എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം

|

ആധാർ കാർഡുമായോ ബാങ്ക് അക്കൗണ്ടുമായോ പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് എല്ലാവരും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ്. പാൻ കാർഡ് ലിങ്കിങ് സമയബന്ധിതമായി നിർവഹിക്കാത്തത് നിങ്ങൾക്ക് കനത്ത പിഴ ചുമത്താൻ കാരണം ആയേക്കാം. നിങ്ങൾ ഒരു എസ്ബിഐ ഉപയോക്താവ് ആണെങ്കിൽ എങ്ങനെ പാൻ കാർഡ് ലിങ്ക് ചെയ്യാമെന്നതാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. രണ്ട് വിധത്തിൽ എസ്ബിഐ ഉപയോക്താക്കൾക്ക് തങ്ങളുടെ പാൻ കാർഡും ബാങ്ക് അക്കൌണ്ടും ലിങ്ക് ചെയ്യാൻ കഴിയും. എസ്ബിഐ ബാങ്ക് അക്കൌണ്ടും പാൻ കാർഡും ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പോർട്ടൽ വഴി പാൻ ലിങ്ക് ചെയ്യാം

എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പോർട്ടൽ വഴി പാൻ ലിങ്ക് ചെയ്യാം

ഘട്ടം 1: ഇതിനായി ആദ്യം www.onlinesbi.comൽ നിങ്ങളുടെ ക്രഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 2: സ്‌ക്രീനിന്റെ ഇടത് പാനലിൽ കാണാൻ കഴിയുന്ന "മൈ അക്കൌണ്ട്സ്" സെക്ഷനിൽ " പ്രൊഫൈൽ പാൻ രജിസ്‌ട്രേഷൻ" ഓപ്ഷൻ കാണാൻ കഴിയും.
ഘട്ടം 3: പ്രൊഫൈൽ പാൻ രജിസ്‌ട്രേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്ത് മുന്നോട്ട് പോകുക.

ജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരംജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരം

അക്കൗണ്ട്

ഘട്ടം 4: അടുത്ത പേജിൽ, അക്കൗണ്ട് നമ്പർ സെലക്റ്റ് ചെയ്ത്, പാൻ നമ്പർ നൽകി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: തുടർന്ന് നിങ്ങളുടെ റിക്വസ്റ്റ് പ്രോസസിങിനായി ബ്രാഞ്ചിലേക്ക് കൈമാറും.
ഘട്ടം 6: ബ്രാഞ്ച് നിങ്ങളുടെ അഭ്യർഥന 7 ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യും.
ഘട്ടം 7: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ പ്രോസസ് സ്റ്റാറ്റസ് അറിയിക്കും.

ഇന്റർനെറ്റ്
 

ഇന്റർനെറ്റ് ബാങ്കിങിന് രജിസ്റ്റർ ചെയ്തവരാണ് ഈ രീതിയിൽ പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടത്. ഇനി ഇന്റർനെറ്റ് ബാങ്കിങിന് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രശ്നമില്ല. അതേ, നിങ്ങൾ ഇത് വരെ ഇന്റർനെറ്റ് ബാങ്കിങ്ങിനായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ എടിഎം കം ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി പാൻ ലിങ്ക് ചെയ്യാൻ കഴിയും.

കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

എസ്ബിഐ ബ്രാഞ്ച് വഴി പാൻ ലിങ്ക് ചെയ്യാം

എസ്ബിഐ ബ്രാഞ്ച് വഴി പാൻ ലിങ്ക് ചെയ്യാം

ഘട്ടം 1: നിങ്ങളുടെ അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക
ഘട്ടം 2: നിങ്ങളുടെ പാൻ കാർഡിന്റെ ഒരു കോപ്പി കയ്യിൽ കരുതുക.
ഘട്ടം 3: ഒരു റിക്വസ്റ്റ് ലെറ്റർ ഫിൽ ചെയ്യുക.
ഘട്ടം 4: പാൻ കാർഡിന്റെ സെറോക്സ് കോപ്പിയ്ക്ക് ഒപ്പം മുകളിൽ പറഞ്ഞവ സമർപ്പിക്കുക.
ഘട്ടം 5: ആവശ്യമായ പരിശോധനയ്ക്ക് ശേഷം, പാൻ കാർഡ് ലിങ്കിങ് ബ്രാഞ്ചിൽ നിന്നും പൂർത്തിയാക്കും.
ഘട്ടം 6: ഇതിന്റെ സ്റ്റാറ്റസ് സംബന്ധിച്ച് അറിയിപ്പ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് രൂപത്തിൽ ലഭിക്കും.

എസ്ബിഐ മുന്നറിയിപ്പ്

ഈ കോളുകൾക്ക് ഉത്തരം നൽകരുത്; എസ്ബിഐ മുന്നറിയിപ്പ്

കെവൈസി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില ഫോൺ നമ്പരുകൾ പുറത്ത് വിട്ടിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). തട്ടിപ്പുകാർ ഉപയോക്താക്കളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളാണ് ഇവ. ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്നും എസ്ബിഐ പറയുന്നു. കെ‌വൈ‌സി വെരിഫിക്കേഷൻ എന്ന പേരിൽ വരുന്ന ഫിഷിങ് ലിങ്കു കളിൽ കസ്റ്റമേഴ്സ് ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളുടെയും സ്കാമുകളുടെയും എണ്ണം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് എസ്ബിഐ മുന്നറിയിപ്പുകൾ നൽകുന്നത്.

ടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാംടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാം

ട്വിറ്റർ

ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇത്തരം മുന്നറിയിപ്പുകൾ വരുന്നത്. കസ്റ്റമേഴ്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കെവൈസി സ്കാമുകളുമായി ബന്ധപ്പെട്ട ചില നമ്പരുകളും എസ്ബിഐ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഈ നമ്പറുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധമില്ലാത്തതാണ്. ഇവ തട്ടിപ്പുകാർ ഉപയോഗിക്കുന്നതാണെന്നും എസ്ബിഐ ട്വീറ്റിൽ പറയുന്നു. +91-8294710946, +91-7362951973 എന്നിവയാണ് ഫിഷിങ് സ്‌കാമുകളുമായി ബന്ധിപ്പെട്ടിരിക്കുന്ന രണ്ട് ഫോൺ നമ്പറുകൾ. ഈ നമ്പരുകളിൽ നിന്ന് കോളുകൾ വന്നാൽ ബാങ്കിൽ അറിയിക്കണമെന്നും എസ്ബിഐ തങ്ങളുടെ യൂസേഴ്സിനോട് ആവശ്യപ്പെടുന്നു.

Best Mobiles in India

English summary
Linking a PAN card with an Aadhaar card or bank account is one of the mandatory things for everyone. Failure to perform PAN card linking on time may result in heavy fines. This article explains how to link a PAN card if you are an SBI user.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X