ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?
ഗാഡ്ജറ്റുകളോടുള്ള ഇഷ്ടം സാഹചര്യത്തിന് അനുസരിച്ച് മാറാറുണ്ട്. ഇപ്പോൾ ഇഷ്ടം തോന്നുന്ന ഡിവൈസാകില്ല, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ നമ്മെ മോഹിപ്പിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഐഫോണുകൾ ഉപയോഗിച്ച് കൊണ്ടിരുന്നവർ ചിലപ്പോൾ അത് ഉപേക്ഷിച്ച് ആൻഡ്രോയിഡിലേക്ക് മാറുന്നു. മറ്റ് ചിലരാകട്ടെ ആൻഡ്രോയിഡ് ഉപേക്ഷിച്ച് ഐഫോണിലേക്കും മാറുന്നു. ഇങ്ങനെ ഡിവൈസ് മാറുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പഴയ ഡിവൈസിലെ ഫയലുകൾ പുതിയ ഡിവൈസിലേക്ക് മാറ്റുന്നതാണ്. പ്രത്യേകിച്ചും നാം പകർത്തിയ ചിത്രങ്ങൾ. ഇഷ്ടത്തോടെ സൂക്ഷിക്കുന്ന ഇവയൊന്നും പെട്ടെന്ന് ഡിലീറ്റ് ചെയ്ത് കളയാൻ നമ്മുക്കാവില്ലെന്ന എന്നതാണ് യാഥാർഥ്യം.

പഴയ ഐഫോൺ ഉപേക്ഷിച്ച് ആൻഡ്രോയിഡിലേക്ക് മാറുന്ന കാര്യം തന്നെ നോക്കാം. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇത് നേരത്തെ ചെയ്തവർക്ക് അറിയാം. പക്ഷെ എല്ലാവർക്കും അറിയണം എന്നുമില്ല. അത്തരക്കാരെ സഹായിക്കാനാണ് ഈ ആർട്ടിക്കിൾ. ഐഫോണിൽ നിന്നും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെയെന്നും, ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന കുറച്ച് ടിപ്സിനെക്കുറിച്ചുമാണ് ഈ ലേഖനം.

ഇത്തരത്തിൽ പഴയ ഡിവൈസിൽ നിന്നും പുതിയ ഡിവൈസിലേക്ക് ഫയലുകൾ കൈമാറുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം ക്ലൌഡ് സേവനങ്ങൾ ആണ്. യാതൊരു തടസവുമില്ലാതെ ക്ലൌഡ് മാർഗം ഫയലുകൾ കൈമാറാൻ കഴിയുന്നു. തേർഡ് പാർട്ടി ആപ്പുകളും ഉപയോഗിക്കാവുന്നതാണ്. തേർഡ് പാർട്ടി ആപ്പുകൾ കംപ്രഷൻ കൂടാതെ ഒരു ഡിവൈസിൽ നിന്ന് മറ്റൊന്നിലേക്ക് ഫോട്ടോകൾ അയയ്‌ക്കാൻ സഹായിക്കുന്നു. ഇങ്ങനെ ഐഫോണിൽ നിന്ന് ആൻഡ്രോയിഡ് ഫോണിലേക്ക് ഫോട്ടോകൾ വേഗത്തിൽ കൈമാറുന്നതിനുള്ള ലളിതമായ ഗൈഡാണ് താഴെ കൊടുത്തിരിക്കുന്നത്.

ഗൂഗിൾ ഡ്രൈവ് വഴി ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യാം
- ഗൂഗിൾ ഡ്രൈവ് വഴി ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യാൻ ആദ്യം നിങ്ങളുടെ ഐഫോണിൽ ഫോട്ടോസ് ആപ്പ് തുറന്ന് നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോസും വീഡിയോസും തിരഞ്ഞെടുക്കുക.
- താഴെ ഇടത് ഭാഗത്തായി കാണുന്ന ഷെയർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ഗൂഗിൾ ഡ്രൈവ് സെലക്റ്റ് ചെയ്ത ശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ചൂസ് ചെയ്യുക.
- ഇതിന് ശേഷം, നിങ്ങൾ ആഗ്രഹിക്കുന്ന ഫോൾഡറിലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് തുറന്ന് നിങ്ങൾ മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്ത ഫോൾഡറിലേക്ക് പോകുക.
- ഫോൾഡറിലെ എല്ലാ ഇമേജുകളും വീഡിയോകളും തിരഞ്ഞെടുക്കുക.
- തുടർന്ന്, മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ബട്ടണിൽ ടാപ്പ് ചെയ്യുക.
- പ്രോസസ് ആരംഭിക്കുന്നതിന് മുമ്പ്, എല്ലാ ഐക്ലൌഡ് ഫോട്ടോസും നിങ്ങളുടെ ഐഒഎസ് ഡിവൈസിൽ സിങ്ക് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
- ഇല്ലെങ്കിൽ ഐക്ലൌഡ് ഫോട്ടോസ് ഐഒഎസ് ഡിവൈസിൽ സിങ്ക് ചെയ്യുക. ഇതിന് സെറ്റിങ്സിലെ ഫോട്ടോസ് സെക്ഷനിൽ നിന്നും ഐക്ലൗഡ് ഫോട്ടോസ് ഓപ്ഷൻ ടോഗിൾ ഓൺ ചെയ്യുക.
- ഫോട്ടോകൾ സിങ്ക് ആയി കഴിഞ്ഞാൽ, അടുത്ത സ്റ്റെപ്സിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എടുക്കുക.
- ആൻഡ്രോയിഡ് ഫോണിൽ ക്രോം ബ്രൗസർ തുറക്കുക.
- ഐക്ലൌഡ് വെബ്സൈറ്റിലേക്ക് പോയി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഫോട്ടോസ് സെക്ഷനിലേക്ക് പോകുക. സിങ്ക് ആയിട്ടുള്ള എല്ലാ ഫോട്ടോകളും അവിടെ കാണാൻ കഴിയും. സെലക്റ്റ് ബട്ടൺ തിരഞ്ഞെടുക്കുക.
- ശേഷം സെല്ക്റ്റ് ഓൾ ഓപ്ഷൻ ടാപ്പ് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾ മാന്വലായി തിരഞ്ഞെടുക്കുക.
- അതിന് ശേഷം താഴെ വലത് വശത്തുള്ള ത്രീ ഡോട്ട് മെനു ബട്ടൺ സെലക്റ്റ് ചെയ്യുക.
- ഡൗൺലോഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിലെ ഡൗൺലോഡ് ഫോൾഡറിൽ ഫയലുകൾ കാണാൻ കഴിയും.


ഐക്ലൗഡ് വഴി ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യാം



Click it and Unblock the Notifications








