ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

|

ലോകത്തെ തന്നെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിന് ലോകമെമ്പാടും രണ്ട് ബില്യണിലധികം ആക്ടീവ് യൂസേഴ്സ് ഉണ്ട്. യുവാക്കളും കൌമാരക്കാരും ഏറ്റവും അധികം യൂസ് ചെയ്യുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഒന്ന് കൂടിയാണ് ഇൻസ്റ്റാഗ്രാം. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും അടിപൊളി ഫീച്ചറുകളും ആണ് ഇൻസ്റ്റാഗ്രാമിന്റെ സവിശേഷത. ഇൻസ്റ്റാഗ്രാം വഴി ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളും പങ്കിടാൻ കഴിയും. ഒപ്പം അവരുടെ പോസ്റ്റുകളിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ടാഗ് ചെയ്യാനും സാധിക്കുന്നു. ചില ഫോട്ടോകൾ ടാഗ് ചെയ്ത് നമ്മളിലേക്ക് എത്തുന്നത് പലപ്പോഴും സന്തോഷം നൽകുകയും ചെയ്യുന്നു.

 

ടാഗ്

എന്നാൽ ഇത് വ്യത്യസ്‌ത പോസ്റ്റുകളിൽ റാൻഡം ടാഗിങിനും കാരണം ആകാറുണ്ട്. മാത്രമല്ല, മറ്റ് ചിലർ ആകട്ടെ കാണുന്ന പോസ്റ്റുകളിൽ എല്ലാം യൂസേഴ്സിനെ ടാഗ് ചെയ്യുകയും ചെയ്യും. ഇതെല്ലാം വലിയ ശല്യമാണ് പലപ്പോഴും ഉപയോക്താക്കൾക്ക് സൃഷ്ടിക്കുന്നത്. അനാവശ്യ ടാഗിങ്, വളരെ ഉപയോഗപ്രദമായ ടാഗിങ് ഫീച്ചറിനെ അലോസരപ്പെടുത്തുന്നതാക്കിയും മാറ്റുന്നു. ഇൻസ്റ്റാഗ്രാം ടാഗിങ്, അൺടാഗിങ് ഫീച്ചറിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാംഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാം

അൺടാഗ്

ടാഗ് ചെയ്ത പോസ്റ്റുകളിൽ നിന്ന് അൺടാഗ് ചെയ്യാൻ ഇൻസ്റ്റാഗ്രാം തങ്ങളുടെ യൂസേഴ്സിനെ അനുവദിക്കുന്നു. വളരെ ലളിതമായി തന്നെ നിർവഹിക്കാവുന്ന ഇൻസ്റ്റാഗ്രാം പ്രോസസുകളിൽ ഒന്നാണിത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയണം എന്നില്ല. ഇത്തരക്കാരെ സഹായിക്കാനാണ് ഈ ലേഖനം. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്ന് അൺടാഗ് ചെയ്യുന്നത് എങ്ങനെയെന്ന് വിശദമായി തന്നെ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്നോ എങ്ങനെ സ്വയം അൺടാഗ് ചെയ്യാമെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്ന് എങ്ങനെ സ്വയം അൺടാഗ് ചെയ്യാം
 

ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്ന് എങ്ങനെ സ്വയം അൺടാഗ് ചെയ്യാം

 • നിങ്ങളെ ടാഗ് ചെയ്‌തിരിക്കുന്ന ഫോട്ടോയിലോ വീഡിയോയിലോ ടാപ്പ് ചെയ്യുക.
 • നിങ്ങളുടെ യൂസർ നെയിമിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് റിമൂവ് മി ഫ്രം പോസ്റ്റ് ഓപഷനിലും ടാപ്പ് ചെയ്യുക.
 • ഇൻസ്റ്റാഗ്രാമിലെ ഏതെങ്കിലും ഒരു പോസ്റ്റിൽ ആർക്കൊക്കെ നിങ്ങളെ ടാഗ് ചെയ്യാം എന്നതും യൂസേഴ്സിന് തീരുമാനിക്കാം. ഇൻസ്റ്റാഗ്രാമിൽ ഓഡിയൻസിനെ തീരുമാനിക്കാനും യൂസേഴ്സിന് അവസരം ഉണ്ട്. ഇൻസ്റ്റാഗ്രാം പ്രൈവസി ഫീച്ചറുകളിൽ ആണ് ഇത് ലഭ്യമായുള്ളത്. ഇൻസ്റ്റാഗ്രാമിൽ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയുന്ന ഓഡിയൻസിനെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനാകും.

  ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?

  നിങ്ങളെ ടാഗ് ചെയ്യാനും മെൻഷൻ ചെയ്യാനും അനുമതി നൽകുന്നത് എങ്ങനെയെന്ന് നോക്കാം

  നിങ്ങളെ ടാഗ് ചെയ്യാനും മെൻഷൻ ചെയ്യാനും അനുമതി നൽകുന്നത് എങ്ങനെയെന്ന് നോക്കാം

   

  • ഇതിനായി ആദ്യം ഇൻസ്റ്റാഗ്രാം ആപ്പ് സന്ദർശിക്കുക.
  • തുടർന്ന് സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള പ്രൊഫൈലിലോ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലോ ടാപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ പ്രൊഫൈലിൽ, മുകളിൽ വലത് വശത്തുള്ള മോർ ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ശേഷം പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇവിടെ നിങ്ങളുടെ ടാഗ് ആൻഡ് മെൻഷൻ സെറ്റിങ്സ് അപ്ഡേറ്റ് ചെയ്യാൻ കഴിയും.
  • ടാഗ് സെറ്റിങ്സ് മാറ്റാൻ, പോസ്റ്റ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് ടാഗ്സ് അലൌ ചെയ്യുക.
  • മെൻഷൻസ്
   • നിങ്ങളെ ടാഗ് ചെയ്യാൻ അനുവദിക്കാൻ ആഗ്രഹിക്കുന്ന ഓഡിയൻസിന്റെ വലത് വശത്തുള്ള സർക്കിളിൽ ടാപ്പ് ചെയ്യുക. എവരിവൺ, പ്യൂപ്പിൾ യു ഫോളോ, നോ വൺ എന്നിവയാണ് ഓപ്ഷനുകൾ.
   • മെൻഷൻസ് സെറ്റിംഗ്‌സിനും ഇങ്ങനെ തന്നെ ചെയ്യുക. മെൻഷൻസ് ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളെ മെൻഷൻ ചെയ്യാൻ അനുവദിക്കാൻ ആഗ്രഹിക്കുന്ന ഓഡിയൻസിന്റെ വലത് വശത്തുള്ള സർക്കിളിൽ ടാപ്പ് ചെയ്യുക. എവരിവൺ, പ്യൂപ്പിൾ യു ഫോളോ, നോ വൺ എന്നിവയാണ് മെൻഷനിങ്ങിന് ഉള്ള ഓപ്ഷനുകളും.
   • ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?

    ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട ഫീച്ചറുകൾ

    ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട ഫീച്ചറുകൾ

    ഇൻസ്റ്റാഗ്രാം വർഷങ്ങളായി ഉപയോഗിക്കുന്നവർക്ക് പോലും പ്ലാറ്റ്ഫോമിലെ എല്ലാ ഫീച്ചറുകളെക്കുറിച്ചും അറിയില്ല. ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാം നിരവധി പുതിയ ഫീച്ചറുകൾ കൊണ്ട് വരാറുണ്ട്. ഇൻസ്റ്റാഗ്രാമിലെ ഏറ്റവും രസകരമായ ചില ഫീച്ചറുകളേക്കുറിച്ചാണ് ഇനി പറയുന്നത്. കുറേ ആളുകൾക്കെങ്കിലും ഇവയേക്കുറിച്ച് അറിയാമായിരിക്കും. അത് പോലെ തന്നെ ഇത്തരം ഫീച്ചറുകളെക്കുറിച്ച് അറിയാത്തവരും നിരവധിയുണ്ടാകും. ഇവർക്ക് വേണ്ടിയാണ് ഈ ഫീച്ചറുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഈ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

    സെൽഫി സ്റ്റിക്കേഴ്സ്

    സെൽഫി സ്റ്റിക്കേഴ്സ്

    ഇൻസ്റ്റാഗ്രാമിന്റെ സെൽഫി ഫീച്ചറിനെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ മിനി സെൽഫിയെടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയണം എന്നില്ല. ഇതിനായി നിങ്ങൾ ആദ്യം വലത് കോണിൽ കാണാവുന്ന സ്മൈലി ഫേസ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഇതിൽ ഉള്ള മാജിക് ഫോൾഡറിലെ ക്യാമറ ഐക്കൺ തിരഞ്ഞെടുത്ത് സെൽഫി എടുക്കുക. ഇത് നിങ്ങളുടെ സ്റ്റോറിയിൽ എവിടെയും നിങ്ങൾക്ക് പ്ലേസ് ചെയ്യാൻ സാധിക്കും.

    ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

    ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ

    ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ

    ഹാഷ്‌ടാഗുകൾ സ്റ്റിക്കറുകളായി കാണിക്കുന്നതിനെയാണ് ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമോട്ട് ചെയ്യുന്ന കണ്ടന്റിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഫോട്ടോയിൽ ക്ലിക്ക് ചെയ്തതിന് ശേഷം സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്ത് സ്റ്റിക്കർ ഹാഷ്‌ടാഗ് ചേർക്കാൻ കഴിയും. ഷ്‌ടാഗ് തിരഞ്ഞെടുത്ത് അത് നിങ്ങളുടെ സ്റ്റോറിയിൽ ചേർക്കുന്നതിന് മുമ്പ് കസ്റ്റമൈസ് ചെയ്യാൻ മറക്കരുത്.

    കളക്ഷൻസ്

    കളക്ഷൻസ്

    നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് തോന്നുന്ന പോസ്റ്റുകൾ സേവ് ചെയ്ത് വയ്ക്കാൻ ഉള്ള ഫീച്ചറാണ് കളക്ഷൻസ്. ഇങ്ങനെ യൂസേഴ്സിന് പോസ്റ്റുകൾ കളക്ട് ചെയ്ത് വയ്ക്കാനും എപ്പോൾ വേണമെങ്കിലും കാണാനും സാധിക്കുന്നു. കളക്ഷൻസ് ഫീച്ചർ ഉപയോഗിക്കാൻ പോസ്റ്റിന് താഴെയുള്ള ബുക്ക്മാർക്ക് ഐക്കണിൽ ടാപ്പ് ചെയ്യുണം. ഇങ്ങനെ ചെയ്യുമ്പോൾ പോസ്റ്റ് നിങ്ങളുടെ കളക്ഷൻസ് ഡിപ്പാർട്ട്മെന്റിൽ സേവ് ചെയ്യപ്പെടും. ഈ ഫീച്ചറുകൾ കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി നൽകുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാംഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

Best Mobiles in India

English summary
Instagram is one of the most popular social media platforms in the world. Instagram has over two billion active users worldwide. Instagram is one of the most used social networking sites by young people and teenagers. Instagram features a user-friendly interface and cool features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X