Home
How to

കമ്പ്യൂട്ടറിൽ ഫ്രീ ഫയർ കളിക്കുന്നതെങ്ങനെ? മികച്ച എമുലേറ്ററുകൾ ഏതൊക്കെ?

രാജ്യത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ബാറ്റിൽ റോയൽ ഗെയിമുകളിൽ ഒന്നാണ് ഫ്രീ ഫയർ. ബിജിഎംഐയും പബ്ജി ന്യൂ സ്റ്റേറ്റും പോലുള്ള ഗെയിമുകൾക്കും വലിയ സ്വാധീനവും ആരാധക പിന്തുണയും ഉണ്ട്. എങ്കിലും ഫ്രീ ഫയറിന്റെ യൂസർ ബേസിൽ ഇടിവ് തട്ടിയിട്ടില്ല. കൌമാരക്കാരെയും യുവാക്കളെയും ഒരു പോലെ ആകർഷിക്കുന്ന ഗെയിം പ്ലേയും ഗ്രാഫിക്സും ഫീച്ചറുകളും കസ്റ്റമൈസേഷനുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. തുടർച്ചയായി പുതിയ ഫീച്ചറുകളും കണ്ടന്റും ഓഫർ ചെയ്യുന്നതിൽ ഗെയിം ഡെവലപ്പേഴ്സ് വീഴ്ച വരുത്താറില്ലെന്നതും ഫ്രീ ഫയറിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ഇങ്ങനെ പുതിയ യൂസേഴ്സിനെ ആകർഷിക്കാനും നിലവിലുള്ള പ്ലേയേഴ്സിനെ നില നിർത്താനും ഫ്രീഫയറിന് സാധിക്കുന്നു.

ഫ്രീ ഫയർ

ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിൽ ഗെയിം കളിച്ചായിരിക്കും മിക്കവർക്കും പരിചയം. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് ഫ്രീ ഫയർ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാക്കിയിരുന്നത്. എന്നാൽ ലാപ്ടോപ്പിലും പേഴ്സണൽ കമ്പ്യൂട്ടറുകളിലും ഈ ഗെയിം കളിക്കണമെന്ന് തോന്നിയാൽ എന്ത് ചെയ്യും. ഇതിന് വേണ്ട സൌകര്യങ്ങളും സ്പെസിഫിക്കേഷനുകളും എന്തൊക്കെയാണ്. ഇത്തരം കാര്യങ്ങൾ വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഫ്രീ ഫയർ പിസി

ഫ്രീ ഫയർ ഒരു പിസി ഗെയിം അല്ല എന്ന് ആദ്യം തന്നെ മനസിലാക്കുക. അതിനാൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ച് ഫ്രീ ഫയർ കളിക്കണം എന്നുള്ള മൊബൈൽ ഗെയിമർമാർ ആദ്യം ഒരു ആൻഡ്രോയിഡ് എമുലേറ്റർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. എമുലേറ്ററുകൾ ഉപയോഗിച്ച്, പ്ലേയേഴ്സിന് അവരുടെ കമ്പ്യൂട്ടറുകളിൽ ഈ ബാറ്റിൽ റോയൽ ഗെയിം അനായാസം കളിക്കാൻ കഴിയും. എന്നാൽ ഫ്രീ ഫയർ പോലൊരു ബാറ്റിൽ റോയൽ ഗെയിം ലോഡ് ചെയ്യാൻ നിങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറിന് ശേഷിയുണ്ടോ എന്ന് ആദ്യം തന്നെ നോക്കേണ്ടതുണ്ട്. ഫ്രീ ഫയർ ഗെയിം കളിക്കാൻ ആവശ്യമായ ഏറ്റവും ബേസിക് സിസ്റ്റം റിക്വയർമെന്റ്സും ഏറ്റവും അനുയോജ്യമായ റിക്വയർമെന്റ്സും എന്തൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

സ്റ്റോറേജ്

ഏറ്റവും കുറഞ്ഞ സിസ്റ്റം റിക്വയർമെന്റ്സ്

  • ഒഎസ് : വിൻഡോസ് 10, വിൻഡോസ് 8.1, വിൻഡോസ് 8, വിൻഡോസ് 7, വിൻഡോസ് വിസ്ത എസ്പി2, വിൻഡോസ് എക്സ്പി എസ്പി3 ( 32 ബിറ്റ് മാത്രം )
  • പ്രോസസർ : ഡ്യുവൽ കോർ 2 പ്ലസ് ഗിഗാ ഹെർട്സ്
  • മെമ്മറി : 2 ജിബി റാം
  • ഗ്രാഫിക്സ് : എൻവിഡിയ എച്ച്ഡി ഗ്രാഫിക്സ് 3,000ും അതിലും ഉയർന്നവയും
  • ഡയറക്ട്എക്സ് : വേർഷൻ 11
  • സ്റ്റോറേജ് : 4 ജിബി അവൈലബിൾ സ്പേസ്
  • മെമ്മറി

    അനുയോജ്യമായ സിസ്റ്റം റിക്വയർമെന്റ്സ്

    • പ്രോസസർ : ഇന്റൽ കോർ ഐ5 680 ( പാസ് മാർക്ക് 3,500 ) അല്ലെങ്കിൽ ബയോസിൽ എനേബിൾ ചെയ്തിട്ടുള്ള വിർച്ച്വലൈസേഷൻ എക്സ്റ്റൻഷനുകൾ ഉള്ള ഉയർന്ന പ്രൊസസർ.
    • മെമ്മറി : 6 ജിബി അല്ലെങ്കിൽ അതിലും ഉയർന്നത്.
    • ഗ്രാഫിക്സ് : ഇന്റൽ എച്ച്ഡി 5,200 ( പാസ് മാർക്ക് 750 ) അല്ലെങ്കിൽ ഉയർന്നത്.
    • എമുലേറ്ററുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഫ്രീ ഫയർ കളിക്കാം

      എമുലേറ്ററുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഫ്രീ ഫയർ കളിക്കാം

      • ഉപയോക്താക്കൾ ആദ്യം താഴെ നൽകിയിരിക്കുന്ന ലിസ്റ്റിൽ പറയുന്ന ഏതെങ്കിലും എമുലേറ്ററുകൾ ഡൗൺലോഡ് ചെയ്യണം.
      • എമുലേറ്റർ ഇൻസ്റ്റാളേഷൻ കഴിഞ്ഞാൽ എമുലേറ്റർ ആപ്പ് തുറന്ന് ഫ്രീ ഫയർ ഗെയിമിനായി സെർച്ച് ചെയ്യുക.
      • ഫ്രീ ഫയർ ഗെയിം ഡൗൺലോഡ് ചെയ്യുക.
      • ശേഷം എമുലേറ്ററിലെ ബാറ്റിൽ റോയൽ ടൈറ്റിൽ ഐക്കണിൽ ടാപ്പ് ചെയ്ത് ഗെയിമിങ്ങ് ആരംഭിക്കാവുന്നതാണ്.
      • മികച്ച എമുലേറ്ററുകളും അവയുടെ മിനിമം സിസ്റ്റം റിക്വയർമെന്റ്സും

        മികച്ച എമുലേറ്ററുകളും അവയുടെ മിനിമം സിസ്റ്റം റിക്വയർമെന്റ്സും

        ബ്ലൂസ്റ്റാക്സ്, നോക്സ്പ്ലേയർ, എൽഡിപ്ലേയർ എന്നിവ ലഭ്യമായവയിൽ മികച്ച് നിൽക്കുന്ന എമുലേറ്ററുകളിൽ ചിലതാണ്. അവയ്ക്ക് ആവശ്യമായ മിനിമം സിസ്റ്റം റിക്വയർമെന്റ്സ് താഴെ നൽകിയിരിക്കുന്നു.

        1) ബ്ലൂസ്റ്റാക്സ് 5

        ഒഎസ് : വിൻഡോസ് 7 വേർഷനും അതിലും ഉയർന്ന വേരിയന്റുകളും
        സിപിയു : ഇന്റൽ അല്ലെങ്കിൽ എഎംഡി പ്രൊസസർ
        റാം : ഏറ്റവും കുറഞ്ഞത് 4 ജിബി റാം
        സ്റ്റോറേജ് : ഏറ്റവും കുറഞ്ഞത് 5 ജിബി

        2) നോക്സ്പ്ലേയർ

        2) നോക്സ്പ്ലേയർ

        ഒഎസ് : വിൻഡോസ് 7 / 8 / 8.1 / 10 (32 ബിറ്റ് / 64 ബിറ്റ് )
        സിപിയു : ഇന്റൽ / എഎംഡി ഡ്യുവൽ കോർ പ്രൊസസർ
        ജിപിയു: ഓപ്പൺജിഎൽ 2.0 യുപി
        റാം : ഏറ്റവും കുറഞ്ഞത് 1.5 ജിബി
        സ്റ്റോറേജ് : ഏറ്റവും കുറഞ്ഞത് 1.5 ജിബി

        3) എൽഡിപ്ലേയർ

        3) എൽഡിപ്ലേയർ

        ഒഎസ് : വിൻഡോസ് 7 / 8 / 8.1 / 10 ( 32 ബിറ്റ് / 64 ബിറ്റ് )
        സിപിയു : ഇന്റൽ/എഎംഡി ഡ്യുവൽ കോർ പ്രൊസസർ
        ജിപിയു : ഓപ്പൺജിഎൽ 2.0 യുപി
        റാം : ഏറ്റവും കുറഞ്ഞത് 2 ജിബി
        സ്റ്റോറേജ് : കുറഞ്ഞത് 36 ജിബി

        ഗെയിമിങ് അനുഭവം

        ബാറ്റിൽ റോയൽ ഗെയിമിങ് അനുഭവം മൊബൈൽ ഫോണുകളേക്കാൾ മികച്ച് നിൽക്കുന്നത് പേഴ്സണൽ കമ്പ്യൂട്ടറുകളിലാണ്. പ്ലേയേഴ്സിന് ഗെയിംപ്ലേയിൽ ഫോക്കസ് ചെയ്യാൻ മൗസും കീബോർഡും ഉപയോഗിക്കാൻ കഴിയും എന്നതിനാലാണ് ഇത്. ഓൺലൈൻ കണ്ടന്റ് ക്രിയേറ്റേഴ്സിനും എമുലേറ്ററുകൾ ഒരു നല്ല ഓപ്ഷനാണ്, കാരണം ഗെയിംപ്ലേ ഒരേ സമയം റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും എമുലേറ്ററുകൾ സഹായിക്കും എന്നത് തന്നെ. മുകളിൽ പറഞ്ഞ സ്പെസിഫിക്കേഷനുകൾ ഉള്ള കമ്പ്യൂട്ടറുകൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ ഉടൻ തന്നെ എമുലേറ്ററുകൾ ഡൗൺലോഡ് ചെയ്ത് ​ഗെയിമിങ് അനുഭവം എങ്ങനെയുണ്ടെന്ന് സ്വയം നോക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Free Fire is one of the most popular Battle Royale games in the country. Games like BGMI and Pubg New State also have huge influence and fan support. However, the user base of Free Fire has not declined. This is due to the gameplay, graphics, features and customization that appeal to teenagers and young adults alike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X