പേടിഎം ആപ്പ് തുറക്കാതെ പണമടയ്ക്കുന്നത് എങ്ങനെ?

|

രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. നോട്ട് നിരോധനത്തിന് ശേഷം രാജ്യം അതിവേഗം പണരഹിത സംവിധാനത്തിലേക്ക് നീങ്ങിയപ്പോൾ പേടിഎമ്മും അതിനൊപ്പം വളർന്നു. ആളുകൾ ക്രമേണെ ഡിജിറ്റൽ പേയ്‌മെന്റുമായി പൊരുത്തപ്പെടുകയും യുപിഐ ട്രാൻസാക്ഷനുകൾ കുത്തനെ കൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം.

 

ട്രാൻസ്ഫർ

ബാങ്ക് വിവരങ്ങളും ഐഎഫ്എസ്സി കോഡും നൽകാതെ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം പേടിഎമ്മും അത് പോലെയുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും നൽകുന്നു. എന്നാൽ പേടിഎം ആപ്പ് തുറക്കാതെ തന്നെ പണമിടപാട് നടത്താൻ കഴിഞ്ഞാലോ? നെറ്റി ചുളിക്കാൻ വരട്ടെ, അതിന് സാധിക്കും. പേടിഎം ആപ്പ് തുറക്കാതെ തന്നെ അവരുടെ സേവനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്താനാകും. എൻഎഫ്സി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക.

ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?

എന്താണ് എൻഎഫ്സി പേയ്‌മെന്റ്സ്

എന്താണ് എൻഎഫ്സി പേയ്‌മെന്റ്സ്

പേയ്മെന്റ് ഡിവൈസുകൾക്കും യൂസേഴ്സിന്റെ ഡിവൈസുകൾക്കും ഇടയിൽ ഡാറ്റ കൈമാറുന്ന സാങ്കേതികവിദ്യയാണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതികവിദ്യ. സ്മാർട്ട്ഫോണുകളിലെ ഇ വാലറ്റുകളും ഡെബിറ്റ് കാർഡുകളും മറ്റും ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ കഴിയും. തീർത്തും കോണ്ടാക്റ്റ്ലെസ് ആയ പണമിടപാട് നടത്താനും സാധിക്കുന്നു. ഇത്തരം പേയ്‌മെന്റ്സ് എൻക്രിപ്റ്റ് ചെയ്തതും ഉയർന്ന സുരക്ഷിതത്വം നൽകുന്നതുമാണ്. ചെക്ക്ഔട്ട് പ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കും.

പേടിഎം ആപ്പ്
 

പേടിഎം ആപ്പ് തുറക്കാതെയും ഇന്റർനെറ്റ് ഉപയോഗിക്കാതെയും പണമിടപാട് നടത്താൻ പുതിയ ഫീച്ചർ സഹായിക്കുന്നു. ടാപ്പ് ടു പേ ഫീച്ചർ എന്നാണ് പേടിഎം പുതിയ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്. ടാപ്പ് ടു പേ ഫീച്ചർ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് എങ്ങനെയെന്ന് അറിയുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ടെന്ന് നോക്കാം. പേടിഎം ആപ്പിന്റെ എറ്റവും പുതിയ വേർഷൻ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല ആക്റ്റീവ് ആയ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കണക്ഷനും ഉണ്ടായിരിക്കണം. ഇനി പേടിഎം ആപ്പ് തുറക്കാതെയും ഇന്റർനെറ്റ് ഇല്ലാതെയും പണമിടപാട് നടത്തുന്ന പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഇതിനായി താഴേക്ക് വായിക്കുക

50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാനുള്ള എളുപ്പവഴി50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാനുള്ള എളുപ്പവഴി

പേടിഎം ആപ്പ് തുറക്കാതെ പണമടയ്ക്കാൻ

പേടിഎം ആപ്പ് തുറക്കാതെ പണമടയ്ക്കാൻ

  • ഇതിനായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ പേടിഎം ആപ്പ് തുറക്കുക.
  • ഇപ്പോൾ താഴേക്ക് സ്ക്രോൾ ചെയ്ത് മൈ പേടിഎം സെക്ഷനിലേക്ക് പോകുക.
  • മൈ പേടിഎം സെക്ഷനിൽ നിന്നും ടാപ്പ് ടു പേ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ശേഷം ഓപ്ഷന് ചുവടെയുള്ള അഡ് ന്യൂ കാർഡ് ബട്ടണിൽ ടാപ്പ് ചെയ്‌ത് കാർഡ് ഡീറ്റെയിൽസ് എന്റർ ചെയ്യുക.
  • നേരത്തെ ഡീറ്റെയിൽസ് സേവ് ചെയ്തിട്ടുള്ള കാർഡും സെലക്റ്റ് ചെയ്യാവുന്നതാണ്.
  • തുടർന്ന് ടേംസ് ആൻഡ് കണ്ടീഷൻസ് അക്സപ്റ്റ് ചെയ്ത ശേഷം പ്രോസീഡിൽ ക്ലിക്ക് ചെയ്ത് പ്രോസീഡിൽ ടാപ്പ് ചെയ്യുക (വെരിഫൈ ചെയ്യാൻ).
  • ടാപ്പ് ടു പേ
    • ടാപ്പ് ടു പേ ഉപയോഗിച്ച് പണമടയ്ക്കാൻ, നിങ്ങളുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്ത് എൻഎഫ്സി ആക്റ്റിവേറ്റ് ചെയ്യുക.
    • ശേഷം നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ എൻഎഫ്സി ആക്‌റ്റിവേറ്റ് ചെയ്‌ത പിഒഎസ് മെഷീന് സമീപം കൊണ്ട് വരിക.
    • പേയ്‌മെന്റ് പൂർത്തിയാകുന്നത് വരെ ഡിവൈസ് അങ്ങനെ തന്നെ ഹോൾഡ് ചെയ്യുക.
    • 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക്, നിങ്ങൾ പിഒഎസ് മെഷീനിൽ കാർഡിന്റെ പിൻ നൽകേണ്ടതുണ്ട്.
    • നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

      പേടിഎം ട്രാൻസിറ്റ് കാർഡ്

      പേടിഎം ട്രാൻസിറ്റ് കാർഡ്

      പേടിഎം അടുത്തിടെ പ്രഖ്യാപിച്ച പേയ്മെന്റ്സ് സൌകര്യം ആണ് പേടിഎം ട്രാൻസിറ്റ് കാർഡ്. 'വൺ നേഷൻ , വൺ കാർഡ്' എന്നാണ് പേടിഎം ട്രാൻസിറ്റ് കാർഡിന്റെ മോട്ടോ. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സിസ്റ്റവുമായി ഒത്ത് പോകുന്ന വിധത്തിലാണ് പേടിഎം ട്രാൻസിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. മെട്രോ, ബസ്, റെയിൽവേ, പാർക്കിങ് തുടങ്ങിയ സേവനങ്ങൾക്ക് ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം. ഓൺലൈനിലും ഓഫ്‌ലൈനിലും പണമടയ്ക്കാൻ സാധിക്കും. ദൈനംദിന ആവശ്യങ്ങൾക്ക് രണ്ടും മൂന്നും കാർഡുകൾ കൊണ്ട് നടക്കേണ്ട ആവശ്യം വരുന്നില്ല. ഒരൊറ്റ കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യാത്ര സംബന്ധിയായ മിക്കവാറും കാര്യങ്ങളും നിർവഹിക്കാം.

      എന്താണ് പേടിഎം ട്രാൻസിറ്റ് കാർഡ്?

      എന്താണ് പേടിഎം ട്രാൻസിറ്റ് കാർഡ്?

      പ്രീപെയ്ഡ് കാർഡ് പോലെയാണ് പേടിഎം ട്രാൻസിറ്റ് കാർഡ് പ്രവർത്തിക്കുന്നത്. കാർഡ് ഉപയോക്താക്കളുടെ പേടിഎം വാലറ്റിലേക്ക് നേരിട്ട് ലിങ്ക് ചെയ്യപ്പെടും. നിശ്ചിത തുക അടച്ച് ഉപയോക്താക്കൾക്ക് വാലറ്റ് ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും. ബാലൻസ് ഉപയോഗിച്ച് തീരുന്നത് അനുസരിച്ച് യൂസേഴ്സിന് കാർഡ് റീചാർജും ചെയ്യാം. ട്രാൻസിറ്റ് കാർഡിൽ എടിഎം സേവനവും കമ്പനി ലഭ്യമാക്കിയിരിക്കുന്നു. ഇങ്ങനെ ട്രാൻസിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും കഴിയുന്നു.

      ആപ്പിൾ ഐഡിയിൽ നിന്നും ഐഒഎസ് ഡിവൈസുകൾ നീക്കം ചെയ്യുന്നത് എങ്ങനെ?ആപ്പിൾ ഐഡിയിൽ നിന്നും ഐഒഎസ് ഡിവൈസുകൾ നീക്കം ചെയ്യുന്നത് എങ്ങനെ?

      നാഷണൽ കോമൺ മൊബിലിറ്റി കാർഡ്

      നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സൌകര്യം ബേസ് ചെയ്താണ് പുതിയ സർവീസ് എത്തുന്നത്. യൂസേഴ്സിന്റെ യാത്രകളിലും മറ്റും സേവനങ്ങൾ ലളിതമായി ലഭ്യമാക്കുകയാണ് സർവീസ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾ അവരുടെ എല്ലാ ആവശ്യങ്ങൾക്കും പേടിഎം ട്രാൻസിറ്റ് കാർഡ് കൈവശം വച്ചാൽ മതിയെന്നാണ് കമ്പനി പറയുന്നത്. ബാങ്കിങ്, മറ്റ് ഇടപാടുകൾ എന്നിവ എളുപ്പവും തടസരഹിതവും ആക്കുക എന്നതിനാണ് കമ്പനി മുൻഗണന നൽകുന്നത്. ഇതിലേക്കുള്ള വഴികളിൽ ഒന്നാണ് ട്രാൻസിറ്റ് കാർഡ് എന്നും പേടിഎം പറയുന്നു.

      കാർഡ്

      ഹൈദരാബാദ് മെട്രോ റെയിലിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ട്രാൻസിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ മറ്റിടങ്ങളിലേക്കും ട്രാൻസിറ്റ് കാർഡ് സൌകര്യം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് കാർഡ് ലഭിക്കണമെങ്കിൽ ഡിജിറ്റൽ ആപ്ലിക്കേഷൻ പ്രോസസ് പൂർത്തിയാക്കണം. അപേക്ഷാ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഫിസിക്കൽ കാർഡ് യൂസേഴ്സിന്റെ വീടുകളിലേക്ക് അയച്ചു തരും. അല്ലാത്ത പക്ഷം പേടിഎം സെയിൽസ് പോയിന്റുകൾ വഴി വാങ്ങുകയും ചെയ്യാം.

      ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രംബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
Paytm and similar digital payment apps allow you to transfer money between bank accounts without having to enter your bank details and IFSC code. But what if you can make payments without opening the Paytm app? It can. Payments can be made using their services without having to open the Paytm app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X