Home
How to

ട്വിറ്റർ ഫോട്ടോകളിലും വീഡിയോകളിലും കണ്ടന്റ് മുന്നറിയിപ്പുകൾ നൽകുന്നത് എങ്ങനെ?

ലോകത്തേറ്റവും ജനപ്രിയമായ മൈക്രോബ്ലോഗിങ് സൈറ്റ് ആണ് ട്വിറ്റർ. ട്വിറ്ററിലെ ഫോട്ടോ, വീഡിയോ ട്വീറ്റുകളിൽ വാർണിങ് ലേബലുകൾ ഇടാൻ യൂസേഴ്സിന് സാധിക്കും. നഗ്നത, അക്രമം, മൾട്ടിമീഡിയ ട്വീറ്റുകൾക്കുള്ള "സെൻസിറ്റീവ്" എന്നീ ലേബലുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നിലവിൽ, ട്വിറ്ററിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ട്വിറ്ററിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും വാർണിങ് ലേബലുകൾ നൽകുന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ട്വിറ്ററിലെ കണ്ടന്റ് വാണിങ് ഫീച്ചറിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ താഴേക്ക് വായിക്കുക.

കണ്ടന്റ്

കണ്ടന്റ് വാണിങ് ലേബലുകൾ ട്വിറ്ററിന്റെ ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ്. യൂസേഴ്സിന് കാണാൻ താത്പര്യമില്ലാത്ത ഉള്ളടക്കങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്താൻ ഫീച്ചർ സഹായിക്കുന്നു. അത് പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ, പ്രായത്തിന് ചേരാത്ത ഉള്ളടക്കം, സുരക്ഷിതം അല്ലാത്ത ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്നെല്ലാം അകലം പാലിക്കാൻ യൂസേഴ്സിനെ സഹായിക്കുന്ന ഫീച്ചർ ആണിത്. ട്വിറ്ററിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും വാണിങ് ലേബലുകൾ നൽകുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

മൾട്ടിമീഡിയ ട്വീറ്റുകളിൽ കണ്ടന്റ് വാണിങ് ലേബൽ നൽകാം

മൾട്ടിമീഡിയ ട്വീറ്റുകളിൽ കണ്ടന്റ് വാണിങ് ലേബൽ നൽകാം

 

  • മൾട്ടിമീഡിയ ട്വീറ്റുകളിൽ കണ്ടന്റ് വാണിങ് നൽകാൻ ആദ്യം ട്വിറ്റർ ആപ്പ് തുറക്കുക.
  • തുടർന്ന് പുതിയ ട്വീറ്റ് കമ്പോസ് ചെയ്യുക.
  • കോമ്പോസിഷൻ ഡാഷ്‌ബോർഡിന്റെ മുകളിൽ ഫ്ലാഗ് ഐക്കൺ കാണാൻ കഴിയും.
  • ഈ ഫ്ലാഗ് ഐക്കണിൽ ടാപ്പ് ചെയ്യുക.
  • നഗ്നത, അക്രമം അല്ലെങ്കിൽ സെൻസിറ്റീവ് പോലുള്ള ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ ട്വീറ്റിന് ചേരുന്ന ഒന്നോ അതിൽ അധികമോ വാർണിങ് ലേബലുകൾ തിരഞ്ഞെടുക്കുക.
  • വാർണിങ് ലേബലുകൾ തിരഞ്ഞെടുത്ത ശേഷം "ട്വീറ്റ്" ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • ട്വിറ്റർ സ്പേസസ്

    ട്വിറ്റർ സ്പേസസ്

    ട്വിറ്ററിൽ ലഭ്യമായ മറ്റൊരു കൂൾ ഫീച്ചറാണ് ട്വിറ്റർ സ്പേസസ്. ക്ലബ്‌ഹൗസിനും ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമുകൾക്കും എതിരാളിയായി 2020ലാണ് ട്വിറ്റർ അവരുടെ ഓഡിയോ സെൻട്രിക് ചാറ്റ് റൂമായ ട്വിറ്റർ സ്പേസസ് അവതരിപ്പിച്ചത്. ഘട്ടം ഘട്ടമായി എല്ലാ ഉപയോക്താക്കൾക്കും സ്പേസസ് ലഭ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് ട്വിറ്റർ അക്കൌണ്ട് ഇല്ലാത്തവർക്ക് പോലും സ്പേസിൽ കമ്പനി ആക്സസ് നൽകിയിരുന്നു. നേരിട്ടുള്ള ലിങ്കുകൾ വഴിയാണ് സ്പേസിലെ ഓഡിയോ കേൾക്കാൻ എല്ലാവരെയും അനുവദിക്കുന്നത്. യൂസേഴ്സിന് അവരുടെ സ്പേസുകളിലേക്കുള്ള ലിങ്കുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ കഴിയും. ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ലോഗിൻ ചെയ്യാതെ തന്നെ വെബ് വഴി ഓഡിയോ സെഷനിൽ പങ്കെടുക്കാൻ ആകും.

    ഓഡിയോ

    സ്പേസ് റൂമിലെ ഓഡിയോ കേൾക്കാൻ ട്വിറ്റർ അക്കൌണ്ട് ആവശ്യമില്ല എന്നതും സവിശേഷതയാണ്. ഇവർക്ക് ഓഡിയോ ബ്രോഡ്കാസ്റ്റിങ് നടത്താൻ കഴിയില്ലെന്ന് മാത്രം. കൂടുതൽ ആളുകളെ സ്പേസസിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് കമ്പനി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഓഡിയോ ചാറ്റ് റൂം മേഖലയിൽ മേധാവിത്വം ക്ലബ്ഹൌസിനും ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമുകൾക്കുമാണ്. ഈ പ്ലാറ്റ്ഫോമുകൾക്ക് പകരം എന്ന നിലയിലാണ് ട്വിറ്റർ സ്പേസസ് അവതരിപ്പിച്ചത്. പക്ഷെ ട്വിറ്ററിന്റെ പരമ്പരാഗത ശൈലികളും കടുംപിടുത്തങ്ങളും പ്ലാറ്റ്ഫോമിന് സ്വീകാര്യത ലഭിക്കുന്നതിന് തടസമായി. ആദ്യം ആരംഭിച്ച സമയത്ത് സ്പേസസിൽ ഹോസ്റ്റിങിന് അവസരം നൽകിയത് 600ൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്ക് മാത്രമായിരുന്നു.

    ലിമിറ്റഡ്

    ട്വിറ്റർ സ്പേസസ് എല്ലാവർക്കുമായി ലഭ്യമാക്കാൻ എതാണ്ട് ഒരു വർഷമെടുത്തു എന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള സ്പേസ് ഫീച്ചറുകളിൽ പലതും മൊബൈൽ ആപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്.ലിമിറ്റഡ് യൂസേഴ്സിന് മാത്രമാണ് ഇത്രയും കാലം സ്പേസസ് ഉപയോഗിക്കാൻ അവസരം ഉണ്ടായിരുന്നത്. കോ ഹോസ്റ്റുകളെയും 10 സ്പീക്കർമാരെയും ചേർക്കാൻ അനുവദിച്ചതും അടുത്തിടെയാണ്. സ്പേസ് ക്രിയേറ്റേഴ്സിനായി സ്പാർക്ക് പ്രോഗ്രാം ഫണ്ട് രൂപീകരിക്കുകയും ടിക്കറ്റ് എടുക്കേണ്ട സ്പേസ് ചാറ്റുകളും സൃഷ്ടിച്ചിരുന്നു. ഈ ഫീച്ചറുകൾ എല്ലാം അവതരിപ്പിച്ചപ്പോഴും ഉപയോക്താക്കൾക്ക് നൽകേണ്ട പ്രധാന സൌകര്യം മാത്രം ട്വിറ്റർ നൽകിയിരുന്നില്ല എന്നതാണ് ഏറ്റവും രസകരം. യൂസേഴ്സിന് സ്വന്തം ചാറ്റ് റൂമുകൾ ഹോസ്റ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ അവതരിപ്പിക്കാൻ ഇത്രയും വൈകിയത് എന്തിന് എന്ന ചോദ്യത്തിന് ട്വിറ്ററിന് മറുപടിയും ഇല്ല.

More from GizBot

Best Mobiles in India

English summary
Twitter is the world's most popular micro blogging site. Users can put warning labels on photo and video tweets on Twitter. Labels "sensitive" to nudity, violence, and multimedia tweets are now available. Currently, this feature is now available on Twitter's Android, iOS and desktop apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X