ഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾ

|

മറ്റ് ഏതൊരു സ്മാർട്ട്ഫോണിനെയും പോലെ നിങ്ങളുടെ ഐഫോണിന്റെ വേഗതയും പെർഫോമൻസും കാലക്രമേണെ കുറയുന്നു. ഇതിന് പലവിധ കാരണങ്ങൾ ഉണ്ട്. നിങ്ങളുടെ ഡിവൈസിലെ പഴയ ഐഒഎസ് വേർഷൻ മുതൽ ഡിവൈസിന്റെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളും അനിമേഷൻ ഇഫ്ക്റ്റുകൾ വരെയുള്ള വിവിധ കാരണങ്ങൾ ഇതിനുണ്ട്. നിങ്ങളുടെ ഐഫോണിന് വേഗത കുറവാണെങ്കിൽ അതിന്റെ വേഗതയും പെർഫോമൻസും കൂട്ടാനും ചില ടിപ്പുകൾ ലഭ്യമാണ്. ടിപ്പുകൾ എന്ന് പറയുമ്പോൾ ഏതെങ്കിലും തേർഡ് പാർട്ടി ആപ്പുകളോ സിസ്റ്റം റൂട്ടിങ്ങോ പോലെയുള്ള കാര്യങ്ങൾ അല്ല പറയുന്നത്. വളെരെ സിമ്പിളായി മാറ്റാവുന്ന ചില ശീലങ്ങളും നമ്മുടെ ഡിവൈസിൽ തന്നെ ലഭ്യമായ ചില ഫീച്ചറുകളും ആണിവ. നിങ്ങളുടെ ഐഫോണിന്റെ വേഗം കൂട്ടാനും പെർഫോമൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഈ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

നിങ്ങളുടെ ഐഫോണിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഐഫോണിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഐഫോണിന്റെ വേഗത കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഡിവൈസിലെ ഐഒഎസ് വേർഷന്റെ പ്രശ്നങ്ങൾ. ഫോണിലെ ഐഒഎസ് അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. സെറ്റിങ്സ് ആപ്പ് > ജനറൽ > സോഫ്റ്റ്വെയർ അപ്ഡേറ്റ് > ഇൻസ്റ്റാൾ ആൻഡ് അപ്ഡേറ്റ് എന്ന രീതിയിൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ കണ്ടെത്താനും ഡിവൈസ് അപ്ഡേറ്റ് ചെയ്യാനും സാധിക്കും.

നിങ്ങളുടെ ഐഫോൺ റീസ്റ്റാർട്ട് ചെയ്യുക

നിങ്ങളുടെ ഐഫോൺ റീസ്റ്റാർട്ട് ചെയ്യുക

ഫോൺ വളരെ ഹാങ് ആയിരിക്കുമ്പോൾ അതിന്റെ വേഗം കൂട്ടാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുക എന്നത്. അധികം കോമ്പ്ലിക്കേറ്റഡ് അല്ലാത്ത പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. നിങ്ങളുടെ ഐഫോൺ റീസ്റ്റാർട്ട് ചെയ്യാൻ വോളിയം ബട്ടണും സൈഡ് ബട്ടണും 30 സെക്കൻഡ് അമർത്തിപ്പിടിച്ച ശേഷം പവർ ഓഫ് സ്ലൈഡർ വലിച്ചിടുക.

വാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംവാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആവശ്യമില്ലാത്ത ആപ്പുകളും ഫയലുകളും നീക്കം ചെയ്യുക
 

ആവശ്യമില്ലാത്ത ആപ്പുകളും ഫയലുകളും നീക്കം ചെയ്യുക

നിങ്ങളുടെ ഡിവൈസിന്റെ സുഗമമായ പ്രവർത്തനത്തിന് ഫോണിൽ സ്റ്റോറേജ് സ്പേസ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. സ്റ്റോറേജ് സ്പേസ് കുറഞ്ഞാൽ ഐഫോൺ സാവധാനത്തിൽ മാത്രമാണ് പ്രവർത്തിക്കുക. നിങ്ങളുടെ ഐഫോണിൽ നിന്ന് ഉപയോഗിക്കാത്ത ആപ്പുകളും ഫയലുകളും ഇല്ലാതാക്കുക എന്നതാണ് നിങ്ങൾക്ക് ഇത് പരിഹരിക്കാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാർഗം. നിങ്ങളുടെ ഐഫോണിൽ നിന്നും ലെങ്തി വീഡിയോകൾ, ആവശ്യമില്ലാത്ത വലിയ ഫയലുകൾ ഒക്കെ നീക്കം ചെയ്യുന്നത് നല്ലതാണ്. അതുവഴി നിങ്ങളുടെ ഐഫോണിൽ കുറച്ച് ഫ്രീ സ്പേസ് സൃഷ്ടിക്കാൻ കഴിയും.

ഫ്രീ സ്റ്റോറേജ് സ്പേസ്

നിങ്ങളുടെ ഐഫോണിൽ ഫ്രീ സ്റ്റോറേജ് സ്പേസ് സൃഷ്ടിക്കാൻ ആദ്യം സെറ്റിങ്സിലേക്ക് പോകുക. തുടർന്ന് സ്റ്റോറേജ് ആൻഡ് ഐക്ലൌഡ് യൂസേജിലേക്കും ശേഷം സ്റ്റോറേജ് ഓപ്ഷനിൽ നിന്നും മാനേജ് സ്റ്റോറേജ് ഓപ്ഷനും ആക്സസ് ചെയ്യുക. നിങ്ങളുടെ ഡിവൈസിലെ ആകെ സ്റ്റോറേജ്, എത്ര മാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നു, എന്തിന് വേണ്ടി തുടങ്ങിയ വിവരങ്ങൾ ഇവിടെ കാണാൻ കഴിയും. തുടർന്ന് ഈ വിവരങ്ങളും ഓപ്ഷനുകളും ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമില്ലാത്ത ഫയലുകളും ആപ്പുകളും ഇല്ലാതാക്കാൻ കഴിയും.

ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് ചെയ്യുന്ന ഓപ്ഷൻ ഓഫ് ചെയ്യുക

ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് ചെയ്യുന്ന ഓപ്ഷൻ ഓഫ് ചെയ്യുക

ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് ചെയ്യുന്നതും നിങ്ങളുടെ ഐഫോണിന്റെ വേഗത കാലക്രമേണെ കുറയാൻ കാരണമാകും. കാലക്രമേണ വേഗത കുറയ്ക്കും. ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് ചെയ്യുന്ന ഓപ്ഷൻ ഓഫ് ചെയ്യുക എന്നത് മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി. നിങ്ങൾ ചെയ്യേണ്ടത് ഇതാ: സെറ്റിങ്സ് ആപ്പുകൾ > ജനറൽ > ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് > ബാക്ക്ഗ്രൌണ്ട് ആപ്പ് റിഫ്രഷ് ടോഗിൾ ഓഫ് ചെയ്യുക.

ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്

ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുക

ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുക

ലൊക്കേഷൻ സർവീസ് ഫീച്ചറും നിങ്ങളുടെ ഐഫോണിന്റെ വേഗത കുറയ്ക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇതും എപ്പോഴും ഓൺ ചെയ്തിടാതിരിക്കുക എന്നത് ഡിവൈസിന്റെ ആയുസ് കൂട്ടാൻ സഹായിക്കുന്നു. ലൊക്കേഷൻ സേവനങ്ങൾ ഓഫ് ചെയ്തിടുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ആദ്യം സെറ്റിങ്സ് ആപ്പിലേക്ക് പോകുക. അവിടെ പ്രൈവസി ഓപ്ഷൻ ആക്സസ് ചെയ്യുക. തുടർന്ന് ലൊക്കേഷൻ സേവനങ്ങളിലേക്കും പോകുക. ഇവിടെ കാണുന്ന ഓപ്ഷൻ ഇപയോഗിച്ച് ലൊക്കേഷൻ സേവനങ്ങൾ ടോഗിൾ ഓഫ് ചെയ്യാൻ കഴിയും.

ആവശ്യമില്ലാത്ത ആപ്പുകൾ ക്ലോസ് ചെയ്യുക

ആവശ്യമില്ലാത്ത ആപ്പുകൾ ക്ലോസ് ചെയ്യുക

ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ അനാവശ്യ ആപ്പുകളും ക്ലോസ് ചെയ്ത് ഇടുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഡിവൈസിലെ ബാറ്ററി, ഡാറ്റ മുതലായ റിസോഴ്സുകൾ പെട്ടെന്ന് തീരാതിരിക്കാൻ സഹായിക്കും. ഇത് ഐഫോണിന്റെ മൊത്തത്തിലുള്ള വേഗതയും പെർഫോമൻസും വർധിക്കാനും കാരണം ആകും. വീഡിയോ എഡിറ്റർ അല്ലെങ്കിൽ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ഗെയിമിങ് ആപ്പുകൾ പോലെയുള്ളവ നിങ്ങളുടെ ഐഫോണിന്റെ വേഗത ഗണ്യമായി കുറയ്ക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഐഫോണിലെ റെഡ്യൂസ് മോഷൻ ഓപ്ഷൻ ഓൺ ചെയ്യുക

ഐഫോണിലെ റെഡ്യൂസ് മോഷൻ ഓപ്ഷൻ ഓൺ ചെയ്യുക

ഐഫോണിന്റെ വേഗത വർധിപ്പിക്കാൻ ഉള്ള മറ്റൊരു ഓപ്ഷൻ ആണിത്. നിങ്ങളുടെ ഡിവൈസിലെ ആനിമേഷൻ ഇഫക്റ്റുകൾ റെഡ്യൂസ് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണിത്. ഇതിനായി ഡിവൈസിലെ റെഡ്യൂസ് മോഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണം. അനിമേഷൻ ഇഫക്റ്റുകൾ എപ്പോഴും നല്ലത് തന്നെയാണ്. എന്നാൽ ഇത് നിങ്ങളുടെ ഡിവൈസിലെ വിലയേറിയ സിസ്റ്റം റിസോഴ്സുകൾ ഇല്ലാതെയാക്കുന്നു. റെഡ്യൂസ് മോഷൻ ഓപ്ഷൻ ഓൺ ചെയ്യുന്നതിന് ആദ്യം സെറ്റിങ്സ് ആപ്പുകളിലേക്ക് പോകുക. അവിടെ ആക്സസിബിലിറ്റി ഓപ്ഷൻ ആക്സസ് ചെയ്യുക. തുടർന്ന് മോഷൻ ഓപ്ഷനിലേക്ക് പോയി റെഡ്യൂസ് മോഷൻ ബട്ടൺ ടോഗിൾ ചെയ്യുക.

ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാംഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

Best Mobiles in India

English summary
The speed and performance of your iPhone will decrease over time. There are various reasons for this, from the older iOS version of the device to the applications running in the background of the device and the animation effects. If your iPhone is slow, there are some tips to increase its speed and performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X