ഇൻസ്റ്റാഗ്രാം അടിമയാകാതിരിക്കാൻ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ

|

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുൻ പന്തിയിലാണ് ഇൻസ്റ്റാഗ്രാമിന്റെ സ്ഥാനം. പ്രത്യേകിച്ചും കൌമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ വലിയ യൂസർ ബേസുണ്ട് ഈ ആപ്ലിക്കേഷന്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഇൻസ്റ്റാഗ്രാം 2 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ നിന്നും യൂസേഴ്സ് കൊഴിഞ്ഞ് പോകുമ്പോഴും ഇൻസ്റ്റാഗ്രാമിൽ യൂസേഴ്സിന്റെ എണ്ണം കൂടുകയാണ്. ഇൻസ്റ്റാഗ്രാം യൂസേഴ്സ് ആപ്പിൽ എത്ര മാത്രം സമയം ചിലവഴിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കണക്കുകൾ. ഏറ്റവും ആസക്തി സൃഷ്ടിക്കുന്ന ആപ്പുകളിൽ ഒന്ന് കൂടിയാണ് ഇൻസ്റ്റാഗ്രാം. അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായുള്ള വിവാദങ്ങൾ കത്തിപ്പടർന്നത്.

 

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം ആസക്തി സൃഷ്ടിക്കുന്ന ആപ്പുകളിൽ ഒന്നാണെന്ന് പറഞ്ഞല്ലോ. പലപ്പോഴും ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാറില്ല. ഇരുട്ട് വെളുക്കെ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്ന നിരവധിയാളുകൾ നമ്മുക്കിടയിൽ ഉണ്ട്. പലപ്പോഴും ശാരീരിക മാനസിക ആരോഗ്യത്തെ വരെ ഇത് മോശമായി ബാധിക്കും. ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് പരിധി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

ഫീച്ചർ

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്ന സമയത്തിന് പരിധി നിശ്ചയിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ തന്നെ ലഭ്യമാണ്. അതേ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഡെയിലി ടൈം ലിമിറ്റ് സെറ്റ് ചെയ്യാൻ കമ്പനി തന്നെ അവസരം നൽകുന്നു. വിവിധ ടൈം പിരീയഡുകളും ഇങ്ങനെ സെറ്റ് ചെയ്യാൻ കഴിയും. ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

മെറ്റ
 

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം 2018ൽ ആണ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ അവതരിപ്പിച്ചത്. ഉപയോക്താക്കളെ അവരുടെ ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് ദൈനംദിന സമയ പരിധി നിശ്ചയിക്കാൻ പ്രാപ്‌തമാക്കുന്ന ഫീച്ചർ ആണിത്. ഡെയിലി വെൽ ബീയിങ് ടൂൾസിന്റെ ഭാഗം എന്ന നിലയിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. മണിക്കൂറുകൾ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്നതിൽ നിന്നുള്ള സ്വയം നിയന്ത്രണം എന്ന നിലയിൽ ഈ ഫീച്ചറിനെക്കാണാം.

റഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാംറഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാം

ഓപ്ഷനുകൾ

ഉപയോക്താക്കൾക്ക് 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ, ഓഫ് എന്നിവ ഉൾപ്പെടുന്ന ആറ് ഓപ്ഷനുകൾ ഈ ഫീച്ചർ നൽകുന്നുണ്ട്. ഇത് കൂടാതെ, ആപ്പ് ഉപയോഗിക്കുമ്പോൾ ഇടവേളകൾ എടുക്കാൻ റിമൈൻഡറുകൾ സജ്ജീകരിക്കാനും ഉപയോക്താക്കൾക്ക് കഴിയും. ഇങ്ങനെ ഇടവേള എടുക്കാനും വിവിധ ടൈം പിരീയഡുകൾ ലഭ്യമാണ്. തുടർച്ചയായ ഉപയോഗം 30 മിനിറ്റ്, 20 മിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് എന്നീ സമയങ്ങളിലേക്ക് നിയന്ത്രിക്കാൻ ആണ് ബ്രേക്ക് ഫീച്ചർ സഹായിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിനെക്കുറിച്ച് മനസിലാക്കിയ സ്ഥിതിക്ക് എത് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്നും നോക്കാം.

ഇൻസ്റ്റാഗ്രാമിൽ ഡെയിലി ടൈം ലിമിറ്റ് സെറ്റ് ചെയ്യുന്നത് എങ്ങനെ

ഇൻസ്റ്റാഗ്രാമിൽ ഡെയിലി ടൈം ലിമിറ്റ് സെറ്റ് ചെയ്യുന്നത് എങ്ങനെ

 • ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോകണം.
 • ഇതിനായി ആപ്ലിക്കേഷൻ ഇന്റർഫേസിൽ താഴെ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
 • അടുത്തതായി, ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക.
 • യുവർ ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് ടൈം ഓപ്ഷൻ ടാപ്പ് ചെയ്യുക.
 • തുറന്ന് വരുന്ന സ്ക്രീനിൽ, സെറ്റ് ഡെയിലി ടൈം ലിമിറ്റ് എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്യുക.
 • ഇപ്പോൾ ആപ്പിൽ നിന്നും നിങ്ങളെ ഡിസ്എൻഗേജ് ചെയ്യേണ്ട ടൈം ലിമിറ്റ് സെലക്ട് ചെയ്യുക.
 • ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഡെയിലി ടൈം ലിമിറ്റ് സെറ്റ് ആയിക്കഴിഞ്ഞിരിക്കും.
 • ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

  ഇൻസ്റ്റാഗ്രാം ബ്രേക്ക് ടൈം സെറ്റ് ചെയ്യുന്നത് എങ്ങനെ

  ഇൻസ്റ്റാഗ്രാം ബ്രേക്ക് ടൈം സെറ്റ് ചെയ്യുന്നത് എങ്ങനെ

  • ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോകണം.
  • ഇതിനായി ആപ്ലിക്കേഷൻ ഇന്റർഫേസിൽ താഴെ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് ഹാംബർഗർ മെനു ടാപ്പ് ചെയ്യുക.
  • അടുത്തതായി യുവർ ആക്‌റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് ടൈം ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • ഇനിപ്പറയുന്ന സ്ക്രീനിൽ, സെറ്റ് റിമൈൻഡേഴ്സ് ടു ടേക്ക് ബ്രേക്ക്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇപ്പോൾ ആപ്പിൽ നിന്ന് ബ്രേക്ക് എടുക്കേണ്ട സമയ പരിധി സെലക്ട് ചെയ്യുക.
  • ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇൻസ്റ്റാഗ്രാം ലിമിറ്റ് ഫീച്ചർ

   ഇൻസ്റ്റാഗ്രാം ലിമിറ്റ് ഫീച്ചർ

   നാം ആഗ്രഹിക്കാത്ത ഇടപഴകലുകൾ ഒഴിവാക്കാനാണ് ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ അവതരിപ്പിക്കുന്നത്. നാല് ആഴ്ച വരെയാണ് ഇങ്ങനെ അക്കൌണ്ടുകൾ ആദ്യം ലിമിറ്റ് ചെയ്യാം. ആവശ്യമെങ്കിൽ ഈ പരിധി നീട്ടാം. എതാണ്ട് അക്കൌണ്ട് ബ്ലോക്കിങ് പോലെ തന്നെയാണ് ഈ ഫീച്ചറും പ്രവർത്തിക്കുന്നത്. ഒരേ ഗണത്തിൽപെട്ട ആളുകളെ നിയന്ത്രിക്കാം എന്നതാണ് ലിമിറ്റ് ഫീച്ചറിന്റെ പ്രത്യേകത. അക്കൌണ്ട് വിഭാഗങ്ങൾ ഇൻസ്റ്റാഗ്രാം തന്നെ റെക്കമെൻഡ് ചെയ്യും.

   സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അനാവശ്യ വീഡിയോകൾ ഒഴിവാക്കാംസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അനാവശ്യ വീഡിയോകൾ ഒഴിവാക്കാം

   അക്കൌണ്ടുകൾ

   ലിമിറ്റ് ചെയ്ത വിഭാഗങ്ങളിൽ നിന്നുള്ള അക്കൌണ്ടുകൾ പോസ്റ്റ് ചെയ്യുന്ന കമന്റുകൾ യൂസറിന്റെ അംഗീകാരമില്ലാത്തിടത്തോളം ഹൈഡ് ആയി കിടക്കും. ഉപയോക്താക്കൾക്ക് ഈ അഭിപ്രായങ്ങളും സന്ദേശങ്ങളും അവഗണിക്കാനോ അവലോകനം ചെയ്യാനോ കഴിയും. ലിമിറ്റ് ഓപ്ഷൻ ഉപയോഗിച്ച് അക്കൌണ്ടുകൾ അകറ്റി നിർത്തുന്നത് ഫീഡിലും എക്സ്പ്ലോറിലും ഉള്ള യൂസേഴ്സിന്റെ റീച്ചിനെ ബാധിക്കില്ല. പ്രൈവസി സെറ്റിങ്സിലെ ഇന്ററാക്ഷൻസ് സെക്ഷനിൽ നിന്നും ലിമിറ്റ് ഫീച്ചർ ആക്സസ് ചെയ്യാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
Instagram is one of the most popular social media platforms in the world. This app has a huge user base especially for teenagers and young adults. In December last year alone, Instagram had over 2 billion monthly active users. The number of users on Instagram is increasing even as users are dropping out of Facebook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X