Just In
- 10 hrs ago
ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്
- 12 hrs ago
നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ
- 15 hrs ago
75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio
- 17 hrs ago
സ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾ
Don't Miss
- News
തദ്ദേശ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കണം: എം വി ഗോവിന്ദന്
- Finance
കൈനിറയെ നേട്ടം; ഒറ്റയടിക്ക് ഡിവിഡന്റും ബോണസും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി
- Movies
'സിദ്ധാർഥ് ശുക്ല പെർഫെക്ട് ബോയ്ഫ്രണ്ട് മെറ്റീരിയൽ'; മമ്മൂട്ടിയുടെ നായിക ആകാൻക്ഷ പുരിയുടെ കാമുകന്മാർ!
- Sports
IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
- Automobiles
ന്യൂ ജെൻ Bolero ഇപ്പിടി താൻ ഇറുക്കും! വരാനിരിക്കുന്ന എസ്യുവിയെക്കുറിച്ച് സൂചന നൽകി Bolero Maxx
- Lifestyle
ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍
മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ
കാലം തെറ്റി തിമിർത്ത് പെയ്യുകയാണ് മഴ. രാജ്യത്തുടനീളം മഴയും മഴയൊടൊപ്പമുള്ള ദുരന്തങ്ങളും വാർത്തയാകുന്നുണ്ട്. എന്നാൽ മഴക്കാലം ഇലക്ട്രോണിക്സ് ഡിവൈസുകൾക്കും അത്ര നല്ല കാലമല്ല. ഈർപ്പവും വെള്ളവും കയറി ഡിവൈസുകൾ നശിക്കുന്നതും സാധാരണമാണ്. ഐപി റേറ്റിങ് എത്രയുണ്ടെന്ന് പറഞ്ഞാലും കാലക്രമത്തിൽ ഡിവൈസുകളിലെ ഇത്തരം സംരക്ഷണങ്ങൾ ഒക്കെ പതുക്കെ എഫക്ടീവ് അല്ലാതെയാകും. അതിനാൽ തന്നെ ഡിവൈസുകളുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ വേണ്ട സമയം കൂടിയാണ് മഴക്കാലം. ഈ മഴക്കാലത്ത് നിങ്ങളുടെ ഡിവൈസുകൾ സംരക്ഷിക്കാനുള്ള ചില ടിപ്സ് നോക്കാം.

സ്മാർട്ട്ഫോണുകൾ സിപ്പ് ലോക്ക് പൗച്ചുകളിൽ സൂക്ഷിക്കുക
നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിവൈസ് എന്ന് പറയുന്നത് നമ്മുടെ സ്മാർട്ട്ഫോണുകൾ തന്നെയാണ്. പൊന്നും വില കൊടുത്ത് വാങ്ങി, വളരെ അലസതയോടെ നാം ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളിൽ ഒന്ന് കൂടിയാണ് സ്മാർട്ട്ഫോണുകൾ. അതിനാൽ തന്നെ മഴക്കാലത്ത് ഏറ്റവും കേട് വരാൻ സാധ്യതയുള്ള ഡിവൈസുകളും സ്മാർട്ട്ഫോണുകൾ തന്നെയാണ്.
UPI Apps: ഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ട

പല സ്മാർട്ട്ഫോണുകളിലും സ്പ്ലാഷ് പ്രൂഫ് പ്രൊട്ടക്ഷനുകൾ ഓഫർ ചെയ്യുന്ന ഉയർന്ന ഐപി റേറ്റിങ് കാണുമെന്ന് അറിയാം. എന്നാലും ഉപയോക്താക്കൾ ശ്രദ്ധിക്കുക. കാരണം വെള്ളം കയറി ഡിവൈസിന് എന്തെങ്കിലും സംഭവിച്ചാൽ ഒരു കമ്പനിയും വാറന്റിക്ക് കീഴിൽ ആ കേടുപാടുകൾ പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല.

അതിനാൽ ഫോൺ കവറുകൾക്ക് മുകളിൽ കൂടെ പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ഡിവൈസിന്റെ സുരക്ഷ ഉറപ്പാക്കുക. ഈ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന സിപ്പ് ലോക്ക് പൌച്ചുകളാണ് ഇക്കാര്യത്തിന് ഏറ്റവും അനുയോജ്യം. ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ഇത്തരം പൌച്ചുകൾ വളരെ ചെറിയ വിലയിൽ വാങ്ങാൻ ലഭിക്കും.
സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ലാപ്‌ടോപ്പ് ബാഗിൽ സിലിക്ക ജെൽ പാക്കറ്റുകൾ സൂക്ഷിക്കുക
പ്രൊഫഷണൽസിന്റെ ബാഗിൽ എപ്പോഴും കൊണ്ട് നടക്കേണ്ടി വരുന്ന ഡിവൈസുകളാണ് ലാപ്ടോപ്പുകൾ. വിദ്യാർഥികൾക്കും ലാപ്ടോപ്പുകൾ അങ്ങനെയെളുപ്പം ഒഴിവാക്കാൻ കഴിയില്ല. എന്നാൽ മഴയത്ത് സ്മാർട്ട്ഫോണുകളെക്കാൾ എളുപ്പത്തിൽ ചീത്തയാകാൻ സാധ്യതയുള്ളതും ലാപ്ടോപ്പുകൾ തന്നെയാണ്. അതിനാൽ എപ്പോഴും വാട്ടർ പ്രൂഫ് ബാഗുകളിൽ ലാപ്ടോപ്പുകൾ സൂക്ഷിക്കുക.

ഇന്ന് അത്യാവശ്യം നല്ല ലാപ്ടോപ്പ് ബാഗുകൾ എല്ലാം വാട്ടർ പ്രൂഫ് കവറിങ്ങുമായിട്ടാണ് വരുന്നതും. എന്നാൽ ഇവ മാത്രം മതിയാകാതെ വരും ചിലപ്പോൾ. കാരണം. കവറിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാഗിനുള്ളിലേക്ക് ഊർപ്പം കയറുമെന്നത് ഉറപ്പാണ്. ഇത് ലാപിന് ദോഷകരമാകുന്ന രീതിയിൽ ബാധിക്കാനും സാധ്യതയുണ്ട്.
Google Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

ഇത്തരം സാഹചര്യം ഒഴിവാക്കാൻ ബാഗിനുള്ളിൽ സിലിക്ക ജെൽ സൂക്ഷിക്കുന്നത് സഹായിക്കും. സിലിക്ക ജെല്ലുകൾ നന്നായി ഈർപ്പം ആഗിരണം ചെയ്യുമെന്ന് അറിയാമല്ലോ. സിലിക്ക ജെല്ലുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ ബാഗിലെ ഈർപ്പം കൺട്രോൾ ചെയ്യാൻ കഴിയും. ഉപയോഗിച്ച സിലിക്ക ജെൽ പാക്കറ്റുകൾ പൂർണമായും നിറം മാറുന്ന സാഹചര്യത്തിൽ അവ മാറ്റി പുതിയവ വയ്ക്കാനും മറക്കരുത്.

വാട്ടർപ്രൂഫ് ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഉപയോഗിക്കുക
ഇപ്പോൾ വിപണിയിൽ എത്തുന്ന മിക്ക ബ്ലൂടൂത്ത് ഇയർഫോണുകളും ഉയർന്ന വാട്ടർ റെസിസ്റ്റൻസ് ഓഫർ ചെയ്യുന്നു. അതിനാൽ തന്നെ വീടിന് പുറത്ത് മഴയുള്ള സാഹചര്യങ്ങളിൽ കോളുകൾ ആൻസർ ചെയ്യാൻ വാട്ടർപ്രൂഫ് ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഉപയോഗിക്കാൻ കഴിയും. എന്നാൽ നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇയർബഡ്സ് ശരിയായി തുടച്ചുവെന്ന് ഉറപ്പാക്കുകയും വേണം.
WhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

ടാബ്‌ലെറ്റുകൾ പുറത്ത് കൊണ്ട് പോകുമ്പോൾ വാട്ടർപ്രൂഫ് കവറുകളിൽ സൂക്ഷിക്കുക
ടാബ്‌ലെറ്റുകളും പലരും കൊണ്ട് നടക്കാറുണ്ട്. ഇത്തരം ഉപയോക്താക്കൾ വാട്ടർ പ്രൂഫ് അല്ലെങ്കിൽ വാട്ടർ റെസിസ്റ്റന്റ് ആയ കവറുകളും കേസുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നേരത്തെ പറഞ്ഞത് പോലെയുള്ള പൌച്ചുകൾ ടാബ്‌ലെറ്റുകൾക്ക് വേണ്ടിയും ലഭ്യമാണ്. വെള്ളം കയറി ഡിവൈസ് നശിക്കുന്നതിൽ നിന്നും ഇത്തരം കവറുകളും പൌച്ചുകളും ഒക്കെ നിങ്ങളുടെ ഡിവൈസുകളെ സംരക്ഷിക്കും.

നനഞ്ഞ ഡിവൈസുകൾ ചാർജ് ചെയ്യരുത്
എപ്പോഴും ഡിവൈസുകൾ ചാർജ് ചെയ്യുന്നതിന് മുമ്പ് അവ ഡ്രൈ ( ജലാംശം ഇല്ലെന്ന് ) ആണെന്ന് ഉറപ്പ് വരുത്തണം. കാരണം ഡിവൈസുകളിൽ നാം അറിയാതെയും അല്ലാതെയും ഈർപ്പമെത്താനുള്ള സാധ്യത കൂടുതലാണ്. എവിടെയെങ്കിലും ഒക്കെ ഡിവൈസുകൾ വയ്ക്കുന്നതോ നനഞ്ഞ കൈ ഉപയോഗിച്ച് അവ ഓപ്പറേറ്റ് ചെയ്യുന്നതോ മഴയത്ത് പോക്കറ്റിലിരുന്ന നനഞ്ഞോ ഒക്കെ ഡിവൈസുകളിൽ ജലാംശം എത്താം.
Washing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അതിനാൽ ചാർജ് ചെയ്യുന്നതിന് മുമ്പ് അവ പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക തന്നെ വേണം. നനഞ്ഞ ഡിവൈസുകൾ ചാർജ് ചെയ്യുന്നത് അപകടകരവുമാണ്. ഡിവൈസിന് പരിഹരിക്കാൻ കഴിയാത്ത കേടുപാടുകൾ ഉണ്ടാകാൻ ഇത് കാരണം ആകും. അത് പോലെ ഡിവൈസുകൾ ചാർജിന് വയ്ക്കുമ്പോൾ നിങ്ങളുടെ കൈകളിലും ജലാംശം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. കുത്തിയിട്ട ഫോണിൽ ഗെയിം കളിക്കുക, പാട്ട് കേൾക്കുക തുടങ്ങിയ കലാ പരിപാടികളിൽ നിന്നും എല്ലാവരും അകന്ന് നിൽക്കുകയും വേണം.

വീട്ടിലെ ചോർച്ചയുള്ള ഭാഗങ്ങളിൽ ഡിവൈസുകൾ വയ്ക്കരുത്
മഴക്കാലത്ത് വീട്ടിലെ പലയിടങ്ങളിലും ചോർച്ചകൾ ഉണ്ടാവാം. ചിലയിടത്ത് ഒക്കെ വെള്ളം ഊർന്ന് ഇറങ്ങുന്നതും കാണാൻ കഴിയും. ഇത്തരം സ്ഥലങ്ങളിൽ ഫോണുകൾ അല്ലെങ്കിൽ അത് പോലെയുള്ള ഇലക്ട്രോണിക് ഡിവൈസുകൾ വയ്ക്കരുത്. ഇത്തരം ഇടങ്ങളിൽ നിന്നും നിങ്ങളുടെ ഡിവൈസിനുള്ളിലേക്ക് വെള്ളം കയറുകയും ഡിവൈസ് നശിക്കുകയും ചെയ്യും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086