വാട്ട്സാപ്പ് സെർച്ച് എൻജിനായി എങ്ങനെ ഉപയോഗിക്കാം?

By Sarath R Nath
|

വാട്ട്സാപ്പ് സെർച്ച് എൻജിനായി ഉപയോഗിക്കാം : സംശയിക്കേണ്ട.. വായിച്ചതിൽ തെറ്റൊന്നും ഇല്ല. കുറച്ച് സാമർത്ഥ്യവും സൂത്രപ്പണികളും പ്രയോഗിച്ച് വാട്ട്സാപ്പിനെ ഗൂഗിളിന് പകരമായി സെർച്ച് എൻജിനായി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കും. എന്നാൽ ഇതിനെക്കുറിച്ച് പലർക്കും അറിവില്ല. നിങ്ങൾ കേട്ടിട്ട് പോലുമില്ലാത്ത പല രഹസ്യ സവിശേഷതകൾ നിറഞ്ഞതാണ് വാട്ട്സാപ്പ്.

വാട്ട്സാപ്പ് സെർച്ച് എൻജിനായി എങ്ങനെ ഉപയോഗിക്കാം?

ചില പൊടിക്കൈകളിലൂടെ വാട്ട്സാപ്പിനെ ഒരു തികഞ്ഞ സെർച്ച് എൻജിനായി മാറ്റുന്നതെങ്ങിനെയെന്ന് നമുക്ക് നോക്കാം.

ഇതിനായി ഒരു 'ബോട്ട്' തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം

ഫോൺ നമ്പർ ചേർക്കുക:

ഫോൺ നമ്പർ ചേർക്കുക:

നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്ട്സാപ്പ് ബോട്ട് സർവീസ് പ്രവർത്തനക്ഷമമാക്കുന്നതിനായി ആദ്യം ‘സെർച്ച് എൻജിൻ‘ എന്ന പേരിൽ ഒരു കോണ്ടാക്റ്റ് ചേർക്കുക. ഇതിനായി ചേർക്കേണ്ട ഫോൺ നമ്പർ ‘8015984514' എന്നതായിരിക്കണം.

പുതിയ ഗ്രൂപ്പ് ഉണ്ടാക്കുക:

പുതിയ ഗ്രൂപ്പ് ഉണ്ടാക്കുക:

വാട്ട്സാപ്പ് തുറന്ന് സെറ്റിങ്ങ്സ് എടുക്കുക (മുകളിൽ വലത്തേയറ്റത്ത് കാണുന്ന മൂന്ന് കുത്തുകൾ). അതിൽ ‘ന്യൂ ഗ്രൂപ്പ്‘ എടുക്കുക. അതിന് ‘സെർച്ച് എൻജിൻ‘ എന്ന് പേര് കൊടുക്കുക.

ഫേസ്‌ബുക്കിന്‌ ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശം നേടാനായില്ലഫേസ്‌ബുക്കിന്‌ ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശം നേടാനായില്ല

‘സെർച്ച് എൻജിൻ‘ എന്ന കോണ്ടാക്റ്റ് ഗ്രൂപ്പിലേക്ക് ചേർക്കുക:

‘സെർച്ച് എൻജിൻ‘ എന്ന കോണ്ടാക്റ്റ് ഗ്രൂപ്പിലേക്ക് ചേർക്കുക:

‘സെർച്ച് എൻജിൻ‘ എന്ന ഗ്രൂപ്പ് ഉണ്ടാക്കിയതിന് ശേഷം അതിലേക്ക് ഗ്രൂപ്പ് അംഗങ്ങളെ ചേർക്കേണ്ടതുണ്ട്‌. നേരത്തെ ഫോൺ കോണ്ടാക്റ്റിൽ ചേർത്ത ‘സെർച്ച് എൻജിൻ‘ എന്ന നമ്പർ ഈ ഗ്രൂപ്പിലേക്ക് ചേർക്കുക.

ഉപയോഗിക്കാൻ തുടങ്ങൂ!

ഉപയോഗിക്കാൻ തുടങ്ങൂ!

ഗ്രൂപ്പിൽ ‘സെർച്ച് എൻജിൻ‘ എന്ന കോണ്ടാക്റ്റ് ചേർത്തു കഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സാപ്പ് സെർച്ച് എൻജിൻ ഉപയോഗക്ഷമമായി. സെർച്ച് എൻജിൻ ഉയോഗിക്കേണ്ട വിധം നിങ്ങൾക്ക് ഗ്രൂപ്പിൽ സന്ദേശമായി ലഭിക്കുന്നതാണ്.

ഗ്രൂപ്പിൽ സെർച്ച് ചെയ്യുവാൻ സഹായകരമായ കോഡുകൾ ഇവയാണ്:

1. വിക്കീപ്പീഡിയ വിവരങ്ങൾക്കായി ‘Wiki‘ എന്ന് ടൈപ്പ് ചെയ്യുക.

2. ഇംഗ്ലീഷ് ന്യൂസ് ചാനലിനായി <+NEWS> എന്ന് ടൈപ്പ് ചെയ്യുക. വേണ്ടെന്ന് വയ്ക്കുന്നതിനായി <-NEWS> എന്ന് ടൈപ്പ് ചെയ്യുക.

3. ഒരു വാക്കിന്റെ അർത്ഥം അറിയുന്നതിനായി <+DICT WORD> എന്ന് ടൈപ്പ് ചെയ്യുക.

4. ഫുട്ബാൾ , ക്രിക്കറ്റ് ചാനലുകൾക്കായി <+CRICKET> , <+FOOTBALL> എന്നിങ്ങനെ ഗ്രൂപ്പിൽ ടൈപ്പ് ചെയ്യുക.

5. ജി.കെ ക്വിസ് കളിക്കുന്നതിനായി <+GK> എന്ന് ഗ്രൂപ്പിൽ ടൈപ്പ് ചെയ്യുക.

 

Best Mobiles in India

English summary
Here's how you can transform WhatsApp into a search engine.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X