ഇൻസ്റാഗ്രാമിലെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാതെ എങ്ങനെ സൂക്ഷിക്കാം.

Posted By: Midhun Mohan

ഇൻസ്റ്റാഗ്രാമിൽ പുതിയ അപ്‌ഡേറ്റിൽ പുതിയ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഡയറക്ട് മെസ്സേജുകളിൽ നിങ്ങൾ സ്ക്രീൻഷോട്ട് എടുത്താൽ ഇൻസ്റ്റാഗ്രാം ഈ വിവരം അവരെ അറിയിക്കും.

ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ സ്ക്രീൻഷോട്ടെടുക്കാതെ സൂക്ഷിക്കാം.

ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?

പലരും ഇതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ഗിസ്‌ബോട്ട് ഒരു ഇതിനെ മറികടക്കാനുള്ള വഴി കണ്ടുപിടിച്ചിരിക്കുന്നു. നിങ്ങളുടെ സുഹൃത്ത് അയക്കുന്ന ചിത്രങ്ങൾ മുഴുവൻ റെസൊലൂഷ്യനിൽ ഡൌൺലോഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്-1 ഇൻസ്റ്റാഗ്രാം ഡെസ്ക്‌ടോപ്പിൽ തുറക്കുക

ഇൻസ്റ്റാഗ്രാം ഡെസ്ക്‌ടോപ്പിൽ നിങ്ങളുടെ വിവരങ്ങൾ നൽകി തുറക്കുക. ഇതിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുക.

ന്യൂ ലാപ്ടോപ്പുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്റ്റെപ്-2 പോസ്റ്റ് തിരഞ്ഞെടുക്കുക

നിങ്ങൾ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുക്കുക. റൈറ്റ് ക്ലിക് ചെയ്ത ശേഷം 'വ്യൂ സോഴ്സ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കണം.

സ്റ്റെപ്-3 സോഴ്സ് സ്ക്രീനിലെ ലൈൻ 162 തിരഞ്ഞെടുക്കുക

ഒരുപാട് കോഡുകൾ നിങ്ങളുടെ സ്‌ക്രീനിൽ ഇപ്പോൾ കാണാം, ഇതിൽ ലൈൻ 162 തിരഞ്ഞെടുക്കുക. അതിൽ കാണുന്ന യുആർഎൽ കോപ്പി ചെയ്യുക. മുകളിലുള്ള ചിത്രം ഇതിനായി ശ്രദ്ധിക്കു.

സ്റ്റെപ്-4 കോപ്പി ചെയ്ത യുആർഎൽ തുറക്കുക

കോപ്പി ചെയ്ത യുആർഎൽ ഒരു പുതിയ വിൻഡോയിൽ തുറക്കുക. ഇതിൽ നിങ്ങൾക്കുവേണ്ട ചിത്രം തെളിഞ്ഞുവരും. റൈറ്റ് ക്ലിക് ചെയ്തു ചിത്രം നിങ്ങൾക്ക് സൂക്ഷിക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With this simple trick, you can download the messages sent by your friend without giving any clue to your friend.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot