്റിന് വന്നിരിക്കുന്ന ലൈക്കുകൾ കാണില്ല. ഈ ഫീച്ചർ സജീവമാക്കാൻ, ഏതെങ്കിലും പോസ്റ്റ് തുറക്കുക, തുടർന്ന് ത്രീ-ഡോട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ, നിങ്ങളുടെ പോസ്റ്റിന്റെ ലൈക്കുകൾ മറയ്‌ക്കാൻ 'ഹൈഡ് ലൈക്ക് കൗണ്ട്' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. കൂടാതെ, നിങ്ങളുടെ പോസ്റ്റിൽ ആരെങ്കിലും കമന്റ് ഇടുന്നത് തടയാനും ഫീച്ചർ ഉണ്ട്. ഇങ്ങനെ കമന്റ്സ് ഓഫാക്കിയാൽ നിങ്ങളുടെ പോസ്റ്റുകളിൽ ആർക്കും മോശം കമന്റുകൾ ഇടാൻ കഴിയില്ല. ലോകത്ത് തന്നെ കൌമാരക്കാരും യുവാക്കളും ഏറ്റവും അധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. വളരെക്കുറച്ച് കാലം കൊണ്ടാണ് ഇൻസ്റ്റാഗ്രാം വലിയൊരു യൂസർ ബേസ് സൃഷ്ടിച്ചെടുത്തത്. ആപ്പ് ലോഞ്ച് ചെയ്ത കാലം മുതൽ വലിയ ജനപ്രീതിയും ഇൻസ്റ്റാഗ്രാമിന് ലഭിച്ചിരുന്നു എന്നതാണ് യാഥാർഥ്യം.

Best Mobiles in India

English summary
Instagram is probably one of the most active social media platforms in the world. Instagram's user base is growing day by day. User friendly specs are the main reason for the growth of Instagram. Popular features and tools like Reels are attracting more and more users to Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X