Home
How to

ആപ്പ് റിവ്യൂ റിക്വസ്റ്റുകൾ തലവേദനയാകുന്നുവോ? പരിഹാരം ഇതാ

ആപ്പ് സ്റ്റോറുകളിൽ നിന്നുമാണ് നാം പ്രധാനമായും നമ്മുടെ ഫോണുകളിലേക്ക് വേണ്ട ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാറ്. ഫോണിലേക്ക് വേണ്ട ആപ്ലിക്കേഷനുകൾ എല്ലാം ഒറ്റ സ്ഥലത്ത് ലഭിക്കും എന്നതാണ് ആപ്പ് സ്റ്റോറുകളുടെ പ്രത്യേകത. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ആപ്പ്സ്റ്റോറുകൾ സൌകര്യപ്രദമായ ഫീച്ചർ ആണെന്നതിലും തർക്കമില്ല. ആപ്പ് സ്റ്റോറുകളും അവയുടെ സൌകര്യങ്ങളും ഉപകാരപ്രദമാണെങ്കിലും ഇടയ്ക്ക് യൂസേഴ്സിന് ശല്യമാവുന്ന ചില ഫീച്ചറുകളും ഇവയിൽ ഉണ്ട്. പ്രത്യേകിച്ചും ആപ്പ് സ്റ്റോറുകളിലെ ആപ്പ് റിവ്യൂ അലർട്ടുകൾ. ഇത്തരത്തിലുള്ള ആപ്പ് റിവ്യൂ അലർട്ടിനൊപ്പം അലോസരമുണ്ടാക്കുന്ന മറ്റൊരു അലർട്ടാണ് ഫീഡ്ബാക്ക് റിക്വസ്റ്റുകൾ.

ആപ്പ് റിവ്യൂ

ആപ്പ് സ്റ്റോറിൽ തങ്ങളുടെ ആപ്പിന്റെ റാങ്കിങ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കമ്പനികളും ഡെവലപ്പർമാരും ആപ്പ് റിവ്യൂകൾക്കും ഫീഡ്ബാക്കുകൾക്കും വലിയ പരിഗണന നൽകുന്നത്. പലപ്പോഴും മറ്റുള്ള യൂസേഴ്സ് നൽകുന്ന റിവ്യൂകളും സ്റ്റാർ റേറ്റിങുകളും നോക്കിയാണ് പലപ്പോഴും പുതിയ യൂസേഴ്സ് ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത്. അതിനാൽ തന്നെ ആപ്പ് റിവ്യൂകളും ഫീഡ്ബാക്കുകളും ടെക്ക് കമ്പനികൾക്ക് നിർണായകം ആകുന്നു.

ഫീഡ്ബാക്ക്

ആപ്പ് റിവ്യൂസും ഫീഡ്‌ബാക്കും ഡെവലപ്പർമാർക്ക് പ്രയോജനം ചെയ്യുമെങ്കിലും, അവ ഉപയോക്താക്കൾക്ക് മിക്കവാറും വലിയ ശല്ല്യമായിരിക്കും. മാത്രമല്ല, നിങ്ങൾ ഉടൻ തന്നെ റേറ്റിങ് നൽകിയില്ലെങ്കിൽ ചില ആപ്പുകൾ വേണ്ട വിധം പ്രവർത്തിക്കാതിരിക്കുന്നതായും കാണാം. അങ്ങനെ ആകെ മൊത്തം ഉപയോക്താക്കൾക്ക് വലിയ ശല്യം തന്നെയാണ് ആപ്പ് സ്റ്റോറുകളുമായി ബന്ധപ്പെട്ടുള്ള ആപ്പ് റിവ്യൂകളും ഫീഡ്ബാക്ക് എൻക്വയറിയും.

പോപ്പ് അപ്പുകൾ

പതിവായി നമ്മെ അലോസരപ്പെടുത്തുന്ന ഈ പോപ്പ് അപ്പുകൾ അകറ്റി നിർത്താനോ അല്ലെങ്കിൽ എന്നന്നേക്കുമായി ഒഴിവാക്കുന്നതിനോ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ പലപ്പോഴു ആഗ്രഹിച്ചിട്ടുണ്ടാവും. ശല്ല്യം സഹിക്കാൻ വയ്യാതെ, താത്പര്യമില്ലെങ്കിൽ പോലും ആപ്പ് സ്റ്റോറുകളിൽ പോയി റേറ്റിങും റിവ്യൂസും കൊടുക്കാറുമുണ്ട് നമ്മൾ. എന്നാൽ ആപ്പ് റിവ്യൂ തലവേദനയിൽ നിന്ന് രക്ഷപ്പെടാനും ചില മാർഗങ്ങളുണ്ട്. ആപ്പിൾ ഡിവൈസുകളിൽ നമ്മുക്ക് ആപ്പ് റീവ്യൂസ് അലർട്ടുകൾ ഓഫ് ആക്കിയിടാൻ സാധിക്കും. ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഇൻ-ആപ്പ് റിവ്യൂ റിക്വസ്റ്റുകൾ എങ്ങനെ ഓഫാക്കാമെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഐഫോൺ, ഐപാഡ്; ഇൻ-ആപ്പ് റിവ്യൂ റിക്വസ്റ്റുകൾ എങ്ങനെ ഓഫാക്കാം

ഐഫോൺ, ഐപാഡ്; ഇൻ-ആപ്പ് റിവ്യൂ റിക്വസ്റ്റുകൾ എങ്ങനെ ഓഫാക്കാം

  • റിവ്യൂ റിക്വസ്റ്റുകൾ ഓഫ് ചെയ്യാനായി ആദ്യം നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ സെറ്റിങ്സ് ആപ്പ് തുറക്കുക.
  • ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് നാവിഗേറ്റ് ചെയ്യുക, ആപ്പ് സ്റ്റോറിനായി തിരയുക.
  • ആപ്പ് സ്റ്റോർ സെറ്റിങ്സ് തുറന്ന് വീണ്ടും താഴേക്ക് സ്വൈപ്പ് ചെയ്യുക.
  • "ഇൻ-ആപ്പ് റേറ്റിങ്സ് & റിവ്യൂസ്" എന്നതിന് അടുത്ത് കാണുന്ന ടോഗിൾ ബട്ടൺ ഓഫ് ചെയ്യുക.
  • മാക്കിൽ റിവ്യൂ റിക്വസ്റ്റുകൾ ഓഫ് ചെയ്യാം

    മാക്കിൽ റിവ്യൂ റിക്വസ്റ്റുകൾ ഓഫ് ചെയ്യാം

    • നിങ്ങളുടെ മാക് സിസ്റ്റത്തിലും റിവ്യൂ റിക്വസ്റ്റുകൾ ഓഫ് ചെയ്ത് ഇടാൻ കഴിയും. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.
    • റിവ്യൂ റിക്വസ്റ്റുകൾ ഓഫ് ചെയ്യാനായി ആദ്യം നിങ്ങളുടെ മാക്കിൽ ആപ്പ് സ്റ്റോർ ആപ്പ് തുറക്കുക.
    • അടുത്തതായി, മുകളിൽ ഇടത് കോണിൽ കാണുന്ന ആപ്പ് സ്റ്റോർ ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് പ്രിഫറൻസസ് ഓപ്ഷൻ സെലക്ട് ചെയ്യുക.
    • തുടർന്ന് ഇൻ-ആപ്പ് റേറ്റിങുകൾക്കും റിവ്യൂസിനും അടുത്തായി കാണുന്ന ബോക്സിൽ അൺടിക്ക് ചെയ്യുക.
    • അത്രയേയുള്ളൂ, ഇത്രയും സ്റ്റെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയാൽ മതി. പിന്നെ നിങ്ങളുടെ ആപ്പിൾ ഡിവൈസിൽ ഒരു പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴോ, നിങ്ങൾ ഏതെങ്കിലും ആപ്പ് തുറക്കുമ്പോഴോ, പോപ്പ്-അപ്പുകൾ ലഭിക്കുമ്പോഴോ ഇൻ-ആപ്പ് റിവ്യൂസ് തേടുന്ന അലർട്ടുകളൊന്നും നിങ്ങൾക്ക് വരില്ല.

      സ്റ്റാർ

      റിവ്യൂകളും സ്റ്റാർ റേറ്റിങും കൂട്ടാൻ വേണ്ടിയുള്ള കമ്പനികളുടെ ഓട്ടത്തിനിടെ പല തെറ്റായ പ്രവണതകളും കടന്ന് വരാറുണ്ട്. അവയിൽ ചിലതാണ് പണം കൊടുത്തുള്ള റിവ്യൂ എഴുത്ത്. അതേ ആപ്പ് സ്റ്റോറുകളിൽ തങ്ങളുടെ ആപ്പുകളെക്കുറിച്ച് നല്ലത് മാത്രം എഴുതാൻ ചില കമ്പനികൾ കൂലിക്ക് ആളുകളെ നിർത്തുന്നു. കമ്പനികൾ നേരിട്ട് ആളുകളെ എടുക്കുകയല്ല ചെയ്യുന്നത്. ഇത്തരം പെയ്ഡ് റിവ്യൂസ് എഴുതുന്നതിന് കരാർ എടുക്കുന്ന സ്ഥാപനങ്ങളും വെബ്സൈറ്റുകളും നിരവധിയുണ്ട്. അവർ സർവേകൾ തുടങ്ങിയ മാർഗങ്ങളിലൂടെയും അവരുടെ യൂസർ ബേസ് ഉപയോഗിച്ചും റിവ്യൂസ് എഴുതിക്കൂട്ടുന്നു.

More from GizBot

Best Mobiles in India

English summary
We mainly download apps for our phones from the App Store. There is no doubt that the App Store is a convenient feature for users. They also have some annoying features like App review alerts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X