യൂട്യൂബ് വീഡിയോ എളുപ്പം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

|

യൂട്യൂബിൽ നിന്നും വീഡിയോ ഡൌൺലോഡ് ( ഓഫ്ലൈൻ ആയി കാണുന്നതിന് ) ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളാണ് നിലവിൽ ഉള്ളത്. എന്നാൽ ഈ ഓപ്ഷനുകൾ എല്ലാ വീഡിയോകൾക്കും ലഭ്യമല്ല താനും. യൂട്യൂബ് ഫ്രീ വേർഷനൊപ്പം കുറച്ച് വീഡിയോകൾ മാത്രമാണ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നത്. പല ഡിവൈസുകളിൽ ഓഫ്‌ലൈനിൽ വീഡിയോ കാണണം എന്ന് ആഗ്രഹിക്കുന്നവർ ഇതിനായി യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ഇനി ഓഫ്‌ലൈനിൽ കാണാൻ ഡൌൺലോഡ് ചെയ്ത വീഡിയോകൾ കാലാകാലം അവിടെ കിടക്കുമെന്നും കരുതരുത്.

ഫ്രീ

യൂട്യൂബിന്റെ ഫ്രീ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്ത വീഡിയോകൾ 48 മണിക്കൂർ വരെ മാത്രമേ കാണാൻ കഴിയൂ. അതിന് ശേഷം, നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ മൊബൈൽ ഡാറ്റയോ വൈഫൈ നെറ്റ്‌വർക്കോ നിങ്ങൾ വീണ്ടും ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങൾ നോൺ മ്യൂസിക് കണ്ടന്റ് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ അത് 29 ദിവസം വരെ ഓഫ്‌ലൈനിൽ കാണാൻ കഴിയും. ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ / പ്രദേശങ്ങളിൽ മാത്രമേ ഡൗൺലോഡ് ഫീച്ചർ നിലവിൽ യൂട്യൂബ് ലഭ്യമാക്കിയിട്ടുള്ളൂ എന്നതും യൂസേഴ്സ് ശ്രദ്ധിക്കണം. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് അറിയാൻ താഴേക്ക് വായിക്കുക.

യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

 യൂട്യൂബ് വീഡിയോകൾ മൊബൈലിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
 

യൂട്യൂബ് വീഡിയോകൾ മൊബൈലിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

നിങ്ങൾ ആദ്യം യൂട്യൂബിൽ വീഡിയോ തുറന്ന് വീഡിയോയ്ക്ക് തൊട്ട് താഴെയുള്ള ഡൗൺലോഡ് ബട്ടണിൽ ടാപ്പ് ചെയ്യണം. വീഡിയോകൾ ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്‌ത് സ്റ്റോർ ചെയ്തിരിക്കുന്നതിനാൽ യൂട്യൂബ് ആപ്പിൽ മാത്രമേ കാണാൻ കഴിയൂ. ആപ്പിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ മറ്റൊരു വഴി കൂടിയുണ്ട്.

  • നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ യൂട്യൂബ് ആപ്പ് തുറന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ തിരയുക.
  • യൂട്യൂബ് ഇപ്പോൾ വീഡിയോയുടെ പ്രിവ്യൂ കാണിക്കും.
  • പ്രിവ്യൂവിൽ വീഡിയോയുടെ ചുവടെ ദൃശ്യമാകുന്ന മൂന്ന് ഡോട്ട് ബട്ടണിൽ ( ഹാംബർഗർ ഐക്കണിൽ ) ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന ഡ്രോപ്പ് ഡൗൺ മെനുവിൽ ഒരു ഡൗൺലോഡ് വീഡിയോ ഓപ്ഷൻ കാണാൻ കഴിയും.
  • ഡൗൺലോഡ് വീഡിയോ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇതോടെ വീഡിയോ ഡൗൺലോഡ് ചെയ്യപ്പെടും.
  • ആപ്പിന്റെ ലൈബ്രറി വിഭാഗത്തിലെ ഡൌൺലോഡ് സെക്ഷനിൽ ഈ വീഡിയോ നിങ്ങൾക്ക് കാണാൻ കഴിയും.
  • ഹൈ ക്വാളിറ്റി വീഡിയോ

    ഹൈ ക്വാളിറ്റി വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ യൂട്യൂബിൽ യൂസേഴ്സിന് സാധിക്കില്ല. ഹൈ ക്വാളിറ്റി വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ കമ്പനിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുക്കേണ്ടി വരും. ഇത് 720പി, 1080പി എന്നിവയുൾപ്പെടെ രണ്ട് ഡൗൺലോഡ് ഓപ്ഷനുകളും നൽകും. യൂട്യൂബിന്റെ ഫ്രീ വേർഷനിൽ 144പി, 360പി എന്നീ ഓപ്ഷനുകളിൽ മാത്രമാണ് വീഡിയോ ഡൌൺലോഡ് ചെയ്യാൻ സാധിക്കുക. ബ്രൗസറിൽ യൂട്യൂബ് യൂസ് ചെയ്യുന്നവർക്കും ഡൗൺലോഡ് ഓപ്ഷൻ ലഭ്യമാണ്. പക്ഷെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് മാത്രമേ ഇത് കാണാൻ കഴിയുകയുള്ളൂ. ഫോണിന്റെ ലോക്കൽ സ്റ്റോറേജിൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

    പരസ്യങ്ങളില്ലാതെ യൂട്യൂബ് ഒരു വർഷത്തേക്ക് ആസ്വദിക്കാം, പ്രീമിയം വാർഷിക പ്ലാനുകളുമായി കമ്പനിപരസ്യങ്ങളില്ലാതെ യൂട്യൂബ് ഒരു വർഷത്തേക്ക് ആസ്വദിക്കാം, പ്രീമിയം വാർഷിക പ്ലാനുകളുമായി കമ്പനി

    തേർഡ് പാർട്ടി ആപ്പുകൾ

    തേർഡ് പാർട്ടി ആപ്പുകൾ

    ഫോണിന്റെ ഗാലറി ആപ്പിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതിനായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വരും. നിങ്ങൾക്ക് ഓൺലൈനിൽ നിരവധി സൈറ്റുകളും ആപ്പുകളും ഒക്കെ ഇങ്ങനെ വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ ലഭ്യമാണ്. സ്നാപ്പ്ട്യൂബ് ആപ്പ് ആണ് തൽക്കാലം ഞങ്ങൾ യൂസ് ചെയ്യുന്നത്. സ്നാപ്പ്ട്യൂബ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ കാണാൻ കഴിയില്ല. ആപ്പിന്റെ ഔദ്യോഗിക സൈറ്റായ സ്നാപ്പ്ട്യൂബ്ആപ്പ്.കോമിൽ നിന്നും നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

    യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം

    യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌ത് സ്‌നാപ്‌ട്യൂബ് ആപ്പിന്റെ സെർച്ച് ബാറിൽ യൂട്യൂബ് വീഡിയോയുടെ യുആർഎൽ കോപ്പി പേസ്റ്റ് ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്ത് കഴിയുമ്പോൾ വീഡിയോയിൽ ഒരു ഡൌൺലോഡ് ബട്ടൺ കാണാൻ കഴിയും. ആവശ്യമുള്ള റെസല്യൂഷനിൽ നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആവശ്യമുള്ള റെസല്യൂഷൻ സെലക്റ്റ് ചെയ്ത് വീഡിയോ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

    കുട്ടികൾക്ക് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കാൻ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുകകുട്ടികൾക്ക് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കാൻ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക

    യൂസേഴ്സ്

    യൂസേഴ്സ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ക്രിയേറ്ററുടെ അനുവാദമില്ലാതെ വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ പാടില്ല. എഡ്യുക്കേഷണൽ വീഡിയോകളും ട്യൂട്ടോറിയലുകളും ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ ഗൈഡ് എന്നും മനസിലാക്കണം. ഡൗൺലോഡ് ചെയ്‌ത വീഡിയോ ( സംഗീത വീഡിയോകൾ അല്ലാത്തത് ) 29 ദിവസത്തേക്ക് മാത്രം സൂക്ഷിക്കാനുള്ള ഓപ്‌ഷനാണ് യൂട്യൂബ് ഔദ്യോഗികമായി നൽകുന്നത്. ഇത് മറികടക്കാൻ മുകളിൽ സൂചിപ്പിച്ച രീതി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമുള്ള അത്രയും നാൾ വീഡിയോ സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

    മികച്ച യൂട്യൂബ് എക്സ്പീരിയൻസ്

    മികച്ച യൂട്യൂബ് എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. യൂസറിന് യൂട്യൂബ് മ്യൂസിക് പ്രീമിയം സർവീസിലേക്ക് ആക്‌സസ് ലഭിക്കും, കൂടാതെ പരസ്യങ്ങളുടെ ശല്ല്യമില്ലാതെ വീഡിയോകൾ കാണാനും കഴിയും ( ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പ്, മൊബൈൽ എന്നിവയിൽ ). മുകളിൽ സൂചിപ്പിച്ചത് പോലെ, യൂസറിന് ഒരു ഡൗൺലോഡ് ഓപ്‌ഷനും ബാക്ക്‌ഗ്രൗണ്ട് പ്ലേ ഓപ്‌ഷനും ലഭിക്കും, അത് അടിസ്ഥാനപരമായി പിക്ചർ ഇൻ പിക്ചർ മോഡ് തന്നെയാണ്. സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 139 രൂപയാണ് നൽകേണ്ടത്. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും അവൈലബിൾ ആണ്. മൂന്ന് മാസത്തേക്ക് 399 രൂപയും നൽകണം. 12 മാസത്തെ പ്ലാനിന് 1,290 രൂപയും നൽകണം.

    യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?

Best Mobiles in India

English summary
Users have two options for downloading video ( for offline viewing ) from YouTube. However, these options are not available for all videos. Only a few videos can be downloaded with the free version of YouTube. Those who want to watch video offline on many devices will have to subscribe to the YouTube Premium Membership.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X