Home
How to

ഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

ഒരേ സമയം ഒന്നിൽ കൂടുതൽ ഫോൺ നമ്പരുകളും വാട്സ്ആപ്പ് അക്കൌണ്ടുകളും യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ജോലിയും പ്രൊഫഷണൽ ലൈഫുമൊക്കെ നമ്മുടെ വ്യക്തി ജീവിതത്തിൽ നിന്ന് അകറ്റി നിർത്താൻ അഗ്രഹിക്കുന്നവർക്ക് ഇതൊക്കെ വളരെ ആവശ്യവുമാണ്. അത്തരക്കാർക്ക് ഒരേ സമയം ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൌണ്ടുകൾ സൂക്ഷിക്കാൻ കഴിയുന്നത് വലിയ സഹായവുമാണ്. ഈ അവശ്യങ്ങൾ മൊബൈൽ കമ്പനികൾ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇക്കാലത്ത് ഇറങ്ങുന്ന മിക്ക ആൻഡ്രോയിഡ് ഫോണുകൾക്കും ഡ്യുവൽ ആപ്പ് സപ്പോർട്ടിങ് സിസ്റ്റം ഉണ്ടാവാറുമുണ്ട്. ഡ്യുവൽ സിം പിന്തുണയോടെ, ഒറ്റ വിൻഡോയിൽ ഡ്യുവൽ അല്ലെങ്കിൽ പാരലൽ ആപ്പുകൾ ഉപയോഗിക്കാനുള്ള സൌകര്യമാണ് ആൻഡ്രോയിഡ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്.

കോളുകൾ

രണ്ട് നമ്പറുകളിൽ നിന്നും കോളുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമുള്ള കാര്യമാണെങ്കിലും, ഒരു ഫോണിൽ ഡ്യുവൽ ആപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് കുറച്ച് കൂടുതൽ പരിശ്രമം ആവശ്യമാണ്. ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. കോടിക്കണക്കിന് ആളുകൾ ദിവസവും വാട്സ്ആപ്പ് ഉപയോഗിക്കുന്നുമുണ്ട്. ടൺ കണക്കിന് ഉപയോഗപ്രദമായ ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. എന്നിരുന്നാലും ഫേസ്ബുക്കിന്റെ ( പുതിയ മെറ്റ) ഉടമസ്ഥതയിൽ ഉള്ള മെസേജിങ് ആപ്ലിക്കേഷന് ചില ന്യൂനതകളും ഉണ്ടെന്ന് പറയാം. അതിൽ പ്രധാനപ്പെട്ടത് ആണ് മൾട്ടിപ്പൾ അക്കൌണ്ടുകളെ സപ്പോർട്ട് ചെയ്യില്ലെന്നത്. ഒരാൾക്ക് ഒരു ഫോൺ നമ്പർ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ അക്കൌണ്ടുകൾ എടുക്കാൻ ആകില്ല.

ഡ്യുവൽ

പക്ഷെ ഇതിന് പരിഹാരമായിട്ടാണ് മിക്ക മൊബൈൽ നിർമാതാക്കളും തങ്ങളുടെ ഡിവൈസുകളിൽ ഡ്യുവൽ മോഡ് അവതരിപ്പിക്കുന്നത്. ഇങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഒരേ ആപ്ലിക്കേഷന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നു. ഈ രണ്ട് വ്യത്യസ്ത പതിപ്പുകളിലും വെവ്വേറെ അക്കൌണ്ടുകളും ഉപയോഗിക്കാനാകും. ഇങ്ങനെ ഒരാപ്പിന്റെ രണ്ട് പതിപ്പുകൾ ഉപയോഗിക്കാൻ വെവ്വേറെ ഫോൺ കൊണ്ട് നടക്കുന്നതിൽ നിന്നും നാം രക്ഷപ്പെടുന്നു.

ഷവോമി

ഷവോമി, സാംസങ്, വൺപ്ലസ്, ഓപ്പോ, വിവോ, റിയൽമി എന്നിവയിലെല്ലാം ഈ ഫീച്ചർ അവൈലബിൾ ആണ്. ഓരോ ഫോണിലും ഓരോ പേരുകൾ ആവുമെന്ന് മാത്രം. ഡ്യുവൽ ആപ്പുകൾ', 'ഡ്യുവൽ മോഡ്' അല്ലെങ്കിൽ 'പാരലൽ ആപ്പുകൾ' എന്നിങ്ങനെ ഓരോ കമ്പനികളും ഫീച്ചറിന് വ്യത്യസ്തമായ പേരുകൾ നൽകിയിരിക്കുന്നു. ഓരോ കമ്പനി ഫോണുകളിൽ ഓരോ പേരുകൾ ആയതിനാൽ ചിലപ്പോൾ ഈ ഫീച്ചർ കണ്ടെത്താൻ കുറച്ച് പ്രയാസം ഉണ്ടായിരിക്കാം. അത്തരക്കാരെ സഹായിക്കാനായാണ് ഒരു ലളിതമായ ഗൈഡ് ചുവടെ കൊടുത്തിരിക്കുന്നത്.

ഷവോമി
സെറ്റിങ്സ് > ആപ്പുകൾ > ഡ്യുവൽ ആപ്പുകൾ

സാംസങ്
സെറ്റിങ്സ് > അഡ്വാൻസ് ഫീച്ചറുകൾ > ഡ്യുവൽ മെസഞ്ചർ

വൺപ്ലസ്
സെറ്റിങ്സ് > യൂട്ടിലിറ്റികൾ > പാരലൽ ആപ്പുകൾ

റിയൽമി
സെറ്റിങ്സ് > ആപ്പ് മാനേജ്മെന്റ് > ആപ്പ് ക്ലോണർ

ഓപ്പോ
സെറ്റിങ്സ് > ആപ്പ് ക്ലോണർ

വിവോ
സെറ്റിങ്സ് > ആപ്പ്സ് ആൻഡ് നോട്ടിഫിക്കേഷൻസ് > ആപ്പ് ക്ലോൺ

 

ആൻഡ്രോയിഡ് ഫോണിൽ ഡ്യുവൽ വാട്സ്ആപ്പ് അക്കൌണ്ട്

ആൻഡ്രോയിഡ് ഫോണിൽ ഡ്യുവൽ വാട്സ്ആപ്പ് അക്കൌണ്ട്

ഇനി എങ്ങനെയാണ് ആൻഡ്രോയിഡ് ഫോണിൽ ഡ്യുവൽ വാട്സ്ആപ്പ് അക്കൌണ്ട് പ്രവർത്തനക്ഷമമാക്കുന്നത് എന്ന് നോക്കാം.

  • ആദ്യം, സെറ്റിങ്സ് തുറന്ന് നിങ്ങളുടെ ഉപകരണത്തിൽ ഡ്യുവൽ/പാരലൽ/ആപ്പ് ക്ലോൺ ഫീച്ചർ നോക്കുക
  • ഫീച്ചർ കണ്ടെത്തിക്കഴിഞ്ഞാൽ, വാട്സ്ആപ്പിന് നേരെ ഒരു ടോഗിൾ നിങ്ങൾ കാണും, അത് ഓണാക്കുക
  • പ്രോസസ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കുക
  • ഇപ്പോൾ ഹോം സ്‌ക്രീനിലേക്ക് പോയി രണ്ടാമത്തെ വാട്സ്ആപ്പ് ഐക്കണിൽ ടാപ്പ് ചെയ്യുക ( ഇതിൽ ചെറിയ ഒരു മാർക്കിങും കാണും.
  • ആപ്പിൽ ടാപ്പ് ചെയ്താൽ വാട്സ്ആപ്പ് സെറ്റപ്പ് സ്‌ക്രീൻ പോപ്പ് അപ്പ് ചെയ്യും
  • എഗ്രീ ആൻഡ് കൺടിന്യൂ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  •  

    അക്കൗണ്ട്

    നിങ്ങളുടെ ഫോൺ നമ്പർ ചേർക്കുക, അതിന് ശേഷം നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും, നിങ്ങൾ ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ എനാബിൾ ചെയ്തിട്ടുണ്ട് എങ്കിൽ അതിനുള്ള കോഡും നൽകുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ സെറ്റ്അപ്പ് പ്രോസസ് പൂർത്തിയാക്കാൻ നിങ്ങളോട് ആവശ്യപ്പെടും, പൂർത്തിയാകുമ്പോൾ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ രണ്ടാമത്തെ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും

More from GizBot

Best Mobiles in India

English summary
Most Android phones these days have a dual app support system. Android phones offer the ability to use dual or parallel apps in a single window.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X