കമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാം

|

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് എന്തോ വലിയ പ്രോസസ് ആണെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. നേരിട്ട് പോയി ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്നും ഒരു പൊതു ധാരണയുണ്ട്. ഇതിനാൽ തന്നെ സ്വന്തമായി ലൈസൻസ് പുതുക്കാൻ ആരും മെനക്കെടാറില്ല. പകരം ഏതെങ്കിലും ഒരു എജന്റിനെയോ നാട്ടിലെ ഒരു ഡ്രൈവിങ് സ്കൂളിനെയോ സമീപിക്കും. അവർ ആവശ്യപ്പെടുന്ന ഫീസും നൽകി രേഖകളും കൈമാറും.

 

ലൈസൻസ്

ലൈസൻസ് പുതുക്കാൻ ഉയർന്ന കമ്മീഷൻ ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം ഇടനിലക്കാരും. യഥാർഥത്തിൽ ഏജന്റുമാർക്ക് കമ്മീഷൻ നൽകാതെ തന്നെ വീട്ടിൽ ഇരുന്ന് തന്നെ നമ്മുടെ ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാൻ കഴിയും. ഏജന്റുമാർക്ക് നൽകുന്ന പൈസയും ലാഭിക്കാം. ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാംകൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ആവശ്യമായ രേഖകൾ

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ആവശ്യമായ രേഖകൾ

ഓൺലൈൻ ആയി ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് മുമ്പ് ആവശ്യമുള്ള രേഖകൾ കയ്യിൽ കരുതണം. രേഖകളുടെ സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പികൾ ( ഡിജിറ്റൽ ഫയലുകൾ ) ആണ് കരുതേണ്ടത്. ഇവയെല്ലാം തയ്യാറാക്കിയ ശേഷം ലൈസൻസ് റിന്യൂ ചെയ്യാനുള്ള പ്രോസസ് ആരംഭിക്കുന്നതാണ് നല്ലത്. ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കുന്നതിന് ആവശ്യമുള്ള രേഖകളും മറ്റും ചുവടെ നൽകിയിരിക്കുന്നു.

കാഴ്ച പരിശോധന റിപ്പോർട്ട്
 
 • കാഴ്ച പരിശോധന റിപ്പോർട്ട് / മെഡിക്കൽ റിപ്പോർട്ട് ( ഫോം 1എ ), റിപ്പോർട്ട് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം
  • സ്കാൻ ചെയ്ത ഫോട്ടോ, ഇതും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം
   • സ്കാൻ ചെയ്ത ഒപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം
    • ലൈസൻസിന്റെ പകർപ്പ്, ഇതും സ്വയം സാക്ഷ്യപ്പെടുത്തണം
     • അഡ്രസ് പ്രൂഫിന്റെ കോപ്പി ( അഡ്രസ് മാറ്റണം എന്നുള്ളവർ ), സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം
     • ഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാംഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാം

      രേഖകൾ

      ഈ രേഖകൾ എല്ലാം ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് ഏറ്റവും അത്യാവശ്യമായ രേഖകളാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവരാണ് കാഴ്ച പരിശോധന റിപ്പോർട്ട് സമർപ്പിക്കേണ്ടത് എന്നൊരു പൊതു ധാരണ ഉണ്ട്. ഇത് വളരെ തെറ്റായ കാര്യമാണ്. ലൈസൻസ് ആവശ്യമുള്ള എല്ലാ പ്രായക്കാർക്കും കാഴ്ച പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം.

      സെക്ടർ

      രാജ്യത്തെ ഗതാഗത സെക്ടർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതും ഓൺലൈനിലേക്ക് മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത്. വളരെ ലളിതമായ പ്രോസസ് മാത്രമാണ് ഇതിനുള്ളത്. ഓൺലൈൻ ആയി ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള സ്റ്റെപ്പുകൾ അറിയാൻ തുടർന്ന് വായിക്കുക.

      ഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കുംഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കും

      ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാം

      ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാം

      • ഇതിനായി ആദ്യം sarathi.parivahan.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം.
       • വെബ്സൈറ്റിൽ എത്തുമ്പോൾ നിങ്ങളുടെ സംസ്ഥാനം സെലക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാം.
        • ഇവിടെ നിന്നും കേരളം സെലക്റ്റ് ചെയ്യുക.
         • തുറന്ന് വരുന്ന പേജിലും പോപ്പ് അപ്പ് മെനുവിലും Apply for DL Renewal എന്ന ഓപ്ഷൻ യൂസേഴ്സിന് കാണാൻ കഴിയും.
         • ഓൺലൈൻ
          • ഇതിൽ ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന പേജിൽ ലൈസൻസ് ഓൺലൈൻ ആയി പുതുക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണാം. ഒപ്പം ലഭിക്കുന്ന മറ്റ് സേവനങ്ങളും ഇവിടെ വിശദീകരിച്ചിരിക്കുന്നു. കാഴ്ച പരിശോധന ഫോമും ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
           • ഈ പേജിൽ കാണുന്ന കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
            • തുടർന്ന് വരുന്ന പേജുകളിൽ ആവശ്യമായ വിവരങ്ങൾ നൽകുക.
            • കൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾകൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾ

             വിവരങ്ങൾ
             • ഒരിക്കൽ നൽകിയ വിവരങ്ങൾ പിന്നീട് മറ്റ് സർവീസുകൾക്കും ഉപയോഗിക്കാം.
              • വിവരങ്ങള്‍ നല്‍കി പ്രോസസ് പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള മെസേജ് വരും. ഇത് നഷ്ടപ്പെടുത്താതെ സൂക്ഷിച്ച് വയ്ക്കണം.
               • നേരത്തെ പറഞ്ഞ രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യണം.
                • ഫയൽ സൈസ് അടക്കമുള്ള കാര്യങ്ങൾ പരിവാഹൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
                 • ഇത് ഉറപ്പ് വരുത്താൻ യൂസേഴ്സ് ശ്രദ്ധിക്കണം.
                 • ഫോം

                  വെബ്സൈറ്റിൽ നിർദേശിക്കുന്ന തുകയും അടച്ച് ഫോം സമർപ്പിച്ചാൽ അപേക്ഷ നടപടികൾ പൂർത്തിയാകും.
                  പിന്നീട് പ്രാദേശിക തലത്തിലെ ആർടിഒയാണ് ഈ അപേക്ഷയിൽ തീരുമാനം എടുക്കേണ്ടത്. അപേക്ഷയിലെ തുടർനടപടികളും തീരുമാനവും നിങ്ങൾക്ക് എസ്എംസ് ആയി ലഭിക്കും. വളരെ ഉപകാരപ്രദമായ തീരുമാനങ്ങളിൽ ഒന്നാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഓൺലൈൻ ആക്കി മാറ്റിയത് എന്ന കാര്യത്തിൽ സംശയമില്ല.

                  താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെതാൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
Before renewing your driving licence online, keep the required documents in hand. Keep scanned soft copies of documents (digital files). After preparing all these, it is better to start the licence renewal process. Medical report, scanned photo and copy of licence are required.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X