ഉറക്കം തൂങ്ങുന്ന സ്മാർട്ട്ഫോണിനെ ഉഷാറാക്കാൻ ഒരു വാട്സ്ആപ്പ് 'കുടിയൊഴിപ്പിക്കൽ' ധാരാളം

|

ഇന്ത്യക്കാരുടെ ജീവിതത്തിൽ ഇന്ന് വാട്സ്ആപ്പി(whatsapp)നോളം സ്ഥാനമുള്ള മറ്റൊരു ആപ്ലിക്കേഷൻ ഇല്ല എന്നുതന്നെ പറയാം. ലോകത്ത് ഏറ്റവുമധികം ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യക്കാർക്കിടയിൽ വാട്സ്ആപ്പിനുള്ള സ്വാധീനം ഏറെ ശക്തവും ആഴമേറിയതുമാണ് എന്ന് ഇതിനകം വ്യക്തമായ കാര്യവുമാണ്. ​ദൈനംദിന ജീവിതചര്യയുടെ ഒരു പ്രധാനഭാഗമായിപ്പോലും പലരും വാട്സ്ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നതാണ് സത്യം.

വെറുമൊരു മെസേജിങ് ആപ്പ്

വെറുമൊരു മെസേജിങ് ആപ്പ് എന്നതിന് അ‌പ്പുറം ഓഡിയോ, വീഡിയോ കോളിങ്, വിവിധതരം ഫയലുകൾ ​കൈമാറാനുള്ള ശേഷി, ബാങ്കിങ് സേവനങ്ങൾ, തുടങ്ങി നിരവധി ഫീച്ചറുകൾ ഏറ്റവും എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കും വിധം നൽകുന്നതിനാൽത്തന്നെ വാട്സ്ആപ്പ് ഇന്ത്യക്കാരുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമായി. എന്നാൽ വാട്സ്ആപ്പിനെ ഒഴിവാക്കേണ്ട എങ്കിലും ആവശ്യമില്ലാത്ത വാട്സ്ആപ്പ് ഡാറ്റകൾ ഫോണിൽനിന്ന് ഒഴിവാക്കേണ്ടത് മുന്നോട്ടുള്ള സുഗമമായ ഫോൺ ഉപയോഗത്തിന് അ‌ത്യാവശ്യമാണ്.

നേരം നല്ല നേരം! 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ ഫ്ലിപ്കാർട്ടിൽ വെറും 16,000 രൂപയ്ക്ക്; ഒപ്പം 5ജിയുമെത്തിനേരം നല്ല നേരം! 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ ഫ്ലിപ്കാർട്ടിൽ വെറും 16,000 രൂപയ്ക്ക്; ഒപ്പം 5ജിയുമെത്തി

ഫോർവേഡ് മെസേജുകളുടെ രൂപത്തിൽ

ഫോർവേഡ് മെസേജുകളുടെ രൂപത്തിൽ വാട്സ്ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളും വീഡിയോകളും കുന്നോളം വരും. കുറച്ചേറെ ആക്ടീവ് ഗ്രൂപ്പുകളിലെ അ‌ംഗമാ​ണെങ്കിൽ അ‌തിൽ വന്ന് നിറയുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും കണക്കുകാണില്ല. പതിവായി വീഡിയോകൾ, ചിത്രങ്ങൾ, ഗുഡ്മോണിങ് മെസേജുകൾ എന്നിവ അ‌യയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ വഴിക്കും ഫോണിൽ ഡാറ്റകൾ വന്നുനിറയും.

വാട്സ്ആപ്പ് വഴി എത്തുന്ന ഫയലുകൾ
 

ഇത്തരത്തിൽ പല വഴികളിലൂടെ വാട്സ്ആപ്പ് വഴി എത്തുന്ന ഫയലുകൾ നിങ്ങളുടെ ഫോണിനെ ഒരു മന്ദതയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. പലപ്പോഴും ഈ ഫയലുകൾ ഫോണിന്റെ സ്റ്റോറേജിന്റെ വലിയൊരു ഭാഗം കവരുകയും ഫോണുകളുടെ പ്രവർത്തനത്ത അ‌ത് ബാധിക്കുകയും ചെയ്യുന്നു. മതിയായ സ്റ്റോറേജിന്റെ അ‌പര്യാപ്തത മൂലമാണ് പല സ്മാർട്ട്ഫോണുകളും വളരെ സ്ലോ ആകുന്നത്.

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അ‌ദ്ഭുതങ്ങൾ ഏഴാണ്! 10 ദിവസത്തിനിടെ ഇന്ത്യയിൽ എത്തുന്ന 7 കിടിലൻ സ്മാർട്ട്ഫോണുകൾഒന്നല്ല, രണ്ടല്ല, മൂന്നല്ല, അ‌ദ്ഭുതങ്ങൾ ഏഴാണ്! 10 ദിവസത്തിനിടെ ഇന്ത്യയിൽ എത്തുന്ന 7 കിടിലൻ സ്മാർട്ട്ഫോണുകൾ

മികച്ച പ്രവർത്തനത്തിന്

അ‌തിനാൽത്തന്നെ വാട്സ്ആപ്പിലൂടെ വന്നുചേരുന്ന അ‌നാവശ്യ ഫയലുകൾ നീക്കേണ്ടത് സ്മാർട്ട്ഫോണുകളുടെ മികച്ച പ്രവർത്തനത്തിന് അ‌ത്യാവശ്യവുമാണ്. പുതിയ സ്മാർട്ട്ഫോണുകളിൽ ധാരാളം സ്റ്റോറേജ് ഉണ്ട് എങ്കിലും സ്റ്റോറേജ് കപ്പാസിറ്റി കുറഞ്ഞ ഫോണുകൾ ധാരാളമുണ്ട്. നിരവധിപേർ തങ്ങളുടെ ഫോൺ വളരെ സ്ലോ ആണെന്ന് പരാതിപ്പെടുകയും ചെയ്യാറുണ്ട്. ഫോണുകളുടെ ഈ ഉറക്കം തൂങ്ങി സ്വഭാവം മാറ്റാൻ വാട്സ്ആപ്പിലെ അ‌നാവശ്യ ഫയലുകളും മാറ്റുന്നതും സഹായിക്കും. അ‌ത് എങ്ങനെ സാധ്യമാണ് എന്ന് നോക്കാം.

വാട്സ്ആപ്പിലെ അ‌നാവശ്യ ഫയലുകൾ നീക്കം ചെയ്യാനുള്ള വഴി

വാട്സ്ആപ്പിലെ അ‌നാവശ്യ ഫയലുകൾ നീക്കം ചെയ്യാനുള്ള വഴി

ഠ ആദ്യം വാട്സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്സ് (Settings) എടുക്കുക.
ഠ ശേഷം സ്റ്റോറേജ് ആന്‍ഡ് ഡേറ്റ (Storage and data) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഠ അടുത്തതായി മാനേജ് സ്റ്റോറേജ് (Manage Storage) തിരഞ്ഞെടുക്കുക.
ഠ അ‌പ്പോൾ ദൃശ്യമാകുന്ന പേജിൽ ഒഴിവാക്കേണ്ട ഫയലുകൾ തിരഞ്ഞ് കണ്ട് പിടിക്കാനും അവ ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ കാണം.
നിങ്ങളുടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഡിവൈസ് സ്റ്റോറേജിൽ എത്ര മാത്രം സ്പേസ് ഉപയോഗിക്കുന്നുണ്ടെന്നതിന്റെ ഗ്രാഫിക്കൽ റെപ്രസെന്റേഷനും ഇവിടെ നൽകിയിട്ടുണ്ട്.

പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!

ഏറ്റവും കൂടുതൽ ഡാറ്റയുള്ള ചാറ്റുകൾ

(ഏറ്റവും കൂടുതൽ ഡാറ്റയുള്ള ചാറ്റുകൾ പ്രത്യേകം വേർതിരിച്ച് നൽകിയിട്ടുണ്ട്. ഒരുപാട് തവണ ഫോർവേഡ് ചെയ്തിട്ടുള്ള മെസേജുകൾ, വലിയ ഫയലുകൾ എന്നിങ്ങനെ വേർ തിരിച്ചും ഫയലുകളും ചാറ്റുകളുമൊക്കെ ലിസ്റ്റ് ചെയ്തിട്ടുണ്ട്).
ഠ തുടർന്ന് ഡിലീറ്റ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഓരോ ഫയലും സെലക്ട് ചെയ്യുക. ശേഷം ഡിലീറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുകവഴി അ‌നാവശ്യ ഫയലുകളുടെ എണ്ണം കുറയ്ക്കാം.

ധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

Best Mobiles in India

English summary
Many smartphones become very slow due to a lack of adequate storage. There are tonnes of images and videos that come through WhatsApp in the form of forwarded messages. That is why it is very important to remove unnecessary files that come through WhatsApp for the best functioning of smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X