ഗൂഗിൾ ഫോട്ടോസിൽ നിന്നും ഫയലുകൾ പങ്കിടാൻ എന്തെളുപ്പം
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിൾ ഫോട്ടോസ്. ആൻഡ്രോയിഡ് ഫോണുകളുടെ സ്വീകാര്യതയാണ് ഗൂഗിൾ ഫോട്ടോസിനും അനുഗ്രഹമായത്. ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നോ ടാബ്‌ലെറ്റുകളിൽ നിന്നോ തങ്ങളുടെ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാൻ കഴിയും. ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ നിന്ന് ഗൂഗിൾ ഫോട്ടോസ് ഒരേ സമയം ആക്സസ് ചെയ്യാനും സാധിക്കും. ഒപ്പം മറ്റുള്ളവരുമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാനും ഗൂഗിൾ ഫോട്ടോസിൽ ഓപ്ഷൻ ഉണ്ട്. ഗൂഗിൾ അക്കൌണ്ടുള്ളവരുമായി മാത്രമല്ല, അക്കൌണ്ട് ഇല്ലാത്തവരുമായും ഇത്തരത്തിൽ കണ്ടന്റ് ഷെയർ ചെയ്യാൻ കഴിയും. പബ്ലിക് ലിങ്കുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുക.

ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങൾ അടുത്തിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ ധാരാളം ചിത്രങ്ങൾ എടുക്കുകയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യും. ഇത്തരം പ്രവർത്തികൾ ഗൂഗിൾ ഫോട്ടോസിന്റെ സഹായത്തോടെ കൂടുതൽ എളുപ്പമാക്കാൻ കഴിയും. ചിത്രങ്ങളും വീഡിയോകളും പോലെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ വിവിധ ഗൂഗിൾ ഫോട്ടോസിൽ വിവിധ മാർഗങ്ങൾ ലഭ്യമാണ്. എറ്റവും എളുപ്പം ഫയൽ ഷെയറിങിന് സഹായിക്കുന്ന ലിങ്ക് ഷെയറിങ് മുതൽ അതിവേഗം കണ്ടന്റ്സ് പങ്കിടാൻ സഹായിക്കുന്ന നിയർബൈ ഷെയർ വരെയുള്ള ഫീച്ചറുകൾ ഇത്തരത്തിൽ പ്രയോജനകരം ആകുന്നവയാണ്. ഇത്തരം മാർഗങ്ങളെപ്പറ്റി വിശദമായി മനസിലാക്കാൻ ആഗ്രഹം ഉള്ളവർ താഴേക്ക് വായിക്കുക.

ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാത്തവരുമായി ഫയലുകൾ പങ്കിടാം
ഇന്റർനെറ്റ് ഉള്ള ആരുമായും ഗൂഗിൾ ഫോട്ടോസിൽ നിന്ന് ഫയലുകൾ ഷെയർ ചെയ്യാൻ കഴിയും. ഇതിന് ഫയലുകൾ കിട്ടേണ്ടയാൾ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുന്ന ആൾ ആവണം എന്നില്ല. അയാളുടെ ഡിവൈസിൽ ഇന്റർനെറ്റ് കണക്ഷൻ മാത്രം മതിയാകും. ഷെയർ ചെയ്യുന്ന ഫയലുകളുടെ പബ്ലിക്ക് ലിങ്ക് ക്രിയേറ്റ് ചെയ്താണ് കണ്ടന്റ് ഷെയർ ചെയ്യുന്നത്. ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാത്ത ഒരു ഉപയോക്താവുമായി ഷെയർ ചെയ്യുന്നതിന് ഏറ്റവും മികച്ച മാർഗവും ഇത് തന്നെ. പബ്ലിക്ക് ലിങ്ക് സൃഷ്ടിച്ച് ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാത്തവരുമായി ഫയലുകൾ പങ്കിടാൻ പിന്തുടരേണ്ട ഘട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

- ആദ്യം നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക.
- നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ഇതിനായി ഫയലുകളിൽ ടാപ്പ് ചെയ്ത് ഡ്രാഗ് ചെയ്താൽ മതിയാകും.
- ഇപ്പോൾ ദൃശ്യമാകുന്ന ഷെയർ ഐക്കണിൽ ടാപ്പ് ചെയ്യുക. ശേഷം ക്രിയേറ്റ് ലിങ്ക് എന്ന ഓപ്‌ഷൻ കാണാൻ കഴിയും. ഇതിൽ ടാപ്പ് ചെയ്യുന്നതോടെ പബ്ലിക് ലിങ്ക് ക്രിയേറ്റ് ആകും.
- അവസാനമായി ഏത് ആപ്പ് വഴിയാണോ ലിങ്ക് ഷെയർ ചെയ്യേണ്ടത്. ആ ആപ്ലിക്കേഷൻ തുറക്കുക. വാട്സ്ആപ്പ്, ജിമെയിൽ തുടങ്ങി ഏത് ആപ്ലിക്കേഷനും ഉപയോഗിക്കാം. ചാറ്റ് ബോക്സിൽ ലിങ്ക് പേസ്റ്റ് ചെയ്യുക, സെൻഡ് ഓപ്ഷൻ കൊടുക്കുക. ഇതോടെ നിങ്ങളുടെ ലിങ്കും ഫയലും ഷെയർ ചെയ്യപ്പെടും.
- ഷെയേർഡ് ആൽബം വഴി ഫയലുകൾ ഷെയർ ചെയ്യാൻ ആദ്യം നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക.
- ഷെയറിങ് ഓപ്ഷൻ ടാപ്പ് ചെയ്‌ത്, ക്രിയേറ്റ് ഷെയേർഡ് ആൽബം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആൽബം ടൈറ്റിൽ നൽകിയ ശേഷം, സെലക്റ്റ് ഫോട്ടോസ് ഓപ്ഷൻ ടാപ്പ് ചെയ്ത് ഷെയർ ചെയ്യേണ്ട ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുക്കുക.
- നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഷെയർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഗൂഗിൾ ഫോട്ടോസ് ആപ്പിൽ തന്നെ ഷെയർ ചെയ്യാൻ ആയി കോൺടാക്‌റ്റുകൾ തിരഞ്ഞെടുക്കുക.
- ഈ കോൺടാക്റ്റുകൾക്ക് അവരുടെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ഷെയേർഡ് ആൽബം കാണാൻ കഴിയും.
- ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ, ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക.
- ഫോട്ടോയിൽ ടാപ്പ് ചെയ്തോ, അല്ലെങ്കിൽ ടാപ്പ് ചെയ്ത് ഡ്രാഗ് ചെയ്തോ ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുക്കുക.
- ദൃശ്യമാകുന്ന ഷെയർ ബട്ടൺ തിരഞ്ഞെടുക്കുക.
- നിയർബൈ ഷെയർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ശേഷം, ആർക്കൊക്കെയാണോ ഫയലുകൾ ഷെയർ ചെയ്യേണ്ടത്. അവരെ തിരഞ്ഞെടുക്കുക.
- നിയർബൈ ഷെയർ പ്രവർത്തനക്ഷമമാക്കാൻ ആർക്കാണോ ഫയലുകൾ അയയ്ക്കുന്നത് (സ്വീകർത്താവ്) അവരും ഗൂഗിൾ ഫോട്ടോസ് ആപ്പിലെ സെറ്റിങ്സ് കറക്റ്റ് ആക്കേണ്ടതുണ്ട്.
- ഷെയറിങ് ആരംഭിക്കാൻ, സ്വീകർത്താവ് അക്സപ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്. ശേഷം കൈമാറ്റം പൂർത്തിയാകുന്നത് വരെ കാത്തിരിക്കുകയും വേണം.

ഒരു ലിങ്ക് വഴി നിങ്ങളുടെ ഫോട്ടോകൾ പങ്കിടുന്നത് സൗകര്യപ്രദമായിരിക്കും, എന്നാൽ ഇത് ഏറ്റവും സ്വകാര്യമായ രീതി ആയിരിക്കില്ല. കാരണം, ലിങ്കുള്ള ആർക്കും ഷെയർ ചെയ്തിട്ടുള്ള ചിത്രങ്ങളോ വീഡിയോകളോ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്യാൻ കൂടുതൽ സ്വകാര്യതയുള്ള മാർഗം വേണമെന്നുള്ളവരെ സഹായിക്കുന്ന ഫീച്ചറും ഗൂഗിൾ ഫോട്ടോസിൽ ഉണ്ട്. ഗൂഗിൾ ഫോട്ടോസ് ഇൻ-ആപ്പ് സന്ദേശമയയ്‌ക്കൽ സേവനം വഴിയോ ഷെയേർഡ് ആൽബം വഴിയോ ഫയലുകൾ ഷെയർ ചെയ്യാം. ഒരേ മുറിയിലുള്ള ഒരാളുമായി ആൽബം പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും വളരെ എളുപ്പമുള്ള മാർഗം ഉണ്ട്. വയർലെസ് ആയിത്തന്നെ ഫയലുകൾ അയയ്ക്കാൻ കഴിയും ഇതിന് സഹായിക്കുന്ന ഫീച്ചർ ആണ് നിയർബൈ ഷെയർ. ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ചിത്രങ്ങളും ഫയൽ സൈസ് കൂടിയ വീഡിയോകളും അതി വേഗം ഷെയർ ചെയ്യാൻ കഴിയും.

ഷെയേർഡ് ആൽബം വഴി ഫയലുകൾ ഷെയർ ചെയ്യാം



Click it and Unblock the Notifications








