നിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻ

|

ഡിജിറ്റൽ യുഗത്തിൽ ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവയൊക്ക ആപേക്ഷികമാണ്. നമ്മുടെ ഫോണിലും കമ്പ്യൂട്ടറിലുമൊക്കെ ഉപയോഗിക്കുന്ന ആപ്പുകൾ, ചില സൈറ്റുകൾ എന്നിവയ്ക്കൊക്കെ 'പെർമിഷനുകൾ' നൽകിയാൽ മാത്രമെ ഉപയോഗിക്കാനാകൂ. ഈ പെർമിഷനുകൾ പലപ്പോഴും നമ്മുടെ സ്വകാര്യ വിവരങ്ങളിലേക്കും ഡിവൈസുകളിലേക്കുമുള്ള അനിയന്ത്രിതമായ ആക്സസുകളുമാണ്. എന്നിരുന്നാലും നമ്മുടെ പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ലാപ്ടോപ്പിന്റെയും ഒക്കെ സുരക്ഷ പരമാവധി ഉറപ്പാക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും പ്രധാനപ്പെട്ട ഫയലുകളും സ്വകാര്യ വിവരങ്ങളും സൂക്ഷിക്കുന്ന ഡിവൈസുകളുടെ. മറ്റൊരാൾക്ക് വളരെപ്പെട്ടെന്ന് ആക്സസ് ലഭിക്കുന്ന രീതിയിലാവരുത് നിങ്ങളുടെ ഡാറ്റകൾ സൂക്ഷിക്കുന്നതും. പ്രത്യേകിച്ചും ഒന്നിലധികം പേർ ഒരേ പിസി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ. ഇത്തരം സിറ്റുവേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഡാറ്റ അനധികൃത ആക്‌സസിൽ നിന്നും നിന്ന് സംരക്ഷിക്കുന്നതിനുള്ള ആദ്യ സ്റ്റെപ്പാണ് പാസ്വേഡ്. പാസ്വേഡിന്റെ ശക്തി കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷിതത്വവും കൂടും.

വിൻഡോസ്

എപ്പോഴും മികച്ച പാസ്വേഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാരണം പലപ്പോഴും മറ്റ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും. അതിനാൽ തന്നെ ഈ പാസ്വേഡുകൾ മാത്രമായിരിക്കും മിക്കവാറും നമ്മുടെ ഡിവൈസിലെ സുരക്ഷാ ഫീച്ചർ. നമ്മുടെ ഡാറ്റ മറ്റൊരാളുടെ കയ്യിലെത്തുന്നത് തടയുന്നതും ഈ പാസ്വേഡുകളായിരിക്കും. പാസ്വേഡ് സെറ്റിങ് ബുദ്ധിമുട്ടേറിയ പ്രോസസ് ആണെന്നാണ് ചിലരെങ്കിലും കരുതുന്നത്. പക്ഷെ പാസ്വേഡുകൾ സെറ്റ് ചെയ്യുന്നത് വളരെ എളുപ്പമുള്ള പ്രോസസ് ആണെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ചും വിൻഡോസ് കമ്പ്യൂട്ടറുകളിൽ.

ആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഈ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കുംആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഈ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കും

ഹാക്കിങ്

നിരവധി പാസ്വേഡ് ക്രാക്കിങ് പ്രോഗ്രാമുകൾ ഇപ്പോൾ തന്നെ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. വളരെ എളുപ്പം കണ്ട് പിടിക്കാവുന്ന പാസ്വേഡുകൾ നൽകുന്നത് ഇത്തരക്കാർക്ക് വലിയ അനുഗ്രഹമാണ്. ഹാക്കിങ് പോലെയുള്ള ശ്രമങ്ങൾ വളരെ എളുപ്പമാക്കുന്നതും ശക്തിയില്ലാത്ത പാസ്വേഡുകളാണ്. പേര്, ബർത്ത്ഡേ തുടങ്ങിയവയും പാസ്വേഡായി ഉപയോഗിക്കരുത്. എപ്പോഴും യുണീക്ക് ആയ രണ്ട് വാക്കുകളും നമ്പരുകളും സ്പെഷ്യൽ കാരക്ടറുകളും ഉപയോഗിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഡാറ്റ മറ്റുള്ളവരിൽ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.

കമ്പ്യൂട്ടറുകളിൽ പാസ്‌വേഡ് സെറ്റ് ചെയ്യുന്നത് എങ്ങനെ?

കമ്പ്യൂട്ടറുകളിൽ പാസ്‌വേഡ് സെറ്റ് ചെയ്യുന്നത് എങ്ങനെ?

  • സ്ക്രീനിന്റെ താഴെയുള്ള സ്റ്റാർട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • സെർച്ച് ടാബിൽ സെറ്റിങ്സ് എന്ന് സെർച്ച് ചെയ്യുക
  • തുറന്ന് വരുന്ന മെനുവിൽ നിന്നും സെറ്റിങ്സ് ആപ്പിൽ ക്ലിക്ക് ചെയ്യുക.
  • അടുത്തതായി, അക്കൗണ്ട്സ് ടാബിലും ക്ലിക്ക് ചെയ്യുക. അക്കൌണ്ട് മെനു തുറന്ന് വരും
  • അക്കൗണ്ട്സ് ടാബിന് താഴെ സൈൻ ഇൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • സൈൻ ഇൻ ഓപ്ഷൻ തുറന്നു വരും, ഇവിടെ പാസ്വേഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • 'ആഡ്' ബട്ടണിൽ ടാപ്പ് ചെയ്യുക, ഒരു പുതിയ പാസ്‌വേഡ് സജ്ജീകരിക്കാനും പാസ്‌വേഡ് സൂചന ചേർക്കാനും വിൻഡോസ് നിങ്ങളെ അനുവദിക്കും.
  • ന്യൂ പാസ്‌വേഡ് ഫീൽഡിൽ നിങ്ങൾക്ക് ആവശ്യമുള്ള പാസ്‌വേഡ് ടൈപ്പ് ചെയ്യുക, ശേഷം റീഎന്റർ പാസ്വേഡ് ബോക്സിൽ വീണ്ടും പാസ്‌വേഡ് നൽകുക.
  • പാസ്‌വേഡ് ഹിന്റ് ബോക്‌സിൽ ഒരു സൂചന ടൈപ്പ് ചെയ്യുക. നിങ്ങൾ എന്നെങ്കിലും പാസ്വേഡ് മറന്ന് പോവുകയാണെങ്കിൽ ഹിന്റ് ബോക്സിൽ ഈ പാസ്വേഡ് സൂചന തെളിഞ്ഞ് വരും. നിങ്ങളുടെ പാസ്വേഡ് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നതാവണം നൽകുന്ന സൂചന. നിങ്ങളുടെ പാസ്വേഡ് അതുപോലെ എടുത്ത് നൽകുകയും ചെയ്യരുത്.
  • തുടർന്ന് താഴെയുള്ള സ്ക്രീനിൽ ദൃശ്യമാകുന്ന നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഫിനിഷ് ബട്ടണിൽ ടാപ്പ് ചെയ്യുക, നിങ്ങളുടെ കമ്പ്യൂട്ടറിൽ പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യപ്പെടും.
  • വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?

    മൈക്രോസോഫ്റ്റ്

    പാസ്വേഡ് ഇല്ലാതെയും ലാപ്ടോപ്പുകൾ ഉപയോഗിക്കാം. അതേ വിൻഡോസ് 10 ഹോം എഡിഷനിൽ പാസ്‌വേഡ് രഹിത സൈൻ-ഇൻ ഓപ്ഷൻ നൽകുന്നുണ്ട്. ലാപ്ടോപ്പുകളിലും പിസിയിലും പാസ്വേഡ് ഇല്ലാതെ എങ്ങനെ ലോഗിൻ ചെയ്യാമെന്ന് നോക്കാം. നേരത്തെ വിൻഡോസ് എന്റർപ്രൈസ് ലെവൽ ഉപയോക്താക്കൾക്ക് മാത്രമെ ഈ ഫീച്ചർ നൽകിയിരുന്നുള്ളൂ. പിന്നീട് എല്ലാ യൂസേഴ്സിനും ഫീച്ചർ ലഭ്യമാക്കുകയും ചെയ്തു. വിൻഡോസ് 11 ഹോം എഡിഷനിലും ഈ ഫീച്ചറുകൾ വൈകാതെ ലഭ്യമാക്കും. പക്ഷെ വാലിഡ് ആയ മൈക്രോസോഫ്റ്റ് അക്കൌണ്ട് ഉള്ളവർക്ക് മാത്രമെ സൌകര്യം ലഭ്യമാകുകയുള്ളൂ.

    പാസ്വേഡ് ഇല്ലാതെ കമ്പ്യൂട്ടർ ലോഗിൻ ചെയ്യുന്നത് എങ്ങനെ?

    പാസ്വേഡ് ഇല്ലാതെ കമ്പ്യൂട്ടർ ലോഗിൻ ചെയ്യുന്നത് എങ്ങനെ?

    • ലാപ്ടോപ്പിലോ പിസിയിലോ ബ്രൌസർ തുറന്ന് മൈക്രോസോഫ്റ്റ് പേജ് തുറക്കുക.
    • ശേഷം നിങ്ങളുടെ അക്കൌണ്ടിൽ ലോഗിൻ ചെയ്യുക.
      ശേഷം സെറ്റിങ്സ് വിഭാഗം തെരഞ്ഞെടുക്കുക.
    • സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അഡീഷണൽ സെക്യൂരിറ്റി ടാബ് തെരഞ്ഞെടുക്കുക.
    • ഇവിടെ പാസ്‌വേഡ്‌ലെസ് ഓപ്ഷൻ കാണാം, ഇത് സ്വിച്ച് ഓൺ ചെയ്യുക.
    • വിൻഡോസ് ലാപ്ടോപ്പിലേക്കോ പിസിയിലേക്കോ പാസ്‌വേഡ് രഹിത ലോഗിൻ എനേബിൾ ചെയ്യാൻ ഓൺ-സ്ക്രീൻ സ്റ്റെപ്സ് കൂടി പൂർത്തിയാക്കുക.
    • വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?

      സെക്യൂരിറ്റി

      ഈ സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ പാസ്വേഡ് ഇല്ലാതെയും നിങ്ങളുടെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാനാകും. ഫൊർഗോട്ട് പാസ്വേഡ് ഓപ്ഷൻ ഉപയോഗിച്ച് ഓൺ-സ്ക്രീൻ സ്റ്റെപ്സ് പൂർത്തിയാക്കാനാകും. മുകളിൽ നൽകിയ ഓപ്ഷനുകൾ ചെയ്തെങ്കിൽ മാത്രമേ ഈ ഫീച്ചർ ആക്ടിവേറ്റ് ആകുകയുള്ളൂവെന്നും ഓർക്കണം. അധിക സെക്യൂരിറ്റി ഫീച്ചറുകൾ ആഡ് ചെയ്തിട്ടുള്ളവർക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ ആകില്ല. അധിക സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുള്ളവർ പാസ്വേഡുകളും ഈ ഫീച്ചറുകളുടെ പിൻ അടക്കമുള്ള കാര്യങ്ങളും മറന്ന് പോയാൽ പിന്നെ സിസ്റ്റത്തിൽ ലോഗിൻ ചെയ്യുന്നത് കൂടുതൽ കടുപ്പം ആകും.

      പ്രീമിയം

      നിലവിൽ മിക്കവാറും ഡിവൈസുകളും പാസ്വേഡ് മറന്ന് പോയാലും നമ്മളെ ലോഗിൻ ചെയ്യാൻ അനുവദിക്കും. ഫോണുകളിൽ ഫിങ്കർപ്രിന്റും, ഫേസ് ഡിറ്റൻഷൻ പോലെയുള്ള ഫീച്ചറുകൾ ഉണ്ടാവാറുണ്ട്. ഈ ഫീച്ചറുകൾ ഉള്ള പ്രീമിയം ലെവൽ ലാപ്ടോപ്പുകളും ഇന്ന് നമ്മുടെ വിപണികളിൽ ലഭ്യമാണ്. ഇത്തരം ഫീച്ചറുകൾ കൂടുതൽ സുരക്ഷ നൽകുന്നതിനൊപ്പം തന്നെ ലോഗിൻ ചെയ്യുന്ന പ്രോസസ് എളുപ്പമാക്കുകയും ചെയ്യുന്നു.

      വെർച്വൽ ഷൂസുകളുമായി മെറ്റാവേഴ്സ് ലോകത്തേക്ക് നൈക്കീവെർച്വൽ ഷൂസുകളുമായി മെറ്റാവേഴ്സ് ലോകത്തേക്ക് നൈക്കീ

Best Mobiles in India

English summary
We need to ensure the maximum security of our personal computers and laptops. Especially for devices that store important files and personal information. Store your data in a way that is not easily accessible to anyone else. Especially if you have more than one person using the same PC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X