വാട്സ്ആപ്പിലെ വ്യാജ വാർത്തകൾ തിരിച്ചറിയാൻ ഫാക്റ്റ് ചെക്കിങ് ടിപ്ലൈനുകൾ

|

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച വലിയ വിവാദങ്ങൾ ഉണ്ടാകുന്നത് നമ്മുടെ രാജ്യത്ത് പതിവാണ്. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ നിരവധി ഫീച്ചറുകൾ കൊണ്ട് വന്നതായി വാട്സ്ആപ്പ് അവകാശപ്പെടുന്നുണ്ട്. പക്ഷെ ഇതൊന്നും വാട്സ്ആപ്പിലെ വ്യാജ വാർത്തകളുടെ ഒഴുക്ക് നിയന്ത്രിക്കാൻ മതിയാകുന്നില്ലെന്നതാണ് യാഥാർഥ്യം. സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ ഇന്നും വാട്സ്ആപ്പ് യൂസേഴ്സിന് ലഭിച്ച് കൊണ്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളും യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ഒക്കെ നടക്കുന്ന ഇക്കാലത്ത് നമ്മുക്ക് ലഭിക്കുന്ന വിവരങ്ങൾ ആധികാരികമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്.

ഫാക്റ്റ് ചെക്കിങ് ഏജൻസി

വാട്സ്ആപ്പിലും മറ്റും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ നിരവധി ഫാക്റ്റ് ചെക്കിങ് ഏജൻസികൾ ഇന്ന് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനകളുടെ വാട്സ്ആപ്പ് ടിപ്ലൈനുകൾ വഴി വിവരങ്ങൾ പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. ഈ ടിപ്ലൈനുകൾ ഇന്റർനാഷണൽ ഫാക്‌റ്റ് ചെക്കിങ് നെറ്റ്‌വർക്ക് ( ഐഎഫ്സിഎൻ ) പരിശോധിച്ചുറപ്പിച്ചവയുമാണ്. ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് റെക്കോർഡിങുകൾ തുടങ്ങിയ ഫോർമാറ്റുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ ഈ ടിപ്ലൈനുകൾ വഴി പരിശോധിക്കാവുന്നതാണ്. ഭൂരിപക്ഷം ടിപ്ലൈനുകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ 11 ഭാഷകളിൽ ലഭ്യമാണ്.

വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാംവാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

വാട്സ്ആപ്പ് ഫാക്റ്റ് ചെക്കിങ് ടിപ്ലൈനുകൾ

വാട്സ്ആപ്പ് ഫാക്റ്റ് ചെക്കിങ് ടിപ്ലൈനുകൾ

വ്യാജ വാർത്തകൾ തിരിച്ചറിയാനും വിവരങ്ങൾ പരിശോധിക്കാനും നിരവധി വാട്സ്ആപ്പ് ഫാക്റ്റ് ചെക്കിങ് ടിപ്ലൈനുകൾ രാജ്യത്ത് ലഭ്യമാണ്. അവയിൽ ചിലത് താഴെ നൽകിയിരിക്കുന്നു. താഴെ പറയുന്ന ടിപ്‌ലൈനുകൾക്ക് പുറമേ, ഐഎഫ്സിഎന്നിന് സ്വന്തം വാട്സ്ആപ്പ് ചാറ്റ്ബോട്ടും ഉണ്ട്. ഇത് വഴിയും യൂസേഴ്സിന് വിവരങ്ങളുടെ ആധികാരികത പരിശോധിക്കാം. 70ൽ കൂടുതൽ രാജ്യങ്ങളിലെ സ്വതന്ത്ര ഫാക്ട് ചെക്കേഴ്സുമായി ഇത് വഴി ബന്ധപ്പെടാൻ സാധിക്കുമെന്നും ഐഎഫ്സിഎൻ പറയുന്നു.

എഎഫ്പി

എഎഫ്പി : +91 95999 73984
ബൂം : +91 77009-06111 / +91 77009-06588
ഫാക്റ്റ് ക്രെസെൻഡോ : +91 90490 53770
ഫാക്ട്ലി : +91 92470 52470
ഇന്ത്യ ടുഡേ : +91 7370-007000
ന്യൂസ്‌ചെക്കർ : +91 99994 99044
ന്യൂസ്‌മൊബൈൽ : +91 11 7127 9799
ക്വിന്റ് വെബ്ക്യൂഫ് : +91 96436 51818
ദ ഹെൽത്തി ഇന്ത്യൻ പ്രോജക്ട് : +91 85078 85079
വിശ്വാസ് ന്യൂസ്: +91 92052 70923 / +91 95992 99372

ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്

വാട്സ്ആപ്പിലെ ഫാക്ട് ചെക്കിങ് ടിപ്ലൈനുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

വാട്സ്ആപ്പിലെ ഫാക്ട് ചെക്കിങ് ടിപ്ലൈനുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

ഫാക്ട് ചെക്കിങ് ടിപ്ലൈനുകളുടെ നമ്പറുകൾ ഉപയോക്താക്കൾ തങ്ങളുടെ കോൺടാക്റ്റുകളിൽ സേവ് ചെയ്യണം. അല്ലെങ്കിൽ അവരുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യണം. വാട്സ്ആപ്പിൽ "Hi" മെസേജ് അയച്ച് വിവരങ്ങൾ സ്ഥിരീകരിക്കുന്നത് തുടങ്ങാവുന്നതാണ്. മിക്ക ടിപ്‌ലൈനുകളും ഇങ്ങനെ സമീപിക്കുന്ന യൂസേഴ്സിന് അവരുടെ ഏറ്റവും പുതിയ ഫാക്ട് ചെക്ക്ഡ് കണ്ടന്റിലേക്ക് ആക്സസ് നൽകുന്നു. ടിപ്ലൈനുകൾ അടിസ്ഥാനപരമായി ചാറ്റ്‌ബോട്ടുകൾ ആണെന്ന കാര്യം യൂസേഴ്സ് മനസിലാക്കേണ്ടതുണ്ട്. അതിനാൽ തന്നെ നിങ്ങൾ ഫീഡ് ചെയ്യുന്ന വിവരങ്ങൾ പരിശോധിക്കാൻ അവ കുറച്ച് സമയമെടുക്കും.

വിവിധ ഫാക്ട് ചെക്കിങ് ടിപ്‌ലൈനുകളെക്കുറിച്ച് വിശദമായി മനസിലാക്കാം

വിവിധ ഫാക്ട് ചെക്കിങ് ടിപ്‌ലൈനുകളെക്കുറിച്ച് വിശദമായി മനസിലാക്കാം

വാട്സ്ആപ്പിലെ ഫാക്ട് ചെക്കിങ് ടിപ്‌ലൈനുകളുടെ പ്രധാന ഉദ്ദേശ്യം, ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ്, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ എന്നിവയുടെ രൂപത്തിലും തങ്ങൾക്ക് ലഭിച്ച തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ്. വിവിധ ഭാഷകളിൽ, വിവിധ തരം കണ്ടന്റുകളിലെ ഏറ്റവും ആധികാരികമായ വിവരങ്ങൾ കണ്ടെത്താൻ അവ സഹായിക്കുന്നു. ഏതാനും ചില ഫാക്ട് ചെക്കിങ് ടിപ്‌ലൈനുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു.

വാട്സ്ആപ്പിൽ വരാനിരിക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്വാട്സ്ആപ്പിൽ വരാനിരിക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്

എഎഫ്പി

എഎഫ്പി : ടെക്സ്റ്റ് മെസേജസ്, വീഡിയോകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ വസ്തുതാപരമായി പരിശോധിക്കുന്നതിനാണ് എഎഫ്പി ഫാക്റ്റ് ചെക്ക് ടിപ്ലൈൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഎഫ്പി സപ്പോർട്ട് ലഭിക്കും., കൂടാതെ എഎഫ്പിയുടെ ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യാനും കഴിയും. ഇത് വഴി ഉക്രെയ്‌ൻ യുദ്ധത്തേക്കുറിച്ചുള്ള വസ്തുതകൾ അറിയാനും കഴിയും. ലോകത്തെ പ്രധാനപ്പെട്ട വാർത്ത എജൻസികളിൽ ഒന്ന് കൂടിയാണ് എഎഫ്പി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ബൂം

ബൂം : എഎഫ്പി പോലെ, ബൂം ഫാക്ട്ചെക്ക് ടിപ്‌ലൈൻ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സപ്പോർട്ട് നൽകുന്നു. ഇത് ബംഗാളി ഭാഷയിലും പ്രവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ കൈവശമുള്ള ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ, ടെക്‌സ്‌റ്റ് എന്നിവ പരിശോധിച്ച് ഉറപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ ബൂം ഫാക്ട്ചെക്ക് ടിപ്‌ലൈനിൽ ലഭ്യമാണ്. ബൂം ന്യൂസ്‌ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാനും ബൂം ലൈവിൽ നിന്നുള്ള ഏറ്റവും പുതിയ ഫാക്ട് ചെക്കിങ് സ്‌റ്റോറികൾ വായിക്കാനും ആക്‌സസ് ലഭിക്കും.

വാട്സ്ആപ്പിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾവാട്സ്ആപ്പിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ഫാക്റ്റ് ക്രെസെൻഡോ

ഫാക്റ്റ് ക്രെസെൻഡോ : എഎഫ്പി, ബൂം എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാഠി, ഒഡിയ, തമിഴ് എന്നിവയുൾപ്പെടെ ആകെ ഒമ്പത് ഭാഷകളിൽ ഫാക്റ്റ് ക്രെസെൻഡോയിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാണ്. ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ എന്നിവയുടെ രൂപത്തിൽ വിവരങ്ങൾ പങ്കിടാൻ ഫാക്റ്റ് ക്രെസെൻഡോ തങ്ങളുടെ യൂസേഴ്സിനെ അനുവദിക്കുന്നു. ഉപയോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നതിന് പുറമേ, ടിപ്‌ലൈൻ അതിന്റെ ഫാക്ട് ചെക്കിങ് കണ്ടന്റിലേക്കും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകളിലേക്കും ആക്‌സസ് നൽകുന്നു.

ഫാക്ട്ലി

ഫാക്ട്ലി : ലേഖനം, വീഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവയെ കുറിച്ചുള്ള ഫാക്ട് ചെക്കിങിന് വേണ്ടിയുള്ള റിക്വസ്റ്റ് ഫാക്ട്ലിയിൽ യൂസേഴ്സിന് നൽകാൻ കഴിയും. യൂസേഴ്സിന് ഫാക്‌ട്ലിയുടെ ന്യൂസ്ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാനും ഏറ്റവും ആധികാരികമായ വിവരങ്ങളിലേക്കുള്ള ആക്സസ് നേടാനും കഴിയും. പ്രാദേശിക ഭാഷകളിൽ സേവനങ്ങൾ ലഭ്യമാകില്ല എന്നതാണ് ഒരു പോരായ്മ. ഇംഗ്ലീഷിൽ മാത്രമാണ് ഫാക്ട്ലിയുടെ സേവനം ലഭ്യമാകുക.

വാട്സ്ആപ്പിൽ മെസേജ് റിയാക്ഷൻസ് അടക്കം പുതിയ ഫീച്ചറുകൾ, ഡെസ്ക്ടോപ്പ് പതിപ്പിലും പരീക്ഷണംവാട്സ്ആപ്പിൽ മെസേജ് റിയാക്ഷൻസ് അടക്കം പുതിയ ഫീച്ചറുകൾ, ഡെസ്ക്ടോപ്പ് പതിപ്പിലും പരീക്ഷണം

Best Mobiles in India

English summary
WhatsApp is one of the most used platforms to spread fake news and misinformation. It is not uncommon in our country for big controversies to arise during elections. WhatsApp claims to have come up with several features to prevent the spread of fake news.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X