മറ്റുള്ളവര്‍ അറിയാതെ അവരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണാനുമുണ്ട് വഴികള്‍

|

വാട്‌സ്ആപ്പ് കുറുക്കുവഴികള്‍ക്ക് ഒരു പഞ്ഞവുമില്ല. അയച്ചയാള്‍ അറിയാതെ മെസ്സേജ് വായിക്കുക, ടൈപ്പ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കുക ഇങ്ങനെ നീളുന്നു കാര്യങ്ങള്‍. ഇപ്പോഴിതാ മറ്റുള്ളവര്‍ അറിയാതെ അവരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണാനും സൗകര്യമെത്തിയിരിക്കുന്നു.

വാട്‌സ് ആപ്പ് സ്റ്റാറ്റസ്

വാട്‌സ് ആപ്പ് സ്റ്റാറ്റസ്

സാധാരണഗതിയില്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ബാറല്‍ കയറി നിങ്ങളുടെ സുഹൃത്തിന്റെയോ മറ്റോ സ്റ്റാറ്റസ് കണ്ടാല്‍ അയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. സ്റ്റാറ്റസ് കണ്ടവരുടെ പട്ടികയില്‍ നിങ്ങളുടെ പേരും ഉള്‍പ്പെടും. എന്നാല്‍ താന്‍ സ്റ്റാറ്റസ് കണ്ടതായി സുഹൃത്ത് അറിയാതിരിക്കാന്‍ ചിലരെങ്കിലും താല്‍പര്യപ്പെടാറില്ലേ... അവര്‍ക്കൊരു സന്തോഷവാര്‍ത്ത !

റീഡ് റെസീപ്റ്റ് ഫീച്ചര്‍

റീഡ് റെസീപ്റ്റ് ഫീച്ചര്‍

മെസ്സഞ്ചറിന്റേ റീഡ് റെസീപ്റ്റ് ഫീച്ചര്‍ ഉള്‍പ്പെടുന്നതാണ് പുതിയ വാട്‌സ്ആപ്പ് ട്രിക്ക്. റെസീപ്റ്റ്‌സ് എന്നാല്‍ നിങ്ങള്‍സ അയക്കുന്ന മെസ്സേജിനു നേരെയുള്ള ടിക്ക് മാര്‍ക്കാണ്. നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുപോലെ രണ്ട് നീല ടിക്ക് കാണുമ്പോള്‍ മെസ്സേജ് കണ്ടു എന്നും ഡബിള്‍ ടിക്ക് മാര്‍ക്ക് മാത്രമാണെങ്കില്‍ മെസ്സേജ് ഡെലിവറായി എന്നാല്‍ റെസീപിയന്റ് വായിച്ചില്ല എന്നുമാണ്.

വാട്‌സ്ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

വാട്‌സ്ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫോട്ടോകള്‍, വീഡിയോകള്‍, മെസ്സേജുകള്‍ എന്നിവ 24 മണിക്കൂര്‍ സമയത്തേക്ക് സ്റ്റാറ്റസായി ക്രമീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആരൊക്കെ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടുവെന്ന് അറിയാനും കഴിയും.എന്നാല്‍ സ്റ്റാറ്റസ് വിസിബിളിറ്റി ഓപ്ഷന്‍ ക്രമീകരിക്കാനും വാട്‌സ്ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

 അറിയാന്‍ കഴിയില്ല.

അറിയാന്‍ കഴിയില്ല.

ഈ ഓപ്ഷനിലൂടെ നിങ്ങളുടെ സുഹൃത്തിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അവരറിയാതെ കാണാന്‍ നിങ്ങള്‍ക്കു കഴിയും. ഇതിനായി നിങ്ങളുടെ റീഡ് റെസീപ്റ്റ്‌സ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്ത ശേഷം സ്റ്റാറ്റസ് നോക്കണമെന്നു മാത്രം. ഒരുതവണ ഈ ഓപ്ഷന്‍ ഓഫാക്കിയാല്‍ നിങ്ങള്‍ അയാളുടെ സ്റ്റാറ്റസ് കണ്ടകാര്യം അറിയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു പോരായ്മയെന്നത് റീഡ് റെസീപ്റ്റ്‌സ് ഓപ്ഷന്‍ ഓഫാക്കിയാല്‍ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെ പേരുവിവരങ്ങളും അറിയാന്‍ കഴിയില്ല.

പ്രൈവസി ഫീച്ചര്‍

പ്രൈവസി ഫീച്ചര്‍

വാട്‌സ്ആപ്പും തങ്ങളുടെ പ്രൈവസി ഫീച്ചര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റീഡ് റെസീപ്റ്റ്‌സ് ഓഫാക്കിയ ശേഷം മറ്റൊരാളുടെ സ്റ്റാറ്റസ് നോക്കിയാല്‍ ഏതെങ്കിലുമൊരു സമയം നിങ്ങള്‍ റീഡ് റെസീപ്റ്റ്‌സ് ഓണാക്കുന്ന സമയം അവര്‍ക്ക് വാട്‌സ് ആപ്പ് നോട്ടിഫിക്കേഷന്‍ നല്‍കും. അവര്‍ ഇത് അറിയണ്ടെങ്കില്‍ 24 മണിക്കൂര്‍ എന്ന അവരുടെ സ്റ്റാറ്റസ് സമയംവരെ റീഡ് റെസീപ്റ്റ്‌സ് ഓണാക്കാതിരിക്കുക. ഇതുമാത്രമാണ് പോംവഴി.

ടെക് ലോകത്തെ ഭരിക്കുന്ന 15 ഇന്ത്യന്‍ വംശജര്‍ടെക് ലോകത്തെ ഭരിക്കുന്ന 15 ഇന്ത്യന്‍ വംശജര്‍

Best Mobiles in India

English summary
Here's how you can secretly check anyone's WhatsApp status without sending Read receipt

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X