Home
How to

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അനാവശ്യ വീഡിയോകൾ ഒഴിവാക്കാം

ഇന്ന് എല്ലാ നവ മാധ്യമങ്ങളിലും വീഡിയോ കണ്ടന്റിന്റെ പ്രളയം തന്നെയാണ്. യൂട്യൂബിനെ പോലെ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും വരെ ലക്ഷക്കണക്കിന് വീഡിയോകളാണ് ഓരോ നിമിഷവും അപ്ലോഡ് ആകുന്നത്. വീഡിയോകളിൽ നിന്ന് വരുമാനം നേടാമെന്ന സ്ഥിതി വന്നതോടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിൽ വീഡിയോകൾ കുന്ന് കൂടാൻ കാരണമായത്. യൂസേഴ്സിനെ വീഡിയോസ് കാണാൻ പ്രേരിപ്പിക്കാനായി സോഷ്യൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് ഓട്ടോപ്ലേ ഫീച്ചർ. ഫേസ്ബുക്കിൽ സ്ക്രോൾ ചെയ്യുന്ന സമയത്ത് വീഡിയോകൾ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്.

ഓട്ടോപ്ലേ

എന്നാൽ ഓട്ടോപ്ലേ ഫീച്ചർ കാരണം മൊബൈൽ ഡാറ്റ, ബാറ്ററി എന്നിവയുടെ ഉപയോഗം കൂടാനും കാരണമാകുന്നു. അത് പോലെ വീഡിയോകൾ ആവശ്യമില്ലാത്ത സമയത്ത് സ്വയം പ്ലേ ആകുകയും ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, ഈ ഫീച്ചർ ഓഫാക്കിയിടാനും സാധിക്കും. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഇങ്ങനെ ഓട്ടോപ്ലേ ഫീച്ചർ ഓഫ് ആക്കിയിടാവുന്നതാണ്. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ട്വിറ്ററിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

ട്വിറ്ററിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

ആൻഡ്രോയിഡ് പ്ലാറ്റ്ഫോം

  • ഇതിനായി ആദ്യം നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യണം.
  • ശേഷം വീഡിയോ ഓട്ടോപ്ലേ ഓപ്ഷനിലേക്ക് പോകണം.
  • നെവർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ ട്വിറ്ററിലെ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ആകും.

  • ഐഒഎസ് പ്ലാറ്റ്ഫോം

    • ഇതിനായി ആദ്യം കോഗ് ( വീൽ ) ഐക്കണിൽ ക്ലിക്ക് ചെയ്യുക.
    • ശേഷം സെറ്റിങ്സ് > ഡാറ്റ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • വീഡിയോ ഓട്ടോപ്ലേ ഓപ്ഷനിലേക്ക് പോയി നെവർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

      ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

      ആൻഡ്രോയിഡ് പ്ലാറ്റ്ഫോം

      • ഇതിനായി ആദ്യം ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
      • സ്‌ക്രീനിന്റെ മുകളിൽ വലത് വശത്ത് കാണിച്ചിരിക്കുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.
      • സെറ്റിങ്സും പ്രൈവസി ഓപ്ഷനും കാണാൻ കഴിയും.
      • ഈ ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്സിലേക്ക് പോകണം.
      • താഴേക്ക് സ്ക്രോൾ ചെയ്‌ത ശേഷം, 'മീഡിയ ആൻഡ് കോൺടാക്‌റ്റ്സ്' ഓപ്ഷനിൽ ടാപ്പ് ചെയ്യണം.
      • ഓട്ടോപ്ലേ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത ശേഷം പിന്നീട് ഒരിക്കലും നിങ്ങൾ ഓട്ടോപ്ലേ വീഡിയോസ് സെലക്ട് ചെയ്യരുത്.
      • ഐഒഎസ് പ്ലാറ്റ്ഫോം

        ഐഒഎസ് പ്ലാറ്റ്ഫോം

        • ഇതിനായി ആദ്യം ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
        • ശേഷം സ്ക്രീനിന്റെ താഴെ കാണുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.
        • തുടർന്ന് സെറ്റിങ്സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
        • ശേഷം സെറ്റിങ്സ് ഓപ്ഷൻ സെലക്ട് ചെയ്യുക.
        • സ്ക്രോൾ ചെയ്താൽ മീഡിയ ആൻഡ് കോൺടാക്റ്റ്സ് ഓപ്ഷൻ കാണാൻ കഴിയും.
        • ശേഷം വീഡിയോസ് ആൻഡ് ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യണം.
        • തുടർന്ന് ഓട്ടോപ്ലേ ഓപ്‌ഷൻ കാണാൻ കഴിയും.
        • ഇത് ഓഫ് ആക്കിയാൽ ട്വിറ്ററിലെ വീഡിയോകൾ ഓട്ടോപ്ലേ ആകുന്നത് തടയാൻ കഴിയും.
        • ഇൻസ്റ്റാഗ്രാമിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

          ഇൻസ്റ്റാഗ്രാമിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

          ആൻഡ്രോയിഡ് പ്ലാറ്റ്ഫോം

          • നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ തുറക്കുക.
          • ശേഷം നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പേജിലേക്ക് പോകുക.
          • പ്രൊഫൈൽ പേജിന്റെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് ഐക്കണിൽ ( ഹാംബർഗർ ഐക്കണിൽ ) ക്ലിക്ക് ചെയ്യുക.
          • ശേഷം സെല്ലുലാർ ഡാറ്റ യൂസ് ഓപ്ഷൻ സെലക്ട് ചെയ്യുക.
            ലെസ്സ് ഡാറ്റ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
          • ഐഒഎസ് പ്ലാറ്റ്ഫോം

            ഐഒഎസ് പ്ലാറ്റ്ഫോം

            ആദ്യം നിങ്ങളുടെ ഐഒഎസ് ഡിവൈസിൽ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
            ഇൻസ്റ്റാഗ്രാമിന്റെ മുകളിൽ വലത് കോണിൽ കാണാൻ കഴിയുന്ന കോഗ് ( വീൽ ഐക്കൺ ) ഐക്കണിൽ ക്ലിക്ക് ചെയ്യുക.
            സെല്ലുലാർ ഡാറ്റ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
            തുടർന്ന് ലെസ് ഡാറ്റ ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
            ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഇൻസ്റ്റാഗ്രാമിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Today, video content is flooding in on all new media platforms. Like YouTube, millions of videos are uploaded every moment to Facebook, Instagram and Twitter. The proliferation of videos on social media platforms has led to a surge in revenue from videos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X