വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ യൂസേഴ്സിന് ഉപകാരപ്രദമായ നിരവധി ഫീച്ചറുകൾ ഉണ്ട്. അത്തരത്തിൽ ഒരു ഫീച്ചർ ആണ് സന്ദേശങ്ങൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ. ആർക്കൈവ് ചാറ്റ് ഓപ്ഷനാണെന്ന് ചിന്തിക്കേണ്ട. കോൺടാക്റ്റുകളെയും അവരുടെ ചാറ്റുകളും നമ്മുടെ ഇൻബോക്സിൽ നിന്ന് മറച്ച് വയ്ക്കുന്നതിനാണ് ആർക്കൈവ് ഓപ്ഷൻ ഉപയോഗപ്പെടുക. സന്ദേശങ്ങൾ പ്രത്യേകം സേവ് ചെയ്യാൻ മറ്റൊരു ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാണ്. "സ്റ്റാർഡ്" മെസേജസ് ഫീച്ചർ ആണ് ഇത്തരത്തിൽ മെസേജുകൾ സേവ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ. സ്റ്റാർഡ് മെസേജുകൾ നിങ്ങളും കണ്ടിട്ടുണ്ടാവും. എന്നാൽ ഒരിക്കൾ ഇങ്ങനെ സ്റ്റാർ ചിഹ്നം ഇട്ട് അടയാളപ്പെടുത്തിയ സന്ദേശങ്ങൾ എങ്ങനെ കാണാൻ കഴിയുമെന്ന് അറിയാമോ? ഇതടക്കം കൂടുതൽ വിവരങ്ങൾക്കായി താഴേക്ക് വായിക്കുക.

 

മെസേജ്

ഒരു മെസേജ് സേവ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം വാട്സ്ആപ്പ് ചാറ്റ് തുറക്കുക. ചാറ്റിലെ ഏത് മെസേജ് ആണോ സേവ് ചെയ്യേണ്ടത്, അതിൽ ലോങ് പ്രസ് ചെയ്യുക. ഇങ്ങനെ ദീർഘനേരം അമർത്തിപ്പിടിച്ചാൽ സ്ക്രീനിന്റെ മുകളിലായി ഒരു നക്ഷത്ര ചിഹ്നം കാണാൻ കഴിയും. ഈ സ്റ്റാർ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ശേഷം നിങ്ങൾക്ക് സേവ് ചെയ്യേണ്ട സന്ദേശത്തിലും ഒരു സ്റ്റാർ ചിഹ്നം പ്രത്യക്ഷപ്പെടും. നിങ്ങളുടെ മെസേജ് സ്റ്റാർഡ് അല്ലെങ്കിൽ സേവ് ആയി എന്നാണ് ഇതിന് അർഥം.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കാംനിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കാം

സ്റ്റാർഡ് മെസേജസ് എങ്ങനെ ആക്സസ് ചെയ്യാം?
 

സ്റ്റാർഡ് മെസേജസ് എങ്ങനെ ആക്സസ് ചെയ്യാം?

  • നിങ്ങളുടെ വാട്സ്ആപ്പ് ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  • സ്റ്റാർഡ് മെസേജുകളിലേക്ക് പോകുക.
  • സേവ് ചെയ്ത സന്ദേശത്തിന് മുകളിൽ അയച്ചയാളുടെയും സ്വീകർത്താവിന്റെയും പേരും കാണാൻ കഴിയും. മെസേജ് അയച്ച തീയതിയും മെസേജിനൊപ്പം കാണാനാകും.
  • ഈ മെസേജ് അയച്ചയാളുടെ ചാറ്റിൽ കാണാൻ അതിൽ ടാപ്പ് ചെയ്യുക.
  • ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ഏത് ദിവസമാണോ ആ മെസേജ് ചാറ്റ് ബോക്സിലെത്തിയത്, ആ പൊസിഷനിലേക്ക് വാട്സ്ആപ്പ് നാവിഗേറ്റ് ചെയ്യും.
  • വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ പേരിൽ ക്ലിക്ക് ചെയ്തും സ്റ്റാർഡ് മെസേജസ് പരിശോധിക്കാവുന്നതാണ്.
  • താഴേക്ക് സ്ലൈഡ് ചെയ്ത് സ്റ്റാർഡ് മെസേജസ് ഓപ്ഷനിലേക്ക് പോവുക.
  • നക്ഷത്ര ചിഹ്നമിട്ട എല്ലാ സന്ദേശങ്ങളുടെയും ഒരു ലിസ്റ്റ് കാണാൻ കഴിയും.
  • സ്റ്റാർ

    ഒരു മെസേജിലെ സ്റ്റാർഡ് ചിഹ്നം നീക്കം ചെയ്യാനും വളരെ എളുപ്പം സാധിക്കും. ആദ്യം സ്റ്റാർഡ് മെസേജസ് ഓപ്ഷനിലേക്ക് പോകുക. ശേഷം ആ സന്ദേശത്തിൽ ലോങ് പ്രസ് ചെയ്യുക. സ്‌ക്രീനിന്റെ മുകൾ ഭാഗത്ത് സ്റ്റാർ ചിഹ്നം നീക്കം ചെയ്യാനുള്ള ഓപ്ഷൻ കാണാൻ കഴിയും. ഇതിൽ ടാപ്പ് ചെയ്താൽ മെസേജിലെ സ്റ്റാർ ചിഹ്നം ഇല്ലാതാകും. ഇങ്ങനെ ചെയ്ത് കഴിയുമ്പോൾ ആ സന്ദേശത്തിന് ഉണ്ടായിരുന്ന എല്ലാ സംരക്ഷണവും ഇല്ലാതാകും. അതിനാൽ സേവ് ചെയ്ത് സൂക്ഷിക്കേണ്ടതില്ലാത്ത മെസേജുകൾ മാത്രം ഇങ്ങനെ അൺസ്റ്റാർ ചെയ്യുക.

    സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?

    ഒരു ചാറ്റ് മുഴുവൻ സേവ് ചെയ്യുന്നത് എങ്ങനെ?

    ഒരു ചാറ്റ് മുഴുവൻ സേവ് ചെയ്യുന്നത് എങ്ങനെ?

    ആവശ്യമെങ്കിൽ ഒരു ചാറ്റ് ഹിസ്റ്ററി മുഴുവനായും സേവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ചാറ്റ് മറച്ചുപിടിക്കുന്ന ആർക്കൈവ് ഓപ്ഷൻ അല്ലാതെ വാട്സ്ആപ്പിൽ നേരിട്ട് ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ല. പകരം മറ്റൊരു വഴി ഉപയോഗിച്ച് നമ്മുക്ക് ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാൻ കളിയും. ചാറ്റ് പൂർണമായും എക്സ്പോർട്ട് ചെയ്ത് മെയിൽ അയച്ചാണ് സൂക്ഷിക്കാൻ കഴിയുന്നത്. ഇത് എങ്ങനെയാണ് സാധ്യമാകുന്നത് എന്ന് അറിയാൻ താഴേക്ക് വായിക്കുക.

    ഇമെയിൽ
    • ആദ്യം ആരുടെ ചാറ്റ് ആണോ ഇമെയിൽ ചെയ്യേണ്ടത്, ആ വ്യക്തിയുടെ ചാറ്റ് തുറക്കുക.
    • മുകളിൽ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
    • ശേഷം എക്സ്പോർട്ട് ചാറ്റിലേക്ക് പോകുക.
    • ചാറ്റുകൾ ഇമെയിൽ, ബ്ലൂടൂത്ത്, മറ്റ് വിവിധ ആപ്പുകൾ എന്നിവ വഴി ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യാനാകും.
    • ഇതിൽ നിന്നും ഇമെയിൽ ഓപ്ഷൻ തെരഞ്ഞെടുക്കുക.
    • ശേഷം എക്സ്പോർട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ഇമെയിൽ അഡ്രസ് നൽകി മെയിൽ സെൻഡ് ചെയ്യുക.
    • ഇതോടെ ആ ചാറ്റും ചാറ്റ് ഹിസ്റ്ററിയും നൽകിയ മെയിൽ ഐഡിയിൽ ലഭ്യമാകും. അങ്ങനെ ചാറ്റ് മൊത്തത്തിൽ സേവ് ചെയ്യാനാകും.

      വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
WhatsApp, the popular instant messaging app, has a number of useful features for users. The archive option is used to hide contacts and their chats from our inbox. Another feature available in WhatsApp is to save messages separately.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X