നീണ്ട ക്യൂവിൽ നിൽക്കേണ്ട; അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പേടിഎം മതി

|

രാജ്യത്തെ പ്രധാന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. യൂസേഴ്സിനായി പുതിയ ഡിജിറ്റൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സൌകര്യം അവതരിപ്പിക്കുകയാണ് പേടിഎം. ഐആർസിടിസിയുമായി സഹകരിച്ചാണ് പേടിഎം പുതിയ സൌകര്യം കൊണ്ട് വരുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) പേടിഎം ക്യുആർ വഴിയാണ് പുതിയ സൗകര്യം ലഭ്യമാകുക. സ്ഥിരമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കും അല്ലാത്തവർക്കും പുതിയ ഫീച്ചർ ഏറെ സഹായകരമാണ്. പ്രത്യേകിച്ചും അൺ റിസർവ്ഡ് കാറ്റഗറിയിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റുകളിലും മറ്റും യാത്ര ചെയ്യുന്നവർക്ക്.

പേടിഎം ഐആർസിടിസി പങ്കാളിത്തം

പേടിഎം ഐആർസിടിസി പങ്കാളിത്തം

റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കാം എന്നതാണ് പുതിയ സൌകര്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ഉടൻ പുറപ്പെടാൻ പോകുന്ന ട്രെയിനിൽ കയറാൻ ഉള്ള ടിക്കറ്റെടുക്കാൻ വലിയ ക്യൂവിൽ നിൽക്കേണ്ടി വരാറില്ലേ ആ അസൌകര്യം പുതിയ സൌകര്യത്തോടെ ഒഴിവായി കിട്ടും. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എടുക്കാൻ, സീസണൽ ടിക്കറ്റുകൾ പുതുക്കാൻ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യാൻ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കും പുതിയ സൌകര്യം സഹായകരമാകും.

അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?

പേടിഎം വാലറ്റ്

പേടിഎം ഇക്കോസിസ്റ്റത്തിന് അകത്തും പുറത്തുമായിട്ടുള്ള വിവിധ പേയ്‌മെന്റ് ഓപ്ഷനുകളും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം. പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്പെയ്ഡ് ( ബൈ നൌ, പേ ലേറ്റർ ), നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും ഉപയോഗിക്കാൻ കഴിയും. റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ ( എടിവിഎം ) യുപിഐ വഴി ഡിജിറ്റലായി പണമടയ്ക്കാനുള്ള ഓപ്ഷൻ ഇന്ത്യൻ റെയിൽവേ നൽകുന്നത് ഇതാദ്യമാണെന്ന് പേടിഎം അവകാശപ്പെടുന്നുണ്ട്.

എടിവിഎം

ടിക്കറ്റിങ് ആവശ്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന ടച്ച് സ്‌ക്രീൻ കിയോസ്‌കുകളാണ് എടിവിഎമ്മുകൾ. ഈ കിയോസ്‌കുകൾ സ്‌മാർട്ട് കാർഡുകളുടെ ആവശ്യമില്ലാതെ തന്നെ ഡിജിറ്റലായി പണമടയ്‌ക്കാൻ യാത്രക്കാരെ അനുവദിക്കുന്നു. പുതിയ ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡ് അധിഷ്‌ഠിത ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷൻ ഇന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകളിലെ എല്ലാ എടിവിഎം മെഷീനുകളിലും ഇതിനകം ലൈവ് ആയിക്കഴിഞ്ഞിട്ടുണ്ട്.

വോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾവോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

ക്യുആർ കോഡ്

ഇന്ത്യയിൽ ക്യുആർ കോഡ് വിപ്ലവത്തിന് തുടക്കമിട്ടത് പേടിഎം ആണെന്ന് കമ്പനിയുട ഔദ്യോഗിക വക്താവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ ഉടനീളം ടിക്കറ്റിങ് സേവനങ്ങൾ എളുപ്പമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ. ഇന്ത്യയിലെ ക്യൂആർ കോഡ് വിപ്ലവം മുന്നോട്ട് കൊണ്ട് പോകുന്നതിൽ സന്തോഷമുണ്ട്. ഐആർസിടിസിയുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യൻ റെയിൽവേയുടെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ പേടിഎം ക്യൂആർ സൊല്യൂഷനുകൾ കൊണ്ട് വരുന്നു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് പൂർണമായും പണരഹിത യാത്രാമാർഗം ലഭിക്കുമെന്നും പേടിഎം വക്താവ് പറഞ്ഞു.

പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് എടിവിഎം ടിക്കറ്റ് ബുക്കിങ്

പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് എടിവിഎം ടിക്കറ്റ് ബുക്കിങ്

  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന എടിവിഎം ആക്സസ് ചെയ്യുക.
  • എടിവിഎമ്മിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഒരു റൂട്ട് തിരഞ്ഞെടുക്കുക.
  • പേയ്‌മെന്റ് ഓപ്ഷനായി പേടിഎം തിരഞ്ഞെടുക്കുക.
  • ഇടപാട് സൗകര്യപ്രദമായി പൂർത്തിയാക്കാൻ പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുക.
  • ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കായി ഒരു ഫിസിക്കൽ ടിക്കറ്റ് ജനറേറ്റ് ആകും.
  • ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം, ഐഫോൺ 11ന് വൻ വിലക്കിഴിവ്ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം, ഐഫോൺ 11ന് വൻ വിലക്കിഴിവ്

    പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് സ്മാർട്ട് കാർഡ് റീചാർജിങ്

    പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് സ്മാർട്ട് കാർഡ് റീചാർജിങ്

    • അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന എടിവിഎം ആക്സസ് ചെയ്യുക.
    • റീചാർജ് ചെയ്യുന്നതിനായി സ്മാർട്ട് കാർഡ് നമ്പർ നൽകുക.
    • പേയ്‌മെന്റ് ഓപ്ഷനായി പേടിഎം തിരഞ്ഞെടുക്കുക.
    • എടിവിഎമ്മിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുക.
    • ഇത്രയും ചെയ്ത് കഴിയുമ്പോൾ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യപ്പെടും.
    • എടിവിഎമ്മുകൾക്കുള്ള ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷൻ മാത്രമല്ല, പേടിഎം ആപ്പ് വഴി റെയിൽവേ ഇ കാറ്ററിങ് പേയ്‌മെന്റുകൾക്കും റിസർവ് ചെയ്‌ത ട്രെയിൻ ടിക്കറ്റ് ബുക്കിങിനും ഓപ്‌ഷനുകൾ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Paytm is one of the leading digital payment platforms in the country. Paytm is introducing a new digital train ticket booking facility for users. Paytm is bringing the new facility in collaboration with IRCTC. The new facility will be available through Paytm QR at automatic ticket vending machines at railway stations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X