വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതെങ്ങനെ?

|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഏതാണെന്ന ചോദ്യത്തിന്, വാട്സ്ആപ്പ് എന്ന ഒരുത്തരം മാത്രമാണുള്ളത്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ഏറ്റവും സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എന്ന ഖ്യാതിയും ഒപ്പം അടിപൊളി ഫീച്ചറുകളും വാട്സ്ആപ്പിന്റെ ഈ സ്വീകാര്യതയ്ക്ക് കാരണം ആകുന്നുണ്ട്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതും നിലവിൽ ഉള്ള ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്യുന്നതും വാട്സ്ആപ്പിന്റെ രീതിയാണ്.

 

വാട്സ്ആപ്പ്

എല്ലാ യൂസേഴ്സിനും പ്രിയപ്പെട്ട വാട്സ്ആപ്പ് ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസ് അപ്ഡേറ്റ്. സ്റ്റാറ്റസ് അപ്ഡേറ്റ് ആയി ടെക്സ്റ്റ്, ഫോട്ടോസ്, വീഡിയോസ്, ജിഐഎഫ് തുടങ്ങിയ ഫയലുകൾ ഷെയർ ചെയ്യാൻ വാട്സ്ആപ്പ് യൂസേഴ്സിനെ അനുവദിക്കുന്നു. അപ്‌ഡേറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ്. അതിനാൽ തന്നെ 24 മണിക്കൂറിന് ശേഷം അവ അപ്രത്യക്ഷമാകുകയും ചെയ്യും.

വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാംവാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ ഫേസ്ബുക്ക് സ്റ്റോറിയിലേക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ഷെയർ ചെയ്യാൻ അനുവദിക്കുന്നു. അത് പോലെ തന്നെ മറ്റ് ആപ്പുകളിലേക്കും വാട്സ്ആപ്പ് സ്റ്റാറ്റസ് ഷെയർ ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഐഫോൺ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫേസ്ബുക്കിലേക്കും മറ്റ് ആപ്പുകളിലേക്കും പങ്കിടുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് സ്റ്റോറിയിലേക്ക് ഷെയർ ചെയ്യാം
 

വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് സ്റ്റോറിയിലേക്ക് ഷെയർ ചെയ്യാം

 • ഇതിനായി ആദ്യം വാട്സ്ആപ്പ് തുറക്കുക.
  സ്റ്റാറ്റസ് സെക്ഷനിലേക്ക് പോകുക.
 • ഒരു പുതിയ സ്റ്റാറ്റസ് ക്രിയേറ്റ് ചെയ്യുക.
 • രണ്ട് ഷെയറിങ് ഓപ്‌ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും.
 • പങ്കിടാൻ ആഗ്രഹിക്കുന്നത് പുതിയ സ്റ്റാറ്റസ് ആണോ പഴയ സ്റ്റാറ്റസ് ആണോ എന്നത് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
 • ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്

  സ്റ്റാറ്റസ്
  • പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഷെയർ ചെയ്യാൻ ആദ്യം മൈ സ്റ്റാറ്റസിലേക്ക് പോകുക.
  • ശേഷം ഫേസ്ബുക്ക് സ്റ്റോറിയിലേക്ക് ഷെയർ ചെയ്യുക എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഫേസ്ബുക്ക് ആപ്പിലേക്കുള്ള ആക്സസിനായി അലൌ അല്ലെങ്കിൽ ഓപ്പൺ പെർമിഷൻ ചോദിച്ചേക്കാം.
  • പെർമിഷൻ നൽകിയ ശേഷം ഫേസ്ബുക്ക് ആപ്പിലേക്ക് പോകുക.
  • ഇവിടെ, നിങ്ങൾ സ്റ്റോറി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഓഡിയൻസിനെ തിരഞ്ഞെടുക്കുക.
  • തുടർന്ന് ഷെയർ നൌ ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • പഴയ സ്റ്റാറ്റസ് അപ്‌ഡേറ്റ്

   ഒരു പഴയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഷെയർ ചെയ്യാൻ, ഐഫോണിൽ മൈ സ്റ്റാറ്റസ്, ആൻഡ്രോയിഡിൽ മോർ ബൈ മൈ സ്റ്റാറ്റസ് ഓപ്ഷനിലും ടാപ്പ് ചെയ്യുക.
   തുടർന്ന് മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   തുടർന്ന് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുക ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   ആവശ്യപ്പെടുകയാണെങ്കിൽ പെർമിഷനുകൾ നൽകുക.
   ശേഷം സ്റ്റാറ്റസ് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ സെലക്റ്റ് ചെയ്യുക.

   വാട്സ്ആപ്പിൽ മെസേജ് റിയാക്ഷൻസ് അടക്കം പുതിയ ഫീച്ചറുകൾ, ഡെസ്ക്ടോപ്പ് പതിപ്പിലും പരീക്ഷണംവാട്സ്ആപ്പിൽ മെസേജ് റിയാക്ഷൻസ് അടക്കം പുതിയ ഫീച്ചറുകൾ, ഡെസ്ക്ടോപ്പ് പതിപ്പിലും പരീക്ഷണം

   വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് മറ്റ് ആപ്പുകളിലേക്ക് എങ്ങനെ പങ്കിടാം

   വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് മറ്റ് ആപ്പുകളിലേക്ക് എങ്ങനെ പങ്കിടാം

   • വാട്സ്ആപ്പ് തുറന്ന് സ്റ്റാറ്റസിൽ ടാപ്പ് ചെയ്യുക.
   • നിങ്ങൾക്ക് പുതിയതോ പഴയതോ ആയ സ്റ്റാറ്റസ് അപ്‌ഡേറ്റ് പങ്കിടണമെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ രണ്ട് പങ്കിടൽ ഓപ്‌ഷനുകൾ ഉണ്ടായിരിക്കും.
   • പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് പങ്കിടാൻ, മൈ സ്റ്റാറ്റസ് ഓപ്ഷനിലേക്ക് പോയി ഷെയർ ഓപ്ഷൻ ടാപ്പ് ചെയ്യുക.
   • ഒരു പഴയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഷെയർ ചെയ്യാൻ, ഐഫോണിൽ മൈ സ്റ്റാറ്റസ്, ആൻഡ്രോയിഡിൽ മോർ ബൈ മൈ സ്റ്റാറ്റസ് ഓപ്ഷനിലും ടാപ്പ് ചെയ്യുക.
   • അടുത്തതായി, നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റിന് അടുത്തുള്ള മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   • തുടർന്ന് ഷെയർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

Best Mobiles in India

English summary
WhatsApp is the only answer to the question of what is the most popular instant messaging platform in the world. WhatsApp's acceptance is due to its user - friendly interface, reputation as the most secure messaging platform, and cool features. WhatsApp also introduces new features from time to time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X