എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?

|

രാജ്യത്തെ അസംഘടിത മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ വിശദാംശങ്ങൾ അടങ്ങുന്ന ദേശീയ ഡാറ്റാബേസാണ് ഇ-ശ്രം. ഇ-ശ്രം പോർട്ടൽ, ഇ-ശ്രം കാർഡ് തുടങ്ങിയ സേവനങ്ങളിലൂടെയാണ് ഡാറ്റബേസ് വിപുലപ്പെടുത്തുന്നത്. തൊഴിലാളികളുടെ വിവരങ്ങൾ ആധാർ കാർഡുമായും ബന്ധിപ്പിക്കും. തൊഴിലാളികളുടെ പേര്, ജോലി, അഡ്രസ്, വിദ്യാഭ്യാസ യോഗ്യത, അവരുടെ സ്കില്ലുകൾ, കുടുംബ വിവരങ്ങൾ എന്നിവയെല്ലാം ഡാറ്റബേസിൽ ഉണ്ടാവും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ജോലി സാധ്യതകൾ, വിവിധ സർക്കാർ സേവനങ്ങളും സഹായങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും അർഹരിലേക്കെത്തൽ തുടങ്ങിയ വിവിധ ലക്ഷ്യങ്ങളാണ് ഇ-ശ്രം പദ്ധതിയുടെ കാതൽ. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ആദ്യമായാണ് ഇത്തരം ഒരു ഡാറ്റാബേസ് തയ്യാറാകുന്നത്. കുടിയേറ്റ തൊഴിലാളികൾ അടക്കം ഇ-ശ്രം പദ്ധതിയുടെ ഭാഗമാകും.

ഇ-ശ്രം പോർട്ടൽ

ഇ-ശ്രം പോർട്ടൽ

രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി 2021 ഓഗസ്റ്റ് 26 നാണ് ഇ-ശ്രം പോർട്ടൽ ആരംഭിച്ചത്. 19 കോടിയിൽ അധികം തൊഴിലാളികൾ ഇപ്പോൾ തന്നെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഡാറ്റബേസിന്റെ ഭാഗമായിക്കഴിഞ്ഞു ( ഡയറക്ടറേറ്റ് ജനറൽ ലേബർ വെൽഫെയർ (ഡിജിഎൽഡബ്ല്യു) അടുത്തിടെ നടത്തിയ ഒരു ട്വീറ്റ് പ്രകാരം ). പോർട്ടലിന് കീഴിലുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. തൊഴിലാളികൾക്ക് പൊതു സേവന കേന്ദ്രങ്ങളിലേക്കോ (സിഎസ്‌സി) സംസ്ഥാന സർക്കാരിന്റെ പ്രാദേശിക ഓഫീസുകളിലോ പോയി രജിസ്റ്റർ ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റ് (https://eshram.gov.in/) വഴി തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും. ഇ-ശ്രം പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം, ഇ-ശ്രം കാർഡ് ആനുകൂല്യങ്ങൾ നേടുക, ആവശ്യമായ യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ

ഇ-ശ്രം പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ഇ-ശ്രം പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

  • ആദ്യം ഔദ്യോഗിക വെബ്സൈറ്റ് eshram.gov.in-ലേക്ക് ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ഇ-ശ്രം പോർട്ടലിന്റെ ഹോം പേജിൽ കാണാൻ കഴിയുന്ന 'രജിസ്റ്റർ ഓൺ ഇ-ശ്രം' എന്ന ലിങ്കിൽ ടാപ്പ് ചെയ്യുക.
  • അടുത്തതായി, ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും ക്യാപ്‌ച കോഡും നൽകി സെൻഡ് ഒടിപി ബട്ടണിൽ ടാപ്പ് ചെയ്യുക.
  • അവസാനമായി സ്ക്രീനിൽ തെളിയുന്ന നിർദേശങ്ങൾ പാലിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • ഇ-ശ്രം കാർഡിന്റെ പ്രയോജനങ്ങൾ

    ഇ-ശ്രം കാർഡിന്റെ പ്രയോജനങ്ങൾ

    രാജ്യത്തെ അസംഘടിത മേഖലയിൽ ലഭ്യമാകുന്ന പലതരം സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ശരിയായ പ്രയോജനം അർഹതപ്പെട്ടവരിലേക്കെത്തിക്കുന്ന പദ്ധതിയാണ് ഇ-ശ്രം. വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളിൽ നിന്ന് ഇടത്തട്ടിൽ ചോർച്ചകൾ സംഭവിക്കുകയും അർഹതപ്പെട്ടവർക്ക് ഈ സഹായങ്ങൾ ലഭ്യമാകാത്തതുമായ സാഹചര്യങ്ങൾ നിരവധിയാണ്. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ പോലെയുള്ള രീതികൾ ഇത്തരം ചോർച്ചകൾ ഒരു പരിധി വരെ പരിഹരിച്ചെങ്കിലും ബാക്കി ന്യൂനതകൾ ഇ-ശ്രം പോലെയുള്ള പദ്ധതികൾ പരിഹരിക്കുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു.

    ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാംജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം

    പിഎംഎസ്ബിവൈ

    ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഒരു അസംഘടിത തൊഴിലാളിക്ക് പിഎംഎസ്ബിവൈ പ്രകാരം രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, അസംഘടിത തൊഴിലാളികളുടെ എല്ലാ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഭാവിയിൽ ഈ പോർട്ടലിലൂടെ വിതരണം ചെയ്യും. നേരത്തെ പറഞ്ഞത് പോലെയുള്ള ഇടത്തട്ട് ചോർച്ചകൾ പരമാവധി കുറയുകയും ആനുകൂല്യങ്ങൾ നേരിട്ട് അസംഘടിത തൊഴിലാളിയുടെ കയ്യിലേക്ക് എത്തുകയും ചെയ്യും.

    രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

    രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

    ഇ-ശ്രം കാർഡ് സ്വന്തമാക്കുന്നതിന്റെ പ്രയോജനങ്ങൾ മനസിലാക്കിയ സ്ഥിതിയ്ക്ക് രജിസ്ട്രേഷന് ആവശ്യമായ മറ്റ് കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന്, ഒരു അസംഘടിത തൊഴിലാളിക്ക് ആധാർ നമ്പർ, ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ആവശ്യമാണ്. ഇവയിൽ ഏതെങ്കിലും രേഖകൾ കയ്യിൽ ഇല്ലാത്തവർ അത് സംഘടിപ്പിച്ച ശേഷം വേണം രജിസ്ട്രേഷൻ ആരംഭിക്കാൻ.

    ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

    പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള യോഗ്യത

    പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള യോഗ്യത

    ഇ-ശ്രം കാർഡ് സ്വന്തമാക്കുന്നതിന്റെ പ്രയോജനങ്ങളും ആവശ്യമായ രേഖകളും മനസിലാക്കിയ സ്ഥിതിയ്ക്ക് രജിസ്റ്റ്രേഷന് ആവശ്യമായ യോഗ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വേണ്ട അടിസ്ഥാന യോഗ്യത പൌരത്വം ആണ്. ഇന്ത്യൻ പൌരത്വമുള്ള അസംഘടിത തൊഴിലാളികൾക്ക് മാത്രമാണ് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. മാത്രമല്ല അയാൾക്ക് 18നും 59 വയസിനും ഇടയിൽ ആയിരിക്കണം പ്രായം. നിർമ്മാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ, പാൽ വിതരണ ജോലിക്കാർ, ട്രക്ക് ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെയുള്ള അസംഘടിത തൊഴിലാളികൾ ആണ് ഇ-ശ്രം കാർഡ് രജിസ്ട്രേഷന് യോഗ്യരായവർ.

    ആധാർ

    ഇ-ശ്രം കാർഡിനെക്കുറിച്ച് മനസിലാക്കിയ സ്ഥിതിയ്ക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി നോക്കാം. ആധാറിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ എന്നാണ് ഇനി പറയുന്നത്. ആധാറിലെ കാണാൻ ഒട്ടും ഭംഗിയില്ലാത്ത വെബ് ക്യാം ഫോട്ടോ കാണുമ്പോൾ മറ്റുള്ളർ കളിയാക്കാറില്ലേ. ഇതൊഴിവാക്കാൻ കഴിയുമെന്ന് സാരം. ഇതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഓൺലൈൻ സൌകര്യവും നൽകുന്നു. നിങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ശേഷം ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുകയും ചെയ്യണം.

    ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ

    ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ

    ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ

    • ആദ്യം ആധാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.
    • ശേഷം ആധാർ കാർഡ് ഫോം പൂരിപ്പിച്ച് അതിൽ ആധാർ നമ്പർ എഴുതുക.
    • ശേഷം നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കുക. പൂരിപ്പിച്ച ഫോം അവിടെ നൽകുക. വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിങ്ങനെ ഏതെങ്കിലും തിരിച്ചറിയൽ രേഖ കൈവശം കാണണം.
    • സെന്ററിലെ ജീവനക്കാരൻ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും
    • ശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പും നൽകും. ഈ സ്ലിപ്പിലെ യുആർഎൻ ഉപയോഗിച്ച് ആധാർ സ്റ്റാറ്റസ് പരിശോധിക്കാം. പുതിയ ഫോട്ടോയുള്ള ആധാർ കാർഡ് നിങ്ങളുടെ അഡ്രസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരും. ഫോട്ടോ മാറ്റുന്നതിന് ഫീസും ജിഎസ്ടിയും ഈടാക്കുകയും ചെയ്യും.

Best Mobiles in India

English summary
The e-Shram is a national database containing details of workers employed in the unorganized sector in the country. The database is being expanded through services like e-Shram Portal and e-Shram Card. The details of the workers will also be linked to the Aadhaar card. The database contains the names, jobs, addresses, educational qualifications, skills and family information of the workers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X