ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?
ലോകത്ത് തന്നെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം, പ്രത്യേകിച്ച് യുവാക്കളും കൌമാരക്കാരക്കാരും. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ഏറ്റവും പുതിയ ഫീച്ചറുകളും ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതിയ്ക്ക് കാരണമായിട്ടുണ്ട്. ഇമേജുകൾ, റീൽസ്, സ്റ്റോറികൾ, ലൈവ് എന്നിവ ഉപയോക്താക്കളെ ആകർഷിക്കുന്ന ഫീച്ചറുകളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ലൈക്കുകളും കമന്റുകളും ഷെയറുകളും കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇങ്ങനെ കൂടുതൽ എക്സ്പോഷർ കിട്ടാനും കൂടുതൽ പ്രശസ്തരാകാനും കഴിയും. പോസ്റ്റ് ചെയ്യുന്ന കണ്ടന്റിന്റെ മൂല്യത്തേക്കാൾ പോപ്പുലാരിറ്റിയാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നതും. ഇതിനായി ലൈക്കുകളും വ്യൂസും കൂടാൻ പല വിധ മാർഗങ്ങളും പ്രയോഗിക്കുകയും ചെയ്യുന്നു.

ഇൻസ്റ്റാഗ്രാമിൽ എല്ലാവർക്കും ഒരുപാട് ലൈക്കുകളും കമന്റുകളും കിട്ടാറില്ല. പ്രത്യേകിച്ചും പുതിയ ഉപയോക്താക്കൾക്ക്. ലൈക്ക് കുറയുന്നത് മറ്റുള്ളവർ കാണുന്നത് പോലും സഹിക്കാൻ കഴിയാത്തവർ നമ്മുക്കിടയിൽ ഉണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളും പ്രഫറൻസുകളും ഒക്കെ ഹൈഡ് ചെയ്തിടാൻ കഴിയും. വളരെ ഉപകാരപ്രദമായ ഇൻസ്റ്റാഗ്രാം ഫീച്ചർ ആണിത്. പ്രത്യേകിച്ചും പുതിയ യൂസേഴ്സിന്. ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമിൽ നിലവിലുള്ള പോസ്റ്റുകളിലെ ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാൻ
- ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്ന് ലൈക്കുകൾ ഹൈഡ് ചെയ്യാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഇൻസ്റ്റാഗ്രാം ആപ്പ് ഓപ്പൺ ചെയ്യണം.
- ശേഷം നിങ്ങൾ ലൈക്കുകൾ മറയ്ക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റിലേക്ക് പോകണം.
- തുടർന്ന് മുകളിൽ വലത് കോണിൽ നൽകിയിരിക്കുന്ന 3 ഡോട്ട് ഐക്കണിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യണം.
- ഹൈഡിങ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഇൻസ്റ്റാഗ്രാം ആപ്പ് ഓപ്പൺ ചെയ്യണം.
- ആപ്പ് തുറന്ന ശേഷം ഒരു പുതിയ പോസ്റ്റ് കമ്പോസ് ചെയ്ത് തുടങ്ങുക.
- ഇപ്പോൾ താഴെ കൊടുത്തിരിക്കുന്ന അഡ്വാൻസ്ഡ് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- 'ഹൈഡ് ലൈക്ക് ആൻഡ് വ്യൂസ് കൌണ്ട്സ് ഫോർ ദിസ് പോസ്റ്റ്' എന്ന ഫീച്ചർ ഇവിടെ കാണാൻ കഴിയും.
- ഇപ്പോൾ കമ്പോസ് ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റിന്റെ ലൈക്ക് കൌണ്ട് ഹൈഡ് ചെയ്യാൻ ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുക.
- ആദ്യം നിങ്ങൾ ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കണം.
- ശേഷം ഇൻസ്റ്റാഗ്രാം ആപ്പിലെ, നിങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക.
- പ്രൊഫൈലിൽ കാണാൻ കഴിയുന്ന സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ശേഷം പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- തുടർന്ന് പോസ്റ്റ്സ് ഓപ്ഷനിലും ടാപ്പ് ചെയ്യണം.
- ശേഷം ലൈക്കുകളുടെയും വ്യൂസിന്റെയും എണ്ണം മറയ്ക്കാൻ ടോഗിൾ ഓപ്ഷൻ ഓൺ ചെയ്ത് ഇടണം.
- ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസിൽ ഇൻസ്റ്റാഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക.
- താഴെ വലത് വശത്ത് കാണാൻ കഴിയുന്ന പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
- ശേഷം 'എഡിറ്റ് പ്രൊഫൈൽ' ഓപ്ഷനിലും പേഴ്സണൽ ഇൻഫർമേഷൻ സെറ്റിങ്സിലും ടാപ്പ് ചെയ്യുക.
- തുടർന്ന് ഇമെയിൽ ഐഡി ഓപ്ഷനിൽ പുതിയ ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക.
- ഇനി പുതിയ മെയിൽ ഐഡിക്ക് കൺഫർമേഷൻ നൽകണം.
- ഇതിന് വേണ്ടി ബ്ലൂ ടിക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഇത്രയും ചെയ്ത് കഴിയുമ്പോൾ ഇൻസ്റ്റാഗ്രാമിൽ നിന്നും കൺഫർമേഷൻ ലിങ്ക് മെയിലിൽ കിട്ടും.
- മെയിൽ തുറന്ന് കൺഫർമേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റാഗ്രാമിലെ ഇമെയിൽ ഐഡി ചെയ്ഞ്ച് ചെയ്യാൻ കഴിയും.

പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്ന് ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാൻ

മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്ക് കൗണ്ട് എങ്ങനെ ഹൈഡ് ചെയ്യാം

ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെ
ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ ഇമെയിൽ ഐഡി, ഫോൺ നമ്പർ പോലുള്ള ക്രഡൻഷ്യലുകൾ നൽകേണ്ടി വരും. സാധാരണ ഗതിയിൽ ഇത്തരം അക്കൌണ്ടുകൾ തുടങ്ങാൻ വേണ്ടി മാത്രം മെയിൽ ഐഡികൾ ഉണ്ടാക്കുന്നവരാണ് നാം. പിന്നീട് തിരിഞ്ഞു നോക്കാത്തതിനാൽ തന്നെ ഈ ഐഡികളുടെ ക്രഡൻഷ്യലുകൾ നഷ്ടമാകുകയും ഒപ്പം ആക്സസ് ഇല്ലാതാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ആക്സസ് നഷ്ടമായ ഐഡി ഒഴിവാക്കി ഇൻസ്റ്റാഗ്രാമിൽ പുതിയ ഇമെയിൽ ഐഡി നൽകേണ്ടത് എങ്ങനെയെന്ന് അറിയേണ്ടതുണ്ട്. ഇമെയിൽ ഐഡി മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ ഫോൺ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് തുടങ്ങിയ ഡീറ്റെയിൽസിലും മാറ്റങ്ങൾ വരുത്താൻ കഴിയും. അക്കൌണ്ടിന്റെ പ്രൊഫൈൽ നെയിമിലും ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരാവുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ പഴയ ഇമെയിൽ അഡ്രസ് മാറ്റി പുതിയത് നൽകുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.


ഇൻസ്റ്റാഗ്രാം 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ
കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ ലോഞ്ച് ചെയ്തത്. കൌമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്നാണ് അവകാശ വാദം. വിവാദങ്ങളിൽ നിന്ന് അകലാനും തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ ചൈൽഡ് ഫ്രണ്ട്ലി ആക്കുവാനും വേണ്ടിയാണ് ഇൻസ്റ്റാഗ്രാമും മെറ്റയും നീക്കങ്ങൾ നടത്തുന്നത്. കമ്പനി പ്രഖ്യാപിച്ച ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധ നേടിയ ഫീച്ചറാണ് 'ടേക്ക് എ ബ്രേക്ക്'.

ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നേരം നാം ഇൻസ്റ്റാഗ്രാമിൽ ചിലവഴിച്ചു എന്നിരിക്കട്ടെ. കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആപ്പ് തന്നെ നമ്മോട് നിർദേശിക്കുുന്ന ഫീച്ചറാണ് ടേക്ക് എ ബ്രേക്ക്. ഇൻസ്റ്റാഗ്രാം ആപ്പിലെ സെറ്റിങ്സിൽ നിന്നും ടേക്ക് എ ബ്രേക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളിലാണ് ഫീച്ചർ സെറ്റ് ചെയ്യാവുന്നത്. ഫീച്ചർ ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാൽ നിർദ്ദിഷ്ട സമയ പരിധി കഴിയുമ്പോൾ നിങ്ങൾക്ക് ഒരു ഫുൾ സ്‌ക്രീൻ അലർട്ട് ലഭിക്കും. കൂടാതെ, ഇൻസ്റ്റാഗ്രാമിൽ ദിവസേന എത്ര സമയം ചെലവഴിക്കണം എന്നതിന് ഒരു പരിധി നിശ്ചയിക്കാനും കമ്പനി യൂസേഴ്സിനെ അനുവദിക്കും.


Click it and Unblock the Notifications








