ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?

|

ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഫേമസ് ആയ കോളർ ഐഡി ആപ്ലിക്കേഷൻ ആണ് ട്രൂകോളർ. ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫോൺ റെക്കോർഡ് ചെയ്യാൻ ഉള്ള ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇൻകമിങ് ഔട്ട് ഗോയിങ് വ്യത്യാസമില്ലാതെ കോളുകൾ റെക്കോർഡ് ചെയ്യാനാകും. യൂസേഴ്സിന്റെ ഫോൺ സ്റ്റോറേജിൽ തന്നെയാണ് റെക്കോർഡിങുകൾ സേവ് ചെയ്യപ്പെടുക. ഏത് സമയവും ഇത് കേൾക്കാനും ഉപയോക്താക്കൾക്ക് കഴിയും. ഓഫ്‌ലൈനിൽ സേവ് ചെയ്ത് വച്ചിരിക്കുന്നതിനാൽ ഇന്റർനെറ്റ് ആക്സസ് പോലും ഈ റെക്കോർഡിങ്സ് കേൾക്കാൻ വേണ്ട. നിങ്ങൾ സേവ് ചെയ്തിരിക്കുന്ന റെക്കോർഡിങ്സ് ഫോണിലെ കോൺടാക്ട്സുമായി പങ്കിടാനും കഴിയും.

ട്രൂകോളർ

2018ൽ ആണ് ട്രൂകോളർ ആദ്യമായി കോൾ റെക്കോർഡിങ്സ് ഫീച്ചർ അവതരിപ്പിച്ചത്. പക്ഷെ അന്ന് പണം അടച്ചുള്ള വരിക്കാർക്കായി മാത്രം ആയിരുന്നു ഫീച്ചറിൽ ആക്സസ് നൽകിയത്. മൂന്ന് വർഷത്തിന് ശേഷമാണ് ഈ ഫീച്ചർ എല്ലാ യൂസേഴ്സിനുമായി അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് 5.1നും മുകളിലേക്കുള്ള ഡിവൈസുകളിലാണ് കോൾ റെക്കോർഡിങ്സ് ഫീച്ചർ ലഭ്യമാകുക. പബ്ലിക്കിന് ലഭ്യമാക്കിയ ബീറ്റ വേർഷനിൽ എല്ലാ യൂസേഴ്സിനും റെക്കോർഡിങ്സ് ഫീച്ചറിൽ ആക്സസ് ഉണ്ട്. അതേ സമയം മറ്റുള്ളവരിൽ അഞ്ച് ശതമാനം യൂസേഴ്സിന് മാത്രമാണ് ഫീച്ചറിൽ ആക്സസ് നൽകിയിരിക്കുന്നത്. രണ്ട് മൂന്ന് ആഴ്ച നീളുന്ന ബീറ്റ പരീക്ഷണങ്ങൾക്ക് ഒടുവിൽ ആഗോള തലത്തിൽ എല്ലാ യൂസേഴ്സിനും ഫീച്ചർ ലഭ്യമാക്കാൻ ആണ് കമ്പനി ശ്രമിക്കുന്നത്. ആൻഡ്രോയിഡ് 12 ഉൾപ്പെടെ എല്ലാ പുതിയ ആൻഡ്രോയിഡ് പതിപ്പുകളിലും ഇത് ലഭ്യമാകുമെന്നും കമ്പനി പറയുന്നു.

ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേര് എങ്ങനെ നീക്കം ചെയ്യാം ?ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേര് എങ്ങനെ നീക്കം ചെയ്യാം ?

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് ഡിവൈസുകളിൽ ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് മുമ്പ് ചില വ്യവസ്ഥകളും അറിയേണ്ടതുണ്ട്. കോളിലുള്ള വ്യക്തിയുടെ സമ്മതം ഇല്ലാതെ നിങ്ങൾക്ക് റെക്കോർഡ് ചെയ്യാൻ ആകില്ല. അതിനാൽ തന്നെ റെക്കോർഡിങ്സ് തുടങ്ങുന്നതിന് മുമ്പ് അവരെ അറിയിക്കാൻ മറക്കരുത്. ഒപ്പം ചില രാജ്യങ്ങളിൽ കോൾ റെക്കോർഡിങ്സ് നിയമപരമല്ല. അതിനാൽ ഫോൺ റെക്കോർഡിങ്സ് തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ നിയമങ്ങളും ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

റോൾ ഔട്ട്

ട്രൂകോളർ ഉപയോഗിച്ച് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം. വിവിധ ഘട്ടങ്ങളിലായിട്ടാണ് ട്രൂകോളർ പുതിയ കോൾ റെക്കോർഡിങ് ഫീച്ചർ പുറത്തിറക്കുന്നത്. റോൾ ഔട്ട് നിലവിൽ ഘട്ടങ്ങളിലാണ്, നിങ്ങളുടെ ഡിവൈസിൽ ഈ ഫീച്ചർ എത്താൻ കുറച്ച് സമയം എടുത്തേക്കാം. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഈ ഫീച്ചർ ലഭ്യമാണെങ്കിൽ, ചുവടെയുള്ള സ്റ്റെപ്പുകൾ പിന്തുടർന്ന് കോളുകൾ റെക്കോർഡ് ചെയ്യാൻ ആകും.

അദ്യം ട്രൂകോളറിന് ആക്സസിബിലിറ്റി പെർമിഷൻ നൽകണം. ഡിവൈസ് സെറ്റിങ്സിൽ നിന്നും അക്സസിബിലിറ്റി തെരഞ്ഞെടുത്താൽ ഈ പെർമിഷൻ നൽകാം.

കോൾ വിളിക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുമ്പ്, കോളർ ഐഡി സ്ക്രീനിലെ റെക്കോർഡ് ബട്ടണിൽ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ കോൾ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെടും.

പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യുന്നത് എങ്ങനെ?പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യുന്നത് എങ്ങനെ?

ഫീച്ചർ

കോൾ റെക്കോർഡിങ് ഫീച്ചർ നിങ്ങൾക്ക് പ്രവർത്തനരഹിതമാക്കണമെങ്കിൽ, ട്രൂകോളർ ആപ്പിന്റെ മുകളിൽ ഇടത് കോണിലുള്ള ഹാംബർഗർ ബട്ടൺ അമർത്തി സൈഡ് മെനുവിലേക്ക് പോകുക, കോൾ റെക്കോർഡിഗ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക, ശേഷം കോൾ റെക്കോർഡിങ് ഓപ്ഷൻ ഓഫാക്കുക.

ഗൂഗിൾ

ട്രൂകോളർ ആപ്പിലെ കോൾ റെക്കോർഡിങ് സെറ്റിങ്സിൽ പോയാൽ നിങ്ങൾ റെക്കോർഡ് ചെയ്ത കോളുകൾ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് അവ മറ്റാർക്കെങ്കിലും ഷെയർ ചെയ്യാനോ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാനോ കഴിയും. നിങ്ങളുടെ ഫോണിലെ ഡിഫോൾട്ട് ഫയൽ മാനേജർ ആപ്പ് വഴിയും കോൾ റെക്കോർഡിങ് ഫയലുകൾ ആക്സസ് ചെയ്യാവുന്നതാണ്.

ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാംജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

Best Mobiles in India

English summary
Recordings are saved in the user's phone storage. Users can listen to it at any time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X