വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

|

നമ്മുടെ ഫോണുകളിൽ നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട അനുഭവം യൂസേഴ്സിന് നൽകുന്നതിന് ആപ്പുകൾ ഡാറ്റ ഉപയോഗവും സർവീസിന്റെ ഗുണനിലവാരവും ആനുപാതികമായി നിർത്തുന്നു. മെസേജിങ് ആപ്പുകളോ സോഷ്യൽ മീഡിയ ആപ്പുകളോ ആവട്ടെ, എല്ലാത്തരം ആപ്പുകളും ഇത്തരം അനുപാതം നിലനിർത്താൻ ശ്രദ്ധിക്കുന്നു. അയക്കുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ നിലവാരം കൂടുമ്പോൾ ഡാറ്റ ഉപയോഗവും കൂടും. അതേ സമയം ഡാറ്റ സേവ് ചെയ്യുന്ന സമയത്ത് ഫോട്ടോകളുടെയും വീഡിയോകളുടെയുമൊക്കെ ക്വാളിറ്റി കുറയുന്നു. വാട്സ്ആപ്പും ഇത്തരത്തിൽ ഒരു ബാലൻസിങ് നടത്തുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റുകളിൽ ഫോട്ടോകൾ പങ്കിടുമ്പോൾ ഫോട്ടോകൾ ക്രംപ്രസ് ചെയ്യപ്പെടും. ഇങ്ങനെ ഗുണനിലവാരം കുറച്ച ഫോട്ടായാണ് സെന്റ് ചെയ്യപ്പെടുക. ഡാറ്റ ലാഭിക്കുന്നതിനും വേഗതയ്ക്കും വേണ്ടിയാണ് വാട്സ്ആപ്പ് ഇത് ചെയ്യുന്നത്. എന്നാൽ ഫോട്ടോകളിൽ ഉയർന്ന നിലവാരം നിലനിർത്താനും വാട്സ്ആപ്പിൽ ചില മാർഗങ്ങൾ ഉണ്ട്.

 

ഡാറ്റ

മറ്റ് ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വാട്സ്ആപ്പിന്റെ ഡാറ്റ ഉപയോഗം വളരെക്കുറവാണ്. വളരെക്കുറഞ്ഞ നെറ്റ്വർക്കിലും ആപ്പ് പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കും. ഡാറ്റ ഉപഭോഗം കുറയ്ക്കാനുള്ള ഡിഫോൾട്ട് സെറ്റിങ്സും ആപ്പിലുണ്ട്. പ്രധാനമായും ഫോട്ടോകൾ കൈകാര്യം ചെയ്യുന്ന വിധമാണ് വാട്സ്ആപ്പിന്റെ ഡാറ്റ ഉപയോഗം കുറയ്ക്കുന്നത്. വാട്സ്ആപ്പിലൂടെ നിങ്ങൾ നിങ്ങളുടെ ഒരു സുഹൃത്തിന് ഒരു ഫോട്ടോ അയയ്ക്കുന്നു എന്ന് കരുതുക. വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി ആ ഫോട്ടോ റീസൈസ് ചെയ്യുന്നു. ഒപ്പം കംപ്രസിങ് ഫങ്ഷനും വർക്ക് ചെയ്യുന്നു. നിങ്ങൾ അയച്ചയാൾക്ക് ലഭിക്കുക കംപ്രസ്ഡായ, ക്വാളിറ്റി കുറഞ്ഞ ഫോട്ടോ ആയിരിക്കും എന്ന് മാത്രം. ഹൈ ക്വാളിറ്റി ഫോട്ടോ അയച്ചാൽ പോലും വാട്സ്ആപ്പ് ഒരു ഇമേജ് കംപ്രസറായി പ്രവർത്തിക്കുകയും അയയ്‌ക്കുന്നതിന് മുമ്പ് ഫോട്ടോയുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു.

വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാ

വാട്സ്ആപ്
 

ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഫയലുകളും കൈമാറാൻ ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. സെറ്റിങ്സ് ശരിയായ രീതിയിൽ സെറ്റ് ചെയ്തിട്ടില്ലെങ്കിൽ വാട്സ്ആപ്പും നമ്മുടെ ഫോണിലെ ഡാറ്റ വറ്റിക്കും. ആപ്പിലെ ഫോൺ ഡാറ്റ, സ്റ്റോറേജ് സെറ്റിങ്സുകളാണ് യഥാർഥത്തിൽ ഡാറ്റ സംരക്ഷണം ഉറപ്പ് വരുത്തുന്നത്. ഉപയോഗശൂന്യമെന്ന് നിങ്ങൾ കണ്ടെത്തുന്ന ഇനങ്ങൾ അവലോകനം ചെയ്യാനും ഇല്ലാതാക്കാനും ആപ്പിലെ മാനേജ്‌മെന്റ് സ്‌റ്റോറേജ് ഓപ്ഷൻ യൂസേഴ്സിനെ അനുവദിക്കുന്നു. അഞ്ച് എംബിയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ, പലതവണ ആവർത്തിച്ച് ഫോർവേഡ് ചെയ്ത ഫയലുകൾ, ഓരോ ചാറ്റും എങ്ങനെയാണ് സ്റ്റോറേജ് സ്പേസ് ചെലവഴിക്കുന്നത് എന്നെല്ലാം പ്രത്യേകം പ്രത്യേകം യൂസേഴ്സിന് കാണാൻ ആകും. ആപ്പ് എപ്പോഴെക്കെ മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യണമെന്ന് നിങ്ങൾക്ക് സെറ്റ് ചെയ്യാം. മൊബൈൽ ഡാറ്റ, വൈഫൈ, റോമിങ് അങ്ങനെയൊക്കെ വ്യത്യസ്ത മോഡുകളിൽ മാത്രമായി ഡൌൺലോഡിങ് നിയന്ത്രിക്കാൻ കഴിയും.

ക്വാളിറ്റി

വാട്സ്ആപ്പ് അയക്കുന്ന ചിത്രങ്ങൾ കംപ്രസ് ചെയ്യുന്നത് കൊണ്ട് വലിയ അളവിൽ മൊബൈൽ ഡാറ്റ ലാഭിക്കാൻ നമ്മുക്കാകും. ഫോട്ടോയുടെ യഥാർഥ ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ തുടങ്ങിയാൽ നമ്മുടെ മൊബൈൽ ഡാറ്റയുടെ വലിയൊരു ഭാഗവും അങ്ങനെ നഷ്‌ടപ്പെടും. അതിനാൽ, ഡാറ്റ ഉപയോഗം കുറയ്ക്കുന്നതിന് വാട്സ്ആപ്പ് ചിത്രത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഇത്രയും ഗുണമുള്ള ഫീച്ചർ ചില സമയങ്ങളിൽ നമ്മുക്ക് അരോചകമാകും. പ്രത്യേകിച്ചും ചില നല്ല ചിത്രങ്ങൾ തീരെ ക്വാളിറ്റി ഇല്ലാതാകുമ്പോൾ.

ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് ; രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് ; രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

വാട്സ്ആപ്പ് ഇമേജസിന്റെ ക്വാളിറ്റി കൂട്ടാൻ

വാട്സ്ആപ്പ് ഇമേജസിന്റെ ക്വാളിറ്റി കൂട്ടാൻ

യുസേഴ്സിന്റെ ആവശ്യാനുസരണം ഫോട്ടോകളുടെ അപ്‌ലോഡ് ഗുണനിലവാരം കൂട്ടാൻ വാട്സ്ആപ്പിൽ ഓപ്ഷനുണ്ട്. മൂന്ന് തരം ഓപ്ഷനുകളാണ് നിലവിൽ ഉള്ളത്. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ എന്നിവയാണ് ഓപ്ഷനുകൾ. മികച്ച ക്വാളിറ്റി ഫോട്ടോകളുടെ ഫയൽ സൈസ് കൂടുതലായിരിക്കും. അതിനാൽ തന്നെ അയയ്ക്കാൻ കൂടുതൽ സമയം എടുക്കും. വാട്സ്ആപ്പിൽ നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് നിലവാരം എങ്ങനെ കൂട്ടാമെന്ന് അറിയാൻ താഴേക്ക് വായിക്കുക.

വാട്സ്ആപ്പ് അപ്‌ലോഡ് ഇമേജസിന്റെ ക്വാളിറ്റി കൂട്ടാൻ

വാട്സ്ആപ്പ് അപ്‌ലോഡ് ഇമേജസിന്റെ ക്വാളിറ്റി കൂട്ടാൻ

 • ആപ്പ് ലോഞ്ച് ചെയ്ത് ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
 • സെറ്റിങ്സിലേക്ക് പോകുക.
 • സ്റ്റോറേജും ഡാറ്റയും തുറക്കുക.
 • സ്ക്രീനിന്റെ താഴെ നിങ്ങൾക്ക് മീഡിയ അപ്‌ലോഡ് ക്വാളിറ്റി, ഫോട്ടോ അപ്‌ലോഡ് ക്വാളിറ്റി എന്നിവ കാണാൻ കഴിയും.
 • നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾ സെന്റ് ചെയ്യുന്ന ഫോട്ടോയുടെ നിലവാരം കൂടും. പൂർണമായും കംപ്രഷൻ മുക്തമായിരിക്കും സെന്റ് ചെയ്യുന്ന ഫോട്ടോകൾ എന്നും കരുതരുത്.

  ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടുംചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും

  മെസേജ്

  വാട്സ്ആപ്പിൽ യൂസേഴ്സിന് ഉപകാരപ്രദമായ മറ്റ് ധാരാളം ഫീച്ചറുകളും ഉണ്ട്. അത്തരത്തിൽ ഒരു യൂസ്ഫുൾ ഫീച്ചർ ആണ് മെസേജസ് സേവ് ചെയ്യാനുള്ള ഓപ്ഷൻ. ആർക്കൈവ് ചാറ്റ് ഓപ്ഷനാണെന്ന് ആരും കരുതരുത്. ആർക്കൈവ് ഓപ്ഷൻ കോൺടാക്റ്റുകളും ചാറ്റുകളും നമ്മുടെ ഇൻബോക്സിൽ നിന്ന് മറച്ച് വയ്ക്കുന്നതിന് വേണ്ടിയാണ്. സന്ദേശങ്ങൾ പ്രത്യേകം സേവ് ചെയ്യാനുള്ള വാട്സ്ആപ്പ് ഫീച്ചറാണ് "സ്റ്റാർഡ്" മെസേജസ് ഫീച്ചർ. ആദ്യം ഒരു മെസേജ് സേവ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. വാട്സ്ആപ്പ് ചാറ്റ് തുറക്കുക. ചാറ്റിലെ സേവ് ചെയ്യേണ്ട മെസേജിൽ ലോങ് പ്രസ് ചെയ്യുക. ദീർഘനേരം അമർത്തിപ്പിടിച്ചാൽ സ്ക്രീനിന്റെ മുകളിലായി ഒരു നക്ഷത്ര ചിഹ്നം പ്രത്യക്ഷപ്പെടും. ഈ സ്റ്റാർ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ശേഷം നിങ്ങൾ സേവ് ചെയ്യുന്ന സന്ദേശത്തിലും സ്റ്റാർ ചിഹ്നം പ്രത്യക്ഷപ്പെടും. നിങ്ങളുടെ മെസേജ് സ്റ്റാർഡ് അല്ലെങ്കിൽ സേവ് ആയി എന്നാണ് ഇതിന് അർഥം.

  സ്റ്റാർഡ്

  ഇനി ഒരിക്കൽ സ്റ്റാർഡ് ആക്കി സേവ് ചെയ്ത മെസേജ് ആക്സസ് ചെയ്യുന്നതും അൺസ്റ്റാർ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ വാട്സ്ആപ്പ് ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്താൽ സ്റ്റാർഡ് മെസേജസ് ആക്സസ് ചെയ്യാം. ഇവിടെ നിന്നും സ്റ്റാർഡ് മെസേജുകളിലേക്ക് പോകുക. അയച്ചയാളുടെയും സ്വീകർത്താവിന്റെയും പേരിന് താഴെ സേവ് ചെയ്ത സന്ദേശവും കാണാൻ കഴിയും. മെസേജ് അയച്ച തീയതിയും മെസേജിനൊപ്പം കാണാനാകും. ഒരു മെസേജിലെ സ്റ്റാർഡ് ചിഹ്നം നീക്കം ചെയ്യാൻ സ്റ്റാർഡ് ആയ സന്ദേശത്തിൽ ലോങ് പ്രസ് ചെയ്യുക. സ്‌ക്രീനിന്റെ മുകൾ ഭാഗത്ത് സ്റ്റാർ ചിഹ്നം ഇല്ലാതാക്കാനുള്ള ഓപ്ഷൻ കാണിക്കും. ഇതിൽ ടാപ്പ് ചെയ്താൽ മെസേജിലെ സ്റ്റാർ ചിഹ്നം ഇല്ലാതാകും.

  ഓൺലൈൻ ഷോപ്പിങ് സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾഓൺലൈൻ ഷോപ്പിങ് സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Most Read Articles
Best Mobiles in India

English summary
As the quality of photos or videos increases, so does the use of data. At the same time the quality of photos and videos decreases while saving data. Photos shared in WhatsApp chats will be compressed. WhatsApp does this for data saving and speed. But there are also some ways on WhatsApp to send high quality photos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X