ഒത്തുചേരാൻ ഒരു 'സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...

|

അ‌കലെയുള്ളവരോ അ‌ടുത്തുള്ളവരോ ആകട്ടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും സുഖദുഃഖങ്ങൾ പങ്കുവയ്ക്കാനും നാം എപ്പോഴും ഇഷ്​ടപ്പെടാറുണ്ട്. വാട്സപ്പ് പോലെയുള്ള ജനപ്രിയ ആപ്പുകളുടെ വിജയത്തിനു പിന്നിലെ പ്രധാനപ്പെട്ട ഘടകം തന്നെ ആളുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നു എന്നതാണ്. വന്ന വഴി മറക്കാത്ത വാട്സാപ്പ് ആകട്ടെ ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും പുറത്തെടുക്കുകയും ചെയ്യാറുണ്ട്.

 

ഓഡിയോകോൾ സൗകര്യങ്ങൾ

പ്രിയപ്പെട്ടവരുമായി സംസാരിക്കാനും, പുറമെ ഔദ്യോഗിക ആവശ്യങ്ങൾക്കായുമൊക്കെ നിരവധി പേർ വാട്സാപ്പ് നൽകുന്ന വീഡിയോ കോൾ, ഓഡിയോകോൾ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്. പരസ്പരം കണക്ട് ആകാനുള്ള ആളുകളുടെ ശ്രമങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. കൂടുതൽ പേർ തമ്മിൽ ഒരേസമയം ഏറ്റവും എളുപ്പത്തിൽ കണക്ട്ട് ആകാൻ സഹായിക്കുന്ന കോൾ ലിങ്ക് ഫീച്ചർ ആണ് വാട്സാപ്പ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്.

പുതിയ 'ഡ്രാഗൺകുഞ്ഞ് ' കൂളാണ്, കരുത്തനുമാണ്; ഷവോമി സിവി 2 സെപ്റ്റംബർ 27 ന് എത്തുന്നുപുതിയ 'ഡ്രാഗൺകുഞ്ഞ് ' കൂളാണ്, കരുത്തനുമാണ്; ഷവോമി സിവി 2 സെപ്റ്റംബർ 27 ന് എത്തുന്നു

ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ലിങ്ക്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആളുകളെ കോളിലൂടെ പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ലിങ്ക് ഫീച്ചറാണ് കോൾ ലിങ്ക്. നിങ്ങൾ ഒരു കോൾ ലിങ്ക് ക്രിയേറ്റ് ചെയ്തശേഷം അ‌തിലേക്ക് ആരെയൊക്കെ ചേർക്കണമെന്ന് ആഗ്രഹിക്കുന്നുവോ അ‌വർക്ക് അ‌ത് അ‌യച്ചുകൊടുക്കുക. അ‌വർ ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോളിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കും.

സ്വയം ലിങ്ക് അ‌യച്ച് കയറേണ്ടിവരും
 

നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കും ഈ ലിങ്ക് വഴി നിങ്ങളുടെ കോളിൽ പങ്കെടുക്കാൻ സാധിക്കും. ഈ ലിങ്ക് ഫീച്ചറിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്നു പറയാവുന്നത് നിങ്ങൾ ഉണ്ടാക്കിയ കോളിങ് ലിങ്ക് ആണെങ്കിലും നിങ്ങൾക്ക് അ‌തിൽ പങ്കുചേരണമെങ്കിൽ സ്വയം ലിങ്ക് അ‌യച്ച് കയറേണ്ടിവരും എന്നുള്ളതാണ്. അ‌ല്ലാത്തപക്ഷം നിങ്ങൾ ക്രിയേറ്റ് ചെയ്ത കോൾ ആണെങ്കിൽക്കൂടി നിങ്ങൾ പുറത്താകും.

രണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽരണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽ

വാട്സാപ്പ് കോൾ ലിങ്ക് ഉപഭോക്താക്കളിലേക്ക്

വാട്സാപ്പ് കോൾ ലിങ്ക് ഉപഭോക്താക്കളിലേക്ക്

കോൾ ലിങ്ക് സംവിധാനം കൊണ്ടുവരാൻ വാട്സാപ്പ് ദീർഘനാളായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അ‌ത് സാധ്യമായത്. കോൾ ആരംഭിക്കുന്ന സമയത്ത് അ‌റ്റൻഡ് ചെയ്യാൻ പറ്റിയില്ലെങ്കിലും ലിങ്ക് വഴി എപ്പോൾ വേണമെങ്കിലും കോളിന്റെ ഭാഗമാകാനുള്ള അ‌വസരവും ഫീച്ചർ നൽകുന്നുണ്ട്. ഇതിനു സമാനാമായ നിരവധി സംവിധാനങ്ങൾ നിലവിൽ ഉണ്ടെങ്കിലും മെസേജിങ് ഭീമനായ വാട്സാപ്പിന് ഇപ്പോഴാണ് ഈ വിധത്തിൽ സൗകര്യം ഒരുക്കാൻ കഴിഞ്ഞത്.

പുത്തൻ ഫീച്ചർ

മെറ്റയുടെ സിഇഒ ആയ മാർക്ക് സക്കർബർഗ് ആണ് ലിങ്ക് കോൾ സംവിധാനം അ‌വതരിപ്പിച്ചത്. പുത്തൻ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അ‌ൽപ്പദിവസത്തിനകം പുത്തൻ ഫീച്ചർ മുഴുവൻ ആളുകളിലേക്കും എത്തുമെന്നും സുക്കർബർഗ് പറഞ്ഞു. കൂടാതെ 32 പേർക്ക് വരെ സുരക്ഷിതമായി വീഡിയോ കോളിങ് നടത്താനുള്ള ഫീച്ചർ വാട്സാപ്പിന്റെ ഡവലപ്പിങ് ടീം നടത്തി വരികയാ​ണെന്നും ഉടൻ തന്നെ ഈ സൗകര്യവും പുറത്തുവരുമെന്നും അ‌ദ്ദേഹം പറഞ്ഞു.

എയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾഎയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾ

വാട്സാപ്പ് കോൾ ലിങ്ക് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം

സ്റ്റെപ്പ് 1: വാട്സാപ്പിലെ കോൾ ടാബിലേക്ക് പോകുക
​സ്റ്റെപ്പ് 2: ഫീച്ചർ നിങ്ങളുടെ ​വാട്സാപ്പിൽ ലഭ്യമാകുമ്പോൾ കോൾ ലോഗിനു മുകളിൽ ക്രിയേറ്റ് കോൾ ലിങ്ക് എന്നൊരു ഓപ്ഷൻ ലഭ്യമാകും.
​സ്റ്റെപ്പ് 3 ക്രിയേറ്റ് കോൾ ലിങ്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ താൽപര്യം പോലെ ഇത് വോയ്സ് കോൾ ലിങ്കോ വീഡിയോ കോൾ ലിങ്കോ ആകാം.

ക്രിയേറ്റ് കോൾ ലിങ്ക്

സ്റ്റെപ്പ് 4: ക്രിയേറ്റ് കോൾ ലിങ്ക് ഓപ്ഷൻ നൽകുമ്പോൾ ലഭിക്കുന്ന ലിങ്ക് കോപ്പി ചെയ്തശേഷം വാട്സാപ്പ് ചാറ്റിലൂടെ ആരൊക്കെയാണോ കോളിൽ പങ്കെടുക്കേണ്ടത് അ‌വർക്ക് അ‌ത് അ‌യച്ച് നൽകുക. ലിങ്ക് നേരിട്ട് ഷെയർ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.

കൂട്ടുകാർക്കൊപ്പം ഒന്നിച്ച് സമയം ചെലവഴിച്ചും തമാശകൾ പങ്കിട്ടും നടത്തിയിരുന്ന സൗഹൃദ സംഭാഷണങ്ങൾ നിങ്ങൾ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നുകൊണ്ടാണെങ്കിലും വീണ്ടും നടത്താൻ ഈ കോൾ ലിങ്ക് ഏറ്റവും മികച്ച രീതിയിൽ സൗകര്യമൊരുക്കും എന്നാണ് വാട്സാപ്പ് പറയുന്നത്.

ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

 

Best Mobiles in India

English summary
Call Link, as the name suggests, is a link feature that helps people connect with each other through calls. After you create a call link, send it to whoever you want to add to it. If they click on that link, they can join the call.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X