Home
How to

ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?

അടിപൊളി ഫീച്ചറുകളും യൂസർ ഫ്രണ്ട്ലി ഇന്റർഫേസും, മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമും വാട്‌സാപ്പും ഇത്രയധികം ജനപ്രിയമാകാൻ കാരണം ഇതാണ്. കൌമാരക്കാരും യുവതി യുവാക്കളും ഏറ്റവും അധികം യൂസ് ചെയ്യുന്ന സോഷ്യൽ പ്ലാറ്റ്ഫോമും ഇൻസ്റ്റാഗ്രാം തന്നെ. ദിനം പ്രതിയെന്നോണം ഇൻസ്റ്റാഗ്രാമിന്റെ യൂസർ ബേസ് വലുതാകുന്നുമുണ്ട്. തുടരെത്തുടരെയുള്ള അപ്ഡേറ്റുകളും ടൂളുകളുടെ അവതരണവും യുവതി യുവാക്കളെ ആകർഷിക്കുന്ന മാറ്റങ്ങളും പ്ലാറ്റ്ഫോമുകളുടെ പുതുമ നിലനിർത്തുന്നു. യൂസർ ഫ്രണ്ട്ലി ഫീച്ചറുകൾ ധാരാളം ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ ഫീച്ചറുകളുടെ പരിമിതികൾ യൂസേഴ്സിന് അരോചകമാവും.

ഇൻസ്റ്റാഗ്രാം

ഉദാഹരണത്തിന്, ഇൻസ്റ്റാഗ്രാം നോക്കാം. ഇൻസ്റ്റാ ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ ക്രിയേറ്റീവ് ആയ ഇടപെടലുകൾ നടത്താൻ ധാരാളം അവസരങ്ങളുണ്ട്. പ്രത്യേകിച്ചും വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും രൂപത്തിൽ. പ്ലാറ്റ്‌ഫോമിൽ അവരുടെ സർഗാത്മകത പങ്കിടാൻ ഇൻസ്റ്റാഗ്രാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ അവിടെയും ഫീച്ചറുകളുടെ ലിമിറ്റേഷൻസ് വെല്ലുവിളിയാകുന്നു. ഇൻസ്റ്റാഗ്രാം വീഡിയോസ് ഡ്യൂറേഷൻ 60 സെക്കൻഡ് ആയി ലിമിറ്റ് ചെയ്തിരിക്കുന്നു എന്ന് അറിയാമല്ലോ. എന്നാൽ ഈ സമയം പോരെന്ന് തോന്നിയാൽ എന്ത് ചെയ്യും? ഉപയോക്താക്കൾക്ക് തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാൻ 60 സെക്കൻഡിൽ പുറത്ത് വേണം എന്ന് തോന്നിയാൽ എന്ത് ചെയ്യും? ഫോളോവേഴ്സിന് മെസേജുകൾ അയ്ക്കാൻ വെറും 60 സെക്കൻഡ് മാത്രം പോര എന്നും പരാതികൾ ഉണ്ട്.

മൊബൈൽ

മൊബൈൽ ഉപകരണങ്ങൾക്കായി ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോം നന്നായി ഒപ്‌റ്റിമൈസ് ചെയ്‌തിരിക്കുന്നു, ഇത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. മാത്രമല്ല "ജെൻ സി" യൂസേഴ്സിന്റെ ഏറ്റവും പ്രിയപ്പെട്ട ഒത്ത് കൂടൽ കേന്ദ്രങ്ങളിൽ ഒന്നുമാണ് ഇൻസ്റ്റാഗ്രാം. നേരത്തെ പറഞ്ഞ വീഡിയോസ് ഫീച്ചറിന്റെ പരിമിതി മറികടക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇൻസ്റ്റാഗ്രാം 2018ലാണ് ഐജിടിവി അവതരിപ്പിച്ചത്. ആദ്യം ഇൻസ്റ്റാഗ്രാം ആപ്പിൽ ലഭ്യമായിരുന്ന ഫീച്ചർ കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ പ്രധാന ആപ്പ് സ്റ്റോറുകളിൽ ഒരു പ്രത്യേക ആപ്പായി ഐജിടിവി ലഭ്യമാണ്.

ഇൻസ്റ്റാഗ്രാമിൽ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതെങ്ങനെ

ഇൻസ്റ്റാഗ്രാമിൽ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതെങ്ങനെ

  • ഇൻസ്റ്റാഗ്രാമിൽ ഒരു ലെങ്തി വീഡിയോ പോസ്റ്റ് ചെയ്യാൻ ആദ്യം നിങ്ങളുടെ ലാപ്‌ടോപ്പിൽ അല്ലെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടറിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുക. (മൊബൈലിൽ ലെങ്ത് ലിമിറ്റേഷൻ ഉള്ളതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്)
  • തുടർന്ന് മുകളിൽ വലത് വശത്തായി കാണാൻ കഴിയുന്ന പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്യുക.
  • ഒരു പോപ്പ് അപ്പ് പേജ് തുറന്ന് വരും. കമ്പ്യൂട്ടറിൽ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുക്കാൻ ഈ പോപ്പ് അപ്പ് പേജിൽ നിർദേശം ഉണ്ടാവും.
  • ശേഷം പോപ്പ് അപ്പിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ വീഡിയോസ് സേവ് ചെയ്ത ഫോൾഡറിൽ നിന്ന് പോസ്റ്റ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക.
  • അടുത്തത് ആയി, നിങ്ങൾ ചുവടെ കാണുന്ന ആസ്പക്റ്റ് റേഷ്യോ ഐക്കണിൽ ടാപ്പ് ചെയ്യുക, അത് ഫ്രെയിം തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കും.
  • ഫ്രെയിം
    • ഫ്രെയിം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മുകളിൽ വലത് കോണിലുള്ള നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • തുടർന്ന്, വീഡിയോയിൽ നിന്ന് ഒരു കവർ ഫോട്ടോ തിരഞ്ഞെടുത്ത് ട്രിം ചെയ്യാൻ ആപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടും (നിങ്ങൾക്ക് അത് ചെറുത് ആക്കണമെങ്കിൽ മാത്രം).
    • ഇഷ്ടപ്പെട്ട കവർ ഫോട്ടോ തിരഞ്ഞെടുക്കുക ( നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഇഷ്ടപ്പെട്ട കവർ ഫോട്ടോ തിരഞ്ഞെടുക്കാനും ഓപ്ഷൻ ഉണ്ട് )
    • ട്രിം ഓപ്ഷൻ സ്കിപ്പ് ചെയ്യുക, അതിന് ശേഷം നെക്സ്റ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
    • ഐജിടിവി

      ഇതിന് ശേഷം ഒരു അടിക്കുറിപ്പ് എഴുതുക, വീഡിയോയിൽ നിങ്ങളുടെ സുഹൃത്തുക്കളെ അല്ലെങ്കിൽ സഹപ്രവർത്തകരെ ടാഗ് ചെയ്യുക, ആവശ്യമെങ്കിൽ ലൊക്കേഷൻ ചേർക്കാനും സാധിക്കും. തുടർന്ന് ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക. ഇത്രയും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഐജിടിവിയിൽ കാണാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Instagram and WhatsApp, platforms owned by Meta, have become so popular because of their cool features and user-friendly interface. Instagram is the most used social platform by teenagers and young adults. Instagram's user base is growing day by day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X