ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

|

ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ പ്ലാറ്റ്ഫോമുകൾ എടുത്താൽ അതിൽ ഒന്ന് ഇൻസ്റ്റാഗ്രാം ആയിരിക്കും. പ്രത്യേകിച്ചും യുവാക്കൾക്കും കൌമാരക്കാർക്കും ഇടയിൽ. ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അതിവേഗമാണ് പടർന്ന് പിടിക്കുന്നത്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ന്യൂജൈൻ സ്റ്റൈലും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകൾ വരെ ഈ ജനപ്രീതിയ്ക്ക് കാരണം ആകുന്നുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ ഏറെ ശ്രദ്ധേയമായ ഫീച്ചറുകളിൽ ഒന്നാണ് ഒരു ആപ്ലിക്കേഷനിൽ തന്നെ ഒന്നിലധികം അക്കൌണ്ടുകൾ ഒരേ സമയം യൂസ് ചെയ്യാൻ അനുവദിക്കുന്നത്. ഒന്നും രണ്ടുമല്ല, ഒരേ സമയം അഞ്ച് അക്കൌണ്ടുകൾ വരെ ഇങ്ങനെ യൂസ് ചെയ്യാൻ കഴിയും. ഈ ഫീച്ചർ നേരത്തെ തന്നെ മനസിലാക്കിയവർക്കും ഉപയോഗിക്കുന്നവർക്കും ഇതൊരു പുതിയ കാര്യമല്ല. അതേ സമയം ഈ സൌകര്യത്തേപ്പറ്റി ആദ്യമായി അറിയുന്ന നിരവധിയാളുകളും നമ്മുക്കിടയിൽ ഉണ്ടാകും.

 

ഇൻസ്റ്റാഗ്രാം

അങ്ങനെ ഈ ഫീച്ചറിനേക്കുറിച്ച് ആദ്യമായി മനസിലാക്കുന്നവർക്ക് എല്ലാ വിശദാംശങ്ങളും അറിയുന്നതിനായാണ് ഈ ലേഖനം. ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനിൽ ഒരേ സമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും താഴെക്കൊടുത്തിരിക്കുന്നു. ഒരു ഡിവൈസിൽ ഒരേ സമയം അഞ്ച് അക്കൌണ്ടുകൾ ഉപയോഗിക്കാമെന്ന് പറഞ്ഞല്ലോ. ഇതിൽ ഒരെണ്ണം വ്യക്തിപരമായ അക്കൌണ്ട് ആയിരിക്കും. മറ്റൊന്ന് ഔദ്യോഗിക അക്കൌണ്ടും ഉപയോഗിക്കാം. കൂടാതെ മറ്റ് മൂന്ന് അക്കൌണ്ടുകളും ഇത്തരത്തിൽ യൂസ് ചെയ്യാം.

ഇൻസ്റ്റാഗ്രാം അക്കൗണ്ട്

നേരത്തെ, യൂസേഴ്സിന് ഒരു ആപ്പിൽ ഒറ്റ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമായിരുന്നു യൂസ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇതിനാണ് പിന്നീട് മാറ്റം വന്നത്. ഈ എക്‌സ്‌ക്ലൂസീവ് ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്, മാത്രമല്ല നിങ്ങളുടെ വ്യക്തിപരമായ അക്കൌണ്ടും പ്രൊഫഷണൽ അക്കൗണ്ടുും ഒരൊറ്റ ഡിവൈസിൽ നിന്നും നിയന്ത്രിക്കാൻ കഴിയുന്നു. ഇത് ഇൻസ്റ്റാഗ്രാം ഉപയോഗം കൂടുതൽ സൌകര്യപ്രദം ആക്കുകയും ചെയ്യുന്നു.

ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജ്ജീകരിക്കുന്നത് എങ്ങനെ
 

ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജ്ജീകരിക്കുന്നത് എങ്ങനെ

• നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.

• ഇന്റർഫേസിന്റെ താഴെ വലത് കോണിലുള്ള ഡിപിയിൽ ടാപ്പ് ചെയ്ത് പ്രൊഫൈലിലേക്ക് പോകുക.

• ഗിയർ ഓപ്ഷൻ അല്ലെങ്കിൽ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ലംബ ഡോട്ടുകൾ ( ഹാംബർഗർ ) ഐക്കൺ തിരഞ്ഞെടുക്കുക.

• താഴേക്ക് സ്ക്രോൾ ചെയ്ത് അക്കൗണ്ട് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

• എറ്റവും താഴെയായി ആഡ് ന്യൂ പ്രൊഫഷണൽ അക്കൌണ്ട് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും നൽകുക ( അല്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്താലും മതി ). ഇങ്ങനെ ഓരോ അക്കൌണ്ടും ആഡ് ചെയ്യാവുന്നതാണ്.

അക്കൗണ്ട് സ്വിച്ച് ചെയ്യുന്നത് എങ്ങനെ?

അക്കൗണ്ട് സ്വിച്ച് ചെയ്യുന്നത് എങ്ങനെ?

• ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.

• ഇന്റർഫേസിന്റെ താഴെ വലത് കോണിലുള്ള ഡിപിയിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ പ്രൊഫൈൽ പേജ് തുറന്ന് വരും.

• മുകളിൽ ഇടത് കോണിൽ നൽകിയിരിക്കുന്ന നിങ്ങളുടെ യൂസർ നെയിമിൽ ടാപ്പ് ചെയ്യുക.

• ഇപ്പോൾ നിങ്ങൾ യൂസ് ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇങ്ങനെ ഏപ്പോൾ വേണമെങ്കിലും അക്കൌണ്ടുകൾ സ്വിച്ച് ചെയ്യാവുന്നതാണ്.

ഒരു അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഒരു അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

• അക്കൌണ്ട് ഡിലീറ്റ് ചെയ്യാൻ പ്രൊഫൈൽ പേജിലേക്ക് പോയി ഗിയർ ഐക്കൺ തിരഞ്ഞെടുക്കുക.

• ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ലോഗ് ഔട്ട് ഓപ്ഷനിലേക്ക് പോകുക. അത് ആഡ് അക്കൗണ്ടിന് സമീപം തന്നെ നൽകിയിരിക്കുന്നു.

• നിങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക. നിങ്ങൾക്ക് എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യാനും ഓപ്ഷനുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ അക്കൗണ്ടുകളും നീക്കം ചെയ്യപ്പെടും.

സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?

വ്യൂ വൺസ്' ഓപ്ഷൻ

അടുത്തിടെ ജനപ്രീതി നേടിയ, വളരെ ഉപകാരപ്രദമായ ഇൻസ്റ്റാഗ്രാം ഫീച്ചറുകളിൽ ഒന്നാണ് 'വ്യൂ വൺസ്' ഓപ്ഷൻ. വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും റീസീവ് ചെയ്യുന്ന ഡിവൈസിൽ സേവ് ആയി കിടക്കില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളഉം ലഭിച്ചയാൾക്ക് ഒരു തവണ മാത്രമാണ് കാണാൻ കഴിയുന്നത്. നിങ്ങൾ സുഹൃത്തിന് അയച്ച ഫോട്ടോ അവർ ഒരിക്കൽ തുറന്ന് കണ്ടു എന്നിരിക്കട്ടെ, അതോടെ ആ ചിത്രങ്ങളും വീഡിയോകളും ഓട്ടോമാറ്റിക്കായി തന്നെ ഡിലീറ്റ് ആകും.

ഇൻസ്റ്റാഗ്രാം ക്യാമറ

ഗാലറിയിൽ നിന്നും ചിത്രങ്ങൾ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. ഇൻസ്റ്റാഗ്രാമിൽ പക്ഷെ ഇത് സാധിക്കില്ല. അതേ സമയം ഇൻസ്റ്റാഗ്രാം ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്‌ക്കുന്നതിന് മുമ്പ് അവ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ കഴിയും. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും 'വ്യൂ വൺസ്' എന്ന് അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമിൽ വ്യൂ വൺസ് ഓപ്ഷൻ സെറ്റ് ചെയ്യാം

ഇൻസ്റ്റാഗ്രാമിൽ വ്യൂ വൺസ് ഓപ്ഷൻ സെറ്റ് ചെയ്യാം

• ഇതിനായി ആദ്യം നിങ്ങളുടെ ഡിവൈസിലെ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ തുറക്കണം.

• ആർക്കാണോ ചിത്രം അയയ്ക്കേണ്ടത്, അവരുമായുള്ള ചാറ്റ് തുറക്കുക.

• ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ചിത്രമോ, വീഡിയോയോ പകർത്തുക.

• 'വ്യൂ വൺസ്' ഓപ്ഷൻ കാണാൻ കഴിയും, ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• ശേഷം സെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• ഇവിടെ മറ്റ് രണ്ട് ഓപ്ഷനുകളും ലഭ്യമാണ്. അലൌ റിപ്ലേ ഓപ്ഷനും കീപ്പ് ഇൻ ചാറ്റ് ഓപ്ഷനും. ഇതിൽ കീപ്പ് ഇൻ ചാറ്റ് ഓപ്ഷൻ ചിത്രമോ വീഡിയോയോ നിങ്ങളുടെ ചാറ്റിൽ സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നു.

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാംആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാം

Best Mobiles in India

English summary
One of the most notable features of Instagram is that it allows multiple accounts to be used simultaneously in the same application. Not one or two, up to five accounts can be used at the same time. This feature is not new to those who already understand and use it. At the same time there will be those of us who are the first to know about this facility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X