ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാം

|

ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. എന്നാൽ പലപ്പോഴും മോശം നെറ്റ്വർക്ക് തുടങ്ങിയ പലവിധ കാരണങ്ങളാൽ ഗൂഗിൾ മാപ്സ് ചിലപ്പോഴൊക്കെ പണി മുടക്കാറുണ്ട്. വളരെ ഒറ്റപ്പെട്ട, പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ കുടുങ്ങിപ്പോകുമ്പോഴും മറ്റും ഗൂഗിൾ മാപ്സ് പ്രവർത്തിക്കാതാകുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന ഒരു കൂട്ടം ഫീച്ചറുകൾ ഗൂഗിൾ മാപ്സിൽ തന്നെയുണ്ട്. ഈ ഫീച്ചറുകളെ കുറിച്ച് കാര്യമായ ബോധ്യം ഇല്ലാത്തത് തന്നെയാണ് നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകാൻ കാരണം. ഈ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഇന്റർനെറ്റ്

ഇന്റർനെറ്റ് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കാൻ ഓഫ്‌ലൈൻ ഫീച്ചർ സഹായിക്കുന്നു. മോശം നെറ്റ്‌വർക്ക് കവറേജ് ഉള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗപ്രദം ആകും. ഫീച്ചർ ഉപയോഗിച്ച്, ഓഫ്‌ലൈൻ ഉപയോഗത്തിന് നിങ്ങൾ ആ പ്രദേശത്തെ മാപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് വയ്ക്കണമെന്ന് മാത്രം. പരിചിതമില്ലാത്ത, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചുറ്റിയടിക്കാൻ പോകുന്നതിന് മുമ്പ് ഓഫ്‌ലൈൻ മാപ്പ് ഡൌൺലോഡ് ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. വഴി തെറ്റി അകപ്പെട്ട് പോകാതിരിക്കാൻ ഇത് സഹായിക്കും. ഓഫ്‌ലൈൻ ഗൂഗിൾ മാപ്‌സ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തെറ്റിയോ? തിരുത്താൻ വഴിയുണ്ട്ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തെറ്റിയോ? തിരുത്താൻ വഴിയുണ്ട്

ഓഫ്‌ലൈൻ ഗൂഗിൾ മാപ്‌സ് ഡൗൺലോഡ് ചെയ്യാം

ഓഫ്‌ലൈൻ ഗൂഗിൾ മാപ്‌സ് ഡൗൺലോഡ് ചെയ്യാം

പ്രോസസ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡിവൈസിൽ ഗൂഗിൾ മാപ്സ് ആപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഗൂഗിൾ മാപ്സ് ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഗൂഗിൾ മാപ്സ് ആപ്പ് ഇല്ലാത്തവർ സ്റ്റോറുകളിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ശേഷം ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

മാപ്പ്
 
 • എത് ലൊക്കേഷനിലെ മാപ്പ് ആണോ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നത്, ആ ലൊക്കേഷൻ സെർച്ച് ബാറിൽ എന്റർ ചെയ്യുക.
 • ഒരു സ്പെസിഫിക്ക് ലൊക്കേഷന് പകരം ഒരു വലിയ പ്രദേശത്തിനോ നഗരത്തിനോ വേണ്ടി സെർച്ച് ചെയ്യാൻ ശ്രദ്ധിക്കുക.
 • സ്‌ക്രീനിന്റെ താഴെയുള്ള ലൊക്കേഷൻ നെയിമിൽ ടാപ്പ് ചെയ്താൽ അത് ഫുൾ സ്ക്രീൻ ആയി മാറും.
 • ലൊക്കേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇവിടെ ലഭിക്കും.
 • മുകളിൽ വലത് കോണിൽ, നിങ്ങൾക്ക് മൂന്ന് ഡോട്ടുകൾ ( ഹാംബർഗർ ഐക്കൺ ) കാണാൻ കഴിയും.
 • ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

  ഓപ്ഷനുകൾ
  • അധിക ഓപ്ഷനുകൾ പരിശോധിക്കാൻ ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക.
  • പോപ്പ് അപ്പ് മെനുവിൽ നിന്ന് ഡൗൺലോഡ് ഓഫ്‌ലൈൻ മാപ്പ് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ഏത് ഏരിയ ഡൗൺലോഡ് ചെയ്യണമെന്ന് സെലക്റ്റ് ചെയ്യുക.
  • തുടർന്ന് ഡൗൺലോഡ് ചെയ്യുന്ന മാപ്പുകളുടെ കൃത്യമായ ഏരിയ ഗൂഗിൾ മാപ്‌സിൽ കാണാൻ കഴിയും.
  • അതിന് ശേഷം ഡൗൺലോഡ് ബട്ടൺ അമർത്തുക.
  • ഡൗൺലോഡ് സ്ക്രീനിൽ പ്രോഗ്രസ് ബാർ കാണാൻ കഴിയും.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ, നിങ്ങൾക്ക് ഡൗൺലോഡ് ചെയ്‌ത മാപ്പുകൾ ഓഫ്‌ലൈനായി ആക്‌സസ് ചെയ്യാൻ കഴിയും.
  • ഓഫ്‌ലൈൻ മാപ്സ്

   ഗൂഗിൾ മാപ്സിൽ ഓഫ്‌ലൈൻ മാപ്സ് ഡൌൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. ഓഫ്‌ലൈൻ മാപ്പുകൾ ഏകദേശം 15 ദിവസത്തിന് ശേഷം കാലഹരണപ്പെടും. ഈ മാപ്പുകൾ ധാരാളം ഡാറ്റയും സ്റ്റോറേജും ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഗൂഗിൾ മാപ്സ് ഡാറ്റ നിങ്ങളുടെ എസ്ഡി കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ് നല്ലത്. ഇതിന് മെനു > ഓഫ്‌ലൈൻ ഏരിയകൾ > സെറ്റിങ്സ് > സ്റ്റോറേജ് പ്രിഫറൻസ് എന്നീ സ്റ്റെപ്പുകൾ പിന്തുടരുക. അവസാനമായി ഡിവൈസ് ടു എസ്ഡി കാർഡ് ഓപ്ഷനും സെല്കറ്റ് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഡിവൈസിലെ ആപ്പ് ഡേറ്റ എസ്ഡി കാർഡിലേക്ക് മൂവ് ആകും.

   ഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളുംഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളും

   ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ്

   ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ്

   ട്രെയിൻ യാത്രകളിൽ നാം ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാറുണ്ട്. വെബ് ബ്രൌസറുകളും അത്ര സുരക്ഷിതമല്ലാത്ത തേർഡ് പാർട്ടി ആപ്പുകളുമാണ് ഇതിനായി നാം ഉപയോഗിക്കുന്നത്. എന്നാൽ ഗൂഗിൾ മാപ്സ് ആപ്പിലും ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. 2019 മുതൽ ഗൂഗിൾ മാപ്സിൽ ഈ ഫീച്ചർ ലഭ്യമാണ്. വളരെ ഉപയോഗപ്രദമായ ഫീച്ചർ ആണ് ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ്. ട്രെയിൻ എത്തിച്ചേരുന്ന സമയം, ട്രെയിൻ ഷെഡ്യൂളുകൾ, ട്രെയിൻ ലേറ്റ് ആകുന്നത്, പ്രതീക്ഷിക്കാവുന്ന അറൈവൽ ടൈം അങ്ങനെ നിരവധി വിവരങ്ങൾ ഗൂഗിൾ മാപ്സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസ് വഴി അറിയാൻ കഴിയും.

   മാപ്സ്

   തേർഡ് പാർട്ടി ആപ്പുകളുടെ ഉപയോഗത്തിൽ നിരവധി പോരായ്മകളും അപകട സാധ്യതകളും ഉണ്ട്. അവയുടെ സുരക്ഷിതത്വം വിശ്വസനീയത, അവ ഉപയോഗിക്കുന്ന സ്റ്റോറേജ് സ്പേസ്, അവ പങ്ക് വയ്ക്കുന്ന വിവരങ്ങളുടെ ആധികാരികത എന്നിവയിൽ എല്ലാം പോരായ്മകൾ ഉണ്ട്. ഇവിടെയാണ് ഗൂഗിൾ മാപ്സ് ഉപയോഗപ്രദം ആകുന്നത്. വിശ്വാസ്യതയും വിവരങ്ങളിലെ കൃത്യതയും ആണ് ഗൂഗിൾ മാപ്സിന്റെ ഏറ്റവും വലിയ സവിശേഷത. തേർഡ് പാർട്ടി ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ ഗൂഗിളും ഗൂഗിൾ മാപ്സും ഉയർത്തുന്നില്ല എന്നതും ശ്രദ്ധിക്കണം. ഇൻബിൽറ്റായി എത്തുന്ന ആപ്ലിക്കേഷൻ എന്നൊരു മെച്ചവും ഗൂഗിൾ മാപ്സിന് ഉണ്ട്. പ്രത്യേകിച്ചും കുറഞ്ഞ സ്‌റ്റോറേജുള്ള ബജറ്റ് ഡിവൈസ് ഉപയോഗിക്കുന്നവർക്ക്.

   ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാംആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

   ഗൂഗിൾ മാപ്‌സിൽ ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാം

   ഗൂഗിൾ മാപ്‌സിൽ ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാം

   • ഇതിനായി ആദ്യം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക.
   • തുടർന്ന് സെർച്ച് ബാറിൽ നിങ്ങൾക്ക് പോകേണ്ട ഡെസ്റ്റിനേഷൻ നൽകുക.
   • അടുത്തതായി, ട്രെയിൻ ഐക്കണിൽ ടാപ്പ് ചെയ്യുക.
   • ഡെസ്റ്റിനേഷൻ ഡയലോഗ് ബോക്‌സിന് താഴെയുള്ള 'ടൂ വീലർ', 'വാക്ക്' ഐക്കണുകൾക്കിടയിൽ ഉള്ള 'ട്രെയിൻ' ഐക്കണിൽ ടാപ്പ് ചെയ്യുക.
   • ട്രെയിൻ ഐക്കൺ ഉള്ള റൂട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യണം.
   • തുടർന്ന്, ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ ട്രെയിനിന്റെ പേരിൽ ടാപ്പ് ചെയ്യുക.
   • ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ വഴി നിലവിലെ ലൊക്കേഷൻ മുതൽ അറൈവൽ സ്റ്റേഷൻ വരെയുള്ള മുഴുവൻ റൂട്ടും കാണാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
Google Maps is one of the most used apps today. But Google Maps sometimes crashes due to various reasons such as bad network. Google Maps may not work when you are stuck in a very isolated, unfamiliar place.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X