ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

|

റിലയൻസ് ജിയോ അടുത്തിടെ തങ്ങളുടെ പ്രീപെയ്ഡ് യൂസേഴ്സിനായി യുപിഐ ഓട്ടോപേ ഫീച്ചർ അവതരിപ്പിച്ചിരുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ജിയോ ഈ ഫീച്ചർ അവതരിപ്പിച്ചത്. ഈ ഫീച്ചർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം കമ്പനി എന്ന ക്രഡിറ്റും റിലയൻസ് ജിയോയ്ക്ക് തന്നെ. ഓട്ടോപേ ഫീച്ചർ ഉപയോഗിച്ച്, ജിയോ വരിക്കാർക്ക് അവരുടെ പ്രീപെയ്ഡ് നമ്പർ റീചാർജ് ചെയ്യാൻ എൻപിസിഐയുടെ യുപിഐ ഓട്ടോപേ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നു. മൈജിയോ ആപ്പിൽ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻസ് സജ്ജമാക്കിയാണ് ഫീച്ചർ ഉപയോഗിക്കുന്നത്.

 

ജിയോ യുപിഐ ഓട്ടോപേ സൗകര്യം

ജിയോ യുപിഐ ഓട്ടോപേ സൗകര്യം

യുപിഐ ഓട്ടോപേ ഓപ്ഷൻ ഉപയോഗിച്ച് റീചാർജ് പ്രോസസ് ഓട്ടേമേറ്റ് ചെയ്യാമെന്നതാണ് പ്രധാന ആകർഷണം. അതായത്. ജിയോ പ്രീപെയ്ഡ് വരിക്കാർ മുമ്പ് സബ്‌സ്‌ക്രൈബ് ചെയ്‌ത പ്ലാൻ ഓർമ്മിക്കേണ്ടതില്ലെന്ന് സാരം. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീരുമ്പോൾ തന്നെ, അതേ പ്ലാനിൽ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ ആകുന്നു. നിങ്ങളൊരു ജിയോ പ്രീപെയ്ഡ് വരിക്കാരനാണെങ്കിൽ, നിങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീർന്ന് സേവനങ്ങൾ അൽപ്പനേരത്തേക്കെങ്കിലും തടസപ്പെടാനുള്ള സാധ്യത, ജിയോ യുപിഐ ഓട്ടോപേ സൗകര്യം മൂലം ഇല്ലാതാകുന്നു.

എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾഎയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് റീചാർജുകൾ

5,000 രൂപ വരെയുള്ള പ്രീപെയ്ഡ് റീചാർജുകൾ ചെയ്യുമ്പോൾ നിങ്ങൾ യുപിഐ പിൻ നൽകേണ്ടതില്ല. 5,000 രൂപയ്ക്ക് മുകളിലേക്കുള്ള റീചാർജ് തുകകൾക്ക് യുപിഐ പിൻ ഓതന്റിക്കേഷൻ ആവശ്യമാണ്. കൂടാതെ, ഈ ഓട്ടോപേ ഫീച്ചർ വഴി നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്ത താരിഫ് പ്ലാനുകൾക്കുള്ള ഇ-മാൻഡേറ്റ് സൃഷ്ടിക്കാനും പരിഷ്‌ക്കരിക്കാനും നീക്കം ചെയ്യാനും യൂസേഴ്സിന് കഴിയും. ജിയോയുടെ യുപിഐ ഓട്ടോപേ ഓപ്ഷൻ ഇപ്പോൾ പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മനസിലാക്കണം. അതേ സമയം, പോസ്റ്റ്പെയ്ഡ് വരിക്കാർ ബിൽ പഴയത് പോലെ തന്നെ അടയ്‌ക്കേണ്ടതുണ്ട്.

ഓട്ടോ ഡെബിറ്റ്
 

ഓട്ടോ ഡെബിറ്റ് ട്രാൻസാക്ഷനുകൾക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കഴിഞ്ഞ വർഷം ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2021 ഒക്ടോബർ 1 മുതൽ, റിക്കറിങ് പേയ്‌മെന്റുകൾക്കായി ഈ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്തു. മാർഗനിർദേശ പ്രകാരം ഫോൺ റീചാർജുകൾ, വാടക, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ പേയ്‌മെന്റുകൾ റീ ഓതന്റിക്കേറ്റ് ചെയ്യേണ്ടതുണ്ട്. മാർഗനിർദേശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എൻപിസിഐയും യുപിഐ ഓട്ടോപേ ഫങ്ഷൻ അവതരിപ്പിച്ചത്.

ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പംഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പം

യുപിഐ ആപ്ലിക്കേഷൻ

2,000 രൂപ വരെയുള്ള റിക്കറിങ് പേയ്മെന്റുകൾക്ക് യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇ മാൻഡേറ്റ് സെറ്റ് ചെയ്യാൻ യൂസേഴ്സിന് അവസരം ഉണ്ട്. ഇഎംഐ പേയ്‌മെന്റുകൾ, വൈദ്യുതി ബില്ലുകൾ, മൊബൈൽ ബില്ലുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ലോൺ പേയ്‌മെന്റുകൾ എന്നിവയും അത് പോലെയുള്ള മറ്റ് ആവശ്യങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ആർബിഐ, എൻപിസിഐ മാർഗനിർദേശങ്ങൾ നിലവിൽ വന്നതിന് പിന്നാലെയാണ് ജിയോ യുപിഐ ഓട്ടോപേ സൗകര്യം അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ജിയോ പ്രീപെയ്ഡിനായി ഓട്ടോപേ സെറ്റ് ചെയ്യാം

ജിയോ പ്രീപെയ്ഡിനായി ഓട്ടോപേ സെറ്റ് ചെയ്യാം

  • മൈജിയോ ആപ്പ് വഴി നിങ്ങളുടെ ജിയോ പ്രീപെയ്ഡ് നമ്പറിനായി യുപിഐ ഓട്ടോപേ സജ്ജീകരിക്കണമെങ്കിൽ, നിങ്ങൾ താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം.
  • യുപിഐ ഓട്ടോപേ സജ്ജീകരിക്കാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ മൈജിയോ ആപ്പ് തുറക്കുക.
  • ശേഷം ആപ്പിന്റെ മുകളിലുള്ള മൊബൈൽ ടാബിലേക്ക് പോകുക.
  • തുടർന്ന് സെറ്റപ്പ് ജിയോ ഓട്ടോപേ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • യുപിഐ, ബാങ്ക് അക്കൗണ്ട് എന്നീ രണ്ട് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.
  • ഇവിടെ നിന്നും നിങ്ങൾ യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.
  • ശേഷം ഓട്ടോമാറ്റിക്ക് പേയ്മെന്റിനായി സെറ്റ് ചെയ്യാനുള്ള റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന പ്ലാൻ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതാണെന്ന് ഉറപ്പാക്കുക.
  • യുപിഐ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ യുപിഐ ഐഡി നൽകുകയും ഓട്ടോപേ സൗകര്യം സെറ്റ് ചെയ്യുകയും വേണം.
  • ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാംഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

    ജിയോ യുപിഐ ഓട്ടോപേ ഓപ്ഷൻ

    ഇത്ര മാത്രം ചെയ്താൽ മതി നിങ്ങളുടെ പ്രീപെയ്ഡ് നമ്പറിനായി ജിയോ യുപിഐ ഓട്ടോപേ ഓപ്ഷൻ ആക്റ്റിവേറ്റായി കഴിഞ്ഞു. നിങ്ങൾ ഓട്ടോമാറ്റിക് പേയ്‌മെന്റ് ഓപ്‌ഷൻ സെറ്റ് ചെയ്യുമ്പോൾ യുപിഐ വെരിഫിക്കേഷനും ഉണ്ടായിരിക്കുമെന്ന് ഓർമ്മിക്കണം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഒരു രൂപ റീ ഡെബിറ്റ് ചെയ്യുകയും ചെയ്യും. യുപിഐ നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഇത് ചെയ്യുന്ന യഥാർഥ യുപിഐ ഓണർ ആണെന്ന് ഉറപ്പിക്കാനും കൂടിയാണിത്. ഈ തുക ഉടൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടും.

Best Mobiles in India

English summary
Reliance Jio has recently introduced the UPI Autopay feature for their prepaid users. Jio has introduced this feature in collaboration with the National Payments Corporation of India (NPCI). Reliance Jio is also credited with being the first telecom company in India to introduce this feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X