ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ?

|

രാജ്യത്ത് നിശ്ചിത പരിധിയ്ക്ക് മുകളിൽ വരുമാനം നേടുന്ന ഓരോ പൌരനും ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. 2021-22 ലെ ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത് വരികയാണ്. അവസാന സമയത്തെ തിരക്ക് ഒഴിവാക്കാൻ എല്ലാവരും നേരത്തെ തന്നെ ഐടിആർ ഫയലിങ് പൂർത്തിയാക്കുന്നതാണ് നല്ലത്. ഓഫ്‌ലൈനായും ഓൺലൈനായും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുന്നതാണ്. റിട്ടേൺ ഫയലിങ് നടപടി ക്രമം പൂർത്തിയാക്കാൻ, ഐടിആർ ഫയൽ ചെയ്തതിന് ശേഷം ഇ-വെരിഫിക്കേഷനും പൂർത്തിയാക്കണം. സമയ പരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഫയൽ ചെയ്ത ഐടിആർ അസാധുവായി കണക്കാക്കും. ഐടിആർ സാധൂകരണത്തിനുള്ള ഏറ്റവും എളുപ്പവും വേഗത്തിലുള്ളതുമായ വഴിയാണ് ഇ-വെരിഫിക്കേഷൻ. ഇ-ഫയലിങ് സൈറ്റിൽ, രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ യൂസേഴ്സിന് ഇ-വെരിഫൈ സേവനം ഉപയോഗിക്കാവുന്നതാണ്.

ആദായ നികുതി

നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ നിരവധി രീതികൾ ആദായ നികുതി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്, ആധാർ ഒടിപി, ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച്), ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (ബാങ്ക് എടിഎം - ഓഫ്‌ലൈൻ രീതി ഉപയോഗിച്ച്), നെറ്റ് ബാങ്കിങ് എന്നിവയെല്ലാം ഇ-വെരിഫിക്കേഷനുള്ള വിവിധ തരത്തിലുള്ള ഓപ്ഷനുകളാണ്. ഇക്കൂട്ടത്തിൽ ആധാർ ഉപയോഗിച്ച് എങ്ങനെ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കാമെന്നതാണ് നാം ഇന്ന് പരിശോധിക്കുന്നത്.

എന്താണ് വെബ് 3.0; ഇത് ഇന്റർനെറ്റ് മേഖല മാറ്റിമറിക്കുമോ?എന്താണ് വെബ് 3.0; ഇത് ഇന്റർനെറ്റ് മേഖല മാറ്റിമറിക്കുമോ?

ആധാർ
 

രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് എന്ന് അറിയാമല്ലോ. പാസ്‌പോർട്ട് മുതൽ ഡ്രൈവിങ് ലൈസൻസ് (ഡിഎൽ), ബാങ്ക് അക്കൗണ്ട് തുറക്കൽ മുതൽ പ്രൊവിഡന്റ് ഫണ്ട് വിതരണം ചെയ്യൽ തുടങ്ങി വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ സബ്‌സിഡി നേടുന്നതിന് വരെ ആധാർ കാർഡ് ഉപയോഗിക്കുന്നു. രാജ്യവും സർക്കാരും നൽകുന്ന അടിസ്ഥാന സേവനങ്ങൾക്കെല്ലാം ഇപ്പോൾ ആധാർ കാർഡ് അനിവാര്യമാണ്. ഇവയ്‌ക്കെല്ലാം പുറമേ, ആദായ നികുതി റിട്ടേൺ (ഐടിആർ) ഇ-വെരിഫൈ ചെയ്യാനും ആധാർ കാർഡ് ഉപയോഗിക്കാം. ആധാർ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് ഈ ലേഖനം. ആധാർ ഉപയോഗിച്ച് നിങ്ങളുടെ ആദായ നികുതി റിട്ടേണുകൾ (ഐടിആർ) എങ്ങനെ ഇ-വെരിഫൈ ചെയ്യാമെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ആധാർ ഉപയോഗിച്ച് ഐടിആർ ഇ-വെരിഫൈ ചെയ്യാം

ആധാർ ഉപയോഗിച്ച് ഐടിആർ ഇ-വെരിഫൈ ചെയ്യാം

ഇതിനകം നിങ്ങളുടെ ഐടിആർ സമർപ്പിക്കുകയും ആധാർ ഒടിപി ഉപയോഗിച്ച് അത് ഇ-വെരിഫൈ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ താഴേക്ക് വായിക്കുക. നിങ്ങളുടെ മൊബൈൽ ഫോൺ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് ആധാർ ഉപയോഗിച്ച് ഇ-വെരിഫിക്കേഷൻ ചെയ്യാനാകുക. മാത്രമല്ല നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യാൻ ആധാർ കാർഡ് ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങൾ ഇത് വരെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആദ്യം അതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

5ജി, സാറ്റ്കോം, ബിഎസ്എൻഎൽ 4ജി; 2022ലെ ഇന്ത്യൻ പ്രതീക്ഷകൾ5ജി, സാറ്റ്കോം, ബിഎസ്എൻഎൽ 4ജി; 2022ലെ ഇന്ത്യൻ പ്രതീക്ഷകൾ

ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ

ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ

  • ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ തുറക്കുക.
  • പേജിന്റെ ക്വിക്ക് ലിങ്കുകൾ സെക്ഷനിൽ കാണുന്ന 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഓപ്പൺ ആകുന്ന പേജിൽ, നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ പേര് (ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിധത്തിൽ), നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ശേഷം എല്ലാ ബോക്സുകളും ചെക്ക് ചെയ്ത് 'ലിങ്ക് ആധാർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ആധാർ ഉപയോഗിച്ച് ഐടിആർ ഇ-വെരിഫൈ ചെയ്യാൻ

    ആധാർ ഉപയോഗിച്ച് ഐടിആർ ഇ-വെരിഫൈ ചെയ്യാൻ

    നിങ്ങളുടെ ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്‌ത് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഐടിആർ വെരിഫിക്കേഷൻ എങ്ങനെയെന്ന് നോക്കാം. ആധാർ ഉപയോഗിച്ച് നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യാൻ താഴേപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

    • ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലേക്ക് പോയി 'ഇ-വെരിഫൈ റിട്ടേൺ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ പാൻ, അസസ്മെന്റ് വർഷം, ഐടിആർ ഫയലിങ് സമയത്ത് ലഭിച്ച അക്നോളജ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
    • ശേഷം കണ്ടിന്യൂ ഓപ്ഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • സ്ക്രീനിൽ പ്രോംപ്റ്റ് ചെയ്ത് വരുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. അവസാനം, അപ്പ്ലോഡ് ചെയ്ത റിട്ടേണുകളുടെ വിശദാംശങ്ങളുമായി ഒരു വെബ് പേജ് കാണാൻ കഴിയും.
    • വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?

      ഇ-വെരിഫിക്കേഷൻ പ്രോസസ്
      • ഈ പേജിലെ ഇ-വെരിഫൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഐടിആർ ഇ-വെരിഫിക്കേഷൻ പ്രോസസ് ആരംഭിക്കും.
      • ഇ-വെരിഫിക്കേഷൻ കോഡ് (ഇവിസി) ജനറേറ്റ് ചെയ്യാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന വിവിധ രീതികൾ ഇവിടെ കാണാം. നെറ്റ് ബാങ്കിങ്, പ്രീ-വാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട്, പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട്, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു. ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      • ശേഷം നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) വരും. നിങ്ങളുടെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ഒടിപി നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
      • നിങ്ങൾ ഒടിപി സമർപ്പിച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് "റിട്ടേൺ സക്സസ്ഫുളി ഇ-വെരിഫൈഡ്. ഡൌൺലോഡ് ദ അക്നോളഡ്ജ്മെന്റ്" എന്ന കൺഫർമേഷൻ മെസേജ് ലഭിക്കും. ഈ സ്ഥിരീകരണ സന്ദേശം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലും നിങ്ങൾക്ക് ലഭ്യമാകും.

Best Mobiles in India

English summary
Aadhaar card is used for everything from passports to driving licenses, from opening bank accounts to disbursing provident funds to getting subsidies under various government schemes. The Aadhaar card is now mandatory for all basic services provided by the country and the government. In addition to these, the Aadhaar card can also be used to e-verify an income tax return (ITR).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X