ഷവോമി ഫോണിന്റെ റിപ്പയര്‍ സ്റ്റാറ്റസ് എങ്ങനെ ഓണ്‍ലൈനിലൂടെ അറിയാം?
ഇന്ത്യയില്‍ നല്ല രീതിയില്‍ വിറ്റഴിക്കുന്ന ഒരു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി. ഷവോമി, തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഒരു സേവനം ആരംഭിച്ചിരിക്കുന്നു. അതായത് ഇനി മുതല്‍ ഷവോമി ഫോണുകള്‍ സര്‍വ്വീസിനായി കൊടുത്താല്‍ ഇതിന്റെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ അറിയാം.

അഞ്ച് ഘട്ടങ്ങളിലായാണ് റിപ്പയര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നത്. ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ ഒരു ട്വീറ്റിലൂടെയാണ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചത്.
അഞ്ച് ഘട്ടങ്ങളിലൂടെയുളള ഓണ്‍ലൈന്‍ സ്റ്റാറ്റസില്‍ നിങ്ങള്‍ക്ക് ഇങ്ങനെ അറിയാം, അതായത് ഫോണ്‍ പരിശോധനാ ഘട്ടത്തിലാണ്, പുരോഗമിക്കുകയാണ്, വിതരണം ചെയ്യാന്‍ തയ്യാറാണ്, ഡെലിവേഡ്, ക്യാന്‍സര്‍ എന്നിങ്ങനെ. ഈ സേവനത്തിനു വേണ്ടി ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സേവന കേന്ദ്രത്തിലെ എക്‌സിക്യൂട്ടീവിനെ വിളിക്കാനും സൗകര്യമുണ്ട്.
ഒരിടയ്ക്ക് ഷവോമി മാനോജ്‌മെന്റിനെ കുറിച്ച് മോശമായ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഇതിനൊരു പരിഹാരവുമായാണ് റിപ്പയര്‍ സ്റ്റാറ്റസ് ഓണ്‍ലൈനിലൂടെ അറിയാന്‍ സാധിക്കുന്ന സംവിധാനം കൊണ്ടു വന്നത്.
മീ.കോം വഴി എങ്ങനെ ഷവോമി ഫോണിന്റെ റിപ്പയര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാമെന്നു നോക്കാം.
. ആദ്യം ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പേജില്‍ സര്‍വ്വീസ് ഓര്‍ഡര്‍ സ്റ്റാറ്റസ് അറിയാനായി നിങ്ങളുടെ കോണ്ടാക്ട് നമ്പര്‍, സര്‍വ്വീസ് നമ്പര്‍, ഓര്‍ഡര്‍ നമ്പര്‍, IMEI നമ്പര്‍, അല്ലെങ്കില്‍ SN നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് എന്റര്‍ ചെയ്യുക.
. നിങ്ങള്‍ ഇത് എന്റര്‍ ചെയ്തതിനു ശേഷം 'OTP' രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കാനായി 'Confirm button' ക്ലിക്ക് ചെയ്യുക.
. ഇനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള ബോക്‌സില്‍ OTP എന്റര്‍ ചെയ്ത് 'Submit' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഷവോമി ഫോണിന്റെ റിപ്പയര്‍ സ്റ്റാറ്റസ് നില വെബ്‌സൈറ്റില്‍ ദൃശ്യമാകും.


Click it and Unblock the Notifications