ആപ്പിൾ ഐഡിയിൽ നിന്നും ഐഒഎസ് ഡിവൈസുകൾ നീക്കം ചെയ്യുന്നത് എങ്ങനെ?
ആപ്പിളിന്റെ ഏത് ഡിവൈസ് ഉപയോഗിക്കണമെങ്കിലും ഏറ്റവും അനിവാര്യമായ കാര്യമാണ് യൂസറിന്റെ ആപ്പിൾ ഐഡി. വിവിധ ഡിവൈസുകളും ആപ്ലിക്കേഷനുകളും ഒക്കെ അടങ്ങിയ ആപ്പിൾ ക്ലൌഡിലേക്ക് നിങ്ങൾക്കുള്ള ആക്സസ് പോയിന്റ് കൂടിയാണ് ആപ്പിൾ ഐഡി എന്ന് പറയുന്നത്. ആപ്പിൾ 'ഇക്കോസിസ്റ്റത്തിലെ' വിശ്വസനീയമായ ഡിവൈസുകളുമായി ഐഡി ബന്ധിപ്പിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ ഒരേ അക്കൌണ്ടിൽ നിന്നുള്ള മൾട്ടി ഡിവൈസ് ആക്സസും ലഭ്യമാകും. ആൻഡ്രോയിഡ് ഡിവൈസുകളിലെ ഗൂഗിൾ അക്കൌണ്ട് പോലെ തന്നെ. എന്നാൽ നിങ്ങൾ ഒരു പുതിയ ആപ്പിൾ ഡിവൈസ് വാങ്ങാനും പഴയ ഐഒഎസ് ഡിവൈസ് ഉപേക്ഷിക്കാനും തീരുമാനിച്ചു എന്നിരിക്കട്ടെ. നിങ്ങളുടെ പഴയ ഡിവൈസിൽ നിന്ന് ആപ്പിൾ ഐഡി ആക്സസ് റിമൂവ് ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെയെന്ന് വീശദീകരിക്കാനാണ് ഈ ലേഖനം.

നിങ്ങളുടെ ആപ്പിൾ ഐഡിയിലെ ട്രസ്റ്റഡ് ഡിവൈസ് ലിസ്റ്റിൽ നിന്നും ഒരു ഡിവൈസ് നീക്കം ചെയ്തു എന്നിരിക്കിട്ടെ. പിന്നെ നിങ്ങളുടെ ആപ്പിൾ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ഒരു ഫീച്ചറിലേക്കും മുകളിൽ പറഞ്ഞ ഡിവൈസിന് ആക്സസ് ലഭിക്കില്ല. ആപ്പിൾ അക്കൗണ്ടിലേക്ക് അയച്ച നോട്ടിഫിക്കേഷനുകൾ ഒന്നും ഡിവൈസിൽ ലഭ്യമാകില്ല. അത് പോലെ ഈ ഡിവൈസിൽ നിന്നും ഐക്ലൌഡിലേക്ക് കണക്റ്റ് ചെയ്യാനും സാധിക്കില്ല. ഇത്രയും കാര്യങ്ങൾ മനസിൽ വച്ചിട്ട് വേണം നിങ്ങളുടെ ആപ്പിൾ ഐഡിയിലെ ട്രസ്റ്റഡ് ഡിവൈസ് ലിസ്റ്റിൽ നിന്നും ഒരു ഡിവൈസ് നീക്കം ചെയ്യാൻ. ആപ്പിൾ അക്കൌണ്ടിൽ നിന്നും നിങ്ങളുടെ പഴയ ഡിവൈസ് റിമൂവ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ആപ്പിൾ ഐഡിയിൽ നിന്നും പഴയ ഡിവൈസ് റിമൂവ് ചെയ്യാം
ആപ്പിൾ അക്കൌണ്ടിലേക്ക് ഐഫോൺ, ഐപാഡ്, മാക് എന്നിവ വഴിയെല്ലാം ആക്സസ് ലഭിക്കുന്നു. ഇതിൽ ഏത് ഡിവൈസും നിങ്ങൾക്ക് നീക്കം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിനായി ലളിതമായ പ്രോസസ് മാത്രമാണ് പിന്തുടരേണ്ടത്. ആപ്പിൾ ഐഡിയിൽ നിന്നും പഴയ ഡിവൈസ് റിമൂവ് ചെയ്യാൻ താഴേപ്പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. റീമൂവ് ചെയ്യുന്ന ഡിവൈസിൽ നിന്നും, നിങ്ങളുടെ ആപ്പിൾ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ഒരു ഫീച്ചറിലേക്കും പിന്നീട് ആക്സസ് ലഭിക്കില്ല എന്ന കാര്യം മാത്രം ഓർക്കേണ്ടതുണ്ട്.

- ആദ്യം നിങ്ങളുടെ ആപ്പിൾ ഡിവൈസിൽ സെറ്റിങ്സ് ഓപ്ഷൻ ഓപ്പൺ ചെയ്യുക.
- ശേഷം ക്രമീകരണ മെനുവിൽ, സ്ക്രീനിന്റെ മുകളിൽ കാണുന്ന ആപ്പിൾ ഐഡിയിൽ ടാപ്പ് ചെയ്യുക.
- യൂസറിന്റെ പേരും അക്കൗണ്ടിനായി തിരഞ്ഞെടുത്ത പ്രൊഫൈൽ ഫോട്ടോയും കാണാം.
- അടുത്തതായി മെനുവിന്റെ താഴേക്ക് സ്ക്രോൾ ചെയ്യുക.
- നിങ്ങളുടെ ആപ്പിൾ ഐഡിയുമായി കണക്റ്റ് ചെയ്‌തിരിക്കുന്ന ഡിവൈസുകളുടെ ലിസ്റ്റ് കാണാൻ കഴിയും.
- ശേഷം നിങ്ങളുടെ ആപ്പിൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഡിവൈസിൽ ടാപ്പ് ചെയ്യുക.
- ഡിവൈസ് ഇൻഫർമേഷൻ പേജിൽ റിമൂവ് ഫ്രം അക്കൌണ്ട് ഓപ്ഷൻ കാണാൻ കഴിയും.
- റിമൂവ് ഫ്രം അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഒരു പോപ്പ് അപ്പ് കാണാൻ കഴിയും. ഇനിപ്പറയുന്ന വാചകമായിരിക്കും ആ പോപ്പ് അപ്പിൽ ഉണ്ടാകുക. 'നിങ്ങൾ ഈ ഡിവൈസ് നീക്കം ചെയ്‌തതിന് ശേഷം, നിങ്ങൾ വീണ്ടും സൈൻ ഇൻ ചെയ്യുന്നത് വരെ അതിന് പുതിയ ഉപകരണങ്ങൾ അംഗീകരിക്കാനോ ഐക്ലൌഡും മറ്റ് ആപ്പിൾ സേവനങ്ങളും ഉപയോഗിക്കാനോ കഴിയില്ല.'
- ശേഷം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഡിവൈസ് ഇല്ലാതാക്കാൻ റീമൂവ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ സിം കാർഡ് ഡീയാക്റ്റിവേറ്റ് ചെയ്യാൻ നെറ്റ്വർക്ക് സേവന ദാതാവുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്ന മറ്റൊരു പോപ്പ് അപ്പും ദൃശ്യമാകും.
- ഡിവൈസ് ആപ്പിൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യപ്പെടും, എന്നിരുന്നാലും, ഡിവൈസിൽ ലോഗിൻ വിശദാംശങ്ങൾ സ്റ്റോർ ചെയ്യപ്പെട്ടിരിക്കും എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.
- ഇത് പൂർണമായും നീക്കം ചെയ്യുന്നതിന്, നിങ്ങൾ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്‌ത ഡിവൈസിൽ നിന്നും ആപ്പിൾ അക്കൗണ്ട് യൂസർ മാന്വലായി ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ട്.



മാസ്ക് ഇട്ടാലും ഉടമസ്ഥനെ തിരിച്ചറിയുന്ന ഫേസ് ഐഡിയുമായി ആപ്പിൾ
ഐഒഎസ് 15.4 ബീറ്റ 1ലൂടെ ഐഫോണുകളിൽ ഒരു പുതിയ ഫീച്ചർ കൊണ്ട് വരികയാണ്. മാസ്ക് ധരിച്ചാലും ഐഫോൺ ഉടമയെ തിരിച്ചറിയാനും ഫോണുകൾ അൺലോക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ഇത്. യൂസറിന്റെ കണ്ണിന് ചുറ്റുമുള്ള സവിശേഷതകൾ മനസിലാക്കിയാണ് ഈ ഫേസ് ഐഡി സംവിധാനം വർക്ക് ചെയ്യുന്നത്. എല്ലാ ഐഫോണുകളിലും പുതിയ ഫേസ് ഐഡി ഫീച്ചർ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 12, ഐഫോൺ 13 സീരീസ് എന്നിവയിൽ മാത്രമായിരിക്കും മാസ്‌ക് ഫേസ് ഐഡി ഫീച്ചർ ലഭ്യമാകുക. ഹാർഡ്‌വെയർ പരിമിതികൾ കാരണമാകാം പഴയ ഐഫോണുകളിൽ ഫീച്ചർ ലഭ്യമാകാത്തത്.

ഐഫോൺ 11 തുടങ്ങിയ ഡിവൈസുകളിൽ ഏറ്റവും പുതിയ ഐഒഎസ് 15.4 ബീറ്റ 1 അപ്‌ഡേറ്റ് ലഭ്യമാണ്. ഇതിൽ പക്ഷെ മാസ്‌ക് ഫീച്ചറോട് കൂടിയ ഫേസ് ഐഡി കിട്ടില്ല. ഈ ഫീച്ചർ ഉപയോഗിക്കാൻ ആവശ്യമായ ഹാർഡ്‌വെയർ ഉള്ളത് ഐഫോൺ 12, ഐഫോൺ 13 സീരീസ് എന്നിവയിൽ മാത്രമാണ്. ആപ്പിൾ അടുത്തിടെ ഐഒഎസ് 15.4ന്റെ ആദ്യ ബീറ്റ പുറത്തിറക്കിയിരുന്നു. പക്ഷേ അപ്ഡേറ്റിന്റെ മുഖ്യ ആകർഷണമായ മാസ്ക് ധരിച്ച് ഫേസ് അൺലോക്ക് സംവിധാനം ഐഫോൺ 12, ഐഫോൺ 13 സീരീസുകളിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു.

നിങ്ങളുടെ കയ്യിൽ ഐഫോൺ 12 സീരിസിലോ ഐഫോൺ 13 സീരിസിലോ ഉള്ള സ്‌മാർട്ട്‌ഫോണുകൾ ഉണ്ടെങ്കിൽ, അവയിൽ ഇപ്പോൾ ഐഒഎസ് 15.4 ബീറ്റ 1 ഡൗൺലോഡ് ചെയ്‌ത് പുതിയ ഫീച്ചർ ടെസ്റ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പ്രൈമറി ഡിവൈസിൽ ബീറ്റ വേർഷൻ ഡൌൺലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ബീറ്റ നിങ്ങളുടെ ഫോണിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ പോലും സാരമായി ബാധിക്കും. പ്രൈമറി ഡിവൈസായി ഉപയോഗിക്കുന്ന ഐഫോണുകളിൽ ഈ ഫീച്ചർ ആസ്വദിക്കാൻ കുറച്ച് സമയം കൂടി കാത്തിരിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








