ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

|

ഭക്ഷണം ഓർഡർ ചെയ്യാനും വസ്ത്രങ്ങൾ വാങ്ങാനും തുടങ്ങി വിമാന ടിക്കറ്റുകൾ വാങ്ങുന്നത് വരെയുള്ള മിക്കവാറും എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സഹായിക്കുന്ന, ടാറ്റ ഗ്രൂപ്പിന്റെ പുതിയ സൂപ്പർ ആപ്പാണ് "ടാറ്റ ന്യു".ടാറ്റ ഗ്രൂപ്പിലെ എല്ലാ ബ്രാൻഡുകളുടെയും പ്രൊഡക്റ്റുകളും സേവനങ്ങളും ഉൾപ്പെടുത്തിയാണ് ടാറ്റ ന്യു തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഓൺലൈൻ വാണിജ്യ രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ടാറ്റ നടത്തുന്നത്.

 

ടാറ്റ

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും ടാറ്റ ന്യുവിൽ ആക്സസ് ലഭിക്കും. ആപ്പ് ഒരാഴ്ചയായി ആപ്പ് സ്റ്റോറുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാ യൂസേഴ്സിനും ഇത് വരെ ആക്സസ് ലഭിച്ചിരുന്നില്ല. പരീക്ഷണ ഘട്ടം പൂർത്തിയായതിന് ശേഷം മാത്രമാണ് ആപ്പിലേക്ക് എല്ലാ യൂസേഴ്സിനും ആക്സസ് നൽകിയത്. ആപ്പ്സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടാറ്റ ന്യൂ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

മോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽമോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽ

ടാറ്റ ന്യു ആപ്പിൽ രജിസ്റ്റർ ചെയ്യാം

ടാറ്റ ന്യു ആപ്പിൽ രജിസ്റ്റർ ചെയ്യാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ, നിങ്ങൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നമ്പർ നൽകി കഴിഞ്ഞാൽ ആപ്പ് അതേ നമ്പറിൽ ഒരു ഒടിപി അയയ്ക്കും. ഒടിപി എന്റർ ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ആപ്പിലേക്ക് നിങ്ങൾക്ക് ലോഗിൻ ചെയ്യും.

മെയിൽ ഐഡി
 

ആദ്യ ലോഗിനിൽ നിങ്ങളുടെ പേര്, മെയിൽ ഐഡി എന്നിവ നൽകുകയും വേണം. തുടർന്ന് നിങ്ങൾ ടാറ്റ ന്യു ആപ്പിന്റെ ഹോം പേജിൽ എത്തും, അവിടെ നിങ്ങൾക്ക് എല്ലാ സേവനങ്ങളും ആക്സസ് ചെയ്യാനും സാധിക്കും. ആപ്പിന്റെ ഹോം പേജിൽ, ടാറ്റ അത് നൽകുന്ന എല്ലാ സേവനങ്ങളും സെഗ്‌മെന്റുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ, ടാറ്റ ന്യു ആപ്പിൽ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള സെഗ്‌മെന്റുകൾ താഴെ കൊടുത്തിരിക്കുന്നു.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

ഇലക്ട്രോണിക്സ്
 • ഗ്രോസറി
 • ഇലക്ട്രോണിക്സ്
 • മൊബൈൽസ്
 • ഫാഷൻ
 • ബ്യൂട്ടി
 • ലക്ഷ്വറി
 • ഹോട്ടൽസ്
 • ഫ്ലൈറ്റ്സ്
 • ഈറ്റ് ആൻഡ് ഡ്രിങ്ക്
 • ഹെൽത്ത്
 • എന്റർടെയിൻമെന്റ്
 • ടാറ്റ ന്യു യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനവും ന്യു ഡിജിറ്റൽ വാലറ്റും തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് കൊണ്ട് വിവിധ വ്യാപാരികൾക്ക് പണമടയ്ക്കാൻ ടാറ്റ യുപിഐ അഡ്രസ് യൂസ് ചെയ്യാൻ സാധിക്കും.

  ടാറ്റ ന്യു പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ

  ടാറ്റ ന്യു പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ

  നിരവധി പ്രൊഡക്റ്റുകൾക്ക് വലിയ ഡിസ്കൌണ്ടുകളും ടാറ്റ ന്യുവിൽ ലഭിക്കും. ടാറ്റ ന്യു കോയിനുകൾ ആണ് ആപ്പിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ടാറ്റ ന്യു പ്ലാറ്റ്ഫോമിൽ നടത്തുന്ന എല്ലാ ട്രാൻസാക്ഷനുകൾക്കും യൂസേഴ്സിന് റിവാർഡുകൾ ലഭിക്കും. ആപ്പിൽ നടത്തുന്ന ട്രാൻസാക്ഷനുകൾക്ക് കുറഞ്ഞത് 5 ശതമാനം ന്യു കോയിൻസ് കിട്ടും. ഓരോ ന്യു കോയിനും 1 രൂപയ്ക്ക് തുല്യമായിരിക്കും. നിലവിൽ, സ്റ്റാർ ബക്സ്, ടാറ്റ പ്ലേ, ബിൽ പേയ്‌മെന്റുകൾ എന്നിവയ്ക്കായി ന്യുകോയിനുകളൊന്നും നൽകില്ല.

  നിങ്ങൾക്ക് ന്യു കോയിനുകൾ നേടാൻ കഴിയുന്ന രണ്ട് വഴികൾ

  1. നിങ്ങൾ ഓൺലൈനിൽ ചെക്ക്ഔട്ട് ചെയ്യുമ്പോൾ ടാറ്റ പേ തിരഞ്ഞെടുക്കുക
  2. നിങ്ങൾ ഒരു സ്റ്റോറിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, ബില്ലിങ് പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ കാഷ്യറെ അറിയിക്കുക

  റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

  സ്റ്റാർബക്സ്

  നിത്യവും നാം ഉപയോഗിക്കുന്ന വസ്തുക്കൾ വിൽക്കുന്ന ബിഗ് ബാസ്കറ്റ്, മെഡിസിനുകൾ ലഭ്യമാക്കുന്ന 1എംജി, ഇലക്ട്രോണിക്സ് അപ്ലയൻസസ് ലഭ്യമാക്കുന്ന ക്രോമ, ഫുഡ് ബ്രാൻഡ് ആയ സ്റ്റാർബക്സ്, വെസ്റ്റ്സൈഡ് ഫാഷൻ, ടാറ്റ ക്ലിക്, എയർ ഏഷ്യ എയർലൈൻ, താജ് പോലെയുള്ള ഹോട്ടൽ ബിസിനസുകൾ നിയന്ത്രിക്കുന്ന ഐഎച്ച്സിഎൽ എന്നീ സേവനങ്ങൾ എല്ലാം ടാറ്റ ന്യു ആപ്പിൽ ലഭ്യമാകും. എയർ ഇന്ത്യ, വിസ്താര എന്നീ എയർലൈനുകളും ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, തനിഷ്ക് എന്നീ ബ്രാൻഡുകളും ഉടൻ ന്യു ആപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കും.

Best Mobiles in India

English summary
"Tata Neu" is the Tata Group's new super app that caters to almost every need, from ordering food and buying clothes to buying air tickets. Tata Neu is designed to include the products and services of all the brands in the Tata Group.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X