ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

|

ലോകത്ത് തന്നെ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. പ്രത്യേകിച്ചും കൌമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ. ഇന്ന് ഏറ്റവും അധികം കൌമാരക്കാരും യുവാക്കളും ഉപയോഗിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമും ഇൻസ്റ്റാഗ്രാം തന്നെയാണ്. ടിക്ടോക്ക് നിരോധനം ഇൻസ്റ്റാഗ്രാമിന് ഇന്ത്യയിലും വലിയ പ്രചാരം ലഭിക്കാൻ കാരണം ആയിരുന്നു. ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച റീൽസ് ഫീച്ചറാണ് ഈ ജനകീയതയ്ക്ക് കാരണമായത്. പിന്നാലെ മെറ്റയുടെ തന്നെ പ്രധാന പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ നിന്ന് പോലും യൂസേഴ്സ് ഇൻസ്റ്റാഗ്രാമിലേക്ക് ഒഴുകാൻ തുടങ്ങി. ആ ഒഴുക്ക് വർധിക്കുന്നതായി തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

 

ഫോട്ടോ ഷെയറിങ് ആപ്പ്

ആപ്പിന്റെ അമിത ഉപയോഗം കൌമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലും വിവാദങ്ങളും തന്നെ, ഇൻസ്റ്റാഗ്രാമിന്റെ സ്വാധീനത്തിനുള്ള തെളിവാണ്.മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് റീൽസ് പോലെ വൈവിധ്യമാർന്ന നിരവധി ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ഓഫർ ചെയ്യുന്നുണ്ട്. ഇവയെല്ലാം പല വിധത്തിൽ ഉപകാരപ്രദവുമാണ്. അത്തരത്തിൽ ഉള്ള ഒരു ഓപ്ഷനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും പരിചയമില്ലാത്തവർ, അല്ലെങ്കിൽ നമ്മുക്ക് ഇഷ്ടമില്ലാത്തവർ പിന്തുടരുകയും കമന്റുകളും മെസേജുകളുമായി നമ്മെ ബുദ്ധിമുട്ടിക്കാറും ഉണ്ട്. മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള അനാവശ്യ കമന്റുകളും സന്ദേശങ്ങളും താൽക്കാലികമായി നിയന്ത്രിക്കാൻ ഉള്ള ഓപ്ഷൻ ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഓൺലൈനിൽ നിങ്ങൾ ഹരാസ് ചെയ്യപ്പെടുന്നതായി തോന്നിയാൽ ഈ ഫീച്ചർ ഉപയോഗിക്കാമെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്.

ലിമിറ്റ്സ്
 

നാം ആഗ്രഹിക്കാത്ത ഇടപഴകലുകൾ ഒഴിവാക്കാനാണ് ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ അവതരിപ്പിക്കുന്നത്. നാല് ആഴ്ച വരെയാണ് ഇങ്ങനെ അക്കൌണ്ടുകൾ ആദ്യം ലിമിറ്റ് ചെയ്യാൻ കഴിയുക. ആവശ്യമെങ്കിൽ ഈ പരിധി നീട്ടാനും കഴിയും. ലിമിറ്റ് എതാണ്ട് അക്കൌണ്ട് ബ്ലോക്കിങ് പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. പക്ഷെ ഒരാൾക്ക് പകരം ഒരേ ഗണത്തിൽപെട്ട ആളുകളെ നിയന്ത്രിക്കാം എന്നതാണ് ലിമിറ്റ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരം അക്കൌണ്ട് വിഭാഗങ്ങൾ ഇൻസ്റ്റാഗ്രാം തന്നെ റെക്കമെൻഡ് ചെയ്യുന്നുമുണ്ട്.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാംഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാം

ലിമിറ്റ്

ലിമിറ്റ് ചെയ്ത അക്കൌണ്ട് വിഭാഗങ്ങളിൽ നിന്നുള്ള കമന്റുകൾ നിങ്ങളുടെ അംഗീകാരമില്ലാത്തിടത്തോളം ഹൈഡ് ആയിരിക്കും. ഉപയോക്താക്കൾക്ക് ഈ അഭിപ്രായങ്ങളും സന്ദേശങ്ങളും അവഗണിക്കാനോ അവലോകനം ചെയ്യാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. മാത്രമല്ല ലിമിറ്റ് ഓപ്ഷൻ ഉപയോഗിച്ച് അക്കൌണ്ടുകൾ അകറ്റി നിർത്തുന്നത് ഫീഡിലും എക്സ്പ്ലോറിലും ഉള്ള യൂസേഴ്സിന്റെ റീച്ചിനെ ബാധിക്കില്ലെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കമന്റ് ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ താൽക്കാലികമായി നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാം ലിമിറ്റ് ഫീച്ചർ

ഇൻസ്റ്റാഗ്രാം ലിമിറ്റ് ഫീച്ചർ

 • ഇതിനായി ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോകുക.
 • മുകളിൽ കാണുന്ന ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക.
 • പോപ്പ് അപ്പ് ചെയ്ത് വരുന്ന മെനുവിലെ സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുറന്ന് വരുന്ന മെനുവിൽ നിന്നും പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ഇന്ററാക്ഷൻസ് വിഭാഗത്തിൽ ലിമിറ്റ് ഓപ്ഷൻ കാണാൻ കഴിയും. ഇതിൽ ടാപ്പ് ചെയ്യുക.
 • ലിമിറ്റ് ഫീച്ചറിനെക്കുറിച്ച് വിശദീകരിച്ച് കൊണ്ടുള്ള ഒരു പേജ് തുറക്കും.
 • ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ഫീച്ചറുകൾഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ഫീച്ചറുകൾ

  റീസന്റ് ഫോളോവേഴ്സ്
  • പേജിൽ ഏറ്റവും താഴെയായി കാണുന്ന കണ്ടിന്യൂ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് വരുന്നത് ലിമിറ്റ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാനുള്ള പേജ് ആണ്.
  • ഇതിൽ നിങ്ങളെ ഫോളോ ചെയ്യാത്തവർ, റീസന്റ് ഫോളോവേഴ്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും സെലക്റ്റ് ചെയ്തിട്ടുണ്ടാവും.
  • രണ്ട് ക്യാറ്റഗറിയും ലിമിറ്റ് ചെയ്യണമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ ഒഴിവാക്കേണ്ട വിഭാഗം മാത്രം ഓൺ ആക്കിയിടുക.
  • ശേഷം സമയ പരിധി കൂടി നിശ്ചയിച്ച ശേഷം ടേൺ ഓൺ മെനുവിൽ ടാപ്പ് ചെയ്ത് കൺഫോം ഓപ്ഷൻ നൽകുക.

Best Mobiles in India

English summary
Instagram is one of the most popular social media platforms used by millions of people in the world. Especially among teenagers and young adults. Instagram is one of the most used social networking sites by teenagers today. The ban on tiktok was one of the reasons why Instagram became so popular in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X