Home
How to

ആൻഡ്രോയിഡ് ഡിവൈസുകളിൽ സ്ക്രോളിങ് സ്ക്രീൻഷോട്ട് എടുക്കുന്നത് എങ്ങനെ?

ഏറെക്കാലമായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പിനൊടുവിലാണ് ഗൂഗിൾ ഔദ്യോഗികമായി ആൻഡ്രോയിഡ് 12 പുറത്തിറക്കിയത്. എല്ലാവർക്കുമായി അൻഡ്രോയിഡ് 12 അവതരിപ്പിക്കുന്നതിന് മുമ്പ് ആഴ്ചകൾ നീണ്ട ബീറ്റ റോൾഔട്ടും നടന്നിരുന്നു. അൻഡ്രോയിഡ് 11നേക്കാൾ മികച്ച യൂസർ എക്സ്പീരിയൻസ് ലഭ്യമാക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട പെർഫോർമൻസും സെക്യൂരിറ്റി ഫീച്ചേഴ്സും ആൻഡ്രോയിഡ് 12ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ആൻഡ്രോയിഡ് 12 വേർഷനൊപ്പം ഉപയോക്താക്കൾക്കായി പുത്തൻ ഡിസൈനിലും കോൺഫിഗറേഷനിലും ഉള്ള മികച്ച ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് സ്ക്രോളിങ് സ്ക്രീൻഷോട്ട്. സ്ക്രീൻഷോട്ട് എടുക്കുന്നത് റോക്കറ്റ് സയൻസൊന്നും അല്ലെന്ന് എല്ലാവർക്കും അറിയാല്ലോ. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ ഉപയോഗിക്കുന്ന ആർക്കും സ്‌ക്രീൻഷോട്ടുകൾ എളുപ്പത്തിൽ എടുക്കാനാകും. എന്നാൽ നിങ്ങളുടെ ഡിവൈസിൽ സ്ക്രോളിങ് സ്ക്രീൻഷോട്ട് എടുക്കണമെങ്കിൽ എന്ത് ചെയ്യും. സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചർ വൺപ്ലസ്, സാംസങ്, തുടങ്ങിയ ഡിവൈസുകളിൽ നേരത്തെ തന്നെ ലഭ്യമാണ്. എന്നാൽ ഗൂഗിൾ പിക്സൽ ഉൾപ്പെടെയുള്ള എല്ലാ ഡിവൈസുകളിലും ഈ ഫീച്ചർ ഇത്രയും കാലം ലഭ്യമായിരുന്നില്ല.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 ആദ്യം പുറത്തിറക്കിയ സമയത്ത് ഗൂഗിൾ ക്രോമിൽ സ്ക്രോളിങ് ഫീച്ചറിന് സപ്പോർട്ട് ഇല്ലായിരുന്നു. മൂന്ന് ബീറ്റ വേർഷനുകൾ പുറത്തിറക്കിയപ്പോഴും ഫീച്ചർ ലഭ്യമല്ലായിരുന്നു. പിന്നീടാണ് സ്ക്രോളിങ് ഫീച്ചർ ആൻഡ്രോയിഡ് 12 നൊപ്പം അപ്ഡേറ്റ് ചെയ്യുന്നത്. ഗൂഗിൾ ക്രോം സ്ക്രീനിൽ ഇടത് മൂലയിൽ ഷെയർ, എഡിറ്റ് ഐക്കണുകൾക്ക് അടുത്തായിട്ടാണ് സ്ക്രോളിങ് സ്ക്രീൻ ഷോട്ട് ഫീച്ചറും ലഭ്യമാക്കിയിരിക്കുന്നത്. ഫുൾ സ്‌ക്രീൻ വ്യൂവറും എഡിറ്റ്, സേവ്, ഷെയർ എന്നിവ ഉൾപ്പെടെയുള്ള ഓപ്ഷനുകളും ഫീച്ചറിൽ ലഭ്യമാണ്. കൂടാതെ, സ്ക്രീൻഷോട്ടിനായി എത്ര ഭാഗങ്ങൾ വേണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

സ്ക്രോളിങ് സ്‌ക്രീൻഷോട്ടുകൾ

വൺപ്ലസ് ഉൾപ്പെടെയുള്ള ഏതാനും സ്‌മാർട്ട്‌ഫോണുകളിൽ സ്ക്രോളിങ് സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയയ്‌ക്കുന്നതിന് മുമ്പ് അവ എഡിറ്റ് ചെയ്യാനും ഓപ്ഷനുണ്ട്. വൺപ്ലസ് ഉപയോക്താക്കൾ ഒരേസമയം വോളിയം, പവർ ബട്ടണുകൾ അമർത്തിപ്പിടിക്കുക. ഇത് കൂടാതെ 3 ഫിംഗർ സ്ക്രീൻഷോട്ട് ഓപ്ഷനും വൺപ്ലസിൽ ഉണ്ട്. നിങ്ങളുടെ ഫോൺ സ്ക്രീനിൽ മൂന്ന് വിരലുകൾ ഉപയോഗിച്ച് സ്വൈപ്പ് ചെയ്‌താണ് ഈ രീതിയിൽ സ്ക്രീൻഷോട്ട് എടുക്കുക. സ്‌ക്രീൻഷോട്ട് ക്യാപ്‌ചർ ചെയ്‌ത ശേഷം, സ്‌ക്രീനിന്റെ താഴെ വലത് ഭാഗത്തായി എക്സ്പാൻഡഡ് സ്‌ക്രീൻഷോട്ട് ഓപ്ഷൻ ദൃശ്യമാകും. അതിൽ ടാപ്പ് ചെയ്‌ത് ഫോണിലെ സ്ക്രോളിങ് സ്‌ക്രീൻഷോട്ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുക.

ക്രോം

ആൻഡ്രോയിഡ് 12 നൊപ്പം ഗൂഗിൾ ക്രോം സ്ക്രോളിങ് സ്‌ക്രീൻഷോട്ട് ഫീച്ചർ പുറത്തിറക്കിയിരുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ഭാഗത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. വൺപ്ലസ് ഉൾപ്പെടെയുള്ള ഏതാനും സ്‌മാർട്ട്‌ഫോണുകളിൽ സ്ക്രോളിങ് സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയയ്‌ക്കുന്നതിന് മുമ്പ് അവ എഡിറ്റ് ചെയ്യാം. ക്രോം, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

സ്ക്രോളിങ് സ്ക്രീൻഷോട്ട് ഗൂഗിൾ ക്രോമിൽ

സ്ക്രോളിങ് സ്ക്രീൻഷോട്ട് ഗൂഗിൾ ക്രോമിൽ

  • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ ഗൂഗിൾ ക്രോം തുറക്കുക
  • ക്രോം://ഫ്ലാഗ്സ് എന്ന് ടൈപ്പ് ചെയ്യുക
  • ശേഷം സെർച്ച് ബാറിൽ ലോങ് സ്‌ക്രീൻഷോട്ട് എന്ന് ടൈപ്പ് ചെയ്യുക
  • നിങ്ങൾ ഒരു ഓപ്ഷൻ കാണും 'ക്രോം ഷെയർ ലോങ് സ്ക്രീൻഷോട്ട്സ്.'
  • ഡിഫോൾട്ട് ഡ്രോപ്പ്ഡൗണിൽ ടാപ്പ് ചെയ്യുക
  • എനാബൾഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങൾ ക്രോം ഫ്ലാബ് എനാബിൾ ചെയ്ത് കഴിഞ്ഞാൽ ക്രോം റീലോഞ്ച് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു മെസേജ് ബാർ കാണാൻ കഴിയും
  • റീലോഞ്ച് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • ഇപ്പോൾ ഒരു വെബ്‌പേജ് തുറന്ന് സ്‌ക്രീനിന്റെ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക
  • മെനുവിൽ നിന്ന് ഷെയർ ഓപ്ഷൻ തിരഞ്ഞെടുക്കുക, ഒരു പോപ്പ്-അപ്പ് തുറക്കും
  • പോപ്പ്-അപ്പിന്റെ ചുവടെ, നിങ്ങൾ ലോംഗ് സ്‌ക്രീൻഷോട്ട് എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്യുക
  • ഒരു ക്രോപ്പ് സ്‌ക്രീൻ ദൃശ്യമാകും. സ്‌ക്രീൻഷോട്ടിനായി നിങ്ങൾ ആവശ്യമുള്ള ഭാഗം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ഇപ്പോൾ സേവ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങൾക്ക് ചിത്രം എഡിറ്റ് ചെയ്യാനും ചിത്രത്തിലേക്ക് ടെക്സ്റ്റ് ചേർക്കാനും കഴിയും.
  • സ്ക്രോളിങ് സ്ക്രീൻഷോട്ട് ആൻഡ്രോയിഡിൽ

    സ്ക്രോളിങ് സ്ക്രീൻഷോട്ട് ആൻഡ്രോയിഡിൽ

    • നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ്.
    • ഒരേ സമയം പവർ, വോളിയം ഡൗൺ ബട്ടണുകൾ അമർത്തി സ്ക്രീൻഷോട്ട് എടുക്കുക.
    • തുറന്ന് വരുന്ന പോപ്പ്-അപ്പിൽ ക്യാപ്‌ചർ മോർ എന്ന പുതിയ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ഉള്ളടക്കം ക്യാപ്‌ചർ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സ്‌ക്രീൻ കാണാൻ കഴിയും.
    • സ്ക്രീൻഷോട്ട് സേവ് ചെയ്യാൻ ഇപ്പോൾ സേവ് ബട്ടണിൽ ടാപ്പ് ചെയ്യുക.
    • പെൻസിൽ ഓപ്ഷനിൽ ടാപ്പ് ചെയ്ത് സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്യാനോ ടെക്‌സ്‌റ്റ് ചേർക്കാനോ കുറിപ്പുകൾ ചേർക്കാനോ ഒക്കെ നിങ്ങൾക്ക് സാധിക്കും.
    • കോൺവർസേഷൻ വിഡ്ജെറ്

      ഒറ്റവാക്കിൽ ഒരു മുഖം മിനുക്കൽ , അതാണ് ആൻഡ്രോയിഡ് 12. ഡിസൈനും ഇന്റർഫേസും പുതുമ നൽകുന്നുണ്ട്. എങ്കിലും ആൻഡ്രോയിഡ് ഉപയോഗത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. പുതിയ ഫീച്ചറുകളും ആൻഡ്രോയിഡ് 12ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം കാഴ്ചയിലുള്ള അഴിച്ചുപണിയാണ്. കൂടുതൽ വിപുലമായ കസ്റ്റമൈസേഷനുകൾക്കും അവസരം ഉണ്ട്. വാൾപേപ്പറിനനുസരിച്ച് മൊബൈലിന്റെ തീം സ്വയം മാറുന്നതും നവീകരിച്ച വിഡ്ജെറ്റുകളും ആൻഡ്രോയിഡ് 12നെ ആകർഷകമാക്കുന്നു. കോൺവർസേഷൻ വിഡ്ജെറ്റ് ആണ് വിഡ്ജെറ്റുകളിലെ പ്രധാനപ്പെട്ട മാറ്റം.

      അപ്ഡേറ്റ്

      കൂടുതൽ മെച്ചപ്പെട്ട സെക്യൂരിറ്റി ഫീച്ചറുകളും ആൻഡ്രോയിഡ് 12ലുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റ് പുതിയതായി ലഭ്യമാക്കിയ പ്രൈവസി ഡാഷ്ബോർഡാണ്. ആപ്പുകൾ സിസ്റ്റം റൈറ്റുകൾ ആക്സസ് ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാൻ ഡാഷ്ബോർഡ് സഹായിക്കും. ഒപ്പം അപ്ലിക്കേഷനുകൾ എപ്പോഴൊക്കെ ക്യാമറയും മൈക്രോഫോണും ആക്സസ് ചെയ്യുന്നുവെന്ന് ഉപഭോക്താക്കളെ അറിയിക്കാനും ആൻഡ്രോയിഡ് 12ൽ ഓപ്ഷനുണ്ട്. പ്രത്യേകം പ്രൈവസി ഇൻഡിക്കേറ്ററുകളിലൂടെയാണ് ഇത്തരം അറിയിപ്പുകൾ ലഭിക്കുക.

Best Mobiles in India

English summary
The scrolling screenshot feature is already available on devices like OnePlus and Samsung. But the feature has not been available on all devices, including Google Pixel, for a long time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X