സ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ഹോളി പോലുള്ള ആഘോഷങ്ങളുടെ ഇടയിലാണ് നാം. ആഘോഷമില്ലെങ്കിലും ഉണ്ടെങ്കിലും നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ വെള്ളം കയറുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് മഴയത്ത് യാത്ര ചെയ്യുമ്പോഴും മറ്റും. അത് പോലെ ബാത്ത്റൂമിൽ സ്മാർട്ട്ഫോൺ കൊണ്ട് പോകുമ്പോഴും വെള്ളം കയറാൻ സാധ്യതയുണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്ഫോണുകളും ഉയർന്ന വാട്ടർ റെസിസ്റ്റൻസ് ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ടർപ്രൂഫ് ആണെന്ന് പറയുമ്പോഴും പലപ്പോഴും വെള്ളത്തിൽ വീണ സ്മാർട്ട്ഫോണുകൾ പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.

 

വാട്ടർ പ്രൂഫ്

വെള്ളത്തിൽ വീണാലും ഫോണിന്റെ ഉള്ളിൽ വെള്ളം കയറിയാലും ഭൂരിഭാഗം സാഹചര്യങ്ങളിലും കേടുപാടുകൾ വരാതെ സുരക്ഷിതമാക്കാൻ സാധിക്കും. വാട്ടർ പ്രൂഫ് ആണെങ്കിലും വാറന്റിക്ക് കീഴിൽ ഒരു കമ്പനിയും വെള്ളം കയറിയുള്ള കേടുപാടുകൾ കവർ ചെയ്യുന്നില്ല. അതിനാൽ തന്നെ സ്മാർട്ട്ഫോണുകളിൽ വെള്ളം കയറിയാൽ അതിന് വലിയ കുഴപ്പങ്ങൾ ഒന്നുമുണ്ടാക്കാതെ സുരക്ഷിതമാക്കാൻ ചില മാർഗങ്ങൾ ഉണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ചൈനീസ് കമ്പനികൾക്ക് പണികൊടുത്ത് അമേരിക്ക, ടെലിക്കോം കമ്പനിയുടെ ലൈസൻസ് റദ്ദാക്കിചൈനീസ് കമ്പനികൾക്ക് പണികൊടുത്ത് അമേരിക്ക, ടെലിക്കോം കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

സ്മാർട്ട്ഫോൺ നനഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ

സ്മാർട്ട്ഫോൺ നനഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ

സ്മാർട്ട്ഫോൺ ഓഫാക്കി കവറും സ്ക്രീൻ പ്രൊട്ടക്റ്ററും നീക്കം ചെയ്യുക

ഫോൺ വെള്ളത്തിൽ വീഴുകയോ ഏതെങ്കിലും ദ്രാവകം ഫോണിന്റെ മുകളിൽ വീണതായോ കണ്ടാൽ ഉടൻ തന്നെ നിങ്ങളുടെ ഡിവൈസ് സ്വിച്ച് ഓഫ് ചെയ്യുക. അധികം വൈകാതെ തന്നെ ഡിവൈസിന്റെ ബാക്ക് കവറും സ്ക്രീൻ ഗാർഡും ഊരി മാറ്റുക. ഡിവൈസിന് ചുറ്റുമുളള്ള അധിക ജലം നീക്കം ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ മാത്രമല്ല. എല്ലാത്തരം ഗാഡ്ജറ്റുകൾക്കും ഈ രീതി പിന്തുടരാവുന്നതാണ്.

തുണി ഉപയോഗിച്ച് ഫോൺ നല്ല പോലെ തുടയ്ക്കുക
 

തുണി ഉപയോഗിച്ച് ഫോൺ നല്ല പോലെ തുടയ്ക്കുക

വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് ഫോൺ നല്ല പോലെ തുടയ്ക്കുക എന്നതാണ് അടുത്ത ഘട്ടം. ഇത് ഫോൺ വൃത്തിയാക്കുകയും എക്സ്റ്റീരിയർ ഉണങ്ങാൻ സഹായിക്കുകയും ചെയ്യും. കവറും ടെമ്പർഡ് ഗ്ലാസും നീക്കം ചെയ്ത് ഫോണിന്റെ എല്ലാ ഭാഗങ്ങളും തുടച്ചു എന്ന് ഉറപ്പാക്കുക. ഫോണിൽ വെള്ളം കയറി, അതിനാൽ തുടച്ചിട്ട് കാര്യമില്ല എന്ന് കരുതരുത്. ഇത് ചിലപ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോൺ സുരക്ഷിതമാക്കാൻ സഹായിച്ചേക്കാം.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

സിം കാർഡ് സ്ലോട്ട് നീക്കം ചെയ്യുക

സിം കാർഡ് സ്ലോട്ട് നീക്കം ചെയ്യുക

ഫോൺ പൂർണമായി ഉണങ്ങി എന്ന് ഉറപ്പ് വരുത്തുക. ഇതിന് ശേഷം നിങ്ങളുടെ സ്മാർട്ട്ഫോണിലെ സിം കാർഡ് സ്ലോട്ട് നീക്കം ചെയ്യുക. ഇത് സിം കാർഡോ മെമ്മറി കാർഡോ കേടാകാതെ സംരക്ഷിക്കാൻ സഹായിക്കും.

 

സ്മാർട്ട്ഫോൺ ഒരു വാക്വം ബാഗിൽ ഇടുക

ഫോൺ വാക്വം ബാഗിൽ സൂക്ഷിക്കുന്നത് ഉപകരണത്തിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ സഹായിക്കും. ഇതിനായി ഒരു പ്ലാസ്റ്റിക് സിപ്‌ ലോക്ക് ബാഗ് എടുത്ത് ഫോണിനൊപ്പം ഒരു സ്‌ട്രോയും അതിനുള്ളിൽ ഇട്ട് സീൽ ചെയ്യുക. ശേഷം സ്ട്രോ ഉപയോഗിച്ച് സിപ്‌ ലോക്ക് ബാഗിലെ എല്ലാ വായുവും വലിച്ച് എടുക്കുക. ശേഷം സ്ട്രോ പുറത്തെടുത്ത് ബാഗ് അടച്ച് വയ്ക്കുക.

സ്മാർട്ട്ഫോൺ അരിക്കുള്ളിൽ സൂക്ഷിക്കുക

സ്മാർട്ട്ഫോൺ അരിക്കുള്ളിൽ സൂക്ഷിക്കുക

വീട്ടിൽ അരിയിട്ട് വയ്ക്കുന്ന പാത്രത്തിലോ സഞ്ചിയിലോ നിങ്ങളുടെ സ്മാർട്ട്ഫോൺ വയ്ക്കുക. അരി ഫോണിനുള്ളിലെ വെള്ളം പിടിച്ചെടുക്കും. ഏറ്റവും കുറഞ്ഞത് 48 മണിക്കൂർ ഇങ്ങനെ സൂക്ഷിക്കണം. എന്നാൽ സ്മാർട്ട്ഫോൺ ഇത്രയും സമയം മാറ്റി വയ്ക്കുന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനാൽ നനഞ്ഞ സ്മാർട്ട്ഫോൺ രാത്രി മുഴുവൻ അരി ബാഗിനുള്ളിൽ സൂക്ഷിക്കുന്നതാവും നല്ലത്.

പുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

സ്മാർട്ട്ഫോൺ നനഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

സ്മാർട്ട്ഫോൺ നനഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ഫോൺ നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ചാർജ് ചെയ്യരുത്

ഫോൺ നനഞ്ഞിരിക്കുന്ന സമയത്ത് ഒരിക്കലും ചാർജ് ചെയ്യരുത്. ഇത് വലിയ അപകടത്തിന് കാരണമാകാൻ സാധ്യതയുണ്ട്. ഫോൺ വർക്ക് ചെയ്യുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ചെയ്യരുത്. നനഞ്ഞ ഫോൺ ചാർജ് ചെയ്യുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണം ആയേക്കാം. അത് പോലെ തന്നെ ഇലക്ട്രിക് ഷോക്ക് വഴിയുള്ള അപകട സാധ്യതയും ഉണ്ട്. ചാർജിങ് പോർട്ടിനുള്ളിൽ കുറച്ച് വെള്ളം പോയിട്ടുണ്ടെങ്കിൽ, ചാർജ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് ഉള്ളിലേക്ക് വ്യാപിക്കാൻ കാരണമായേക്കാം.

ഹെയർ ഡ്രയർ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഒരിക്കലും ഉണക്കരുത്

ഹെയർ ഡ്രയർ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഒരിക്കലും ഉണക്കരുത്

നനഞ്ഞ സ്മാർട്ട്ഫോൺ പെട്ടെന്ന് ഉണക്കാനായി ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് എല്ലാവരും ചെയ്യുന്ന ഒരു അബദ്ധമാണ്. ഹെയർ ഡ്രയറിന് ഫോണിനുള്ളിലെ വെള്ളം വേഗത്തിൽ വറ്റിക്കാൻ കഴിയുമെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ശരിയല്ലെന്ന് മാത്രമല്ല, നിങ്ങളുടെ ഫോണിന്റെ ഇന്റേണൽ പാർട്സിന് കേട് വരാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഡിസ്പ്ലെയിൽ നേരിട്ട് ചൂടുള്ള വായു അടിക്കുന്നത് ഇന്റേണൽ വയറിങ് ഡാമേജ് ആകാൻ കാരണം ആകും. അകത്തെ വയറിങ് ഉരുകി നശിക്കുന്നതോടെ സ്മാർട്ട്ഫോൺ പൂർണമായും ഉപയോഗ ശൂന്യമാകും.

കശ്മീർ ഫയൽസ് വാട്സ്ആപ്പ് സ്കാമിനെക്കുറിച്ച് അറിയേണ്ടതെല്ലാംകശ്മീർ ഫയൽസ് വാട്സ്ആപ്പ് സ്കാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെള്ളം കളയാൻ നിങ്ങളുടെ ഫോൺ കുലുക്കരുത്

വെള്ളം കളയാൻ നിങ്ങളുടെ ഫോൺ കുലുക്കരുത്

സ്മാർട്ട്ഫോണിന് അകത്ത് കയറിയ വെള്ളം കുലുക്കിക്കളയാം എന്ന് കരുതരുത്. സ്മാർട്ട്ഫോൺ അമിതമായി കുലുക്കുന്നത് ഉള്ളിലുള്ള വെള്ളം ഫോണിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറാൻ കാരണം ആകും. അങ്ങനെ ആ ഭാഗത്തെ കമ്പോണന്റ്സ് കൂടി കേട് ആകും. അതിനാൽ നനഞ്ഞ ഫോണുകൾ അധികം ഷേക്ക് ചെയ്യരുത്. മുകളിൽ പറഞ്ഞ ടിപ്പുകൾ പിന്തുടർന്നാൽ വെള്ളത്തിൽ വീണ ഫോണുകൾക്ക് അധികം കേടുപാടില്ലാതെ സംരക്ഷിക്കാൻ കഴിയും.

Best Mobiles in India

English summary
We are in the midst of celebrations like Holi. There may be many occasions when your smartphone gets flooded, whether there is a celebration or not. For example when traveling in the rain and so on. Likewise, carrying a smartphone in the bathroom can cause water to seep in. All the smartphones that are coming out now are offering high water resistance feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X