ഫോൺപേ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ?

|

നോട്ട് നിരോധനത്തിന് ശേഷം രാജ്യം അതിവേഗമാണ് പണരഹിത സംവിധാനത്തിലേക്ക് നീങ്ങിയത്. ആളുകൾ ക്രമേണെ ഡിജിറ്റൽ പേയ്‌മെന്റുമായി പൊരുത്തപ്പെടുകയും യുപിഐ ട്രാൻസാക്ഷനുകൾ കുത്തനെ കൂടുകയും ചെയ്യുന്നു. ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തെ വള‍‍ർച്ചയിൽ കണ്ണുനട്ട് ധാരാളം പേയ്മെന്റ് പ്ലാറ്റ്ഫോമുകളും രം​ഗത്ത് വന്നിട്ടുണ്ട്. ​ഗൂ​ഗിൾ പേ, ഫോൺപേ, പേയ്ടിഎം തുടങ്ങി വാട്സ്ആപ്പ് വരെ പേയ്മെന്റ് സിസ്റ്റം കൊണ്ട് വന്ന് കഴിഞ്ഞു. അക്കൂട്ടത്തിൽ രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫോൺപേ. ബാങ്ക് വിവരങ്ങളും ഐഎഫ്എസ്സി കോഡും നൽകാതെ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ഫോൺപേ നൽകുന്നു. പണം അയക്കേണ്ട വ്യക്തിയുടെ മൊബൈൽ നമ്പറും വെർച്വൽ പേയ്‌മെന്റ് വിലാസവും അറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് പണം കൈമാറാൻ കഴിയൂ.

പണം

പണം അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും മൊബൈൽ, ഡിടിഎച്ച്, ഡാറ്റാ കാർഡുകൾ റീചാർജ് ചെയ്യുന്നതിനും യൂട്ടിലിറ്റി പേയ്‌മെന്റുകൾ നടത്തുന്നതിനും ഫോൺപേ ആപ്പ് ഉപയോഗിക്കാം. നിങ്ങൾക്ക് ഏത് ദിവസവും എവിടെ നിന്നും എപ്പോഴും ഉപയോഗിക്കാവുന്ന സേവനമാണ് ഫോൺപേ. കൂടാതെ,രാജ്യത്തെവിടെയും ഉള്ള കച്ചവട സ്ഥാപനങ്ങളിലും പണമടയ്ക്കാൻ നിങ്ങൾക്ക് ഫോൺപേ ഉപയോ​ഗിക്കാം. ടാക്സ് സേവിങ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, സ്വർണം എന്നിവ വാങ്ങാനും ഫോൺപേ ഉപയോ​ഗിക്കാം. ഒരു ഘട്ടത്തിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാൻ വരെ ഫോൺപേ നിങ്ങളെ അനുവദിക്കുന്നു.

ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?

ബാങ്ക്

ഫോൺപേ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണെങ്കിലും, ഒരു ബാങ്ക് അക്കൗണ്ട് എങ്ങനെ ചേർക്കാം അല്ലെങ്കിൽ ഫോൺപേ വഴി എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ യൂസേഴ്സ് പലപ്പോഴും ആശയക്കുഴപ്പത്തിലാകും. സാങ്കേതിക വശങ്ങളിൽ വലിയ അറിവില്ലാത്ത സാധാരണ ആളുകൾക്കും ബാങ്ക് അക്കൗണ്ടുകൾ ഫോൺപേയുമായി ബന്ധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോൺപേയുമായി ബന്ധിപ്പിക്കാൻ താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടരുക.

ഫോൺപേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കുന്നത് എങ്ങനെ?
 

ഫോൺപേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കുന്നത് എങ്ങനെ?

  • ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ പോയി ഫോൺപേ ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഏറ്റവും അപ്‌ഡേറ്റഡ് ആയ പതിപ്പാണെന്ന് ഉറപ്പാക്കുക.
  • ഫോൺപേ തുറക്കുക.
  • മൈ മണീ എന്ന പേജിലേക്ക് പോകുക.
  • പേയ്‌മെന്റ് മെതേഡ്സിന് കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ' ആഡ് ന്യൂ ബാങ്ക് ആക്കൌണ്ട് ' ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
  • ഫോൺപേ ആപ്പ് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ലഭ്യമാക്കും
  • ഇപ്പോൾ, ' സെറ്റ് യുപിഐ' ബട്ടണിൽ ക്ലിക്ക് ചെയ്ത് യുപിഐ പിൻ സജ്ജീകരിക്കുക.
  • നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ എടിഎം കാർഡ് നമ്പറിന്റെ അവസാന ആറ് അക്കങ്ങളും എക്സ്പിയറി ഡേറ്റും നൽകുക.
  • നിങ്ങളുടെ യുപിഐ പിൻ സജ്ജീകരിക്കാൻ ഇപ്പോൾ ലഭിച്ച ഒടിപി ഉപയോഗിക്കുക.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിജയകരമായി ഫോൺപേയിൽ ലിങ്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഫോൺപേ നൽകുന്ന എല്ലാ സേവനങ്ങൾക്കും നിങ്ങളുടെ ബാങ്ക് അക്കൌണ്ട് ഉപയോഗിക്കാം.

    വീഡിയോ കാണാം ഫീഡ്ബാക്ക് നൽകാം; ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികൾവീഡിയോ കാണാം ഫീഡ്ബാക്ക് നൽകാം; ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികൾ

    ഫോൺപേയിൽ ബാലൻസ് പരിശോധിക്കാൻ

    ഫോൺപേയിൽ ബാലൻസ് പരിശോധിക്കാൻ

    ഫോൺപേയിൽ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ എന്ന് അറിയാത്തവ‍ർ നമ്മുക്കിടയിൽ ഉണ്ട്. അവരെ സഹായിക്കാനാണ് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന വിധവും ഈ ലേഖനത്തിനൊപ്പം ചേ‍‍‍ർക്കുന്നത്. താഴേപ്പറയുന്ന ലളിതമായ സ്റ്റെപ്പുകളിലൂടെ നമ്മുക്ക് ഫോൺപേയിലൂടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്.

    • ആദ്യം ഫോൺപേ ആപ്പ് തുറക്കുക.
    • മണി ട്രാൻസ്ഫർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
    • യുപിഐ പിൻ നൽകുക.
    • ഇപ്പോൾ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്.
    • ഫോൺപേ

      280 മില്ല്യണിൽ അധികം ആളുകൾ യൂസ് ചെയ്യുന്ന പേയ്മെന്റ് പ്ലാറ്റ്ഫോം ആണ് ഫോൺപേ. ഇന്ത്യയിൽ ഉടനീളം 22 ദശലക്ഷത്തിലധികം മ‍‍ർച്ചന്റ് ഔട്ട്ലെറ്റുകളിലും ഫോൺപേ വഴി പണമിടപാടുകൾ നടത്താം. ഉപയോക്തൃ സൗഹൃദമായ ഫീച്ചറുകളും റിവാ‍‍ർഡുകളുമെല്ലാം ഫോൺപേയുടെ ജനപ്രിയതയ്ക്ക് പിന്നിൽ ഉണ്ട്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് വ്യവസ്ഥിതിയുടെ വള‍‍ർച്ചയിൽ ഫോൺപേയ്ക്കും നി‍ർണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞി‌ട്ടുണ്ട്. കൂടുതൽ ഫീച്ചറുകളും സൌകര്യങ്ങളുമായി ഫോൺപേ കൂടുതൽ യൂസേഴ്സിനെ ആകർഷിക്കുകയും ചെയ്യുന്നു.

      ഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
The country is rapidly moving towards a cashless system. People are gradually adapting to digital payments and UPI transactions are increasing sharply. Google Pay, Phonepe, Paytm, and even WhatsApp has come up with payment systems. PhonePay is one of the largest payment platforms contributing to the growth of the digital economy in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X