Home
How to

ലോക്കായ ഐഫോൺ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ റീസെറ്റ് ചെയ്യാം

ദിവസങ്ങൾക്ക് മുമ്പാണ് ആപ്പിൾ തങ്ങളുടെ ഐഒഎസ് 15.2, ഐപാഡ് ഒഎസ് 15.2 എന്നീ അപ്‌ഡേറ്റുകൾ പുറത്തിറക്കിയത്. നിരവധി പുതിയ ഫീച്ചറുകളും കമ്പനി ലേറ്റസ്റ്റ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ മ്യൂസിക്കിലെ വോയ്‌സ് മ്യൂസിക്കാണ് പ്രധാന അപ്ഡേറ്റുകളിൽ ഒന്ന്. കൂടാതെ ആപ്പിൾ ഐഡികൾക്കായുള്ള ലെഗസി കോൺടാക്‌റ്റ്, ആപ്പിൾ മാപ്പിലെ മെച്ചപ്പെടുത്തിയ നഗര ഭൂപടങ്ങളും മറ്റ് റോഡ് വിശദാംശങ്ങളും എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. തങ്ങളുടെ ഐഫോണുകളിലും ഐപാഡുകളിലും ഈ ഫീച്ചറുകൾ ലഭ്യമാക്കണമെന്നുള്ളവർക്ക് ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഫീച്ചർ

ഇവയ്ക്കൊപ്പം അവതരിപ്പിച്ച മറ്റൊരു പ്രധാന ഫീച്ചർ ആണ് ലോക്ക് ആയിപ്പോയ ഐഫോണുകളും ഐപാഡുകളും റീസെറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ. സെക്യൂരിറ്റി ലോക്കൌട്ട് മോഡ് എന്നറിയപ്പെടുന്ന സവിശേഷത ലോക്കായ ഡിവൈസുകളിലെ ഡാറ്റ ഇറേസ് ചെയ്യാനും സഹായിക്കും. ഇത്തരം പ്രവർത്തികൾക്കൊന്നും പിസിയോ മാക് സിസ്റ്റമോ ആവശ്യമില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്. പുതിയ അപ്ഡേറ്റ് വളരെ എളുപ്പത്തിൽ ലോക്കിലായിപ്പോയ ഐഒഎസ് ഡിവൈസുകൾ റീസെറ്റ് ചെയ്യാൻ സഹായിക്കും. ശരിയായ പാസ്‌വേഡ് നൽകാൻ ശ്രമിച്ചതിന് ശേഷവും നിങ്ങൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് ലോക്ക് ഔട്ട് ആകുമ്പോഴാണ് ഈ ഫീച്ചർ ആക്റ്റിവേറ്റ് ആകുന്നത്.

ഐഫോൺ

ഒരു ഐഫോൺ റീസെറ്റ് ചെയ്യുന്നത് അവിശ്വസനീയമാം വിധം ലളിതമായ പ്രോസസ് ആണ്. നിങ്ങൾ ചെയ്യേണ്ടത് സെറ്റിങ്സ് ആപ്പിലെ ജനറൽ സെറ്റിങ്സുകളിലേക്ക് പോയി, ട്രാൻസ്ഫർ ഓർ റീസെറ്റ് ഐഫോൺ ഓപ്ഷൻ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഐഫോൺ റിസ്റ്റോർഡ് ആകും. എന്നാൽ നിങ്ങളുടെ ഡിവൈസ് ലോക്ക് ആയിപ്പോയ സാഹചര്യത്തിൽ ആണെങ്കിലോ? ഡിവൈസ് റീസെറ്റ് ചെയ്യുന്നത് അത്ര എളുപ്പമായി തോന്നുന്നില്ല അല്ലേ? അതേ ഇത്രയും കാലം ഈ പ്രോസസ് അത്ര ലളിതമായിരുന്നില്ല. ലോക്ക് ആയിപ്പോയ ഡിവൈസുകൾ റീസെറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണുകൾ അവരുടെ മാക് കമ്പ്യൂട്ടറിലോ അല്ലെങ്കിൽ വിൻഡോസ് എട്ടിനും മുകളിലേക്കുള്ള പിസികളുമായോ ബന്ധിപ്പിക്കേണ്ടിയിരുന്നു. എന്നാൽ പുതിയതായി പുറത്തിറക്കിയ സെക്യൂരിറ്റി ലോക്കൗട്ട് മോഡ് ഈ തലവേദനകൾ എല്ലാം അകറ്റി നിർത്തുന്നു.

പുതിയ അപ്ഡേറ്റ്

പുതിയ അപ്ഡേറ്റ് ലോക്കിലായിപ്പോയ ഐഒഎസ് ഡിവൈസുകൾ റീസെറ്റ് ചെയ്യുന്നത് വളരെ എളുപ്പമാക്കിയിരിക്കുന്നു. ശരിയായ പാസ്‌വേഡ് നൽകാൻ ശ്രമിച്ചതിന് ശേഷം നിങ്ങൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് ലോക്ക് ഔട്ട് ആകുമ്പോൾ ഈ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകും. സെക്യൂരിറ്റി ലോക്കൌട്ട് മോഡ് ആകറ്റിവേറ്റ് ആക്കാൻ ഉപയോക്താക്കൾക്ക് ഒരു സജീവ സെല്ലുലാർ കണക്ഷനോ വൈഫൈ നെറ്റ്‌വർക്കോ മതിയാകും. വളരെ ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 15.2 ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു സജീവ വൈഫൈ നെറ്റ്‌വർക്കോ സെല്ലുല്ലാർ നെറ്റ്‌വർക്ക് കണക്ഷനോ ഉള്ളിടത്തോളം ലോക്ക് സ്‌ക്രീനിൽ നിന്ന് നിങ്ങളുടെ ഐഫോൺ റീസെറ്റ് ചെയ്യാൻ കഴിയും.

കമ്പ്യൂട്ടർ സഹായമില്ലാതെ ഐഫോൺ റീസെറ്റ് ചെയ്യുന്നതെങ്ങനെ

കമ്പ്യൂട്ടർ സഹായമില്ലാതെ ഐഫോൺ റീസെറ്റ് ചെയ്യുന്നതെങ്ങനെ

  • ഒരു പിസി അല്ലെങ്കിൽ മാക് ഉപയോഗിക്കാതെ നിങ്ങളുടെ ഐഫോൺ റീസെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.
  • ആദ്യം നിങ്ങളുടെ ഡിവൈസിന്റെ ലോക്ക് സ്‌ക്രീനിൽ നിന്ന്, സ്‌ക്രീനിന്റെ ഏറ്റവും താഴത്തെ മൂലയിൽ ഇറേസ് ( ഡിവൈസ് ) ഓപ്‌ഷൻ കാണുന്നത് വരെ നിങ്ങളുടെ പാസ്‌കോഡ് നൽകാൻ ശ്രമിക്കുക.
  • ശേഷം സ്ഥിരീകരിക്കാൻ ആയി ഇറേസ് ( ഡിവൈസ് ) ബട്ടൺ ടാപ്പ് ചെയ്യുക, തുടർന്ന് ഇറേസ് ഡിവൈസ് ഓപ്ഷൻ വീണ്ടും ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ ഡിവൈസിലെ ആപ്പിൾ ഐഡിയിൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നതിനായി ആപ്പിൾ ഐഡി പാസ്‌വേഡ് നൽകുക.
  • അടുത്തതായി, നിങ്ങളുടെ എല്ലാ ഡാറ്റയും സെറ്റിങ്സ്വും ശാശ്വതമായി ഇല്ലാതാക്കാൻ ഇറേസ് ( ഡിവൈസ് ) ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുമ്പോൾ, ഓൺസ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് ഡിവൈസ് വീണ്ടും സജ്ജീകരിക്കുക. ശേഷം നേരത്തെ ബാക്കപ്പ് ചെയ്തിട്ടുള്ള ഡാറ്റയും സെറ്റിങ്സുകളും ഡിവൈസിൽ റീസ്റ്റോർ ചെയ്യുക. പിന്നീട് പുതിയ പാസ്കോഡും നൽകുക.
  • ആപ്പിൾ

    ഐഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ പരാതികളിലൊന്നിന് പരിഹാരം കണ്ടെത്തുന്നതിന് ആപ്പിൾ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഐഫോണുകൾ ശരിയാക്കുന്നതിനുള്ള ഉയർന്ന ചിലവിനെക്കുറിച്ച് 2007ൽ ആദ്യത്തെ ഐഫോൺ വിപണിയിൽ എത്തിയത് മുതൽ പരാതികൾ ഉയരുന്നുണ്ട്. ഇത്രയും ഉപയോക്താക്കളോട് മുഖം തിരിച്ചു നിൽക്കുകയായിരുന്നു ആപ്പിൾ. ആ സമീപനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഉപയോക്താക്കൾക്കായി സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. യൂസേഴ്സിന് ഡിവൈസുകൾ സ്വയം നന്നാക്കാനുള്ള അവസരമാണ് കമ്പനി നൽകുന്നത്. ഐഫോൺ നന്നാക്കാനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ പുതിയ പ്രോഗ്രാം സഹായിക്കുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം

    ഐഫോൺ സ്വന്തമായി നന്നാക്കാനുള്ള സാങ്കേതിക വിദ്യകൾ പുതിയ ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നു. സ്വന്തമായി ഒരു ഐഫോൺ നന്നാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവിന് സ്പെയർപാർട്സുകളും ആപ്പിൾ ലഭ്യമാക്കും. തങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ആപ്പിൾ പുതിയ പ്രോഗ്രാം കൊണ്ട് വരുന്നത്. ശരിയായ ദിശയിലേക്കുള്ള ആപ്പിളിന്റെ ചുവട് വയ്പായും സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിനെ കാണാവുന്നതാണ്.

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങനെ?

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങനെ?

    പുതിയ പ്രോഗ്രാം യൂസേഴ്സിന് ഡിവൈസിലും സർവീസിലും കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ഐഫോൺ പോലെയുള്ള ആപ്പിൾ ഡിവൈസുകളിൽ യൂസേഴ്സിന് കൂടുതൽ നിയന്ത്രണം നൽകുന്നു എന്നതും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തിൽ സാധാരണയായി ഫോണുകളിൽ ഉണ്ടാകുന്ന ചെറിയ റിപ്പയറുകൾക്കാവും, ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ഉപയോഗിക്കാൻ സാധിക്കുന്നത്. ക്യാമറ, ബാറ്ററി, ഡിസ്പ്ലേ പ്രശ്നങ്ങൾ എന്നിവയാകും ഇത്തരത്തിൽ പരിഹരിക്കാൻ കഴിയുക. കേടായ പാർട്സ് മാറ്റി പുതിയ പാർട്സ് സെറ്റ് ചെയ്യാൻ ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം യൂസേഴ്സിനെ സഹായിക്കും, മാന്വൽ ഉപയോഗിച്ച് ഓരോ ഘട്ടവും കൃത്യമായി പിന്തുടർന്നാൽ യൂസേഴ്സിന് അവരുടെ ഐഫോൺ സ്വന്തമായി നന്നാക്കാൻ കഴിയും.കൂടാതെ, അടുത്ത വർഷത്തോടെ കൂടുതൽ റിപ്പയർ സേവനങ്ങൾ കൊണ്ട് വരുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

Best Mobiles in India

English summary
Apple has released its iOS 15.2 and iPad OS 15.2 updates with many new features. One of them is the feature that helps reset locked i Phones and iPads. The security Lockout Mode also helps to erase data on devices. The main highlight is that it does not require a PC or Mac system.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X