അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്യാം

|

കഴിഞ്ഞ ദിവസം മുതൽ ചിലർക്കെങ്കിലും തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടുകൾ ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാത്ത യൂസേഴ്സിന് കഴിഞ്ഞ ദിവസം മുതൽ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് താത്കാലികമായി വിലക്കിയിട്ടുണ്ട്. നിങ്ങളും ഈ കൂട്ടത്തിൽ പെടുന്നതിനാലായിരിക്കാം അക്കൌണ്ടിലേക്ക് ആക്സസ് ലഭിക്കാത്തത്. കഴിഞ്ഞ ഡിസംബർ മുതൽ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ യൂസേഴ്സിന് മെറ്റ ആവശ്യപ്പെട്ടിരുന്നു. മാർച്ച് ആദ്യം മുതൽ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള മെയിലുകളും തിരഞ്ഞെടുത്ത ( ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതൽ ഉള്ള ) യൂസേഴ്സിന് കമ്പനി അയച്ചിരുന്നു. സമയ പരിധിയ്ക്കുള്ളിൽ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൌണ്ടിലേക്ക് ആക്സസ് ലഭിക്കില്ലെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

 

ഫേസ്ബുക്ക്

security@facebookmail.com എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഉപയോക്താക്കൾക്ക് ഈ മെയിൽ വന്നത്. ‘Your account requires advanced security from Facebook Protect' എന്നതായിരുന്നു തലക്കെട്ട്. മാർച്ച് 17 വരെയാണ് ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്യാൻ മെറ്റ നൽകിയ സമയ പരിധി. സാധാരണ വരുന്ന സ്പാം മെയിലുകളോട് സാമ്യമുള്ളതിനാൽ തന്നെ വലിയൊരു വിഭാഗം ആളുകളും ഇത് അവഗണിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇങ്ങനെ നിർദേശങ്ങൾ അവഗണിച്ച ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ആളുകളുടെ അക്കൌണ്ടുകളാണ് ഇപ്പോൾ ലോക്ക്ഡ് ഔട്ട് ആയിരിക്കുന്നത്.

പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐപേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

പ്രൊട്ടക്റ്റ്

സമയ പരിധിക്ക് മുമ്പ് ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്ടിവേറ്റ് ചെയ്യാത്ത ആളുകൾക്ക് എന്ത് കൊണ്ട് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല എന്നത് വിശദമാക്കിക്കൊണ്ടുള്ള സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. തുടർന്ന് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും ഈ സന്ദേശങ്ങളിലുടെ കമ്പനി നിർദേശിക്കുന്നു. അതേ സമയം പലവിധമായ ഗ്ലിച്ചുകൾ അടക്കമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു. സമയപരിധിക്ക് മുമ്പ് ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്‌തിട്ടും അക്കൗണ്ട് ആക്സസ് നഷ്ടപ്പെട്ടതായും പരാതികൾ ഉണ്ട്. ചില ഉപയോക്താക്കൾ അവരുടെ ഫോണുകളിലേക്ക് ടെക്സ്റ്റ് ബേസ് ടു ഫാക്ടർ ഓതന്റിക്കേഷൻ കോഡുകൾ അയയ്‌ക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് പ്രൊട്ടക്റ്റ്
 

ഇതുവരെ നിങ്ങളുടെ അക്കൗണ്ടിൽ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ ചെയ്യേണ്ടതാണ്. ഹൈ റിസ്ക് ക്യാറ്റഗറിയിൽ പെടുന്നവർ എന്ന പരിഗണന കൂടി വച്ചിട്ടാണ് ടു ഫാക്ടർ ഓതന്റിക്കേഷൻ ഫീച്ചർ നിങ്ങളുടെ അക്കൌണ്ടിൽ നിർബന്ധമാക്കിയിരിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിൽ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം എന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ

ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാം

ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാം

 • ഫേസ്ബുക്ക് ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.
 • ശേഷം സെറ്റിങ്സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്ന് സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ശേഷം സെക്യൂരിറ്റി ആൻഡ് ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ഫേസ്ബുക്ക് പ്രൊട്ടക്റ്റ് എന്ന ഓപ്ഷന് താഴെയുള്ള ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്ന് വെൽക്കം സ്ക്രീനിൽ കാണുന്ന നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ഫീച്ചർ
  • ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ബെനിഫിറ്റ്സ് സ്‌ക്രീനിൽ കാണുന്ന നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം, ഫേസ്ബുക്ക് പ്രൊട്ടക്റ്റ് നിങ്ങളുടെ അക്കൌണ്ടിലെ അപകട സാധ്യതകൾ സ്കാൻ ചെയ്യും.
  • എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നിർദേശങ്ങളും ലഭിക്കും.
  • ശേഷം ഫിക്സ് നൌ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം
  • തുടർന്ന് വരുന്ന ഓൺ സ്ക്രീൻ നിർദേശങ്ങൾ പാലിച്ച് ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും.
  • പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രംപാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രം

   ടു ഫാക്ടർ ഓതന്റിഫിക്കേഷൻ

   കഴിഞ്ഞ വർഷം ഡിസംബറിലാണ് മെറ്റ തങ്ങളുടെ ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ള ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകൾ ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ഉപയോഗിച്ച് സംരക്ഷിക്കണമെന്ന് പ്രഖ്യാപിച്ചത്. ഹാക്ക് ചെയ്യപ്പെടാൻ ഏറ്റവും സാധ്യതയുള്ള അക്കൌണ്ടുകൾക്കാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. സൈബർ കുറ്റവാളികളാൽ ടാർഗറ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ള വിഭാഗത്തിൽ വരുന്ന മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് ഉപയോക്താക്കൾ എന്നിവർക്കാണ് പ്രത്യേക സംരക്ഷണം ലഭിക്കുന്നത്.

Best Mobiles in India

English summary
Since the last day, some people have not been able to access their Facebook accounts. Users who do not activate the Facebook Protect feature have been locked out from accessing the platform since last day. You may not be able to access your account because you belong to this group.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X