ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?

|

രാജ്യത്തെ ഏറ്റവും പ്രമുഖമായ ഫൈബർ ബ്രോഡ്ബാൻഡ് സർവീസുകളിൽ ഒന്നാണ് ജിയോ ഫൈബർ. തങ്ങളുടെ യൂസേഴ്സിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് ഒപ്പം മറ്റ് പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ജിയോ ഫൈബർ ആക്സസ് നൽകുന്നു. ഇതിന് പുറമെ ടിവി ടു ടിവി കോളിങ്, ജിയോ സെക്യൂരിറ്റി, ഹോം നെറ്റ്‌വർക്കിങ് തുടങ്ങിയ ഫീച്ചറുകളിലേക്കും ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും. കമ്പനി ഓഫർ ചെയ്യുന്ന എണ്ണമറ്റ പ്ലാനുകളും ജിയോ ഫൈബറിനെ ആകർഷകമാക്കുന്നു. പ്രതിമാസ, ത്രൈമാസ, അർധ വാർഷിക, വാർഷിക പ്ലാനുകളാണ് ജിയോ ഫൈബർ തങ്ങളുടെ യൂസേഴ്സിന് നൽകുന്നത്.

ജിയോ

ജിയോ ഫൈബർ സേവനം പുതിയതായി ഉപയോഗിക്കുന്നവർക്ക് എങ്ങനെയാണ് റീചാർജ് ചെയ്യുന്നത് മുതലായ കാര്യങ്ങളെക്കുറിച്ച് വലിയ അറിവുണ്ടാകണം എന്നില്ല. ജിയോ ഫൈബർ സർവീസ് എങ്ങനെ റീചാർജ് ചെയ്യണം എന്ന് വിശദീകരിക്കാൻ വേണ്ടിയാണ് ഈ ലേഖനം. റിലയൻസ് ജിയോയുടെ മൈ ജിയോ ആപ്പ് ഉപയോഗിച്ച് ജിയോ ഫൈബർ എങ്ങനെ റീചാർജ് ചെയ്യാം എന്നറിയാൻ തുടർന്ന് വായിക്കുക.

തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾതൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

മൈ ജിയോ ആപ്പ് വഴി

മൈ ജിയോ ആപ്പ് വഴി

  • ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ മൈജിയോ ആപ്പ് ഓപ്പൺ ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ ജിയോ ഫൈബർ സർവീസ് ഐഡി അല്ലെങ്കിൽ ആർഎംഎൻ, ഒിപി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ശേഷം ആപ്പിലെ റീചാർജ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്ലാൻ സെലക്റ്റ് ചെയ്യുക.
  • " വ്യൂ ഡീറ്റെയിൽസ് " എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഈ പ്ലാനിന്റെ വിശദാംശങ്ങൾ കാണാൻ കഴിയും.
  • അവസാനമായി ബൈ ബട്ടൺ ടാപ്പ് ചെയ്യുക.
  • പേയ്മെന്റ് നടത്തിക്കഴിഞ്ഞാൽ നിങ്ങളുടെ പ്ലാൻ ആക്റ്റിവേറ്റ് ആകും.
  • റീചാർജ്
     

    റീചാർജ് ചെയ്ത് കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും റീചാർജ് കൺഫർമേഷൻ ലഭിക്കും. മൈജിയോ ആപ്പ് ഉപയോഗിക്കാത്തവർക്ക് റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജിയോ ഫൈബർ റീചാർജ് ചെയ്യാൻ കഴിയും. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജിയോ ഫൈബർ എങ്ങനെ റീചാർജ് ചെയ്യാം എന്ന് അറിയാൻ തുടർന്ന് വായിക്കുക.

    കുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾകുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾ

    ഔദ്യോഗിക വെബ്സൈറ്റ് വഴി

    ഔദ്യോഗിക വെബ്സൈറ്റ് വഴി

    • ഇതിനായി ആദ്യം www.jio.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    • മുകളിൽ വലത് കോണിലുള്ള " റീചാർജ് " ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
    • ഇപ്പോൾ റീചാർജ് ഓപ്‌ഷൻ ടോഗിൾ ചെയ്ത് " ജിയോ ഫൈബർ " ഓപ്ഷനിലേക്ക് മാറ്റുക.
    • തുടർന്ന് സർവീസ് ഐഡി, ആർഎംഎൻ, ലാൻഡ്‌ലൈൻ നമ്പർ എന്റർ ചെയ്യുക.
    • സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള പ്ലാൻ സെലക്റ്റ് ചെയ്യുക.
    • ശേഷം ബൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      തുടർന്ന് പേയ്‌മെന്റ് നടത്തുക.
    • നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയായി കഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും എസ്എംഎസ് വഴിയും ഇമെയിൽ വഴിയും കൺഫർമേഷൻ ലഭിക്കും.

      ജിയോ 300 എംബിപിഎസ് പ്ലാൻ

      ജിയോ 300 എംബിപിഎസ് പ്ലാൻ

      റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബർ ആകർഷകമായ 300 എംബിപിഎസ് പ്ലാൻ നൽകുന്നു. അതിശയകരമായ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. നൽകുന്നു. പ്രതിമാസം 1,499 രൂപയ്ക്കാണ് (30 ദിവസം) ഈ ജിയോ ഫൈബർ പ്ലാൻ വരുന്നത്. 3.3 ടിബി ( 3300 ജിബി ) ഡാറ്റ ലിമിറ്റും 300 എംബിപിഎസ് ഇന്റർനെറ്റ് വേഗവും 1,499 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

      30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

      പ്ലാൻ

      1,499 രൂപയുടെ 300 എംബിപിഎസ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഓഫർ ചെയ്യുന്നു. 300 എംബിപിഎസിന് തുല്യമായ അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും 1,499 രൂപ വിലയുള്ള പ്ലാനിന്റെ പ്രത്യേകതയാണ്. ഈ പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണെന്നും അത് ബാധകമായ രീതിയിൽ ഈടാക്കുമെന്നും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഉപയോക്താക്കൾക്ക് റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 1,499 രൂപയുടെ 300 എംബിപിഎസ് പ്ലാൻ ആക്സസ് ചെയ്യാൻ കഴിയുന്നതാണ്.

Best Mobiles in India

English summary
JioFiber is one of the leading fiber broadband services in the country. JioFiber also provides access to other premium OTT platforms to provide their users with a faster internet connection. In addition, JioFiber users will have access to features such as TV-to-TV calling, Jio Security, and home networking.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X