Home
How to

തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?

സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തെ സ്മാർട്ടാക്കിയിരിക്കുന്നു. പണ്ടൊക്കെ സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യങ്ങളാണ് സ്മാർട്ട്ഫോണുകളുടെ സഹായത്തോടെ നമ്മുക്ക് ചെയ്യാൻ കഴിയുന്നത്. അവയെല്ലാം നമ്മുടെ നിത്യ ജീവിതത്തെ വളരെയധികം സ്മാർട്ടും ആയാസരഹിതവും ആക്കിയിരിക്കുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. സ്മാർട്ട്ഫോണുകളിലെ മികച്ച ഹാർഡ്‌വെയറോ ഓപ്പറേറ്റിങ് സിസ്റ്റമോ അല്ലെങ്കിൽ ടച്ച്‌സ്‌ക്രീനോ ഡിസ്‌പ്ലേയോ മാത്രമല്ല ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ. സ്മാർട്ട്ഫോണുകളുടെ ഒപ്പം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആപ്പുകൾക്കും അതിൽ നിർണായകമായ പങ്കുണ്ട്. നമ്മൾ സ്മാർട്ട്‌ഫോൺ അധിഷ്‌ഠിതമായി ചെയ്യുന്ന എല്ലാ ജോലികൾക്കും അപ്ലിക്കേഷനുകൾ ആവശ്യമാണ്. നാം ആപ്പുകളെ ആശ്രയിക്കുന്നത് ഇപ്പോൾ തന്നെ വളരെ അധികമാണ്. ചില ആപ്പുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് നാം ചിന്തിക്കാറ് പോലുമില്ല എന്നതാണ് വാസ്തവം.

ആപ്പുകൾ

നമ്മൾ ഷോപ്പിങ്, യാത്ര, പഠനം, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ആപ്പുകളാണ് ദിനംപ്രതി ഉപയോഗിക്കുന്നത്. ഈ ആപ്പുകൾക്ക് എല്ലാം നമ്മളുടെ ഗൂഗിൾ സൈൻ അപ്പിലേക്ക് ആക്സസ് ചെയ്യുകയും ചെയ്യുന്നു. ആപ്പുകൾക്ക് ഗൂഗിൾ അക്കൌണ്ട് ആക്സസ് നൽകുന്നതിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അത് വലിയ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഡൌൺലോഡ് ചെയ്യുന്ന ആപ്പുകളിൽ ചിലതിൽ എങ്കിലും നമ്മുടെ ഡിവൈസ് സെക്യൂരിറ്റിയെ തകിടം മറിക്കുന്ന കമ്പോണന്റ്സ് ഉണ്ടാകാം. ഇതൊക്കെ ചിലപ്പോൾ നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ വരെ വഴി വയ്ക്കും. ഹാക്കർമാരിൽ നിന്ന് നമ്മുടെ ഡിവൈസ് സംരക്ഷിക്കുന്നതിന്, സുരക്ഷാ നടപടികൾ കൈക്കൊള്ളണം അല്ലെങ്കിൽ നമ്മുടെ സ്മാർട്ട്ഫോണിൽ നിന്ന് തേർഡ് പാർട്ടി ആപ്പുകൾ നീക്കം ചെയ്യണം.

ഗൂഗിൾ

തേർഡ് പാർട്ടി ആപ്പിന് നമ്മുടെ ഗൂഗിൾ അക്കൌണ്ടിൽ ഉള്ള ആക്സസ് എത്ര കുറഞ്ഞിരിക്കുന്നുവോ, ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും അത്രത്തോളം കുറഞ്ഞിരിക്കും. എതെങ്കിലുമൊക്കെ ആപ്ലിക്കേഷനുകൾക്ക് ഇത്തരത്തിൽ ആക്സസ് നൽകുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ഓർത്തിരിക്കണം. ഇത് വരെ ആപ്പുകൾക്ക് കണ്ണും പൂട്ടി ആക്സസ് നൽകിയല്ലോ, ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ച് തല പുണ്ണാക്കണ്ട. ആപ്പുകൾക്ക് നൽകിയിരിക്കുന്ന ആക്സസ് പരിശോധിക്കാനും വേണമെങ്കിൽ ഒഴിവാക്കാനും ഉള്ള ഓപ്ഷനുകൾ ഉണ്ട്. എത് എങ്ങനെ ആണെന്ന് നോക്കാം. ആൻഡ്രോയിഡ് ഫോൺ വഴിയും ലാപ്ടോപ്പിലും ടാബ്‌ലെറ്റിലുമെല്ലാം ഇങ്ങനെ തേർഡ് പാർട്ടി ആക്സസ് പരിശോധിക്കാനും വേണമെങ്കിൽ ഒഴിവാക്കാനും ഓപ്ഷൻ ഉണ്ട്. ആൻഡ്രോയിഡ് ഫോൺ വഴി തേർഡ് പാർട്ടി ആപ്പുകളുടെ ആക്സസ് പരിശോധിക്കാൻ രണ്ട് മാർഗങ്ങൾ ഉണ്ട്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ (ഒന്നാമത്തെ രീതി)

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ (ഒന്നാമത്തെ രീതി)

  • നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, ആദ്യം നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക.
  • സെറ്റിങ്സിലേക്ക് പോയ ശേഷം ഗൂഗിൾ അക്കൗണ്ട് എന്ന ഓപ്ഷൻ കണ്ടെത്തി അതിൽ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ എല്ലാ ആപ്പുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.
  • ഇപ്പോൾ നിങ്ങൾ ഏത് ആപ്പിൽ നിന്ന് ആണോ ഗൂഗിൾ ആക്സസ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നത് ആ ആപ്പിൽ ടാപ്പ് ചെയ്യുക.
  • സെക്യൂരിറ്റി ഫീച്ചറിലേക്ക് പോയി അക്കൗണ്ട് ആക്‌സസ് ഉള്ള തേർഡ് പാർട്ടി ആപ്പിൽ ടാപ്പ് ചെയ്യുക.
  • തേർഡ് പാർട്ടി ആപ്പ് ആക്‌സസ് മാനേജ് ചെയ്യുക എന്ന ഓപ്ഷൻ കാണാൻ കഴിയും. ഇവിടെ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ലോഗിൻ ചെയ്‌തിരിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
  • ഏത് ആപ്പിൽ നിന്നാണോ ഗൂഗിൾ ആക്സസ് നീക്കം ചേയ്യേണ്ടത്, അതിൽ ടാപ്പ് ചെയ്യുക.
  • ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ (രണ്ടാമത്തെ രീതി)

    ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ (രണ്ടാമത്തെ രീതി)

    • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യുക.
    • ഗൂഗിൾ സ്യൂട്ടിന്റെ ഭാഗമായ നിങ്ങളുടെ ഗൂഗിൾ ആപ്പ് തുറക്കുക.
    • ആപ്ലിക്കേഷന്റെ വലത് കോണിൽ ആയി കാണുന്ന ഗൂഗിൾ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യുക.
    • ശേഷം മാനേജ് യുവർ ഗൂഗിൾ അക്കൌണ്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ശേഷം സെക്യൂരിറ്റി ഫീച്ചറിലേക്കും അവിടെ നിന്ന് ബാക്കി സ്റ്റെപ്പുകളും പൂർത്തിയാക്കുക.
    • ലാപ്‌ടോപ്പിനും ടാബ്‌ലെറ്റിനും

      ലാപ്‌ടോപ്പിനും ടാബ്‌ലെറ്റിനും

      ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് ഉപയോക്താക്കൾക്കും ഈ രീതിയിൽ തേർഡ് പാർട്ടി ആപ്പുകളിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യാൻ കഴിയും

      • വിശ്വസനീയമായ ബ്രൗസറിൽ ഗൂഗിൾ അക്കൗണ്ട് തുറക്കുക.
      • പുതുക്കിയ ഗൂഗിൾ ക്രോമിൽ തുറക്കുന്നതാണ് നല്ലത്.
      • ബ്രൗസറിൽ ഒരു പുതിയ ടാബ് തുറക്കുക.
      • അക്കൗണ്ടിന്റെ വലത് കോണിൽ ക്ലിക്ക് ചെയ്യുക.
      • നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് നിയന്ത്രിക്കുക എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • ഇടതുവശത്തുള്ള സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      • ശേഷം ആദ്യം പറഞ്ഞ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും.
      • ആപ്ലിക്കേഷനുകൾ

        ഇനിയെങ്കിലും ആപ്ലിക്കേഷനുകൾക്ക് നമ്മു‌ടെ സ്വകാര്യ വിവരങ്ങളിൽ ആക്സസ് നൽകുമ്പോൾ ശ്രദ്ധ പുല‍‍‍ർത്തണം. പ്രത്യേകിച്ചും അത്ര പരിചിതമല്ലാത്ത ആപ്പുകളുടെ കാര്യത്തിൽ. നാം ദിവസവും യൂസ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ പോലും നമ്മു‌ടെ വിവരങ്ങൾ കരസ്ഥമാക്കുന്നുണ്ട്. അപ്പോൾ അത്ര പരിചിതമല്ലാത്ത ആപ്ലിക്കേഷനുകളുടെ കാര്യം പറയേണ്ടതുണ്ടോ. ഓരോ തവണയും പുതിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എന്തൊക്കെ പെ‍‍‍ർമിഷനുകൾ നാം നൽകുന്നുണ്ടെന്ന് കൃത്യമായി മനസിലാക്കിയിരിക്കണം. ഒപ്പം ​ഗൂ​​ഗിൾ ആക്സസ് അട‌ക്കമുള്ള കാര്യങ്ങളിലും ശ്രദ്ധ പുല‍‍ർത്തണം. മുകളിൽ പറഞ്ഞ വിധത്തിൽ ആപ്പുകളുടെ ഗൂഗിൾ അക്കൌണ്ട് ആക്സസ് ഇടയ്ക്കിടെ പരിശോധിക്കുക. ഇത് നമ്മുെടെ അക്കൌണ്ടിന്റെ സുരക്ഷ കൂട്ടാൻ സഹായിക്കും.

        ലിങ്കുകൾ

        ​മികച്ച സുരക്ഷാ ഫീച്ചറുകൾ ഉള്ള ഡിവൈസുകൾ തെരഞ്ഞെടുക്കുന്നതും പ്രധാനമാണ്. ഒപ്പം വെബ് ബ്രൗസിങിനി‌ടെ സന്ദ‍ശിക്കുന്ന വെബ്സൈറ്റുകളിലും ജാ​ഗ്രത പുല‍ർത്തണം. അറിയാത്ത ലിങ്കുകൾ, എക്സ്റ്റൻഷനുകൾ എന്നിവയിൽ ഒന്നും ടാപ്പ് ചെയ്യാതിരിക്കുന്നത് ആണ് നല്ലത്. ഫോണുകളിൽ മാൾവെയറുകൾ കടന്ന് കൂടിയിട്ടുണ്ടോ എന്നും ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ആൻഡ്രോയിഡ് ഡിവൈസുകൾക്ക് ചേർന്ന നല്ല ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഡിവൈസിന്റെ സുരക്ഷ വർധിപ്പിക്കും.

More from GizBot

Best Mobiles in India

English summary
It can cause major security issues if we are not careful about giving Google account access to apps. At least some of the downloaded apps may have components that undermine our device security. The most dangerous thing is that all of this can sometimes lead to our phone being hacked.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X