ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാം

|

ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിനുമപ്പുറം വരുമാനം കണ്ടെത്തുന്നതിനും ഫേസ്ബുക്കിൽ ഓപ്ഷനുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കാത്ത ആളുകളും ഇന്ന് നമ്മുക്കിടയിൽ ഉണ്ടാകില്ല. ഫോട്ടോസും സ്റ്റോറികളും രാഷ്ട്രീയ നിലപാടുകളും എല്ലാം ഷെയർ ചെയ്യാൻ ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. പ്ലാറ്റ്‌ഫോമിന്റെ ഉയർന്ന ജനപ്രീതി ഹാക്കിങ്, മാൽവെയർ അറ്റാക്ക് പോലെയുള്ള സൈബർ ആക്രമണങ്ങൾക്കും കാരണം ആകുന്നുണ്ട്. ചില ബേസിക്ക് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫേസ്ബുക്ക് അക്കൌണ്ട് സുരക്ഷിതമായി നിലനിർത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ശക്തവും യുണീക്കുമായ പാസ്‌വേഡ് ഉപയോഗിക്കുക

ശക്തവും യുണീക്കുമായ പാസ്‌വേഡ് ഉപയോഗിക്കുക

ഹാക്കിങ് ആക്രമണങ്ങൾക്കെതിരായ ആദ്യ പ്രതിരോധമാണ് ശക്തമായ പാസ്‌വേഡുകൾ. ഊഹിക്കാൻ അത്ര എളുപ്പം അല്ലാത്തതും എന്നാൽ നിങ്ങൾക്ക് എളുപ്പം ഓർത്തെടുക്കാൻ സാധിക്കുന്നതുമായ പാസ്‌വേഡുകളാണ് എപ്പോഴും സെലക്ട് ചെയ്യേണ്ടത്. ജനന തീയതി, പേര്, കാർ നമ്പർ, ഫോൺ നമ്പർ മുതലായവ ഒരിക്കലും നിങ്ങളുടെ പാസ്‌വേഡായി ഉപയോഗിക്കരുത്. മാതാപിതാക്കളുടെയോ പങ്കാളിയുടെയോ ജന്മദിനം, അല്ലെങ്കിൽ ഏറ്റവും അധികം റിലേറ്റ് ചെയ്യുന്ന വാക്കുകൾ, സംഭവങ്ങൾ എന്നിവയും പാസ്‌വേഡായി ഉപയോഗിക്കരുത്.

റെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

പാസ്‌വേഡുകൾ

കൂടാതെ, ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അത് പോലെ തന്നെ നിങ്ങളുടെ പാസ്‌വേഡുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും ഒഴിവാക്കണം. നമ്മളിൽ പലരും ഉപയോഗിക്കുന്ന ഭൂരിപക്ഷം പാസ്‌വേഡുകളും സെക്കൻഡുകൾക്കുള്ളിൽ ബ്രേക്ക് ചെയ്യാൻ കഴിയും. 12345, "പാസ്‌വേഡ്" തുടങ്ങിയവയാണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം യൂസ് ചെയ്യുന്ന പാസ്‌വേഡുകൾ. പാസ്‌വേഡുകൾ ബ്രേക്ക് ചെയ്യാനുള്ള വിവിധ ടൂളുകളും ഇന്ന് ലഭ്യമാകും.

ടു ഫാക്ടർ ഓതന്റ്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക ( 2എഫ്എ )
 

ടു ഫാക്ടർ ഓതന്റ്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക ( 2എഫ്എ )

ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളിൽ ഒന്നാണ് ടു ഫാക്ടർ ഓതന്റ്റിക്കേഷൻ ( 2എഫ്എ ). മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി സൈബർ ആക്രമണങ്ങൾ നേരിടാൻ സാധ്യതയുള്ളവർക്ക് 2എഫ്എ നിയന്ത്രണം നിർബന്ധമാക്കിയിട്ടുമുണ്ട്. ഫേസ്ബുക്ക് ഐഡന്റിഫൈ ചെയ്യാത്ത പുതിയ ഡിവൈസിൽ നിന്ന് ലോഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വെരിഫൈ ചെയ്യണം എന്ന് മാത്രം.

ഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾ

ഫേസ്ബുക്ക്

ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാത്ത ഹൈ റിസ്ക് അക്കൌണ്ടുകൾ മാർച്ച് 17 മുതൽ ഫേസ്ബുക്ക് ലോക്ക്ഡ് ഔട്ട് ആക്കിയിരുന്നു. ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ വഴി ടു ഫാക്ടർ ഓതന്റ്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യാത്തവർക്ക് വരും നാളുകളിൽ പൂർണമായും ആക്സസ് നഷ്ടമാകാൻ സാധ്യതയുണ്ട്. ഹാക്ക് ചെയ്യപ്പെടാൻ ഏറ്റവും സാധ്യതയുള്ള അക്കൗണ്ടുകൾക്കാണ് ഈ ഘട്ടത്തിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്. ടു ഫാക്ടർ ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുന്നത് അക്കൗണ്ടുകൾക്ക് ഒരു അധിക ലെയർ സുരക്ഷാ കവചം കൂടി നൽകും.

അൺറെക്കഗ്ണൈസ്ഡ് ലോഗിൻ അലർട്ടിനായി സൈൻ അപ്പ് ചെയ്യുക

അൺറെക്കഗ്ണൈസ്ഡ് ലോഗിൻ അലർട്ടിനായി സൈൻ അപ്പ് ചെയ്യുക

ഫേസ്ബുക്കിൽ ഉള്ള മറ്റൊരു സുരക്ഷാ ക്രമീകരണമാണ് അൺറെക്കഗ്ണൈസ്ഡ് ലോഗിൻ അലർട്ട്. ഫേസ്ബുക്ക് ഐഡന്റിഫൈ ചെയ്യാത്ത ഏതെങ്കിലും ഡിവൈസിൽ നിന്നോ ലൊക്കേഷനിൽ നിന്നോ എഫ്ബി അക്കൌണ്ട് ആക്സസ് ആയാൽ അലർട്ടുകൾ വരുന്നതാണ് ഈ അൺറെക്കഗ്ണൈസ്ഡ് ലോഗിൻ അലർട്ട് ഫീച്ചർ. ഉപയോക്താവിന്റെ പ്രൈമറി ഡിവൈസിലേക്കായിരിക്കും ( മിക്കവാറും സ്മാർട്ട്ഫോൺ ) ഇത്തരം അലർട്ടുകൾ വരിക.

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

നിങ്ങളുടെ പേഴ്സണൽ പ്രൊഫൈൽ സെർച്ച് റിസൽട്സിൽ നിന്ന് നീക്കം ചെയ്യുക

നിങ്ങളുടെ പേഴ്സണൽ പ്രൊഫൈൽ സെർച്ച് റിസൽട്സിൽ നിന്ന് നീക്കം ചെയ്യുക

ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് നടത്തുന്ന സെർച്ചുകളിൽ നിങ്ങളുടെ പേഴ്സണൽ പ്രൊഫൈൽ കാണാൻ കഴിയില്ലെന്ന് ഉറപ്പ് വരുത്തുക. ഫേസ്ബുക്കിലെ സെറ്റിങ്സ് ആൻഡ് പ്രൈവസി സെക്ഷനിൽ ഇതിനുള്ള ഓപ്ഷനുണ്ട്. സെർച്ച് റിസൽട്സുകളിൽ വരുന്ന അക്കൌണ്ടുകൾ സൈബർ ക്രിമിനലുകളുടെ ശ്രദ്ധയിൽ വരുമെന്നതിനാൽ ആണിത്. സെർച്ച് റിസൽട്സുകളിൽ വരുന്ന ഫോട്ടോകളും പ്രൊഫൈൽ വിവരങ്ങളും പലവിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതും നാം കണ്ടിട്ടുണ്ട്.

അറിയാത്ത ആളുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ അംഗീകരിക്കരുത്

അറിയാത്ത ആളുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ അംഗീകരിക്കരുത്

നിങ്ങൾക്ക് പരിചയം ഇല്ലാത്ത ആളുകളിൽ നിന്നുള്ള സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം. ഇത്തരക്കാർ വ്യാജ അക്കൗണ്ടുകളുമായി എത്തുന്ന തട്ടിപ്പുകാർ ആയിരിക്കാം. അവരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നത് നിങ്ങളുടെ അക്കൌണ്ടിൽ സ്പാമുകൾ കയറാൻ കാരണം ആകാം. മാൽവെയർ ഫയലുകളും ലിങ്കുകളും അയച്ചും അവർ നിങ്ങളുടെ വിവരങ്ങൾ കൈക്കലാക്കാം. മോശം പോസ്റ്റുകളിലും മറ്റും നിങ്ങളെ ടാഗ് ചെയ്യാനും ഇത്തരം തട്ടിപ്പുകാർക്ക് സാധിക്കും.

പുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

സംശയാസ്പദമായ ലിങ്കുകളിലോ എക്സ്റ്റൻഷനുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക

സംശയാസ്പദമായ ലിങ്കുകളിലോ എക്സ്റ്റൻഷനുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക

പരിചയം ഇല്ലാത്ത ആളുകൾ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത് സംബന്ധിച്ച് ഫേസ്ബുക്കും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്.അത് പോലെ പരിചയമില്ലാത്ത എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കപ്പെടാനും കാരണമാകും. നിങ്ങളുടെ അക്കൌണ്ട് വിവരങ്ങളും മോഷ്ടിക്കപ്പെടാം. സൈബർ തട്ടിപ്പുകാർക്ക് എക്സ്റ്റൻഷനുകൾ വഴിയും നിങ്ങളുടെ അക്കൌണ്ട് ഡീറ്റെയ്ൽസും സ്വകാര്യ വിവരങ്ങളും കൈക്കലാക്കാൻ കഴിയും.

ട്രസ്റ്റഡ് കോൺടാക്റ്റുകൾ സെറ്റ് ചെയ്യുക

ട്രസ്റ്റഡ് കോൺടാക്റ്റുകൾ സെറ്റ് ചെയ്യുക

ഫേസ്ബുക്കിൽ ട്രസ്റ്റഡ് കോൺടാക്റ്റുകൾ സെറ്റ് ചെയ്യുന്നതും അക്കൌണ്ട് സുരക്ഷിതം ആക്കാൻ സഹായിക്കും. ആക്സസ് നഷ്ടമായ അക്കൌണ്ടുകളും പേജുകളും വീണ്ടെടുക്കാനും ട്രസ്റ്റഡ് കോൺടാക്റ്റസ് ഫീച്ചർ വഴി സാധിക്കും. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്സസ് തിരിച്ചു കിട്ടാൻ ട്രസ്റ്റഡ് കോൺടാക്റ്റ് ലിസ്റ്റിലുള്ള ആർക്കെങ്കിലും ഒരു യുആർഎൽ അയക്കുന്നതാണ് ഈ മാർഗം. ഈ യുആർഎൽ ഉപയോഗിച്ച് നിങ്ങൾക്ക് അക്കൌണ്ട് വീണ്ടും ആക്സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയായിരിക്കണം ഇങ്ങനെ ട്രസ്റ്റഡ് കോൺടാക്റ്റുകൾ ആയി സെറ്റ് ചെയ്യേണ്ടത്.

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

Best Mobiles in India

English summary
There are no people among us today who do not use Facebook. People use Facebook to share photos, stories and political views. The high popularity of the platform has also led to cyber attacks such as hacking and malware attacks. There are some basic things you can do to keep your Facebook account safe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X