ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാം

|

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. ഇൻസ്റ്റാഗ്രാം അക്കൌണ്ടും ഫേസ്ബുക്ക് പ്രൊഫൈലും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസരം തങ്ങളുടെ യൂസേഴ്സിനായി മെറ്റ നൽകുന്നുണ്ട്. അക്കൌണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് വഴി ക്രോസ് പോസ്റ്റിങ് അടക്കമുള്ള സൌകര്യങ്ങളും യൂസേഴ്സിന് ലഭിക്കുന്നു. ഇൻസ്റ്റാഗ്രാം, എഫ്ബി അക്കൌണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്ത് സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ കഴിയും.

ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം

എന്നാൽ എല്ലാ യൂസേഴ്സിനും ഇതിന് താത്പര്യം ഉണ്ടാകില്ല. പ്രത്യേകിച്ചും കൌമാരക്കാർക്കും യുവാക്കൾക്കും. ഫേസ്ബുക്കിലെ അമ്മാവൻ ഓഡിയൻസ് തങ്ങളുടെ പോസ്റ്റുകളും മറ്റും കാണുന്നതിൽ മിക്കവർക്കും താത്പര്യം ഉണ്ടാകില്ല. ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ ലേഖനം. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൌണ്ടുകൾ തമ്മിൽ അൺലിങ്ക് ചെയ്യാനുള്ള ഓപ്ഷനും മെറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൌണ്ടുകൾ അൺലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

സൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കുംസൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കും

ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ അൺലിങ്ക് ചെയ്യാം

ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ അൺലിങ്ക് ചെയ്യാം

നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ അൺലിങ്ക് ചെയ്യാൻ താഴേപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

 

  • ഇതിനായി നിങ്ങളുടെ ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് താഴെ ഇടത് വശത്തുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് മുകളിൽ വലത് കോണിലുള്ള മെനു ഐക്കണിൽ (ഐഒഎസിൽ മൂന്ന് ലൈനുകൾ അല്ലെങ്കിൽ മൂന്ന് ഡോട്ടുകൾ, ആൻഡ്രോയിഡിൽ മൂന്ന് ഡോട്ടുകൾ) ടാപ്പ് ചെയ്യുക.
  • തുടർന്ന് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • അടുത്തതായി ഏറ്റവും താഴെ കാണുന്ന അക്കൌണ്ട് സെന്ററിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് മുകളിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക.
  • അക്കൗണ്ട് ആൻഡ് പ്രൊഫൈൽസ്
    • ശേഷം അക്കൗണ്ട് ആൻഡ് പ്രൊഫൈൽസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • തുടർന്ന് നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് സെലക്ട് ചെയ്യുക.
    • റിമൂവ് ഫ്രം അക്കൌണ്ട്സ് സെന്റർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • പിന്നാലെ കൺഫിർമേഷൻ മെസേജ് ലഭിക്കും.
    • തുടർന്ന് കണ്ടിന്യൂ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ഏറ്റവും അവസാനമായി റിമൂവ് [അക്കൗണ്ട് നെയിം] ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • തുടർന്ന് നിങ്ങളുടെ അക്കൗണ്ട് അൺലിങ്ക് ചെയ്യപ്പെടും.
    • 12,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ12,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ

      ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് ഇന്ററാക്ഷൻ

      ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് ഇന്ററാക്ഷൻ

      ചിലർക്ക് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തമ്മിൽ പൂർണമായും അൺലിങ്ക് ചെയ്യാൻ താത്പര്യം ഉണ്ടാകില്ല. എന്നാൽ ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് ഇന്ററാക്ഷൻ പരിമിതപ്പെടുത്താൻ ആഗ്രഹവും ഉണ്ടാവും. വളരെ ലളിതമായി ചെയ്യാൻ കഴിയുന്ന കാര്യം കൂടിയാണിത്. അൺലിങ്ക് ചെയ്യാതെ തന്നെ ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് ഇന്ററാക്ഷൻ പരിമിതപ്പെടുത്തുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

      യൂറോപ്യൻ വിപണികളിൽ നോക്കിയ സ്മാർട്ട്ഫോണുകൾ നിരോധിച്ചു, കാരണം ഇതാണ്യൂറോപ്യൻ വിപണികളിൽ നോക്കിയ സ്മാർട്ട്ഫോണുകൾ നിരോധിച്ചു, കാരണം ഇതാണ്

      ആപ്പ്
      • ആദ്യം ആപ്പ് തുറന്ന് സെറ്റിങ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
      • തുടർന്ന് അക്കൌണ്ട് സെന്ററിലേക്ക് പോകുക.
      • തുടർന്ന് മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.
      • അതിന് ശേഷം കണക്റ്റഡ് എക്സ്പീരിയൻസ് സെക്ഷനിലെ കാറ്റഗറി സെലക്ട് ചെയ്യുക.
      • സ്റ്റോറി & പോസ്റ്റ് ഷെയറിങ് ഡിസ്പ്ലേയിലേക്ക് പോകുക.
      • ഏത് അക്കൗണ്ടിനാണ് നിങ്ങൾ ഓപ്ഷനുകൾ സജ്ജീകരിക്കുന്നതെന്ന് പരിശോധിക്കാൻ റേഡിയോ ബട്ടണുകൾ ഉപയോഗിക്കുക.
      • നിങ്ങളുടെ ഐജി പോസ്റ്റുകൾക്കോ ​​സ്റ്റോറിക്കോ വേണ്ടി സ്വയമേവ പങ്കിടാനോ ഓഫാക്കാനോ സ്ലൈഡറുകൾ ഉപയോഗിക്കുക.
      •  

        ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

        ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യുന്നത് എങ്ങനെ?

        ആൻഡ്രോയിഡ്

        • ആദ്യം ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
        • മുകളിൽ വലത് വശത്തെ മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.
        • സെറ്റിങ്സും പ്രൈവസി ഓപ്ഷനും കാണാം.
        • ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്സിലേക്ക് പോകുക.
        • താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മീഡിയ ആൻഡ് കോൺടാക്‌റ്റ്സ്' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
        • ഓട്ടോപ്ലേ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
        • പിന്നീട് ഒരിക്കലും നിങ്ങൾ ഓട്ടോപ്ലേ വീഡിയോസ് സെലക്ട് ചെയ്യരുത്.
        •     ഫേസ്ബുക്ക് ആപ്ലിക്കേഷൻ

          ഐഒഎസ്

           

          • ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
          • സ്ക്രീനിന്റെ താഴെ കാണുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.
          • സെറ്റിങ്സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
          • സെറ്റിങ്സ് ഓപ്ഷൻ സെലക്ട് ചെയ്യുക.
          • സ്ക്രോൾ ചെയ്താൽ മീഡിയ ആൻഡ് കോൺടാക്റ്റ്സ് ഓപ്ഷൻ കാണാൻ കഴിയും.
          • വീഡിയോസ് ആൻഡ് ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
          • തുടർന്ന് ഓട്ടോപ്ലേ ഓപ്‌ഷൻ കാണാൻ കഴിയും.
          • ഇത് ഓഫ് ആക്കിയാൽ വീഡിയോകൾ ഓട്ടോപ്ലേ ആകുന്നത് തടയാൻ കഴിയും.
          • യുദ്ധം സൈബർ ഇടത്തിലും, റഷ്യൻ സൈനിക നീക്കത്തിനൊപ്പം ഉക്രൈനിൽ സൈബർ ആക്രമണംയുദ്ധം സൈബർ ഇടത്തിലും, റഷ്യൻ സൈനിക നീക്കത്തിനൊപ്പം ഉക്രൈനിൽ സൈബർ ആക്രമണം

Best Mobiles in India

English summary
Facebook and Instagram are social platforms owned by Meta. Meta provides users with the opportunity to link between their Instagram account and Facebook profile. Users also get the facility of cross posting by linking accounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X