വളരെയെളുപ്പം ലിങ്ക്ഡ്ഇനിൽ രാഷ്ട്രീയ ഉള്ളടക്കം ഹൈഡ് ചെയ്യാം

|

ഡിജിറ്റൽ യുഗത്തിൽ, സാമ്പത്തിക, തൊഴിൽ രംഗങ്ങളിൽ മുന്നോട്ട് പോകാൻ ഓരോരുത്തർക്കും വിപുലമായ ഒരു നെറ്റ്‌വർക്ക് ആവശ്യമുണ്ട്. ഈ നെറ്റ്‌വർക്കിലേക്കുള്ള ഏറ്റവും നൂതനമായ മീഡിയങ്ങളിൽ ഒന്നാണ് ലിങ്ക്ഡ്ഇൻ. പ്രൊഫഷണലുകൾക്ക് ജോലിയും കമ്പനികൾക്ക് ജീവനക്കാരെയും കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോം കൂടിയാണ് ഇത്. ലിങ്ക്ഡ്ഇൻ വഴി, ലോകത്ത് എവിടെ നിന്നും ഏത് കമ്പനിയിൽ നിന്നും ആരെയും കണ്ടെത്താൻ കഴിയും. ലിങ്ക്ഡ്ഇൻ നെറ്റ്വർക്ക് ഉപയോഗിച്ച് ജോലി അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നവരും നിരവധി. പ്രധാനപ്പെട്ട കമ്പനികളുടെ റിക്രൂട്ട്മെന്റ് അറിയിപ്പുകളും ലിങ്ക്ഡ്ഇനിൽ പെട്ടെന്ന് ലഭ്യമാകുന്നു.

സ്മാർട്ട്ഫോണുകൾ

രാജ്യത്തെ 1.25 ബില്യൺ വരുന്ന ജനസംഖ്യയിൽ 700 മില്യണിൽ അധികം ആളുകൾക്കും സ്മാർട്ട്ഫോണുകൾ ഉണ്ട്. ഇതിൽ 25 കോടി ആളുകളും പോക്കറ്റിൽ സ്മാർട്‌ഫോണുകളുമായി നടക്കുന്നവരാണ്. പ്രതിമാസം 155 ദശലക്ഷം പേർ ഫേസ്ബുക്ക് സന്ദർശിക്കുന്നു. പ്രതിമാസം 160 ദശലക്ഷം യൂസേഴ്സ് വാട്സ്ആപ്പിൽ സജീവമാണ്. ഈ കണക്കുകൾ നോക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ എന്തിനാണ് ഓൺലൈൻ പ്രചാരണത്തിനോ സോഷ്യൽ മീഡിയയ്ക്കോ പ്രാധാന്യം നൽകുന്നത് എന്ന് മനസിലാക്കാൻ പ്രയാസമില്ല.

ഫ്രീ ഫയറിനേക്കാളും മികച്ച ബാറ്റിൽ റോയൽ ഗെയിമുകൾഫ്രീ ഫയറിനേക്കാളും മികച്ച ബാറ്റിൽ റോയൽ ഗെയിമുകൾ

ലിങ്ക്ഡ്ഇൻ

ലിങ്ക്ഡ്ഇൻ പൂർണമായും ഒരു തൊഴിൽ-പ്രൊഫഷണൽ പ്ലാറ്റ്ഫോം ആണ്. രാഷ്ട്രീയ ഉള്ളടക്കം അത്രയ്ക്ക് വ്യാപിക്കാത്ത ഒരു പ്ലാറ്റ്ഫോം കൂടിയാണ് ലിങ്ക്ഡ്ഇൻ. ലിങ്ക്ഡ്ഇനിലെ ചില യൂസേഴ്സ് എല്ലാത്തരം കണ്ടന്റുകളും ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരക്കാർ രാഷ്ട്രീയ ഉള്ളടക്കവും സ്വീകരിക്കുന്നു. അതേ സമയം ഭൂരിഭാഗം പേരും പൊളിറ്റിക്കൽ കണ്ടന്റിനോട് വിമുഖത കാട്ടുന്നു. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെയോ അഭിപ്രായത്തെയോ ബാധിക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങളോ ഉള്ളടക്കമോ ഒഴിവാക്കുകയാണ് ഇവരുടെ രീതി. തങ്ങളുടെ പ്രൊഫഷണൽ സാധ്യതകളെ രാഷ്ട്രീയ ചായ്വുകൾ ബാധിക്കാതിരിക്കാൻ എല്ലാവരും ഈ രീതി പിന്തുടരുന്നതാണ് നല്ലത്.

പൊളിറ്റിക്കൽ

അപ്പോൾ നമ്മുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നിന്നും പൊളിറ്റിക്കൽ കണ്ടന്റ് അകറ്റി നിർത്താൻ എന്ത് ചെയ്യണമെന്ന് നോക്കാം. ഇതിനായി പ്രത്യേകം ഫീച്ചറും ലിങ്ക്ഡ്ഇനിൽ ലഭ്യമാക്കിയിരിക്കുന്നു. പൊളിറ്റിക്കൽ കണ്ടന്റ് ബ്ലോക്കിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിന് മുമ്പ് യൂസേഴ്സിന് ഈ ഫീച്ചർ ലഭ്യമാണോ എന്ന് നോക്കണം. ഈ ഫീച്ചർ ലഭ്യമാണെങ്കിൽ ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ലിങ്ക്ഡ്ഇനിൽ പൊളിറ്റിക്കൽ കണ്ടന്റ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

60 ദിവസത്തേക്ക് 100 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ60 ദിവസത്തേക്ക് 100 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

ലിങ്ക്ഡ്ഇൻ പൊളിറ്റിക്കൽ കണ്ടന്റ് ബ്ലോക്കിങ് ഫീച്ചർ

ലിങ്ക്ഡ്ഇൻ പൊളിറ്റിക്കൽ കണ്ടന്റ് ബ്ലോക്കിങ് ഫീച്ചർ

  • ഇതിനായി ആദ്യം, വെബ് ബ്രൗസറിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ നിങ്ങളുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന് താഴെയുള്ള സെറ്റിങ്സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അക്കൗണ്ട് പ്രിഫറൻസസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് സൈറ്റ് പ്രിഫറൻസസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ശേഷം ഫീഡ് പ്രിഫറൻസസ് ഓപ്ഷനിലേക്ക് പോകുക.
  • ഫീച്ചർ ലഭ്യമാണെങ്കിൽ, " ഡു യു വാണ്ട് ടു സീ പൊളിറ്റിക്കൽ കണ്ടന്റ് ഇൻ യുവർ ഫീഡ്?" എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും.
  • ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിനോ ഡിസേബിൾ ചെയ്യുന്നതിനോ നിങ്ങൾ യെസ് അല്ലെങ്കിൽ നോ എന്ന് ടോഗിൾ ചെയ്യണം.
  • രാഷ്ട്രീയ ഉള്ളടക്കം
    • ലിങ്ക്ഡ്ഇനിൽ രാഷ്ട്രീയ ഉള്ളടക്കം ഹൈഡ് ചെയ്യുന്നതിന്, ആദ്യം, നിങ്ങളുടെ ഫീഡിലെ ഒരു പോസ്റ്റിന്റെ മുകളിൽ വലത് വശത്തുള്ള മോർ ഐക്കണിൽ ക്ലിക്ക് ചെയ്യണം.
    • ശേഷം ' ഐ ഡോണ്ട് വാണ്ട് ടു സീ ദിസ് ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • തുടർന്ന് ' ഐ ഡോണ്ട് വാണ്ട് ടു സീ പൊളിറ്റിക്കൽ കണ്ടന്റ് ' എന്ന ഓപ്ഷൻ യൂസേഴ്സിന് കാണാൻ കഴിയും.
    • ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • കൂടുതൽ കിടിലൻ ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ കിടിലൻ ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

      ലിങ്ക്ഡ്ഇൻ ശല്ല്യക്കാരെ ബ്ലോക്ക് ചെയ്യാം

      ലിങ്ക്ഡ്ഇൻ ശല്ല്യക്കാരെ ബ്ലോക്ക് ചെയ്യാം

      കമ്പനികളും ജോലി അന്വേഷിക്കുന്നവരും, വിവിധ മേഖലകളിലെ പ്രൊഫഷണലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ലിങ്ക്ഡ്ഇൻ. യൂസേഴ്സിന് താത്പര്യമുള്ള ബിസിനസ് പ്രൊഫഷണലുകളെ പിന്തുടരാനും ലിങ്ക്ഡ്ഇൻ സഹായിക്കും. പുതിയ ജോബ് ഓപ്പണിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാനും ജോലിക്ക് അപേക്ഷിക്കാനും വേണ്ടിയാണ് ബഹുഭൂരിപക്ഷം ആളുകളും ലിങ്ക്ഡ്ഇനിൽ സർഫ് ചെയ്യുന്നത്. ലോകത്തെ പ്രധാനപ്പെട്ട കമ്പനികളുടെ റിക്രൂട്ട്മെന്റ് അറിയിപ്പുകൾ ലിങ്കഡ്ഇനിൽ പെട്ടെന്ന് ലഭ്യമാകാറുണ്ട്. പ്രൊഫഷണലുകളെ സോഷ്യലൈസ് ചെയ്യാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം കൂടിയാണ് ലിങ്ക്ഡ്ഇൻ.

      ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ

      ലിങ്ക്ഡ്ഇനിൽ നമ്മുക്ക് അറിയാത്ത ആളുകളിൽ നിന്നടക്കം നിരവധി ഇൻവിറ്റേഷനുകൾ വരാറുണ്ട്. അറിയാത്തവർ മാത്രമല്ല, ചിലപ്പോഴൊക്കെ ഇഷ്ടമല്ലാത്ത, കണക്റ്റ് ചെയ്യാൻ തീരെ ആഗ്രഹിക്കാത്ത ആളുകളിൽ നിന്നും നമ്മുക്ക് ഇൻവിറ്റേഷനുകൾ ലഭിക്കും. എന്നാൽ ഇവരിൽ നിന്നും മെസേജുകളും ഇൻവിറ്റേഷനുകളും കിട്ടാതിരിക്കാൻ ശക്തമായ ബ്ലോക്കിങ് മെക്കാനിസവും ലിങ്ക്ഡ്ഇനിൽ ലഭ്യമാക്കിയിരിക്കുന്നു. ബ്ലോക്ക് ചെയ്താൽ അവർക്ക് ലിങ്ക്ഡ്ഇനിൽ നിങ്ങളുമായി കണക്റ്റ് ചെയ്യാൻ സാധിക്കില്ല. കൂടാതെ പരസ്‌പരം ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ കാണാനും കഴിയില്ല. ലിങ്ക്ഡ്ഇനിൽ പരമാവധി 1,000 പേരെയാണ് ബ്ലോക്ക് ചെയ്യാൻ കഴിയുക.

      പോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി, വില 14,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി, വില 14,999 രൂപ മുതൽ

      ലിങ്ക്ഡ്ഇനിൽ യൂസേഴ്സിനെ ബ്ലോക്ക് ചെയ്യാം

      ലിങ്ക്ഡ്ഇനിൽ യൂസേഴ്സിനെ ബ്ലോക്ക് ചെയ്യാം

      • ഇതിന് ആദ്യം നിങ്ങൾ ബ്ലോക്ക് ചെയ്യേണ്ട വ്യക്തിയുടെ പ്രൊഫൈൽ സന്ദർശിക്കണം.
      • ശേഷം ‘മോർ' ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് "റിപ്പോർട്ട് / ബ്ലോക്ക്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • തുറന്ന് വരുന്ന പോപ്പ് അപ്പ് വിൻഡോയുടെ ഉള്ളിൽ നിന്ന് "ബ്ലോക്ക്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • ബ്ലോക്ക് ചെയ്യപ്പെടുന്ന വ്യക്തിക്ക് ബ്ലോക്ക് ചെയ്തത് അടക്കമുള്ള അറിയിപ്പുകളൊന്നും ലഭിക്കില്ല. നിങ്ങൾ പരസ്യമാക്കിയ വിവരങ്ങൾ അവർക്ക് തുടർന്നും കാണാൻ കഴിയും.
      • പ്രൊഫൈൽ സൈറ്റിങ്സ്

        പ്രൊഫൈൽ സൈറ്റിങ്സ് പ്രൈവറ്റ് ആക്കി മാറ്റിയാൽ, അവർക്ക് ഇതിന് സാധിക്കില്ല. ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യാൻ താത്പര്യമില്ലെങ്കിൽ, ലിങ്ക്ഡ്ഇൻ കണക്ഷൻ നീക്കം ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച് വ്യക്തിക്ക് അറിയിപ്പ് ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്‌ത് "സെറ്റിങ്സ് ആൻഡ് പ്രൈവസി" ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ കണക്ഷനുകൾ ഹൈഡ് ചെയ്യാം. വിസിബിലിറ്റി ടാബിനുള്ളിൽ, നിങ്ങളുടെ കണക്ഷനുകൾ ആർക്കൊക്കെ കാണാനാകുമെന്നും യൂസേഴ്സിന് സെറ്റ് ചെയ്യാം.

        അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഅസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

Best Mobiles in India

English summary
LinkedIn is the largest platform for professionals to find jobs and companies to find employees. Through LinkedIn, you can find anyone from anywhere in the world, from any company. Recruitment announcements of companies are also readily available on LinkedIn.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X